ഇതെഴുതണമോ വേണ്ടയോ എന്ന് പലവട്ടം ചിന്തിച്ചിരുന്നു. ഒടുവിൽ എഴുതണം എന്ന് തീരുമാനിച്ചു കാരണം ഇത്തരം ഒരു പോസ്റ്റ് അനിവാര്യമാണ്
ഫേസ്ബുക്ക് കുടുംബം പോലെ കരുതുന്നവരുണ്ട്
നേരമ്പോക്കായി കരുതുന്നവരുണ്ട്
തങ്ങളുടെ പ്രതിഭയെ വെളിച്ചത്ത് കൊണ്ടു വരാൻ ഉപയോഗി ക്കുന്നവരുണ്ട്.
സുഹൃത്തുക്കളെ ചേർത്ത് പിടിക്കാൻ ഉപയോഗി ക്ക വരുന്നുണ്ട്.
ഇതല്ലാതെ മറ്റൊരു വിഭാഗവും ഉണ്ട് .അത് ഞാൻ വിശദീകരിക്കേണ്ട കാര്യമില്ല ആരും ശിശുക്കൾ അല്ലല്ലോ
എന്റെ കുറച്ചു സുഹൃത്തുക്കളുടെ വേദനയും കണ്ണീരും ഈ എഴുത്തിന് പിന്നിലുണ്ട്.പലരും അനുഭവിച്ചത് മുഴുവൻ പറയാറില്ല പക്ഷെ പല സ്റ്റാറ്റസ് അപ്ഡേറ്റുകളിലും അത് വ്യക്തവും ശക്തവും ആണ്. ഫേസ്ബുക്ക് ഉപേക്ഷിച്ച് പോയവരും കുറവല്ല
എന്തുകൊണ്ട്?
കാരണങ്ങൾ പലതാണ്
സ്നേഹബന്ധങ്ങൾ ആത്മാവിനോളം ചേർക്കുന്നവർ വേഗം വേദനിക്കപ്പെടുന്നു അതിന്റെ യാവശ്യമില്ലെന്നാണെനിക്ക് തോന്നുന്നത്.ഒന്നിനെയും ആത്മാവിനോളം ഹൃദയത്തോളം ചേർത്ത് വെയ്ക്കാതിരിക്കുക. എപ്പോഴും ഒരടി താങ്ങാൻ മനസ്സിനെ സജ്ജമാക്കുക. അപ്പോൾ ചില അപ്രതീക്ഷിത അടിയൊക്കെ കിട്ടിയാലും താഴെ വീണു പോകാതെ ഇരിക്കാം
സൗഹൃദം പ്രണയത്തെക്കാൾ വിശുദ്ധമാണ് കാരണം കമ്മിറ്റ് മെന്റുകളില്ല. പരസ്പരം കൊടുക്കൽ വാങ്ങലുകളില്ല - ശുദ്ധമായ സ്നേഹം.അവിടെ നുണകളുടെയും ചതിയുടെയും കുടുണ്ടാക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയുക. ശ്രമകരമാണ്. പക്ഷെ തിരിച്ചറിയാൻ ഒരു ഉൾക്കണ്ണ് തുറന്ന് വെക്കുന്നത് നന്നായിരിക്കും '
എന്റെ ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്.
'നമ്മൾ തമ്മിലുള്ള സൗഹൃദത്തിൽ സന്തോഷമില്ലെങ്കിൽ കലഹം മാത്രമേയുള്ളങ്കിൽ ഈ സൗഹൃദം ഉപേക്ഷിച്ചു പോകും"
നല്ല ഒരു പാഠമാണത്. സൗഹൃദത്തിൽ കലഹങ്ങൾ വേണ്ട. നമ്മുടെ മനസ്സിന് സന്തോഷം തരാത്ത നമ്മുടെ വികാരങ്ങളെ മുറിപ്പെടുത്തുന്ന സൗഹൃദങ്ങൾ ഉപേക്ഷിക്കുക. അത് പ്രയാസമാണ് കാരണം ചിലത് ആഴത്തിൽ വേരോടിക്കഴിഞ്ഞിട്ടുണ്ടാ വും. അപ്പോൾ നമ്മുടെ സന്തോഷം നാം കണ്ടെത്തേണ്ട അവസരം വരും. നമുക്കെന്താണോ ഇഷ്ടം സംഗീതം, പുസ്തകങ്ങൾ യാത്ര അങ്ങനെ മനസിനെ മേയാൻ വിടാതെ എപ്പോഴും എൻഗേജ്ഡ് ആക്കുക
ഫേസ്ബുക്കിലെ ഇൻബോക്സ് എന്ന തട്ടകത്തിലെ നാടകങ്ങൾ ഏറെയും ഒന്നാന്തരം ചതിയിൽ അവസാനിക്കുന്നതാണ്. ആരോഗ്യമുള്ള സ്ത്രീ പുരുഷ സൗഹൃദങ്ങൾ നല്ലതാണ്. പക്ഷെ സംഭാഷണങ്ങൾ അതിര് കടക്കുന്നത് കണ്ടിട്ടും മനസ്സിലായിട്ടും അറിയാത്ത ഭാവം നടിച്ച് തുടർന്ന് പിന്നെ അതിന്റെ സ്ക്രീൻ ഷോട്ടുപയോഗിക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭാഷണങ്ങൾ വഴി തെറ്റുന്നിടത്ത് ഉപയോഗിക്കാനാണ് ബ്ലോക്കിംഗ് സംവിധാനം. അത് വളരെ ഫലപ്രദമാണ്. പറയാനുള്ളത് അവരോട് പറയുക. അപകീർത്തിപ്പെടുത്താൻ സ്ക്രീൻ ഷോട് ഉപയോഗിക്കാതിരിക്കുന്നതല്ലേ നല്ലത്?
ബൂമറാങ്ങ് പോലെ തിരിച്ചും വരില്ലേ അത്? ആണുങ്ങൾ തിരിച്ചു ചെയ്യാത്തത് നമ്മളെ പേടിച്ചല്ല. ഒരു മര്യാദ.
ബൂമറാങ്ങ് പോലെ തിരിച്ചും വരില്ലേ അത്? ആണുങ്ങൾ തിരിച്ചു ചെയ്യാത്തത് നമ്മളെ പേടിച്ചല്ല. ഒരു മര്യാദ.
സ്നേഹത്തിന് മുന്നിൽ ദുർബലമാകുന്നത് മനസിന്റെ നന്മ കൊണ്ടാണ്. എന്നാലും ഇരുളിനെയും വെളിച്ചത്തിനെയും തിരിച്ചറിയാൻ ഒരു ഉൾക്കണ്ണ് ഉണ്ടെങ്കിൽ നല്ലത്.ഏറ്റവും പ്രിയപ്പെട്ടരോടു പോലും ചാറ്റിൽ ഉപയോഗിക്കുന്ന വാചകങ്ങൾക്ക് നിയന്ത്രണം വേണം. നാളെ അവർക്ക് പുതിയ സൗഹൃദമുണ്ടാകുമ്പോൾ പരിഹാസം ആകാതിരിക്കാനെങ്കിലും സ്വയം സൂക്ഷിക്കണം. നാം നമ്മുടെ സുഹൃത്തുക്കൾക്ക് ഒരു ബാധ്യത ആണെന്ന് തോന്നുന്ന പക്ഷം നല്ല മനസ്സോടെ അവരെ പിരിയാനുള്ള മനസ്സും ഉണ്ടാവണം.
നിസ്സാരമായി വികാരങ്ങളെ കാണാതിരിക്കുക ഓരോരുത്തരും ഓരോ മനസുമായി ജീവിക്കുന്നവരാണ്. അവരിലേക്ക് സ്നേഹത്തിന്റെ പ്രണയത്തിന്റെ കപടമായ ഏണിപ്പടികളെ ചാരാതിരിക്കുക. എല്ലാ ബന്ധങ്ങളെയും വൈകാരികമായി മാത്രം കാണാതിരിക്കുക. ബൗദ്ധികമായി കൂടെ കാണുക." തന്നെ വേണ്ടാത്തവരെ തനിക്കും വേണ്ട' എന്ന മനോഭാവം വളർത്തിയെടുക്കുന്നത് നല്ലതാണ്
പ്രകാശത്തിന്റെ ഒരു ജാലകമടയുമ്പോൾ ചിലപ്പോൾ സൂര്യതേജസ്സിന്റെ ഒരഴിമുഖം തന്നെ നിങ്ങൾക്ക് മുന്നിൽ തുറക്കപ്പെടും
Ammu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക