ചിത്രശലഭങ്ങൾ
............................................

അനിയത്തിയുടെ കല്ല്യാണത്തിരക്കിനിടയിലെപ്പോഴോ വന്ന്
സ്വയം പരിചയപ്പെട്ടതായിരുന്നവർ...
രശ്മിയേടത്യമ്മ...
( അനിയത്തിയുടെ പുതിയ ബന്ധു).
വെളുത്ത വട്ടമുഖവും തിളങ്ങുന്ന ഒറ്റക്കൽ മൂക്കുത്തിയും അതിലേറെ തിളക്കമുള്ള പുഞ്ചിരിയും ആർക്കുമിഷ്ടം തോന്നുന്ന സ്വഭാവവും.
അനിയത്തിയുടെ കൂടെത്തന്നെ നല്ലൊരു കൂട്ടായ് എന്തിനുമേതിനുമവരുണ്ടായിരുന്നു...
അനിയത്തിയുടെ
വാക്കുകളിലൂടെ ദിവ്യയവരെപ്പറ്റി കൂടുതലറിയുകയായിരുന്നു..
മനസ്സു നിറയെ സ്നേഹം മാത്രമുള്ള ഒരു പാവം സ്ത്രീ.എഞ്ചിനീയറായ ഭർത്താവ് രാജീവേട്ടനും രണ്ടു പെൺകുട്ടികളുമൊത്ത് ദുബായിലാണവർ.
നാട്ടിൽ നിന്ന് തിരിച്ചു ദുബായിലെത്തിയ ശേഷം ഇടയ്ക്കനിയത്തിയുടെ കൂടെ അവരെ കാണാറുണ്ടായിരുന്നു.അനിയത്തിയെപ്പോലെ തന്നെയുമവരൊരുപാട് സ്നേഹിച്ചിരുന്നു..എപ്പൊ കണ്ടാലും പറഞ്ഞാൽ തീരാത്തത്ര വിശേഷങ്ങളുണ്ടാകും...
സ്വന്തമായൊരനിയത്തിയില്ലാന്നുള്ള സങ്കടം മാറി എനിക്കിപ്പൊ രണ്ടനിയത്തിമാരാണെന്ന് പറയുമ്പോ ആ മുഖത്ത് പുഞ്ചിരി വിടരും..
അകാലത്തിൽ മരിച്ചു പോയ സ്വന്തം അമ്മയായിരുന്നവരുടെ ഏറ്റവും വല്യ നഷ്ടമെന്നും നമ്മുടെ അമ്മയ്ക്ക് അവരുടെ അമ്മയുടെ മുഖഛായ തോന്നുന്നത് ചിലപ്പോ ഏതോ മുൻജന്മ ബന്ധം കൊണ്ടാകാമെന്നുമൊക്കെ വാതോരാതെ പറയാറുണ്ടവർ.സ്വന്തം അമ്മയെപ്പറ്റി പറയുമ്പോ മാത്രമേ ആ കണ്ണുകൾ നിറഞ്ഞു കണ്ടിട്ടുള്ളൂ.
ജീവിച്ചിരിക്കുമ്പൊ അമ്മയെ സ്നേഹിക്കാത്ത അച്ഛൻ അമ്മയുടെ മരണശേഷം പെട്ടെന്ന് തന്നെ മറ്റൊരു കല്ല്യാണം കഴിച്ചതു പറയുമ്പോഴാ മുഖത്ത് അച്ഛനോടുള്ള വെറുപ്പ് കാണാം.

തനിക്ക് നഷ്ടപ്പെട്ട അമ്മത്തണൽ തന്റെ കുട്ടികൾക്കൊരുപാട് നൽകണമെന്നതവരുടെ സ്വപ്നമായിരുന്നു. മക്കളുടെ ഏത് കാര്യത്തിനും കൂടെ നിൽക്കുന്നൊരമ്മ.എന്നുമൊരു നിഴലുപോലെ അവരുടെ നല്ല കൂട്ടുകാരിയായിരുന്നവർ.
അനിയത്തിയുടെ ഫ്ലാറ്റിൽ വന്നാലവർ ദിവ്യയേയും കണ്ടേ മടങ്ങാറുള്ളൂ.
ഒരുദിവസം അവർ തന്റെടുത്ത് വരാതെ തിരിച്ചു പോയതിന് സങ്കടപ്പെട്ടപ്പോ മോളു ട്യൂഷന് പോയി തിരിച്ചു വരുമ്പൊഴേക്കും തിരിച്ചെത്തേണ്ടതു കൊണ്ടാണ് കാണാതെ പോയതെന്നും അടുത്താഴ്ച വരാമെന്നുമവരുറപ്പ് പറഞ്ഞു .ഒത്തിരി പരിഭവിച്ചെങ്കിലും തന്റെ പിണക്കങ്ങളെ ഫോണിലൂടെയുളള കുപ്പിവളക്കിലുക്കം പോലുള്ളൊരു ചിരിയാലലിയിച്ചു കളഞ്ഞവർ.

രണ്ടു ദിവസത്തിനുശേഷം രാവിലെ അനിയത്തിയുടെ കോൾ.
രശ്മിയേടത്ത്യമ്മ തലകറങ്ങി വീണെന്നും ഹോസ്പിറ്റലിലാണെന്നും.
അവളുടെ സംസാരമിടറിയതായി തോന്നിയപ്പോ നീ വിഷമിക്കേണ്ട ചിലപ്പോ പ്രഷറോ ഷുഗറോ കൂടിയിട്ടുണ്ടാകുമെന്നു പറയുമ്പോഴും തന്റെ ഉള്ളിലെവിടെയോ ഒരു വിറയലുണ്ടായിരുന്നു.

പണ്ട് അമ്മ പറയുമ്പോ അന്ധവിശ്വാസമെന്ന് പറഞ്ഞ് കളിയാക്കിച്ചിരിക്കാറുണ്ടെങ്കിലും തലേന്ന് പൊട്ടലും ചീറ്റലുമായ് തീരെ പ്രഭയില്ലാതെ കത്തിയ സന്ധ്യാദീപവും അന്നു രാവിലെ തന്റെ കയ്യിൽ നിന്ന് വീണു പൊട്ടിപ്പോയ വെളിച്ചെണ്ണക്കുപ്പിയുമെന്തോ അപശകുനമായ് തോന്നി.എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്ന പോലെ.വല്ലാത്ത ഒരു തരം മരവിപ്പ്.
ഫ്ലാറ്റ് പൂട്ടി അനിയത്തിയെയും കൂട്ടി ഹോസ്പിറ്റലിലേക്ക്..ടാക്സിയിൽ നിന്നാണവൾ കൂടുതൽ പറഞ്ഞത്.തലേന്ന് രാവിലെ ഉണ്ടായ തലവേദന ഒരു പെയ്ൻ കില്ലറിലൊതുക്കി അവരെല്ലാ ജോലിയും തീർത്തു പോലും.
ഓഫീസ് കഴിഞ്ഞു വന്ന ഭർത്താവിന് രാത്രി ഭക്ഷണം കൊടുക്കാൻ നോക്കുമ്പൊ വന്ന ശക്തമായ തലവേദന രാജീവേട്ടൻ ബാം പുരട്ടിക്കൊടുത്തിട്ടും മാറാതായപ്പൊ ഡോക്ടറെ കാണാൻ പോയതാ..വണ്ടിയിൽ വച്ചൊന്ന് ഛർദ്ദിച്ചു..
അതുവരെ സംസാരിച്ചിരുന്നത്രെ..പിന്നെ ബോധം മറഞ്ഞു..ഇപ്പൊ ഐസിയുവിലാണ്;
ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല എന്ന് പറയുമ്പൊ വിതുമ്പിയ അവളോട് ഒന്നുമുണ്ടാകില്ലെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുമ്പോഴും തന്റെ കണ്ണുകളും നിറയുകയായിരുന്നു.എന്തു പറ്റിയെന്ന പാകിസ്ഥാനി ഡ്രൈവറോട് കാര്യങ്ങൾ പറയുമ്പൊ "കുഛ് നഹീ ഹോഗാ ;അല്ലാഹ് സാഥ് ഹേ നാ" എന്നയാളാശ്വസിപ്പിച്ചു.

ചില സമയങ്ങളിൽ ചില ആശ്വാസ വാക്കുകൾക്ക് ഒരുപാടു വിലയുണ്ട്.മനുഷ്യത്വത്തിനു മുന്നിൽ ദേശമോ ഭാഷയോ ഒന്നുമൊരു വിഷയമല്ല.മനസ്സുനിറഞ്ഞൊരു പ്രാർത്ഥന, കൂടെയുണ്ടന്ന് ഒരോർമ്മപ്പെടുത്തൽ അത് തന്നെ വല്യ കാര്യമാണ്.
അയാൾക്ക് ടാക്സിക്കാശു കൊടുത്ത് നന്ദി പറഞ്ഞിറങ്ങുമ്പൊ രാജീവേട്ടനെ കണ്ടു.
ആ മുഖം കാണുമ്പൊ ഒന്നും ചോദിക്കാൻ തോന്നിയില്ല.ചോദിക്കാതെ അദ്ദേഹം ചൂണ്ടിയ വഴിയിലേ ഞങ്ങൾ നടന്നു.ഐ സി യു വിൽ കയറി രശ്മിയേടത്യമ്മയെ കണ്ടു.നല്ല ഉറക്കം പോലെ കിടക്കുകയാണ്.ചുറ്റുപാടും കുറെ ട്യൂബുകളും വയറുകളും .ശ്വാസമെടുക്കുന്ന ചെറിയ ശബ്ദവും ഏസിയുടെ മുരൾച്ചയും മാത്രം.ആ കയ്യിലൊന്നു തലോടി ഞങ്ങൾ പുറത്തു കടന്നു..

രശ്മിയേടത്ത്യമ്മ കോമയിലാണെന്നും അപകടനിലയിലാണുള്ളതെന്ന് രാജീവേട്ടനും കുട്ടികളുമറിയില്ലെന്നും അവിടെയുള്ള മലയാളി സിസ്റ്റർ ഞങ്ങളോട് പറഞ്ഞു.രാജീവേട്ടനോട് യാത്ര പറയുമ്പൊ കണ്ണ് നിറയാതിരിക്കാൻ ശ്രമിച്ചു..
എന്നും രാവിലെ മുതൽ വിസിറ്റേഴ്സിനനുവദിച്ച സമയം വരെ രാജീവേട്ടനാ ഹോസ്പിറ്റൽ വരാന്തയിലുണ്ടാകും.
രശ്മിയേടത്യമ്മ ബോധം വന്നാൽ തന്നെ അന്വേഷിക്കുമ്പൊ താനവിടെ ഉണ്ടാകണമെന്ന് അദ്ദേഹത്തിനു നിർബ്ബന്ധായിരുന്നു.
എന്നും അമ്പലത്തിൽ പോയി പ്രാർത്ഥിച്ചാണ് അശുപത്രിയിലെത്തുന്നത്..
ദൈവം എന്തെങ്കിലും അദ്ഭുതം കാട്ടുമെന്ന വിശ്വാസത്തിലായിരുന്നു ആ പാവം..

ഒരാഴ്ചയ്ക്കുശേഷം ഒരു പുലർച്ചെ അനിയത്തി വിളിച്ചു.
"പോയി" എന്ന വാക്ക് മതിയായിരുന്നു എല്ലാം മനസ്സിലാക്കാൻ..

അനിയത്തി രശ്മിയേടത്ത്യമ്മയുടെ ഫ്ലാറ്റിലേക്ക് അവരുടെ കുട്ടികളെ നോക്കാൻ പോയി..ദിവ്യയുടെ ഭർത്താവായിരുന്നു ആശുപത്രിയിലെ കാര്യങ്ങളൊക്കെ ചെയ്തത്.
ദിവ്യ ബോഡികാണണമെന്ന് വാശിപിടിച്ചപ്പൊ അദ്ദേഹം സമ്മതിച്ചു...
ജീവിതത്തിലാദ്യായിട്ടായിരുന്നു ഒരാശുപത്രി മോർച്ചറിയിലിങ്ങനെയൊരവസ്ഥയിൽ. ദൂരെ നിന്നേ അവൾ കേട്ടു ഏടത്യമ്മയെ കൊണ്ടുപോകുന്ന പെട്ടിക്ക് ആണി അടിക്കുന്ന ശബ്ദം..ആ ആണികളോരോന്നും തന്റെ ഹൃദയത്തിലേക്കാണ് തറഞ്ഞു കയറുന്നതെന്നവൾക്ക് തോന്നി..

ദിവ്യ മുന്നിലേക്കു നീങ്ങി നിന്നപ്പോൾ അവിടെയിരുന്നതിലൊരാൾ ആ മുഖം പൊതിഞ്ഞ വെളുത്ത തുണിയൊന്നു നീക്കി..
രശ്മിയേടത്യമ്മ അപ്പൊഴും ഉറക്കമായിരുന്നു..മുഖത്തെ ആ നിലാപുഞ്ചിരി മായാതെ..

ചിലരങ്ങിനെയാണ്..ഭംഗിയുള്ള ഒരു ചിത്രശലഭം പോലെ..
നമ്മിൽ നാം പോലുമറിയാതെ പറന്നടുക്കും..
എന്നിട്ട് ഒരു നാൾ ഒരു യാത്ര പോലും പറയാതെ നമുക്ക് കുറേ നല്ലോർമ്മകൾ മാത്രം ബാക്കി വെച്ച് പറന്നകലും..
ഇടയ്ക്ക് ഒരു കണ്ണീരോർമ്മയായ് നമ്മിൽ മിന്നിമറയും....

Maya

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക