"മറക്കില്ലൊരിക്കലും !!"
"വിജി ... ഇത് വന്ത് പുതു ജോയ്‌നിങ് .. ഉൻ കൂടെ മൂന്നു മാസം ഇരുക്കട്ടും.. എല്ലാം നല്ലാ സൊല്ലിക്കൊട് ... സെരിയാ.."
പുതിയതായി ചെന്നൈ നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന വളരെ പ്രശസ്തമായ ഹോസ്പിറ്റലിന്റെ എമർജൻസി ഡിപാർട്മെന്റിൽ ജോലിക്ക് ജോയിൻ ചെയ്‌ത എന്നെ വിജയലക്ഷ്മി സിസ്റ്ററിന് പരിചയപ്പെടുത്തി കൊടുത്തുകൊണ്ട് ഡിപ്പാർട്മെന്റ് ഇൻചാർജ്ജ് ജയാ മാഡം പറഞ്ഞു ..
ഞാനാണെങ്കിൽ 'ആലീസ് ഇൻ വണ്ടർ ലാൻഡ്' എന്ന അവസ്ഥയിലാണ് ... ഇരുപതു കിടക്കകൾ ഉള്ള വലിയ എമെർജൻസി .. നഴ്സുംമാരും ഡോക്ടർമാരും മെഡിക്കൽ ഓർഡർലിമാരും തേരാ പാരാ ഓടുന്നു ... ഒരിടത്ത് ശ്വാസതടസമുള്ള രോഗിക്ക് വായിൽ കൂടി ശ്വാസനാളത്തിലേക്ക് റ്റ്യുബിട്ട് വെന്റിലേറ്ററിൽ കണക്ട് ചെയ്യുന്നു ... മറ്റൊരിടത്ത് പെട്ടെന്ന് കാർഡിയാക് അറസ്റ്റ് ആയ രോഗിക്ക് ചെസ്ററ് കംപ്രഷൻ കൊടുക്കുന്നു .. ഇനി ഒരിടത്ത് ആക്‌സിഡന്റിൽ ഹെഡ് ഇഞ്ചുറി ആയ രോഗിയെയും കൊണ്ട് സി ടി സ്കാൻ എടുക്കാനായി തിടുക്കപെട്ട് പോകുന്നു.. ആകപ്പാടെ ജഗപൊക !!!
സത്യം പറഞ്ഞാൽ എനിക്ക് അവിടുന്നിറങ്ങി ഓടിപോകാനാണ് തോന്നിയത് ... പഠിത്തം കഴിഞ്ഞ് ആദ്യമായി ജോലിക്ക് കയറിയതാണ്.. കോഴ്സ് പൂർത്തിയാക്കിയെങ്കിലും നഴ്സിംഗ് എന്ന ജോലിയുടെ കാര്യത്തിൽ ഞാൻ അപ്പോഴും 'തറ പറ' റേഞ്ചിൽ തന്നെയാണ്..
എന്റെ കണ്ണും തള്ളി ശ്വാസംപിടിച്ചുള്ള നിൽപ്പുകണ്ടപ്പോൾ വിജി സിസ്റ്ററിന് കാര്യം പിടികിട്ടി ... അടുത്ത മൂന്നു മാസം ഞാൻ പുള്ളിക്കാരിക്ക് ഒരു വലിയ ബാധ്യതയാകാൻ പോകുന്നു !!!
എന്റെ കണ്ണും തള്ളി ശ്വാസംപിടിച്ചുള്ള നിൽപ്പുകണ്ടപ്പോൾ വിജി സിസ്റ്ററിന് കാര്യം പിടികിട്ടി ... അടുത്ത മൂന്നു മാസം ഞാൻ പുള്ളിക്കാരിക്ക് ഒരു വലിയ ബാധ്യതയാകാൻ പോകുന്നു !!!
"എന്നാ ?? ഭയമാ?? ഭയപ്പെടവേണ്ടാ.. പോകെ പോകെ സെരിയായിടും ".. വിജിസിസ്റ്റർ ചിരിച്ചുകൊണ്ട് പറഞ്ഞു
പൊതുവെ ജൂനിയർ നഴ്സസിന്റെയടുത്ത് സീനിയർ കാട്ടാറുള്ള കാർക്കോടകന്റ ഭാവമൊന്നും ആ മുഖത്ത് ഉണ്ടായിരുന്നില്ല .. എനിക്കല്പം ആശ്വാസമായി .. എന്നാലും ജോലിചെയ്യാനുള്ള എന്റെ അജ്ഞത കാണുമ്പോൾ രണ്ടുദിവസത്തിനുള്ളിൽ തന്നെ കാർക്കോടകൻ വെളിയിൽ വരാനുള്ള സാധ്യതയുണ്ടെന്ന സത്യം എന്നെ ഭയപ്പെടുത്തി !
അങ്ങനെ വിജിസിസ്റ്ററിന്റെ വാലായി എന്റെ യാഥാർഥ നഴ്സിംഗ് ജീവിതത്തിന് തുടക്കമായി.. സിസ്റ്റർ പാതി മലയാളിയാണ് .. അമ്മ പാലക്കാടുകാരി .. അതുകൊണ്ട് അത്യാവശ്യം നന്നായി സിസ്റ്റർ മലയാളം പറയും .. ഇടക്ക് അല്പം തമിഴൊക്കെ കയറിവരും ..!

താമസിയാകാതെ എനിക്കൊരു കാര്യം മനസിലായി .. നഴ്സിംഗ് കോളേജിൽ പഠിച്ച നേഴ്സിങ് സത്യത്തിൽ യഥാർത്ഥ നഴ്സിങ്ങിന്റെ വകയിൽ ആരോ ആയിവരും ...!! ആദ്യ പോസ്റ്റുമാർട്ടം കണ്ട് രണ്ടുദിവസം പനിപിടിച്ചു കിടന്ന അപാര ധൈര്യശാലിയായ ഞാൻ ആക്സിഡന്റായി രോഗി മുൻപേയും അയാളുടെ കയ്യോ കാലോ പിറകെയുമൊക്കെ വരുന്ന കണ്ട് പലപ്പോഴും ബോധക്കേടിന്റെ വക്കോളമെത്തി..!
"ഒരു എമർജൻസി നഴ്സിന് വേണ്ട ഏറ്റവും പ്രധാന ക്വളിറ്റി മനോധൈര്യമാണ് .. നമ്മൾ ഭയപ്പെട്ടാലോ തളർന്നാലോ ക്ക്രിട്ടിക്കൽ തിങ്കിങ്ങിനുള്ള നമ്മുടെ മനഃസാന്നിധ്യമാണ് നഷ്ടമാകുന്നത് .. ജോലിക്കു വന്നുകഴിഞ്ഞാൽ ഒരു വികാരങ്ങളും നമ്മളെ കീഴ്പ്പെടുത്താൻ പാടില്ല .. രോഗിയോട് കരുണ കാണിക്കാം .. പക്ഷെ ഒരുപരിധിയിൽ കൂടുതൽ ഒന്നും മനസിലേക്ക് എടുക്കാതിരിക്കുക... രോഗിക്ക് വേണ്ടത് നമ്മുടെ സിമ്പതി അല്ല .. ക്വളിറ്റി കെയർ ആണ്..."
എന്റെ മനസ്സിൽ കല്ലിൽ കൊത്തിവെച്ചതുപോലെ കിടപ്പുണ്ട് ഈ വാക്കുകൾ
ഇന്നും ഓരോ ദിവസവും ജോലിക്കു പോകുമ്പോൾ വിജിസിസ്റ്ററിന്റെ ഈ വാക്കുകൾ ഞാൻ ഓർക്കാറുണ്ട് ...
ഒരു എമെർജെൻസി നഴ്സിന്റെ ഔദ്യോഗിക ജീവിതത്തിൽ ഈ വാക്കുകൾക്കുള്ള പ്രസക്തി എത്രമാത്രമാണെന്ന് പിന്നീടുള്ള എന്റെ ഓരോ ഡ്യൂട്ടി ദിവസവും എനിക്ക് മനസിലാക്കിത്തന്നു

ഞങ്ങൾ ഹോസ്റ്റലിലും അടുത്തടുത്ത റൂമുകളിലായിരുന്നു ... പതിയെ പതിയെ 'വിജിസിസ്റ്റർ' എന്ന എന്റെ വിളി 'വിജിയക്ക' എന്ന വിളിയിലേക്ക് രൂപാന്തരപ്പെട്ടു ... എന്നെ ഒരു വാക്കുകൊണ്ടുപോലും ആരും വേദനിപ്പിക്കാൻ അവർ അനുവദിച്ചില്ല ... എന്തെങ്കിലും കാരണങ്ങൾ കൊണ്ട് ആരെങ്കിലും എന്റെ നേരെ തിരിഞ്ഞാൽ മുഖം ചുവപ്പിച്ച് ഒച്ചയുണ്ടാക്കി അവർ അവരെ നേരിട്ടു ... എന്നെ വഴക്കുപറയാനുള്ള അവകാശം അവർക്കുമാത്രമാണെന്ന് അവർ സ്വയം വിശ്വസിച്ചു ... ഞാൻ തെറ്റുകൾ ചെയ്യാൻ തുനിയുമ്പോൾ സ്നേഹത്തോടെ ചെറിയ നുള്ളു തന്ന് ശബ്ദമുയർത്താതെ എന്നെ ശാസിച്ചു... തള്ളകോഴി ചിറകിനടിയിൽ തന്റെ കുഞ്ഞുങ്ങളെ പൊതിഞ്ഞു കാത്തുസൂക്ഷിക്കുന്ന പോലെ അവരെനിക്കു ചുറ്റും സുരക്ഷാ വലയം തീർത്തു ...
പലപ്പോഴും ഞാൻ ഹോസ്റ്റലിൽ ഉറക്കമുണരുന്നത് വിജിയക്കയുടെ ഉറക്കെയുള്ള ശബ്ദം ടിവി ഹാളിൽ നിന്നും കേട്ടുകൊണ്ടാവും ... അത് ചിലപ്പോൾ ഏതെങ്കിലും ടിവി വാർത്ത കണ്ടുള്ള പ്രതിഷേധ പ്രകടനാമാവാം .. ഹോസ്റ്റൽ ജൊലിക്കാരി അന്തോണിയമ്മക്കുനേരെയുള്ള ഗർജ്ജനമാവാം.. വടിവേലുവിന്റെയും കൗണ്ടമാണിയുടെയും തമാശകൾ ടിവിയിൽ കണ്ടുള്ള പൊട്ടിച്ചിരികളാവാം ... റൂം വൃത്തിയായി സൂക്ഷിക്കാത്ത സഹമുറിയയുടെ പ്രവർത്തിയെ തന്റെ മൂർച്ചയുള്ള നാവുകൊണ്ട് അരിഞ്ഞിടുന്നതാവാം... അല്ലെങ്കിൽ രാവിലെ ഭക്ഷണം കഴിക്കാതെ കിടന്നുറങ്ങുന്ന എനിക്കുള്ള സ്നേഹ ശകാരത്തിന്റെ പ്രവാഹമാകാം...!! എങ്ങനെയാണെങ്കിലും അവരുടെ വോയിസ് ബോക്സിനുള്ളിൽ ആയിരുന്നു എന്റെ അലാറം !!
വിജിയ്ക്കക്ക് ഒരു ചേച്ചിയും അനിയനുമാണുള്ളത് ... ചെച്ചി നഴ്സിംഗ് കഴിഞ്ഞു മധുരയിലുള്ള ഗവണ്മെന്റ് ഹോസ്പിറ്റലിൽ ജോലിചെയ്യുന്നു .. അനിയൻ എൻജിനീയറിങ് വിദ്യാർത്ഥി .. അനിയന്റെ പഠിപ്പിന്റെ ഉത്തരവാദിത്വം ചെച്ചിമാർക്കാണ് .. അനിയൻ വിജയശങ്കറിനെ പറ്റി പറയുമ്പോൾ വിജിയക്കക്ക് നൂറു നാവാണ് .. അവന് ഇഷ്ടമുള്ളത്രയും പഠിപ്പിക്കും എന്നൊക്കെ എപ്പോഴും പറയും .. പക്ഷെ ചേച്ചിയുമായി അവർ അത്ര നല്ല ചേർച്ചയിലല്ലെന്ന് പലപ്പോഴും വിജിയക്കയുടെ സംസാരത്തിൽ നിന്നും എനിക്ക് മനസിലാകുന്നുണ്ടായിരുന്നു... !!
" ഞാൻ മൂന്നു ദിവസം ലീവ് എടുക്കുകയാണ് ... അച്ഛനും അമ്മയ്ക്കും തിരുപ്പതിക്ക് പോകണം എന്നുപറയുന്നു ... " ഒരുദിവസം വിജയക്ക എന്നോട് പറഞ്ഞു
"മൂന്നു ദിവസം മതിയോ ?? ഒരാഴ്ച്ച എടുത്തു കൂടെ ??" ഞാൻ ചോദിച്ചു
"അങ്ങനെ ഒരാഴ്ച്ച നീ സുഖിക്കണ്ട ... നിന്നെ ശല്യപെടുത്താൻ ഞാൻ മൂന്നു ദിവസം കഴിയുമ്പോൾ ഇങ്ങെത്തും ".. അവർ ചിരിച്ചുകൊണ്ട് പറഞ്ഞു
വിജിയക്ക പൊയതിന്റെ പിറ്റേന്ന് നേരത്തെ ഉണർന്ന് ടിവി ഹാളിൽ എത്തിയ എന്നെകണ്ട് അന്തോണിയമ്മ പറഞ്ഞു
" പുള്ളേ .. ദിനവും ഇപ്പടി എഴുന്തിരിക്ക കൂടാതാ?? എതുക്ക് അന്ത വിജിസിസ്റ്ററുടെ തിട്ട് ദിനവും കേക്കണം "...
ദിവസവും എതുപൊലെയങ്ങ് നേരത്തെ എഴുനേറ്റാൽ പോരെ ... വെറുതെ ദിവസവും ആ വിജിസിസ്റ്ററിന്റെ വഴക്കു കേൾക്കണോ എന്നാണ്!!

വീട്ടിലുള്ളപ്പോൾ ദിനവും വഴക്കുപറഞ്ഞ് ഉണർത്താറുള്ള അമ്മയെ ഞാൻ മിസ്സ് ചെയ്യാതെ പിടിച്ചു നിൽക്കുന്നത് വിജിയക്ക ഉള്ളതുകൊണ്ടാണെന്ന രഹസ്യം ഞാൻ അന്തോണിയമ്മയോട് പറഞ്ഞില്ല ..
അവരെ ചിരിച്ചു കാണിച്ച് ഞാൻ ടിവി ഓൺചെയ്തു
ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ അവിടെ ചിതറി കിടന്ന തമിഴ് തെലുങ്ക് പത്രതാളുകൾ ഞാൻ വെറുതെ മറിച്ചുനോക്കി ... വായിക്കാനറിയില്ല ..!
ഒരു തെലുങ്ക് പത്രത്തിന്റെ അകത്തെ പേജിൽ കണ്ട ഒരു ഫോട്ടോയിൽ എന്റെ കണ്ണുകൾ ഉടക്കി.. ആരോ നാലുപേർ തറയിൽ കിടക്കുന്ന പോലെയുള്ള ഒരു ഫോട്ടോ .. അതിൽ ഒരുകൈ കൊണ്ട് മുഖം പാതിമറച്ചു കിടക്കുന്ന സ്ത്രീയെ കണ്ടപ്പോൾ ഒരു പരിചയം ... ഞാൻ സൂക്ഷിച്ചു നോക്കി ... വിജിയക്ക !!!
പക്ഷെ ആ വാർത്ത എന്താണെന്ന് എങ്ങനെ അറിയും ... എനിക്ക് തെലുങ്ക് വായിക്കാനറിയില്ലല്ലോ .. ഞാൻ ഫോട്ടോ അന്തോണിയമ്മക്ക് കാട്ടികൊടുത്തു.. അവർ ഓടിപോയി ഒരു ഹൈദരാബാദി നഴ്സിനെ കൂട്ടിക്കൊണ്ടു വന്നു .. വാർത്ത വായിച്ച് അവർ പറഞ്ഞതു കേട്ട് ഞാൻ ഞെട്ടി

'തിരുപ്പതിയിൽ ദർശനത്തിനായി എത്തിയ ഒരു തമിഴ് കുടുംബം ആത്മഹത്യക്ക് ശ്രമിച്ച് അതീവഗുരുതരാവസ്ഥയിൽ തിരുപ്പതിയിൽ ഒരു ആശുപത്രിയിൽ പ്രവേശിപ്പിചിരിക്കുന്നു '..!!
ഐഡന്റിറ്റി കാർഡിൽ നിന്നും പൊലീസിന് കിട്ടിയ പേരുകൾ ' രാംശങ്കർ .. നളിനി .. വിജയലക്ഷ്മി .. വിജയശങ്കർ ..' ..!!!
കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ തളർന്നിരുന്നു ... !!
ഹോസ്പിറ്റൽ മാനേജ്മെന്റിൽ നിന്നും ചിലർ തിരുപ്പതിയിൽ പോയി .. അവരവിടെ എത്തിയപ്പോഴേക്കും വിജിയക്ക ഒഴികെ ബാക്കി മൂന്നുപേരും മരണത്തിനു കീഴടങ്ങിയിരുന്നു.. ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന മേൽവിലാസം വെച്ച് ബന്ധുക്കളെ വിവരമറിയിച്ചു .. വിജിയക്കയുടെ ചേച്ചി രാജലക്ഷ്മിയുടെ മൃതദേഹം മധുരയിലുള്ള അവരുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു ... രണ്ടുദിവസം പഴക്കമുണ്ടായിരുന്നത്രെ അവരുടെ മൃതദേഹത്തിന് ..അവിവാഹിതയായ അവർ രണ്ടു മാസം ഗർഭിണി ആയിരുന്നുവെന്ന് പിന്നീട് പോസ്റ്റുമാർട്ടത്തിൽ അറിയാൻ കഴിഞ്ഞു !!
ആ അപമാനം താങ്ങാൻ പറ്റാതെയാവും ആ കുടുംബം വിഷം കഴിച്ച് ആത്മഹത്യചെയ്തത് ..!
ആ അപമാനം താങ്ങാൻ പറ്റാതെയാവും ആ കുടുംബം വിഷം കഴിച്ച് ആത്മഹത്യചെയ്തത് ..!
രണ്ടു മൂന്നു മാസത്തെ ചികിത്സക്ക് ഒടുവിൽ വിജിയക്ക പതിയെ പൂർണ സുഖം പ്രാപിച്ചു .. അവർ പിന്നീട് ഞങ്ങളുടെ ഹോസ്പിറ്റലിലോട്ട് തിരികെ വന്നില്ല .. മധുരയിൽ അവരുടെ വീട്ടിലേക്ക് പോയി .. അവരുടെ സാധനങ്ങളെല്ലാം മധുരയ്ക്ക് ഞങ്ങൾ പാഴ്സൽ അയച്ചു ..
വിജിയക്ക എന്നെ ഫോൺ വിളിക്കും .. ഒരിക്കൽ പോലും എന്താണ് സംഭവിച്ചതെന്ന് ഞാൻ അവരോട് ചോദിച്ചില്ല ...
വിജിയക്ക എന്നെ ഫോൺ വിളിക്കും .. ഒരിക്കൽ പോലും എന്താണ് സംഭവിച്ചതെന്ന് ഞാൻ അവരോട് ചോദിച്ചില്ല ...
ഒരിക്കൽ മാത്രം അവരെന്നോട് പറഞ്ഞു
" മരിക്കുമെന്ന് ഉറപ്പായപ്പോൾ ബോധം മറയുംമുൻപേ അനിയൻ എന്നോട് പറഞ്ഞിരുന്നു .... എനിക്ക് മരിക്കണ്ടായിരുന്നു അക്കാ .. ഒരുപാട് പഠിച്ച് നല്ല ജോലിനേടി നിങ്ങളെയൊക്കെ നന്നായി നോക്കണമായിരുന്നു എനിക്ക് എന്ന് "....
അതും പറഞ്ഞ് ഫോണിൽ അവർ പൊട്ടിക്കരഞ്ഞു

താമസിയാതെ മധുര മെഡിക്കൽ കോളേജിൽ വിജിയക്കക്ക് ജൊലികിട്ടി.. ഞാനും ചെന്നൈ ജീവിതം അവസാനിപ്പിച്ച് തുടർപഠനവും വിദേശജോലിയുമോക്കെയായി തിരക്കിലായി .. ഇടക്ക് വിജിയക്കയെ ഫോണിൽ വിളിക്കും .. എല്ലാം അറിഞ്ഞ് അവരെ വിവാഹം ചെയ്ത ആ നല്ല മനുഷ്യനോടും വിജയശങ്കർ .. ജയശങ്കർ എന്ന രണ്ട് കുസൃതികളോടും കൂടി അവർ സുഖമായിരിക്കുന്നു ... !! അവരുടെ രണ്ടാം ജന്മം സന്തോഷപ്രദമാവട്ടെ എന്ന പ്രാർത്ഥനകളോടെ....
വന്ദന

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക