Slider

====തല - കല - കൊല====

0
====തല - കല - കൊല====
--(മറ്റൊരു പരീക്ഷണക്കല)—�-
---------------------------
തലയിൽ ഒരുതരി കല മുളച്ചില്ല!
തനിച്ചിരുന്നു, തല ചൊറിഞ്ഞു,
തല കുത്തിനിന്നു, തല കുത്തിമറിഞ്ഞു,
തലക്കടിക്കും വരെ തണ്ണിയടിച്ചു..
എന്നിട്ടും, തലയിൽ ഒരുതരി കല മുളച്ചില്ല!!!
തലേലെഴുത്തൊന്നു തിരുത്തിയാലോ!
തലവരയൊന്നു മാറ്റിവരച്ചാലോ!
തലയുള്ളോരുടെ കല അടിച്ചെടുത്താലോ
തലക്ക് കൈവച്ചങ്ങനെ തണുത്തിരിക്കുമ്പോൾ
ദാ, തട്ടിത്തടഞ്ഞവൾ വന്നു, തട്ടിമുട്ടികൊണ്ട് നിന്നു..
പിന്നെ..
തളിർത്തു പ്രണയകല!
കവിളിൽ മോഹക്കല!
മനസ്സിൽ മധുരക്കല!
തലയിലും മെയ്യിലും കല!
തട്ടിലും തറയിലും കല!
സർവ്വം സകലം കല!
തലചായ്ചു കൊണ്ടവൾ നെഞ്ചിൽ കുത്തി,
മങ്ങാത്ത മായാത്തൊരു ചുംബനക്കല
പിന്നെ..
തലവര തെളിഞ്ഞൊരുവൻ തഞ്ചത്തിൽ വിളിച്ചപ്പോൾ
തലക്കൊരു തട്ടും തന്നവൾ പോയി..
തല മാത്രം ബാക്കിയായി..
തലയിൽ കല മാത്രം ബാക്കിയായി..
പിന്നെ..
എഴുതീട്ടും തീരാത്ത കല, വരച്ചിട്ടും തീരാത്ത കല
തലപൊട്ടുന്ന കല, നെഞ്ച് പിളർക്കും കല
ഈ ഒടുക്കത്തെ കല! ഇത് വല്ലാത്തൊരു കൊല!

Sanvi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo