ഞാൻ മരിച്ചിട്ട് ഇന്നേക്ക് 25 വർഷമായിരിക്കുന്നു . എത്ര പെട്ടെന്നാണ് വർഷങ്ങൾ കടന്നു പോയത് . രാവിലെ ബലി ഇടുമ്പോൾ ഞാൻ കണ്ടിരുന്നു എന്റെ മീര അവളുടെ കണ്ണുകൾ നിറയുന്നത്, കൈകൾ വിറക്കുന്നത്. ഇന്നീ രാത്രി അവൾക്ക് ഉറക്കമുണ്ടാകില്ല എന്നു അറിയാം .
എന്റെ ആത്മാവ് അത് എന്നും അവളെയും, മക്കളെയും ചുറ്റിപറ്റി ആയിരുന്നു. അവൾക്കല്ലേ എന്നെ കാണാൻ പറ്റാത്തത് എനിക്ക് അവളെ കാണാല്ലോ, അവൾ പറയുന്നത് കേൾക്കാലോ.
ഞാൻ പറഞ്ഞില്ലേ അവൾ ഉറങ്ങില്ലെന്നു. 25 വർഷങ്ങൾക്ക് മുമ്പ് ഞാൻ അവൾക്ക് അവസാനമായി എഴുതിയ കത്ത് അത് നെഞ്ചോടടുക്കി പിടിച്ച് കരയുകയാണവൾ. വീണ്ടും വായിക്കുന്നുണ്ട്.

"എന്റെ മീരയ്ക്ക്,
നീ എന്നോടു ക്ഷമിക്കുക. എത്രയൊക്കെ ശ്രമിച്ചിട്ടും പിടിച്ചു നിൽക്കാൻ എനിക്ക് കഴിയുന്നില്ല. ഒരു നഷ്ടം ഉണ്ടായപ്പോൾ എല്ലാവരും അകന്നു. സഹോദരങ്ങൾക്കു മുമ്പിലും അമ്മയ്ക്കു മുമ്പിലും ഇനി ഒരു പരിഹാസമാവാൻ എനിക്ക് കഴിയുന്നില്ല. നമ്മുടെ മക്കൾ നിന്റെ കൈയ്യിൽ സുരക്ഷിതരാണെന്ന് എനിക്ക് അറിയാം. സ്നേഹിച്ചു കൊതി തീർന്നിട്ടില്ല. പക്ഷേ എന്റെ മുമ്പിൽ വേറെ വഴി ഇല്ല . ക്ഷമിക്കെടി മോളെ .
ഏട്ടൻ

അന്നത്തെ ആ ദിവസം അത് ഓർക്കുതോറും ആ പാവത്തിന്റെ നെഞ്ച് പിടയുന്നുണ്ട്. എന്റേയും പക്ഷേ ആത്മാക്കളുടെ അവസ്ഥ ആരറിയാനാണ്.
ലാഭത്തിലായിരുന്ന ബിസിനസ് അത് പെട്ടെന്ന് നഷ്ടത്തിൽ എത്തിയപ്പോൾ അത് വരെ ഞാൻ അകമഴിഞ്ഞ് സഹായിച്ച സുഹൃത്തുക്കൾ പോലും അകന്നു. തരാനുള്ള പൈസയുടെ കണക്കവർ മറന്നു. കൊടുത്തതൊന്നും തിരിച്ച് കിട്ടിയില്ല. എന്റെ മീര എപ്പോഴും പറയുമായിരുന്നു ആരേയും അന്ധമായി വിശ്വസിക്കല്ലേ ഏട്ടാ എന്ന്. അന്നൊന്നും ഞാനത് കാര്യമാക്കിയില്ല. നഷ്ടത്തിലായപ്പോഴും ബന്ധുക്കളും സഹോദരങ്ങളും ശകാരിച്ചപ്പോഴും അവൾ മാത്രം താങ്ങായി തണലായി നിന്നു. എല്ലാം ശരിയാവുമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു .
ആ നശിച്ച പുലർകാലത്ത് എന്നിട്ടും എന്റെ മനസ്സ് കൈവിട്ട് പോയി. കയർ കഴുത്തിൽ മുറുകും തോറും എന്റെ മക്കളുടെ മുഖം എന്റെ മനസിലുണ്ടായിരുന്നു . അവസാന നിമിഷത്തിൽ മരണ വെപ്രാളത്തിൽ ജീവിക്കാൻ കൊതിച്ചു .
ഒന്നു കരയുക പോലും ചെയ്യാതെ മക്കളെ നെഞ്ചോടടുക്കി പിടിച്ചിരിക്കുന്ന അവളെ കണ്ടപ്പോൾ പറ്റിപോയെടി എന്നു ഞാൻ പറഞ്ഞത് അവൾ കേട്ടില്ല. 40 തികയും മുമ്പേ അവളുടെ ഒപ്പ് മുദ്രപത്രത്തിന്റെ താളുകളിൽ വീണപ്പോഴാണ് ഇവർക്കു നടുവിലേക്കാണല്ലോ ഞാനെന്റെ നല്ല പാതിയേയും പറക്കമുറ്റാത്ത പിഞ്ചോമനകളെയും ഇട്ടേച്ചു പോയതെന്നോർത്തു.
പിന്നീടുള്ള നാളുകൾ എന്റെ മീരയുടെ അതിജീവനത്തിന്റേതായിരുന്നു. ശാപവാക്കുകൾക്കും ശകാരവർഷങ്ങൾക്കു നടുവിലും ഒരു വേലക്കാരിക്ക് ലഭിക്കുന്ന പരിഗണന പോലും ലഭിക്കാഞ്ഞിട്ടും അവൾ പരിഭവങ്ങളേതുമില്ലാതെ ജീവിതത്തോട് പൊരുതി തന്റെ മക്കൾക്കായി. പകൽ ജോലിക്ക് പോയും വന്നാൽ പാടത്തും തൊഴുത്തിലും അടുക്കളയിലായും അവൾ പൊരുതി . അവളുടെ ഓരോ തുള്ളി കണ്ണുനീരും എന്നെ ചുട്ടുപൊളിച്ചു.
മക്കളെ പഠിപ്പിച്ചു അവരുടെ വിവാഹം നടത്തിയും ഇന്നവൾ 2 തങ്കകുടങ്ങളുടെ മുത്തശ്ശിയായി .
മീരേ നീ എന്നോടു ക്ഷമിക്കുക . മനസിടറിയ ഏതോ ഒരു നിമിഷത്തിൽ ഞാൻ ചെയ്ത അവിവേകം കാരണം നീയും മക്കളുമാണ് ബുദ്ധിമുട്ടിയത് . മാപ്പ് ....

അടിക്കുറിപ്പ് :
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല . ഒരു നിമിഷത്തെ അവിവേകത്തിൽ ഇല്ലാതാവുന്നത് നിങ്ങളുടെ മാത്രം ജീവിതമല്ല . മരിക്കാൻ കാണിക്കുന്ന ധൈര്യത്തിന്റെ പകുതി മതി ജീവിക്കാൻ .

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക