Slider

തകരുന്ന കുടുംബ ബന്ധങ്ങൾ

0
തകരുന്ന കുടുംബ ബന്ധങ്ങൾ """""""""""""""""""""""""""""'''""'""""""""""""'""""""""""എന്റെ ഒരു സ്നേഹിതനെ ഞാൻ വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടി.
മാനസ്സികമായി ആകെ തകർന്ന അവസ്ഥയിൽ ആയിരുന്നു അവൻ.
നീണ്ട വർഷങ്ങൾ കുടുംബത്തിനു വേണ്ടി ഗൾഫിൽ പണിയെടുത്തു സ്വപ്നങ്ങൾ ഏറെ നെയ്തെടുത്ത ഒരു പാവം മനുഷ്യൻ.
വിദേശത്ത് ജോലി ചെയ്തിരുന്ന കാലത്ത് നാട്ടിലെ മൂന്ന് മക്കളേയും ഭാര്യയേയും കുടുംബത്തേയും മാത്രം ചിന്തിച്ച് നടന്ന ഒരു സാധാരണക്കാരൻ.
മൂന്നു മക്കളിൽ മുതിർന്നത് പെൺകുട്ടിയും താഴെ രണ്ടു പേർ ആൺകുട്ടികളും.
മുതിർന്ന പെൺകുട്ടി എട്ടാം ക്ലാസ്സ് എത്തിയപ്പോൾ വീണ്ടും മക്കളുടെ നല്ല ഭാവിയോർത്ത് വിദേശത്തെ നല്ല ജോലി വേണ്ടാന്നു വച്ച് നാട്ടിൽ ചെറിയൊരു ജോലിയും കുറച്ച് ബാങ്ക് ബാലൻസുമായി കുടുംബത്തോടൊപ്പം സമാധാനമായി ജീവിച്ചു വന്നു.
പഠനത്തിൽ മൂന്നുപേരും സമർത്ഥരായിരുന്നു.
മൂത്ത മകൾക്ക് പ്ലസ്സ് ട്ടുവിന് ശേഷം B Sc കാർഡിയാക് കെയർ ടെക്നോളജിക്ക് സീറ്റു ലഭിച്ചു.
ഇത് അവസാന വർഷം.
ഏതാനും മാസങ്ങൾക്കു ശേഷം കോഴ്സ് പൂർത്തിയാൽ വിവാഹം ആലോചിക്കുവാനുള്ള തന്ത്രപാടിൽ ആയിരുന്നു അവൻ.
പക്ഷെ ഞായറാഴ്ച്ച പതിവിലും നേരെത്തെ പള്ളിയിലേയ്ക്ക് അണിഞ്ഞൊരുങ്ങി പോയ മകൾ ഏറെ വൈകി കാണാതായപ്പോൾ ആണറിയുന്നത് കുറച്ച് ദൂരെ അമ്പലത്തിൽ ഒരുത്തനുമായി വിവാഹമാല ചാർത്തി അവൾ ഒരുവനെ സ്വീകരിച്ചത്രെ.
ഒരു പണിയുമില്ലാതെ വെറുതെ വാട്ട്സ്ആപ്പ് കളിച്ചു നടക്കുന്ന ഒരുത്തനെ, 21 വർഷം സ്നേഹിച്ച് കൊണ്ടു നടന്ന മാതാപിതാക്കളുടേയും സഹോദൻമാരുടേയും സ്നേഹം വലിച്ചെറിഞ്ഞ് ഓടുവാൻ ഉണ്ടായ ആ ജനറേഷൻ മാറ്റം സ്വീകരിക്കുവാൻ അവന്റെ മനസ്സിന് ഞാൻ ഇതറിഞ്ഞ് അവനെ കണ്ടുമുട്ടുമ്പോഴും ആയിട്ടില്ല. കുടുബത്തിന്റെ ശേഷിക്കുന്നവരെയോർത്ത്
ആത്മഹത്യ എന്ന ഭയത്തിലേയ്ക്ക് എന്തായാലും അവൻ എടുത്തെറിയപ്പെട്ടില്ല.
ഒരിക്കലും സംശയത്തിനു പോലും ഇടനൽക്കാതെ രണ്ടു വഞ്ചിയിലും കാലിട്ടു പോകുവാൻ എങ്ങനെ എന്റെ മകൾക്കായ് എന്നാണയാൾക്ക് അറിയാത്തത്.
ഇതാണത്രെ ന്യൂ ജനറേഷൻ. നേടാനുള്ളത് തട്ടിയെടുത്ത് സ്നേഹിച്ചു ലാളിച്ചു വളർത്തിയ മാതാപിതാക്കളെ നിരാശയിലേയ്ക്ക് വലിച്ചിഴക്കുന്ന ഇത്തരം മക്കൾ എന്തായാലും ഒന്നു പിന്തിരിഞ്ഞു ആലോചിക്കണം.
സീരിയലുകളും സിനിമകളും നൽകുന്ന സ്വാതന്ത്ര്യത്തിന്റെ സന്ദേശമല്ല ജീവിതം. പ്രായപൂർത്തിയായ മക്കൾക്ക് സ്വയം തീരുമാനമെടുക്കാം എന്ന് നിയമം പറയുന്നുണ്ടെങ്കിലും ആ നിയമങ്ങൾ പഠിക്കുന്നതു വരെയുള്ള നീണ്ട കാലഘട്ടം സ്വന്തം ആഗ്രഹങ്ങളും ആരോഗ്യവും വേണ്ടാന്നു വച്ച് മക്കളെ സ്നേഹിച്ച് വളർത്തുന്ന മാതാപിതാക്കളുടെ മനസ്സിന്റെ നൊമ്പരവും ഒരു നിമിഷം ഓർക്കാനുള്ള മനസ്സെങ്കിലും മക്കൾക്കുണ്ടാകണം.
നാളെ പല സീരിയലുകളെ പോലെ തന്നെ കപട സ്നേഹം നിങ്ങളെ വലിച്ചെറിയുമ്പോൾ നിങ്ങളെ സ്വീകരിക്കാൻ ഒരു പക്ഷെ നിങ്ങൾ തിരസ്കരിച്ച ഈ ബന്ധമേ ബാക്കി കാണൂ എന്നും ഇത്തരം മക്കൾ ചിന്തിക്കണം.
By :ഷാജു തൃശ്ശോക്കാരൻ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo