Slider

ഇങ്ങനെ പോയാൽ ആ മൂന്നെണ്ണത്തിനെയും ഞാൻ ഒരു ദിവസം വിഷം കൊടുത്തു കൊല്ലും....! "

0
ഇങ്ങനെ പോയാൽ
ആ മൂന്നെണ്ണത്തിനെയും
ഞാൻ ഒരു ദിവസം വിഷം
കൊടുത്തു കൊല്ലും....! "
പെരും ചൂടിലായിരുന്നു അന്നവൾ....... !
എങ്ങനെ ചൂടാവാതിരിക്കും...... ?
അത്രയ്ക്ക് സുഖമില്ലാത്തതു കൊണ്ടാണ് ഒന്ന് ആശുപത്രി വരെ കൊണ്ട് പോകണമെന്ന് പറഞ്ഞത്.....!
അപ്പോൾ അങ്ങേർക്കു മൂപ്പരുടെ ചങ്ങായിനേയും കൊണ്ട് അവന് പെണ്ണു കാണാൻ പോണത്രെ.....,
എന്നോട് ഉമ്മയെയും കൂട്ടി പൊയ്ക്കോളാൻ അത്രപോലും സ്വന്തം കെട്ടിയോളെ വേണ്ട......!
ഒരു
മനു
മുനീർ
ബിജു
മൂന്നെണ്ണമുണ്ട്......!
ചങ്ങായിമാരാണത്രെ..,
ചങ്കാണത്രെ...,
എന്തു ചങ്ക്...?
ഇതു ചങ്കൊന്നുല്ല എന്നെപ്പോലെയുള്ളോർക്ക്
ഇത് ഞങ്ങളുടെ ചങ്കിലെ തീയാണ്....!
മനുഷ്യന്റെ ഉള്ളിലെ ഉള്ള സമാധാനം കളയാനായിട്ടു ഉണ്ടായ ഒരോ അസുരവിത്തുകള്....!
കല്യാണം കഴിഞ്ഞാലെങ്കിലും ഈ കൂട്ട്കൂടിയുള്ള ഊരു ചുറ്റൽ നിർത്തിക്കൂടെ ഇവറ്റകൾക്ക്...?
വീട്ടിലെ പെണ്ണുങ്ങളും കുട്ടികളും ഒരോ ദിവസവും അവരുടെ വരവും കാത്തു വീട്ടിൽ ഇരുപ്പുണ്ടെന്ന്..,
ഈ വിവരം കെട്ട ചങ്ങാതിമാർക്ക് ഒന്ന് ഓർത്തൂടെ ????
അല്ലെങ്കിൽ
അവരെ എന്തിനു കുറ്റം പറയുന്നു.....?
ഞമ്മളെ കെട്ടിയോന്നു തന്നെ സ്വന്തം കുടുംബത്തിന്റെ കാര്യം നോക്കാൻ നേരമില്ല പിന്നെ അല്ലെ ചങ്ങായിമാർക്ക്....,
വല്ല ഒഴിവു ദിവസങ്ങളിലാണെങ്കിൽ പിന്നെ പറയേം വേണ്ട
ഒരു ഫോൺകോൾ വരണ്ടേ താമസം ഇട്ട ഷർട്ട്‌ മാറ്റിയിട്ടു അപ്പോ തന്നെ ഇറങ്ങിക്കോളും..,
പിന്നെ പാതിരാത്രി വരെ കവലയിലെ ക്ലബിൽ ഇരുന്ന് ക്യാരംസ്‌ കളിയാണ്.....!
ദിവസോം പണി കഴിഞ്ഞു വന്ന് വണ്ടി സൈഡാക്കിയാൽ പിന്നെ ഒരു പോക്കാണ് കൂട്ടുകാരുടെ അടുത്തേക്ക്....
എന്നും കാണുന്ന കൂട്ടുക്കാരോട് എന്താണ് ദിവസോം ഇത്രമാത്രം പറയാനുള്ളത്...?
നാട്ടിലെ അമ്പലത്തിൽ ഉത്സവം തുടങ്ങിയാൽ കൊടിയേറ്റ് തൊട്ട് ഉത്സവം കഴിയുന്നത്‌ വരെ
പിന്നെ ഒന്ന് കാണാൻ കൂടി കിട്ടാത്ത വിധം ഉത്സവം, കമ്മിറ്റി, പ്രോഗ്രാം എന്നൊക്കെ പറഞ്ഞു കിടത്തം പോലും കമ്മിറ്റി ഓഫീസിലായിരിക്കും.....!
ഇങ്ങനെ ഒരു കെട്ട്യൊൻ...........!!!!!
കൂട്ടുകാരും ഒട്ടും മോശമല്ല.......
അങ്ങ് മലപ്പുറം ജില്ലയിൽ എവിടെയെങ്കിലും ഒരു ഫുട്ബോൾ മാച്ച് ഉണ്ടെന്നറിഞ്ഞാൽ അത് ഇനി വല്ല പാടത്താണെങ്കിൽ കൂടി
ഇങ്ങ് കോഴിക്കോട്ടുന്ന് ഒട്ടോ എടുത്തുകൊണ്ട് നാലാളും കൂടി ഓടും....!
പിന്നെ വന്നാവന്ന്....!
മടുത്തു എനിക്ക് ...... !!!
ഉള്ളത് ഒരു പെൺകുട്ടിയാണെന്ന ഒരു ബോധമെങ്കിലും വേണ്ടേ......?
രണ്ടു മാസം മുന്നേ എന്റെ അനിയത്തിടെയും അവരുടെ ചങ്ങായി മനുന്റെ പെങ്ങളുടെയും കല്ല്യാണം ഒറ്റ ദിവസായിരുന്നു
അന്ന് കല്ല്യാണത്തിന്റെ തലേദിവസം എന്നെ അവിടെ കൊണ്ടാക്കി ഇപ്പം വരാമെന്നു പറഞ്ഞു പോയതാ അങ്ങേര്...,
പിന്നെ അങ്ങേരു വരുന്നത് മനുന്റെ പെങ്ങളെയും അളിയനെയും മണിയറയിലാക്കിയ ശേഷാണ്.....!
കല്ല്യാണ വീട്ടിൽ വെച്ച് ഒാരോർത്തരുടെയും ചോദ്യങ്ങൾക്കു മറുപടി പറഞ്ഞുപറഞ്ഞു ഞാൻ മടുത്തു....!
അന്ന് ആ സമയത്തെങ്ങാനം അവരെ എന്റെ കൈയിൽ കിട്ടിയിരുന്നെങ്കിൽ ഞാൻ അപ്പം കൊന്നേനെ.....!
അന്ന് അത്രക്ക് ദേഷ്യം പിടിച്ചു എനിക്ക്....!
വെറും ചങ്ങായിമാരും ഫുട്ബാളും ഉത്സവങ്ങളും മാത്രം മതിയോ...?
ഭാര്യയും കുട്ടികളും കുടുംബവും ഒന്നും വേണ്ടേ...?
പിന്നെന്തിനാ ഇവരൊക്കെ പെണുകെട്ടുന്നത്....?
ലോകക്കപ്പ് ഫുട്ബോൾ ഒക്കെ വന്നാൽ പിന്നെ പറയേ വേണ്ട പിന്നെ അതു തീരുന്നതു വരെ ആളെ കിട്ടില്ല കളി കാണലും കിടത്തവും ഒക്കെ ഒരിടത്തു തന്നെ.....,
അതുപിന്നെ അത്ര കുഴപ്പമില്ല അഞ്ചു വർഷം കൂടുമ്പോഴെ ഈ അസുഖം ഉള്ളൂ എന്നു വെക്കാം....,
ഇങ്ങനെ പോയാൽ ഉറപ്പായിട്ടും
ആ മൂന്ന് എണ്ണത്തിനെയും ബിരിയാണിയിൽ വിഷം വെച്ച് ഞാൻ കൊല്ലും......!!!
ഒന്നുകിൽ
കെട്ടിയോന് വീണ്ടുവിചാരം വേണം....
അല്ലെങ്കിൽ
കൂട്ടുകാർക്കു വിവരം വേണം.... !
അങ്ങേർക്കാണേൽ വല്ല്യ വരുമാനം ഉള്ള പണിയൊന്നുമില്ല.....
അന്നന്നത്തേ വരുമാനം കൊണ്ടു ജീവിക്കാൻ പ്രയാസമില്ല എന്നാലും എന്തെങ്കിലും അത്യാവശ്യങ്ങൾ എപ്പോഴാ വരുന്നതെന്നു പറയാനാകില്ലല്ലോ....?
കല്യാണസമയത് എനിക്ക് തന്ന 20 പവൻ സ്വർണം മാത്രമേ ഇപ്പോഴും നീക്കിയിരുപ്പായി ശേഷിക്കുന്നുള്ളു......!
പതിവു പോലെ അന്നും അവർ ഏതോ ഫുട്ബോൾ മാച്ച് കാണാൻ പോയി രാത്രി വളരെ വൈകി തിരിച്ചു വന്നു കിടന്നതേയുള്ളു....,
പെട്ടന്നാണ് ബിജു ഫോൺ ചെയ്തു അത്യാവശ്യമായി ഏതോ വാടകയുണ്ടെന്ന് പറഞ്ഞത്....,
അതു കേട്ടതും പണിയുടെ കാര്യത്തിലും രാപകൽ വ്യത്യാസം നോക്കാത്ത അവർ അപ്പോൾ തന്നെ ഓട്ടോയെടുത്തു പുറത്തു പോയി.
വരാൻ വൈകും എന്ന് പറഞ്ഞത് കൊണ്ട് ലൈറ്റണച്ച് ഞാനും കിടന്നു....,
മുക്കാൽ മണിക്കൂർ കഴിഞ്ഞതും ഫോൺ നിർത്താതെ ബെല്ലടിക്കുന്നതു കേട്ടാണ് ഞാൻ ഉണർന്നത്.
നോക്കുമ്പോൾ ഇക്കയുടെ ഫോൺ ആണ്.
ഫോൺ എടുത്തതും എനിക്ക് പരിചയമില്ലാത്ത ഒരു ശബ്ദം....
അയാൾ ഇത്രമാത്രം പറഞ്ഞു
"സാദിഖ് ഓടിച്ചിരുന്ന ഓട്ടോ ആക്‌സിഡന്റായെന്നും എത്രയും പെട്ടന്ന് നിങ്ങൾ ബീച്ച് ഹോസ്പിറ്റലിലേക്ക് വരണമെന്നും... "
കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ തരിച്ചു നിന്നു.
കൈയ്യും കാലും വിറക്കാൻ തുടങ്ങി.....
എങ്ങനെയൊക്കയോ ഉമ്മയെ വിളിച്ചു ഇക്കാക്ക്‌ എന്തോ അപകടം പറ്റിയിട്ടുണ്ടണ് പറഞ്ഞു
അതൊടെ
ഉമ്മയുടെ കരച്ചിലും ബഹളവും കൂടിയതോടെ അതു കേട്ട് അടുത്ത വീട്ടിലെ ഗോപാലേട്ടനും ജോസെട്ടനും ജമീലാത്തയും രാധേടത്തിയും ഒക്കെ കൂടിയാണ് ആ സമയം എന്തു ചെയ്യും എന്നറിയാതിരുന്ന ഞങ്ങളെ ഹോസ്പിറ്റലിൽ എത്തിച്ചത്.....,
ആ അപകടവിവരം അറിഞ്ഞശേഷം അവിടെ എത്തുന്നവരെ ഞാൻ അനുഭവിച്ച മാനസിക വേദന എനിക്കും പടച്ചോനും മാത്രമേ അറിയുകയുള്ളു..... !
ഞങ്ങൾ എത്തുമ്പോൾ ഇക്ക ഓപ്പറേഷൻ തീയറ്ററിലാണ്....!
അപകടത്തിന്റെ സ്ഥിതിയോ അവസ്ഥയോ എന്താണ് എന്ന് കൃത്യമായി ഒരു പിടിയുമില്ല ആർക്കും അറിയുകയുമില്ല....,
ഞങ്ങൾ എത്തി കുറച്ചു കഴിഞ്ഞതും മനുവും ബിജുവും മുനീറും അവിടെ ഓടിയെത്തി.....
അവർ അടുത്തേക്ക് വന്നതും ഉമ്മ അവരെ കണ്ട് അവരെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി....!
മനു എന്റെ അടുത്തു വന്ന് മോളെയെടുത്തുയർത്തി.....,
അവളുടെ മുഖം നോക്കി കണ്ണീർ പൊഴിച്ചപ്പോൾ...,
ഒരു നിമിഷം.....!
അന്നാദ്യമായ്....,
എനിക്ക് ചുറ്റും ഒരു കൂട്ടം സഹോദരൻമാരെ ഞാൻ കണ്ടു........!
ആകാംഷയുടെ ഒരു മണിക്കൂറിനു ശേഷം ജീവനപകടമില്ല എന്ന വാർത്തയുമായി ഡോക്ടർ പുറത്തു വന്നു.......!
എന്നാൽ ഇടിയുടെ ആഘാതത്തിൽ എല്ലുകൾക്ക് പൊട്ടലുകൾ ഉണ്ടെന്നും അതുകൊണ്ടു എഴുന്നേറ്റു നടക്കാൻ കുറച്ചു കാലം എടുക്കുമെന്നും ഡോക്ടർ പറഞ്ഞു....,
ബന്ധുക്കളും കൂട്ടുകാരും അവർക്ക് ആവും വിധം സഹായിച്ചുവെങ്കിലും..,
അതു കൊണ്ടൊന്നും എല്ലാ കാര്യങ്ങളും നടന്നില്ല...,
ഹോസ്പ്പിറ്റലിലെ ചിലവും സർജറിയും ICU-വിലെ കിടപ്പും മരുന്നും എല്ലാം കൂടി ബാക്കി ഉണ്ടെന്ന് ആശ്വസിച്ച 20 പവനും കവർന്നെടുത്തു.....!
എന്നാൽ അതിനേക്കാൾ വലിയ പ്രശ്നം വരാനിരിക്കുന്നേയുണ്ടായിരുന്നുള്ളൂ....,
അപകടം മൂലം
ഉള്ള വരുമാനം നിലക്കുകയും കൈയ്യിലുള്ളതെല്ലാം തീരുകയും ചെയ്തതോടെ പേടിയുടെ ആരംഭം തുടങ്ങുകയായിരുന്നു....!
ഡിസ്ചാർജിനു ശേഷം നിത്യചിലവിനും മരുന്നിനും എന്ത് ചെയ്യുമെന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയും ഒരുപോലെ ചെയ്തു.....!
ഇക്കാക്കാണെങ്കിൽ എഴുന്നേറ്റ് നടക്കാൻ കഴിയാത്തതു കൊണ്ട് എപ്പോഴും ഒരു സഹായമായി ഞാൻ തന്നെ കൂടെ വേണമെന്നുള്ളതു കൊണ്ട് ഒരു ജോലിക്കു പോകുക എന്നത് എന്നെ സംബന്ധിച്ച് അത്ര എളുപ്പമായിരുന്നില്ല.....!
ഒരോന്നാലോജിച്ച് വേവലാധികൾ എറെയായതോടെ അവസാനം ഈ വിവരം സ്വകാര്യമായി ഞാൻ ഉമ്മയെ അറിയിച്ചു....,
അതു കേട്ടപ്പോൾ ഉമ്മ പറഞ്ഞു
ഇത്രയൊക്കെ അല്ലലില്ലാതെ നടന്നില്ലെ മോളെ.......,
ഇനിയുള്ളതും അതു പോലെ നടക്കും എല്ലാറ്റിനും ഒരു പോംവഴി പടച്ചോൻ കാണിച്ചു തരുമെന്ന്....!
എനിക്കറിയാം ഉമ്മ എന്നെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ്‌ അതെന്ന്...,
എന്നാലും
എനിക്ക് മനസമാധാനം ഇല്ലാതായിരുന്നു ഇപ്പോൾ തന്നെ പലയിടത്തായി കടം കുറച്ചുണ്ട്
ഇനിയും...?
ആ ചോദ്യം ഒരു വാൾ കണക്കെ എന്റെ തലക്കു മുകളിൽ അപ്പോഴും തൂങ്ങി കിടക്കുന്നുണ്ടായിരുന്നു...!
എന്നാൽ
ഡിസ്ചാർജ് ചെയ്തു ഒരാഴ്ചക്ക് ശേഷം...,
ബിജുവും മനുവും മുനീറും കൂടി മൂന്ന് കവറുകളിലായി
ഒരാഴ്ചത്തേക്കുള്ള പച്ചക്കറിയും പലചരക്കും കുറച്ചു മീനും വാങ്ങി വീട്ടിൽ വന്നു കയറിയപ്പോൾ
മനസ്സിലായി...,
അന്ന് പടച്ചോൻ ഒരു വഴി കാണിച്ചു തരും എന്ന് ഉമ്മ പറഞ്ഞതിന്റെ അർത്ഥം.....!
അതിനിടയിൽ ഞാനവർക്ക് ചായ എടുക്കാൻ പോയ നേരം അവരിലൊരാൾ ഉമ്മയുടെ കൈയ്യിൽ നിന്ന് മരുന്നിന്റെ ചീട്ട് വാങ്ങി കൊണ്ട് പോയി ഒരാഴ്ചത്തേക്കുള്ള മരുന്നും വാങ്ങി കൊണ്ടു വന്നു.....,
കൂടാതെ അവർ ഉമ്മയോടു പറഞ്ഞു മൊയ്തുക്കാന്റെ പലച്ചരക്കു കടയിൽ എല്ലാം പറഞ്ഞിട്ടുണ്ടെന്നും എന്താവശ്യമുണ്ടെങ്കിലും അവിടുന്ന് വാങ്ങിയാൽ മതിയെന്നും പറഞ്ഞു...!
അന്നു മുതൽ എന്നും അവർ പണി മാറ്റി വന്നാൽ അവരുടെ ക്ലബ്ബ് പിന്നീട്
ഞങ്ങളുടെ ഇക്കായുടെ മുറിയായി.....!
അതിൽ പിന്നെ അവരു തന്നെ ഓരോ വരവിലും ഇക്കാനെ നടത്തിക്കാൻ ശ്രമിച്ചു കൊണ്ടെയിരുന്നു.
അവരുടെ ഒരു വല്ലാത്ത സപ്പോർട്ട് അവർ ഒരോ വരവിലും ഇക്കാക്ക് കൊടുത്തു കൊണ്ടെയിരുന്നു...,
ദിവസങ്ങൾ കടന്നു പോയതോടെ.....
ഇക്ക ഓരോ അടിവെച്ചടിവെച്ചടി നടക്കാൻ തുടങ്ങി.....,
ആ സമയത്താണ് പെരുന്നാൾ വന്നത്.....!
മറ്റുള്ള ദിവസം പോലെ അല്ലലോ പെരുന്നാൾ.......,
എന്ത് ചെയ്യണമെന്നു ഒരു പിടിയും ഇല്ലായിരുന്നു......
മറ്റുള്ളവരെ ഇനിയും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലലോ എന്നോർത്ത് എല്ലാം ഉള്ളിലൊളിപ്പിച്ചു ഒന്നും ആരോടും മിണ്ടിയില്ല....,
എന്നാൽ
എന്റെ മനസ്സു കണ്ടപ്പോലെ
പെരുന്നാളിന്റെ അന്ന് പുലർച്ച
ഞങ്ങൾക്ക് എല്ലാവർക്കുമുള്ള പുതു വസ്ത്രങ്ങളും അന്നത്തെക്ക് ബിരിയാണി വെക്കാനാവശ്യമുള്ള അരിയും ഇറച്ചിയും മറ്റു സാധങ്ങളുമായി
അവർ മൂന്നാളും കൂടി
അന്നും കയറി വന്നു....!
തുടർന്ന് അവരെല്ലാം ചേർന്നാണ് പെരുന്നാൾ നിസ്‌ക്കാരത്തിന് പോകാൻ ഇക്കയെ ഒരുക്കിയത് .. .
തനിക്ക് നിസ്‌ക്കരിക്കാനാവില്ലെന്നും ശരീരം അതിനൊന്നും വഴങ്ങി തുടങ്ങിയിട്ടില്ല എന്നും ഇക്ക പറഞ്ഞപ്പോൾ അതു കേട്ട് അവർ പറഞ്ഞു
"ഈ കൊല്ലം നീ ശരീരം കൊണ്ടല്ലടാ മനസ്സ് കൊണ്ടാണ് നിസ്കരിക്കുന്നത് എന്ന്....!

തുടർന്ന് അവർ തന്നെ
ഇക്കയെ താങ്ങിപ്പിടിച്ച് അവരുടെ ബൈക്കിന്റെ നടുക്ക് ഇരുത്തി പെരുന്നാൽ നിസ്ക്കാരം നടക്കുന്ന മൈതാനത്തേക്ക് അവർ ഒന്നിച്ച് യാത്രയാരംഭിച്ചപ്പോൾ ഒരു കാര്യം കൂടി ഉറപ്പായി....,
എന്റെ ഇക്ക
അല്ലാ
അവരുടെ ചങ്ക് സാദിഖ് "
പഴയപോലെ ഓടിച്ചാടി നടക്കുക
തന്നെ ചെയ്യും....!
അതിന് ഇക്കാന്റെ മനസ്സ് എത്തുനിടത്ത് ശരീരം എത്തിക്കാൻ ഇക്കാന്റെതു
കൂടാതെ ആറു ബലമുള്ള
മറ്റു കൈകൾ കൂടി സ്വന്തമെന്നു പറയാൻ ഇന്ന് ഇക്കാക്കുണ്ട്....!
കാരണം...,
വെറുതെ കൂട്ടം ചേർന്നവരല്ല അവർ ചെറുപ്പം മുതൽ കണ്ടും കേട്ടും കൊണ്ടും കൊടുത്തും പരസ്പരം മനസ്സറിഞ്ഞു ഒന്നു ചേർന്നവരാണവർ...!
ഇക്കയുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ
ചങ്ക് പറിച്ചു തരാൻ കഴിവുള്ള ചങ്ങാതിമാരാണ് ഇക്കാന്റെ കൂടെയുള്ളത്....!
കൂടാതെ മറ്റൊന്നുകൂടി വ്യക്തം....!
"പല രക്തബന്ധത്തിനും ചെയ്യാൻ കഴിയാത്തത് പലതും
ചില സൗഹൃദങ്ങൾക്ക് സാധ്യമാകും എന്നത് "..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo