***നിഷ്കു: ദി ധീരൻ***
—�—�—�—�—�—�—�—�—�—�-
—�—�—�—�—�—�—�—�—�—�-
നിഷ്കുവിനെ അറിയാത്തവർക്കായി ഒരു ചെറിയ പരിചയപ്പെടുത്തൽ.
നിഷ്കു ഒരു ശുദ്ധനും ആയതിനാൽ ഒരു ദുഷ്ടനും ആണ്! സ്വന്തമായി അവന് നിഷ്കളങ്കത മാത്രമേ ഉണ്ടായിരുന്നുള്ളു. അത് വച്ച് അദ്ദേഹം ലോകത്തിലെ സകല ചരാചരങ്ങൽക്കും തന്നാൽ കഴിയും വിധം പാരകൾ പണിതു സായൂജ്യമടഞ്ഞു! നിഷ്കുവിനെ പറ്റിയുള്ള കൂടുതൽ കഥകൾ നല്ലെഴുത് വെബ്‌സൈറ്റിൽ ഉണ്ട്.

നിഷ്കു എട്ടാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് ഈ സംഭവം അരങ്ങേറുന്നത്. നിഷ്കു അന്ന് അമ്മാമയുടെ കൂടെ തറവാട്ടിലാണ്.
സ്വച്ഛ് ഭാരത് അഭിയാൻ ആദ്യമായി തുടങ്ങിയത് മോദിയാണ് എന്നാണു വയ്പ്. അതൊക്കെ പെയ്ഡ് മീഡിയ പറഞ്ഞുണ്ടാക്കിയ കഥകൾ. സത്യത്തിൽ അതിന്റെ ക്രെഡിറ്റ് നിഷ്ക്കുവിനുള്ളതാണ്. നിഷ്ക്കുവിന്റെ വീട്ടിലെ ടോയ്ലറ്റ് വീട്ടിൽ നിന്നും ഒരു മുപ്പതു മീറ്റർ ദൂരെ ആയിരുന്നു. രാത്രി അവിടെ വരെ പോവാൻ ഉള്ള പേടി കാരണം നിഷ്കു രാത്രി മൂത്രമൊഴിച്ചിരുന്നത് തങ്ങളുടെ മെത്തയിൽ തന്നെയായിരുന്നു. ഇനി അമ്മാമ ഒരുപാട് നിർബന്ധിച്ചാൽ വീടിന്റെ തിണ്ണയിൽ നിന്ന്, അല്ലെങ്കിൽ ജനൽ വഴി മുറ്റത്തേക്കും. അതിനു രണ്ടു പേർ ഇരുപുറവും കൂട്ട്നിക്കണം എന്ന് മാത്രം! എന്തായാലും ഈ സമസ്യ ദൂരീകരിക്കാൻ അച്ചാച്ചൻ കണ്ടെത്തിയ വിദ്യയാണ് അറ്റാച്ഡ് ബാത്രൂം. ആ കാലത്ത് അത് എടത്തിരുത്തി പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ആദ്യത്തെ അറ്റാച്ഡ് ബാത്രൂം ആയിരുന്നു എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. അതോടെ നിഷ്കു മുറ്റത്തും കിടക്കയിലും ഉള്ള കാര്യസാധ്യം അവസാനിപ്പിച്ചു സ്വച്ച് ഭാരത് അഭിയാന് തുടക്കം കുറിച്ചു.

നിഷ്കു അതി ധീരനായതിനാൽ രാത്രി കൂട്ട് കിടക്കാൻ അടുത്ത വീട്ടിലെ കുട്ടേട്ടനും ഏട്ടന്റെ അമ്മയും വന്നിരുന്നു. അവരുടെ ഉത്തരവാദിത്തങ്ങൾ ലളിതമായിരുന്നു. നിഷ്കുവും അമ്മാമയും കിടക്കുന്ന മുറിയുടെ വാതുക്കൽ കിടന്നു ഉറങ്ങുക. നിഷ്ക്കുവിന്റെ അറ്റാച്ഡ് ബാത്റൂമിൽ പോവേണ്ടി വന്നാൽ വാതുക്കൽ രണ്ടു ഭാഗത്തും കാവൽ നിൽക്കുക. പിന്നെ നിഷ്കു ഉറങ്ങുന്ന വരെ ഉറങ്ങാതെ എന്തെങ്കിലുമൊക്കെ സംസാരിച്ചു കൊണ്ടിരിക്കുക! അന്നത്തെ Z കാറ്റഗറി പ്രൊട്ടക്ഷൻ!
ഇങ്ങനെ സുഗമമായി കാര്യങ്ങൾ പോകവേ ആണ് കുട്ടേട്ടന്റെ അമ്മയുടെ അച്ഛൻ മരണപ്പെടുന്നത്. വിവരം കേട്ട ഉടനെ ചുമ്മാ നെഞ്ചത്തടിച്ചും അലമുറയിട്ടും അവർ സ്ഥലം വിട്ടു! നിഷ്കു എത്ര പറഞ്ഞിട്ടും കുട്ടേട്ടനും അമ്മയും നിന്നില്ല. കരയാനുള്ള സൗകര്യം ആണെങ്കിൽ ഇവിടേം ഉണ്ടല്ലോ! കുട്ടേട്ടന്റെ അമ്മേടെ അച്ഛന്റെ തലേൽ ഇടിത്തീ വീഴട്ടെ എന്ന് നിഷ്കു ശപിച്ചു. ആൾറെഡി മരിച്ച ആൾക്ക് എന്ത് ഇടി എന്ത് തീ എന്ന് പിന്നെ പരിതപിച്ചു.
അന്ന് വൈകിയപ്പോഴേക്കും കുട്ടേട്ടന്റെ അമ്മേടെ അച്ഛന്റെ മരണം നാട്ടിൽ പാട്ടായി. വിവരം രവികുമാറിന്റെ ചെവിയിലും എത്തി. അദ്ദേഹം അന്ന് സീനിയർ കള്ളൻ കൊച്ചപ്പന്റെ അസിസ്റ്റന്റ് ആയി പ്രാക്ടീസ് ചെയ്യുകയാണ്. രവികുമാർ ആ വാർത്ത ചൂടാറാതെ കള്ളൻ കൊച്ചപ്പനെ അറിയിച്ചു. ആ ഒരു സുവർണ്ണാവസരത്തിനായി അവർ വർഷങ്ങളായി കാത്തു നിൽക്കുകയായിരുന്നു. കള്ളൻ കൊച്ചപ്പന് മോഷണം വെറുമൊരു തൊഴിലല്ല. അതൊരു ലഹരിയാണ്. അതായത് കട്ടത് വിട്ടു കിട്ടുന്ന പൈസ മുഴുവൻ അദ്ദേഹം ചാരായഷാപ്പിൽ ലഹരിക്കായി ചിലവഴിക്കുന്നു. .
കള്ളൻ കൊച്ചപ്പൻ, മോഷണം കൂടാതെ, പാർട്ട് ടൈം ആയി ആശാരിപണി ചെയ്യുന്നുണ്ട്. പകൽ സമയത്ത് അദ്ദേഹം ഒരു മൂഡ് തോന്നിയാൽ കൊട്ടടിയും ഉളിയുമായി ഇറങ്ങും. അതുകൊണ്ടു രണ്ടുണ്ട് ഗുണം. മോഷണം മോശമായ സമയത്തു ലഹരിക്കുള്ള കാശ് കിട്ടും. പിന്നെ പണിക്കു പോവുന്ന വീടിന്റെ സാമ്പത്തിക- സാമൂഹിക- ഭൂമിശാസ്ത്ര സംബന്ധമായ വിവരങ്ങൾ ശേഖരിക്കാം. അങ്ങനെ മുൻപെന്നോ ഒരു പണി സംബന്ധമായി നിഷ്ക്കുവിന്റെ വീട്ടിലും ചെന്നിട്ട്. അവിടത്തെ വിവരങ്ങൾ ശേഖരിച്ചിട്ടും ഉണ്ട്. നിഷ്ക്കുവിന്റെ വീട്ടിൽ കുട്ടേട്ടനും അമ്മയും രാത്രിയിൽ കിടക്കാൻ വരുന്നതാണ് കള്ളൻ കൊച്ചപ്പന് മുന്നിലുണ്ടായിരുന്ന ഏക തടസം!

കുട്ടേട്ടന്റെ അമ്മേടെ അച്ഛന്റെ മരണവിവരം അറിഞ്ഞ ഉടൻ, കള്ളൻ കൊച്ചപ്പൻ തീരുമാനിച്ചു. ഇന്നത്തെ ലക്‌ഷ്യം അത് തന്നെ! കള്ളൻ കൊച്ചപ്പൻ പത്താംക്‌ളാസ്സിൽ പഠിക്കുന്ന തന്റെ അനിയന്റെ വരയില്ലാത്ത കണക്ക് നോട്ടു പുസ്തകത്തിന്റെ നടുപ്പേജ് കീറിയെടുത്തു. അതിൽ നിഷ്ക്കുവിന്റെ വീടിന്റെ മാസ്റ്റർ പ്ലാൻ വരച്ചു. സാധാരണ മോഷണത്തിന് മനക്കണക്ക് മതി. പക്ഷെ ഇത് സ്പെഷ്യൽ ആണ്. വര്ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം വന്ന സൗഭാഗ്യം! സൂക്ഷ്മതയോടെ ചെയ്യണം. അതിനാണ് പ്ലാൻ വര!
മുറ്റത്തു മൂവാണ്ടൻ മാവ്. അത് വഴി പാത്തി. പാത്തിയിലൂടെ നടന്നു ഓടിന്റെ ചെരുവിലൂടെ നടപ്പുരക്ക് മുകളിൽ. അവിടന്ന് ഓടിളക്കി തട്ടിൻപുറത്ത്. പിന്നെ അവിടന്ന് കോവണി വഴി താഴേക്ക്. അടുക്കളയുടെ പടിഞ്ഞാറ് വശത്തുള്ള മുറി ആണ് ലക്‌ഷ്യം. വലിയ ചാക്ക് വേണം!
നാല് നിലവിളക്ക്, രണ്ടു കിണ്ടി, ഒരു കോളാമ്പി, ചെറുതും വലുതുമായി നാലോ അഞ്ചോ ഉരുളികൾ. ഭാഗ്യമുണ്ടെങ്കിൽ പഴുപ്പിക്കാൻ വച്ച ഒന്നോ രണ്ടോ പഴക്കുല! ഇതാണ് കള്ളൻ കൊച്ചപ്പന്റെ കണക്ക്! എങ്ങനെ പോയാലും ഒരു ഇരുന്നൂറ്റമ്പതു മുന്നൂറു രൂപയുടെ മൊതലുണ്ടാവും!
കള്ളൻ കൊച്ചപ്പൻ, കുട്ടേട്ടന്റെ അമ്മേടെ അച്ഛന്റെ ജീവനെടുത്ത കാലന് മനസുകൊണ്ട് നന്ദി പറഞ്ഞു.
കള്ളൻ കൊച്ചപ്പൻ മാസ്റ്റർപ്ലാൻ ജൂനിയർ കള്ളൻ രവികുമാറിന് വിശദീകരിച്ചു.
"ബോസ്.. പാത്തിയിലൂടെ നടന്നാൽ ശബ്ദം ഉണ്ടാവില്ലേ ബോസ്" രവികുമാറിന് സംശയം. അദ്ദേഹം പഠിച്ചവനാണ്! പ്രീഡിഗ്രി രണ്ടാം വർഷം ആണ്. അതും സയൻസ് ഗ്രൂപ്! അദ്ദേഹത്തിന് മോഷണം ലഹരിയല്ല, വയറ്റിപ്പിഴപ്പാണ്.
കട്ടി കുറഞ്ഞ തകര ഷീറ്റിലൂടെ അമ്പത്തഞ്ചു കിലോ ഉള്ള കള്ളൻ കൊച്ചപ്പനും, അതിനേക്കാൾ രണ്ടര കിലോ കുറവുള്ള താനും നടന്നാൽ ഷീറ്റിൽ കമ്പനം ഉണ്ടാവുമെന്നും അതിൽ നിന്നും ശബ്ദവികിരണങ്ങൾ പുറപ്പെടുമെന്നും അദ്ദേഹം കണക്ക് കൂട്ടി. കേട്ടപ്പോൾ കള്ളൻ കൊച്ചപ്പന് അത് ശരിയാണെന്നു തോന്നിയെങ്കിലും ശിഷ്യന്റെ ബുദ്ധിസാമർഥ്യം സമ്മതിച്ചു കൊടുക്കാൻ വർക്ക് എക്സ്പീരിയൻസ് സമ്മതിച്ചില്ല.

"ഡേയ്, രവികുമാർ, മാവ് വഴി തെങ്ങ്. തെങ്ങു വഴി താഴേക്കു ഊർന്നു മൂലോട് (മൂലയിൽ വയ്ക്കുന്ന ഓട്). അത് വഴി മുന്നോട്ടു പോയാലും തട്ടിന്റെ മുകളിൽ എത്താം. മനസിലായോ?"
'എന്നാപ്പിന്നെ തെങ്ങു വഴി നേരെ അങ്ങ് കേറിയാൽ പോരെ' എന്ന ചോദ്യം രവികുമാറിന്റെ മനസ്സിൽ തേട്ടി വന്നെങ്കിലും രവികുമാർ ഗുരുഭക്തി കണക്കിലെടുത്ത് ചോദിച്ചില്ല. മറിച്ചു, കള്ളൻ കൊച്ചപ്പനിൽ നിന്നും സ്വതന്ത്രനായി, സ്വയംപര്യാപ്തത നേടാൻ സമയമായി എന്ന് മനസ്സിൽ ചുമ്മാ കണക്ക് കൂട്ടി. ചുമ്മാ!

അന്ന് രാത്രി നിഷ്ക്കുവിന് കാളരാത്രിയായിരുന്നു. വൈകുന്നേരം നാലുമണി ആയപ്പോൾ അദ്ദേഹം വീടിനു ചുറ്റും നടന്നു ജനലും വാതിലുകളും ശരിക്കും അടച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തി. ആറുമണിക്ക് നാമജപം കഴിഞ്ഞ ഉടനെ വാതിലുകൾ അടച്ചു പൂട്ടി. പിന്നെ അമ്മാമയുടെ മൂട്ടിൽ കൂടി.
"ഒന്ന് മാറിക്കെന്റെ നിഷ്‌കോ" അമ്മാമ ഉന്തിയും തള്ളിയും നോക്കി. നിഷ്കു വിട്ടില്ല. അവസാനം എട്ടുമണി ആയപ്പോ നിഷ്കു അമ്മാമയെ പിടിച്ചു ഉറങ്ങാൻ കിടത്തി. പക്ഷെ എങ്ങനെ ഉറക്കം വരാൻ! വീട്ടിലെ ലൈറ്റ് ഒന്നും അന്ന് അണച്ചിരുന്നില്ല. കണ്ണ് മിഴിച്ചു അട്ടം നോക്കി നിഷ്കു കിടന്നു.
'ഡും ഡും..' എന്തോ ഒരു ശബ്ദം.. നിഷ്കു ചാടിയെണീറ്റു.
"അമ്മാമ്മേ.. അമ്മാമ്മേ.. കള്ളൻ.. "
"അത് വല്ല എലി ഓടിയതാവും നിഷ്‌കോ" അമ്മാമ നിഷ്ക്കുവിന്റെ ജാഗ്രതാ നിർദേശം നിഷ്കരുണം തഴഞ്ഞപ്പോൾ നിഷ്കു മനസില്ലാമനസോടെ ശാന്തനായി.
അല്പം കഴിഞ്ഞു വീണ്ടും 'കിർ.. കിർ' എന്നൊരു ശബ്ദം..
നിഷ്കു വീണ്ടും ചാടിയെണീറ്റു.
"അമ്മാമ്മേ.. അമ്മാമ്മേ.. കള്ളൻ.. "
"അത് വല്ല ചിവീടാവും നിഷ്‌കോ"
അങ്ങനെ വീട്ടിലെ പൂച്ച, ഏലി, പാറ്റ, ചിവീട്, പല്ലി, എട്ടുകാലി എന്തിനു ഉറുമ്പു നടക്കുന്ന ശബ്ദം പോലും നിഷ്കു കേട്ടു. അപ്പോഴെല്ലാം നിഷ്കു ചാടിയെണീറ്റു.
അവസാനം അമ്മാമ നിഷ്ക്കുവിന്റെ തലയ്ക്കു ഒരു കിഴുക്ക് കൊടുത്തു. അതോടെ നിഷ്കു സംയമനം പാലിച്ചു.
നിഷ്ക്കുവിന്റെ കിഴക്കേതിന്റെ കിഴക്കേ വീട്ടിലെ ഒരു ചേട്ടൻ രണ്ടു വർഷം മുൻപ് ഒന്ന് ബോധം കേട്ടു വീണു. വൈദ്യൻ പരിശോധിച്ചപ്പോൾ പറഞ്ഞത് ആൾ ചെറുപ്പത്തിൽ എന്നോ വീണപ്പോൾ തല അടിച്ചത് ഇപ്പോഴും ക്ഷതമായി തലക്കുള്ളിൽ ഉണ്ടെന്നും അതാണ് ബോധക്കേടിനു കാരണം എന്നും ആണ്.
അമ്മാമ തലക്ക് തന്ന കിഴുക്ക് ക്ഷതമായി തലക്കുള്ളിൽ കിടന്നു പഴുത്തു മുഴുത്തു താൻ ചത്തുപോവുമോ എന്ന ഒരു പുതിയ പേടി നിഷ്ക്കുവിന്റെ കിഴുക്ക് കിട്ടിയ തലക്കുള്ളിൽ ഉരുത്തിരിഞ്ഞു. അങ്ങനെ ചിന്തിച്ചു ചിന്തിച്ചു പേടി ഉണ്ടാക്കാൻ അദ്ദേഹം വിദഗ്ദൻ ആയിരുന്നല്ലോ!
അങ്ങനെ ഗത്യന്തരമില്ലാതെ കിടക്കുന്ന നിഷ്ക്കുവിന് പെട്ടന്ന് മൂത്രശങ്ക! ഇനി ഞാനെന്ത് ചെയ്യും! കിടക്കയിൽ മൂത്രമൊഴിച്ചുള്ള ടച്ച് പോയി. മുറ്റത്തു പോവണമെങ്കിൽ വാതിൽ തുറക്കണം. ആ സമയത്തു ഏതെങ്കിലും കള്ളൻ വന്നു തലക്കടിച്ചാൽ? സുകുമാരക്കുറുപ്പ്, റിപ്പർ ചന്ദ്രൻ ഒക്കെ പോലീസ് അനാസ്ഥ മൂലം അഴിഞ്ഞാടുന്ന കാലമാണ്!
അറ്റാച്ഡ് ബാത്രൂം തന്നെ രക്ഷ.

"അമ്മാമ്മേ.." നിഷ്കു പതിയെ ഒന്ന് വിളിച്ചു. വിളിക്കുമ്പോൾ രണ്ടു കൈകൊണ്ടും ഒരു തലയണ കൊണ്ടും തല മറച്ചു പിടിച്ചു. ഒരു കിഴുക്ക് കൂടി താങ്ങാനുള്ള ശക്തി ആ തലക്കില്ല! അമ്മാമ മിണ്ടിയില്ല
"അമ്മാമ്മേ"
"മിണ്ടാണ്ടൊരുത്തീ കെടന്നോ" ഒരു അമ്മാമഗർജ്ജനം.
അതോടെ അമ്മാമയെ വിളിച്ചിട്ടു കാര്യമില്ലെന്നു മനസിലായി. മൂത്രമൊഴിക്കാതെ ഒരു തരവുമില്ല.
ഇനി മറ്റേ അടവെടുക്കാം. നിഷ്കു തീരുമാനിച്ചു.
നിഷ്കു കണ്ണടച്ച് നാമം ജപിച്ചു.
"രാമ.. രാമ.. രാമ.. രാമ...."
ഈ മൂത്രമൊഴിക്കാൻ വിജയിപ്പിച്ചാൽ ഒരു വെടിവഴിപാട്.. അല്ലെങ്കിൽ വേണ്ട. വെടി പൊട്ടുന്ന ശബ്ദം കേട്ട് കർണ്ണപടം പൊട്ടിയാൽ പണിയാകും!
"പേടിമാറാൻ ഹനുമാൻ ആണ് ബെസ്ററ്". അമ്മമ്മയുടെ അശരീരി..
അതോടെ രാമനെ വിട്ടു ഹനുമാനെ പിടിച്ചു
"ആഞ്ജനേയ.. ആഞ്ജനേയ.."
നിഷ്കു പമ്മി പമ്മി കിടപ്പുമുറിയുടെ വാതിൽ തുറന്നു. പതിഞ്ഞ കാൽവയ്പുകളോടെ അദ്ദേഹം കോവണിയുടെ താഴെക്കൂടി ബാത്രൂം ലക്ഷ്യമാക്കി നടന്നു. 'അല്ല! ഞാൻ കള്ളനല്ലല്ലോ, പിന്നെന്തിനാ പമ്മി പമ്മി നടക്കുന്നത്' എന്ന് നിഷ്കു ഒരുമാത്ര ചിന്തിച്ചു. അവസാനം അദ്ദേഹം ബാത്റൂമിലെ വാതിൽ തള്ളിത്തുടന്ന് അകത്തേക്ക് തല നീട്ടി നോക്കി ആരും ഇല്ലെന്നു ഉറപ്പു വരുത്തി.
ഒറ്റ ചാട്ടം! അദ്ദേഹം ബാത്റൂമിനകത്തെത്തി, തന്ത്രപരമായി ടപ്പേ എന്ന് വാതിൽ കൊട്ടിയടച്ചു. ഇതേ സമയം കള്ളൻ കൊച്ചപ്പനും ജൂനിയർ കള്ളൻ രവികുമാറും തട്ടിന്മുകളിൽ എത്തിയിരുന്നു.
"എന്താ ഒരു ശബ്ദം ബോസ്?" ജൂനിയർ രവികുമാർ ചോദിച്ചു.
"അത് വല്ല എലിയും ആവും" കള്ളൻ കൊച്ചപ്പൻ സ്ഥിതീകരിച്ചു.
'എലി ചാടിയാൽ ഇമ്മാതിരി ശബ്ദമോ!' എന്ന ചോദ്യം രവികുമാർ ഗുരുഭക്തി കാരണം വീണ്ടും മനസ്സിൽ അടക്കി.
അവർ പമ്മി പമ്മി കോവണി ഇറങ്ങി.
'ആ മുറി!' കള്ളൻ കൊച്ചപ്പൻ, ജൂനിയറിന് ആഗ്യം കാണിച്ചു.
'ഹമ്' ജൂനിയർ തല നോഡി
ഒന്നു രണ്ടു മൂന്നു.. കൊച്ചപ്പൻ കൈകൊണ്ടു എണ്ണി കാണിച്ചു.
ഞൊടിയിടയിൽ ഒരു മിന്നൽ പോലെ ജൂനിയറും സീനിയറും വാതിലിന് മുന്നിൽ.
'വാതിലിന്റെ ഡിസൈൻ അല്പം വ്യത്യാസം ഉണ്ടോ?' കള്ളൻ കൊച്ചപ്പന് ഒരു സംശയം.
ഏതു തുറക്കാത്ത വാതിലും തുറക്കുന്നവർ ഈ കൊച്ചപ്പൻ! സ്വയം ഊർജ്ജം അവലംബിച്ചു കൊച്ചപ്പൻ കൈ നീട്ടി. ജൂനിയർ ഒരു വെട്ടുകത്തി എടുത്തു കൊച്ചപ്പന്റെ കയ്യിൽ കൊടുത്തു.
"ഡാ പൊട്ടാ. വെട്ടോത്തി അല്ല.. മറ്റേ സാധനം" കൊച്ചപ്പൻ അടക്കിയ ശബ്ദത്തിൽ പറഞ്ഞു.
'പൊട്ടൻ നിന്റെ അപ്പൻ' എന്ന് ഗുരുവിന്റെ മുഖത്തു നോക്കി മനസ്സിൽ പിറുപിറുത്തികൊണ്ടു ജൂനിയർ രവികുമാർ കള്ളന്മാരുടെ 'യൂണിവേഴ്സൽ ടൂൾ' ആയ ഒരു ചെറിയ കൊടകമ്പിയുടെ കഷ്ണം സീനിയറിനു കൊടുത്തു. സീനിയർ അത് വാങ്ങി ഒരു പ്രത്യേക ആകൃതിയിൽ വളച്ചു വാതിലിന്റെ വിടവിലൂടെ പതുക്കെ അകത്തു കയറ്റി.
***ട്ടോ*** പെട്ടന്ന് കള്ളൻ കൊച്ചപ്പന് മുന്നിൽ വാതിൽ തുറക്കപ്പെട്ടു. കള്ളൻ കൊച്ചപ്പന് മുന്നിൽ നിഷ്കു!!! നിഷ്ക്കുവിന്റെ മുന്നിൽ കള്ളൻ കൊച്ചപ്പൻ!!! രണ്ടു പേരും മുഖാമുഖം.
"അമ്മോ...." ഒരു നിലവിളി. അത്പക്ഷെ കള്ളൻ കൊച്ചപ്പന്റെ വക ആയിരുന്നു.
"അമ്മാമോ..." അടുത്ത നിലവിളി. അത് നിഷ്കു. നിഷ്കുവിന്റെ 'അമ്മ അവിടില്ലല്ലോ!.
ജൂനിയർ രവികുമാർ ആ സമയത്തിനുള്ളിൽ കോവണിവഴി തട്ടിൻപുറത്ത് എത്തി ഇളക്കിമാറ്റിയ ഓട് വഴി പുറത്തേക്കു കടക്കുകയായിരുന്നു. "കള്ളന് വേണ്ടത് വേഗമാണ്. വേഗതയാണ്!" ഗുരു ശ്രീ ശ്രീ കള്ളൻ കൊച്ചപ്പന്റെ വചനങ്ങൾ രവികുമാർ പ്രാവർത്തികമാക്കി.
ഞൊടിയിടയിൽ സ്വബോധം തിരിച്ചെടുത്ത കള്ളൻ കൊച്ചപ്പൻ നിഷ്ക്കുവിന്റെ വായ് പൊത്താൻ കൈ നീട്ടി. പക്ഷെ, ദൈവനിശ്ചയം മറ്റൊന്നായിരുന്നു! കള്ളൻ കൊച്ചപ്പന്റെ കൈ നിഷ്ക്കുവിന്റെ വായ്ക്കകത്ത് പെട്ടു.
നിഷ്കു; ഒരു വയസും രണ്ടു മാസവും മാത്രം പ്രായമുള്ളപ്പോൾ സ്വന്തം ചേച്ചിയെ കവിളത്ത് കടിച്ചു ആശുപത്രിയിൽ എത്തിച്ചവൻ നിഷ്കു!
നിഷ്കു; നാലാം വയസ്സിൽ നിർബന്ധിച്ചു ചോറുകൊടുത്ത അമ്മയുടെ കൈ കടിച്ചു മുറിച്ചവൻ നിഷ്കു!
നിഷ്കു; തന്റെ ആറാം വയസ്സിൽ ബാർബർ ഷോപ്പിൽ സ്റ്റെപ് കട്ട് വെട്ടിക്കാൻ എന്ന് പറഞ്ഞു കൊണ്ട് പോയി മിലിട്ടറി കട്ട് ചെയ്യിപ്പിച്ച ചേട്ടന്റെ നടുമ്പുറം കടിച്ചു ഒരു കഷ്ണം അടർത്തിയെടുത്തവൻ നിഷ്കു!
അങ്ങനെയുള്ള നിഷ്ക്കുവിന്റെ വായിലാണ് കള്ളൻ കൊച്ചപ്പൻ കൈ വച്ച് കൊടുത്തത്. നിഷ്കു ഒരു നിമിഷം പോലും കളഞ്ഞില്ല..
"എന്റെ ആഞ്ജനേയാ.. " കിർർർ.. കിർർർ ... ഒരു കടി.
രണ്ടുപേർ തത്സമയം ബോധം കേട്ട് വീണു. ഒന്ന് നിഷ്കുവും മറ്റൊന്ന് കള്ളൻ കൊച്ചപ്പനും!
ചാടി എണീറ്റ് വന്ന അമ്മാമ കള്ളൻ കൊച്ചപ്പന്റെ തലയ്ക്കു ചിരവതടികൊണ്ട് ഒരു കൊട്ട് കൊടുത്തു.
ആ അവസ്ഥയിലും കള്ളൻ കൊച്ചപ്പൻ ചിന്തിച്ചു.
അടുക്കളയുടെ പടിഞ്ഞാറേ മുറി.. ആ സ്റ്റോർ റൂം എങ്ങനെ ബാത്റൂമായി! അതും നാട്ടിലെ കള്ളൻ കം ആശാരി ആയ താൻ അറിയാതെ!
-------------------------------------------------------------------------
സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം ആണ്.
"ധീരതയ്കുള്ള പഞ്ചായത് അവാർഡ് സബ് ഇൻസ്‌പെക്ടർ പുരുഷോത്തമൻ സാറിൽ നിന്നും ഏറ്റു വാങ്ങുന്നതിനായി എട്ട് ബി യിലെ നിഷ്കുവിനെ സ്റ്റേജിലേക്ക് ക്ഷണിക്കുന്നു" ഹെഡ് മാസ്റ്റർ പ്രഖ്യാപിച്ചു.
നിഷ്കു ആ സമയം സ്കൂൾ മതിൽ ചാടി കടന്നു വീട്ടിലേക്കുള്ള വഴിയിലൂടെ ഓട്ടത്തിലായിരുന്നു.
'പിന്നേ! പൊലീസേ! എന്റെ പട്ടി വാങ്ങും പോലീസിന്റെന്നു അവാർഡ്.' പോലീസ് എന്ന് കേട്ടാലേ മുട്ടിടിക്കുന്ന നിഷ്കു സ്കൂൾ മാനേജ്മെന്റിന്റെ അനാസ്ഥയോടുള്ള പ്രതിഷേധത്തിൽ ആ അവാർഡ് നിരസിച്ചു.

...ശുഭം...
Sanvi King
Sanvi King

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക