വീട്ടിലേക്കു കേറിചെല്ലുമ്പോ തന്നെ പടിവാതിൽക്കൽ വെള്ളമൊഴിച്ചു വൃത്തികേടാക്കിയിരിക്കുന്നു..
ചെക്കന്റെ പണിയാവും..
ചോറുവെക്കുന്ന പാത്രത്തിൽ വെളളം നിറച്ചു കടലാസു തോണിയിറക്കി കളിക്കലാണ് അവന്റെ മെയിൻ ഹോബി..
കളിച്ചു മടുക്കുമ്പോ അതിൽ കേറിയിരുന്നു വെളളം പുറത്തേക്കു തെറിപ്പിക്കും..
കളിച്ചു മടുക്കുമ്പോ അതിൽ കേറിയിരുന്നു വെളളം പുറത്തേക്കു തെറിപ്പിക്കും..
അതൊക്കെ പതിവുള്ളതാണെന്നറിഞ്ഞിട്ടും അവളൊറ്റക്കാണ് അതൊക്കെ വൃത്തിയാക്കാറുള്ളതെന്നറിഞ്ഞിട്ടും വെറുതെ ചോദിച്ചു ..
"നിനക്കെന്താടി ഇവിടെ പണി.
ഇതൊക്കെ വൃത്തിയാക്കിക്കൂടെന്നു.."
"നിനക്കെന്താടി ഇവിടെ പണി.
ഇതൊക്കെ വൃത്തിയാക്കിക്കൂടെന്നു.."
അല്ലേലും ചുമ്മാതിരിക്കുന്ന നായേടെ വായിൽ കോലുകുത്തി കടിവാങ്ങിക്കുന്ന ശീലം പണ്ടുതൊട്ടേ ഉള്ളതാണ്..
മാറില്ല..
ഇതുവായിച്ചു കെട്യോളെ പട്ടിയോടു ഉപമിച്ചെന്നും പറഞ്ഞു വിമർശിക്കല്ലേ..
ഒരുപമ പറഞ്ഞതാ..
മാറില്ല..
ഇതുവായിച്ചു കെട്യോളെ പട്ടിയോടു ഉപമിച്ചെന്നും പറഞ്ഞു വിമർശിക്കല്ലേ..
ഒരുപമ പറഞ്ഞതാ..
പറഞ്ഞു കാടുകയറുന്നില്ല..
ചോദ്യം കേട്ടതും മീൻവെട്ടുകയാരുന്ന അവൾ കത്തിയുമായെന്നെ തുറിച്ചൊന്നു നോക്കി..
പിന്നീട് കത്തിയെന്റെ നേർക്ക് നീട്ടിയിട്ടു പറഞ്ഞു..
"എന്നാപ്പിന്നെ ഇതൊക്കെ അങ്ങട് ചെയ്യ് മനുഷ്യാ..
വിലകുറവാണെന്നും പറഞ്ഞു കടുകുമണിപോലത്തെ നത്തോലിയും വാങ്ങിക്കൊണ്ടു വന്നിട്ട് മനുഷ്യനെ മെനക്കെടുത്തിയതും പോരാ എന്താ ഇവിടെ പണിയെന്ന്..
എന്നെക്കൊണ്ടധികം പറയിക്കണ്ട.."

അതു ശരിയാ..
പറയാൻ തുടങ്ങിയാൽ ഗർഭധാരണം തൊട്ടുള്ളത് മുഴുവനും കേക്കേണ്ടിവരും..
നേരത്തേ കഞ്ഞിപ്പാത്രത്തിൽ കണ്ട തോണിക്കാരനുൾപ്പെ മൂന്നെണ്ണത്തിന്റെ തിരക്കഥയും നിർമ്മാണവും ഞാനാരുന്നേലും പ്രൊഡക്ഷൻ കണ്ട്രോൾ ഉൾപ്പെടെ സംവിധാനം വരെ നിർവഹിച്ചത് അവളൊറ്റക്കാരുന്നു..
അതിന്റെയൊക്കെ കണക്കു പറഞ്ഞാണ് പതിവായെന്റെ ഉത്തരം മുട്ടിക്കാറുള്ളതും..
അതോണ്ട് തന്നെ കൂടുതലൊന്നും പറയാൻ നിക്കാതെ അവിടുന്നു സ്കൂട്ടായി..

ഹാളിലേക്ക് ചെന്നപ്പോ മൂത്തവനുണ്ട് മൊബൈൽ ഗെയിം കളിക്കുന്നു..
വല്ല ബ്ലൂവെയിലും എങ്ങാനുമാണോ..
അടുത്തേക്ക് ചെന്നു പാളിനോക്കി..
ഭാഗ്യം അതല്ല..
ഏറ്റുമുട്ടലാണ്..
എതിരെ വരുന്ന ശത്രുക്കളെയൊക്കെ തുരു തുരാ വെടിവെച്ചു വീഴ്ത്തുന്നു..
പടച്ചോനെ ഇതൊക്കെ വലുതായാൽ എന്താവുമോ എന്തോ..
വല്ല ബ്ലൂവെയിലും എങ്ങാനുമാണോ..
അടുത്തേക്ക് ചെന്നു പാളിനോക്കി..
ഭാഗ്യം അതല്ല..
ഏറ്റുമുട്ടലാണ്..
എതിരെ വരുന്ന ശത്രുക്കളെയൊക്കെ തുരു തുരാ വെടിവെച്ചു വീഴ്ത്തുന്നു..
പടച്ചോനെ ഇതൊക്കെ വലുതായാൽ എന്താവുമോ എന്തോ..
അതോർത്തു പേടിച്ചു പിന്മാറാൻ പറ്റൂല്ലാലോ..
വാപ്പയായിപ്പോയില്ലേ..
"പഠിക്കാനൊന്നുമില്ലെടാ നിനക്ക്.
ചോദ്യം കേട്ടതും ആമ തന്റെ പുറന്തോടിൽ നിന്നും തല പുറത്തേക്കിട്ടു അവനെന്നെയൊന്നു നോക്കി..
ഒരു തോക്കു കയ്യിലുണ്ടാരുന്നേൽ അവനെന്നെയും വെടിവെച്ചേനെ എന്നാ നോട്ടത്തിൽ നിന്നുതന്നെ അറിയാം..
അവനെപ്പറഞ്ഞിട്ടും കാര്യമില്ല..
എന്നും പഠിക്കു പഠിക്കു എന്നുപറഞ്ഞാ ആരും വെറുത്തുപോവും..

എന്നുവെച്ചു പഠിക്കാതെ വിടാനൊക്കുല്ലാലോ..
മറ്റുളളവരുടെ മുന്നിൽ ഷൈൻചെയ്യാനുള്ള റോബോട്ടുകളാണ് മക്കൾ..
അതു പാഴാക്കിക്കൂടാ..
ഹൈ വോളിയത്തിൽ ഒന്നുടെ കനപ്പിച്ചു പറഞ്ഞു.
"പോയ് നാളേക്കുള്ള
ഹോംവർക്ക് ചെയ്യടാ.."
മറ്റുളളവരുടെ മുന്നിൽ ഷൈൻചെയ്യാനുള്ള റോബോട്ടുകളാണ് മക്കൾ..
അതു പാഴാക്കിക്കൂടാ..
ഹൈ വോളിയത്തിൽ ഒന്നുടെ കനപ്പിച്ചു പറഞ്ഞു.
"പോയ് നാളേക്കുള്ള
ഹോംവർക്ക് ചെയ്യടാ.."
"നാളെ ഹോളിഡേ ആണുപ്പാ..
ക്ലാസ്സില്ല.."
അതൊടെ അതും ചീറ്റി..
മുഖത്തെ ചമ്മൽ പാടുപെട്ടു മറച്ചുകൊണ്ട് ഞാൻ സോഫമേലിരുന്നു..
ക്ലാസ്സില്ല.."
അതൊടെ അതും ചീറ്റി..
മുഖത്തെ ചമ്മൽ പാടുപെട്ടു മറച്ചുകൊണ്ട് ഞാൻ സോഫമേലിരുന്നു..
വെറുതെ മൊബൈലെടുത്തു നോക്കി..
ഇന്നലെയിട്ട പോസ്റ്റുകൾക്ക് കമ്മന്റ് വീഴുന്നുണ്ട്..
വായ്ക്കുന്നോരുടെ വിചാരം ഞാനേതോ വല്യ എഴുത്തുകാരനാണെന്നാ..
വീട്ടിൽ കെട്യോൾക്കും കുട്യോൾക്കും ഈ മതിപ്പൊന്നുമില്ലന്നെ..
അതങ്ങിനല്ലേ..
മുറ്റത്തെ പോസ്റ്റു മധുരിക്കൂല്ലാലോ..

ചുമ്മാ പോസ്റ്റുകളിലൂടെ കണ്ണോടിക്കുമ്പോഴാണു ആ വാർത്ത കണ്ടത്..
തൈമൂറിന് ആരുടെ ഛായ..
സെഫലി ഖാന്റെയും കരീന കപൂറിന്റെയും മോന് ആരുടെ ഛായ ആണെന്നുള്ളതാണ് ചർച്ചാവിഷയം..
ഒരുപാടു ബോളിവുഡ് നടന്മാരുടെ മുഖങ്ങൾ മനസ്സിലേക്കോടിക്കേറി..
ഛെ വൃത്തികെട്ടവൻ..
അങ്ങനൊന്നും ചിന്തിക്കാനേ പാടില്ല..
മഹാപാപം..
മനസ്സിനെ ശാസിച്ചു അടക്കിനിർത്തി..

ഈ നശിച്ച ഓൺലൈൻ വാർത്തകളാണ് മനുഷ്യനെ വഴിതെറ്റിക്കുന്നെ..
അല്ലേലും മറ്റുള്ളോരുടെ ആകാംക്ഷയെ മുതലെടുക്കാൻ ഇവന്മാർക്ക് ഭയങ്കര കഴിവാണ്..
പറഞ്ഞിട്ട് കാര്യമില്ല..
അല്ലേലും മറ്റുള്ളോരുടെ ആകാംക്ഷയെ മുതലെടുക്കാൻ ഇവന്മാർക്ക് ഭയങ്കര കഴിവാണ്..
പറഞ്ഞിട്ട് കാര്യമില്ല..
അതു പറഞ്ഞപ്പോഴാ മറ്റൊരു കാര്യം ഓർമ്മ വന്നത്..
എന്റെ നടുക്കഷ്ണത്തിന് കറുപ്പ് നിറമാണ് ട്ടാ..
തെറ്റിദ്ധരിക്കണ്ട..
രണ്ടാമത്തെ മോന്റെ കാര്യവാ..
ഞാനും അവളും വെളുത്തനിറമാണ്..
എന്റെ നടുക്കഷ്ണത്തിന് കറുപ്പ് നിറമാണ് ട്ടാ..
തെറ്റിദ്ധരിക്കണ്ട..
രണ്ടാമത്തെ മോന്റെ കാര്യവാ..
ഞാനും അവളും വെളുത്തനിറമാണ്..
സ്വാഭാവികമായും എന്റെ കൂടെ അവൻ വരുമ്പോ ആളുകളാദ്യം അവനെ നോക്കും..
പിന്നെ എന്നേം നോക്കും..
അതിലും തൃപ്തിപ്പെടാതെ ചിലരു ചോയ്ക്കും..
"ചെക്കൻ ഉമ്മനെപ്പോലെയാണല്ലേ.."
ഞാനെന്തു പറയാൻ..
അല്ലെന്നു പറഞ്ഞാ ഇതെങ്ങിനെ സംഭവിച്ചു എന്നാവും അടുത്ത ചോദ്യം..
അതോണ്ട് മറുപടിയായി ഒരു ചിരി കൊടുക്കും..

അവളോടോപ്പം പോയാലും അതെ ചൊദ്യം തന്നെ..
"ചെക്കൻ വാപ്പാനെപോലെയാ ല്ലെ.."?
അവൾക്കും ഉത്തരമുണ്ടാവില്ല..
"ചെക്കൻ വാപ്പാനെപോലെയാ ല്ലെ.."?
അവൾക്കും ഉത്തരമുണ്ടാവില്ല..
രണ്ടാളും ഒരുമിച്ചു പോവുമ്പോഴാണെങ്കിൽ ചോദ്യമൊന്നും ഉണ്ടാവാറില്ല..
പകരം തുറിച്ചു നോക്കും..
പാവം മോൻ..
തന്റേതല്ലാത്ത കുറ്റത്തിന് പരിഹസിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുമ്പോ ആ മനസ്സെത്ര വേദനിക്കുന്നുണ്ടാവും..
പകരം തുറിച്ചു നോക്കും..
പാവം മോൻ..
തന്റേതല്ലാത്ത കുറ്റത്തിന് പരിഹസിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുമ്പോ ആ മനസ്സെത്ര വേദനിക്കുന്നുണ്ടാവും..
മറ്റുള്ളവരുടെ കാര്യം ചുഴിഞ്ഞറിയാനുള്ള ഈ ത്വര നമ്മളെ വിട്ടുമാറില്ല..
ഒന്നും നേടാനൊന്നുമല്ല..
ഒരു മനസുഖം..
ഒന്നും നേടാനൊന്നുമല്ല..
ഒരു മനസുഖം..
പറഞ്ഞു പറഞ്ഞു പിന്നേം കാടുകയറിയല്ലേ..
ക്ഷമിക്കണം..
വീട്ടുകാര്യങ്ങൾ പറയാൻ തുടങ്ങിയാലിങ്ങനാണ്..
തീരൂല..
തൽക്കാലം നിർത്തുവാ..
നിങ്ങൾക്കൊക്കെ ഇഷ്ടായാൽ വീണ്ടും വരാം..
ക്ഷമിക്കണം..
വീട്ടുകാര്യങ്ങൾ പറയാൻ തുടങ്ങിയാലിങ്ങനാണ്..
തീരൂല..
തൽക്കാലം നിർത്തുവാ..
നിങ്ങൾക്കൊക്കെ ഇഷ്ടായാൽ വീണ്ടും വരാം..
ഒരു പാവം നാട്ടിൻപുറത്തുകാരൻ..
ഒപ്പു.
ഒപ്പു.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക