*ചില കലിയുഗക്കാഴ്ച്ചകൾ*
ഒരു മൂന്നാം ലിംഗക്കാരി എന്റെ സുഹൃത്തായപ്പോൾ മുതൽ ഞാനെല്ലാർക്കും അന്യയായി !!
"ഇതിവിടെ വച്ച് നിർത്തിക്കോണം. "
ആറു മാസം പ്രായമായ ചേച്ചിയുടെ കുഞ്ഞിനെ താലോലിക്കുന്ന എന്റെ മുഖത്തേക്ക് പുകയൂതിക്കൊണ്ടച്ഛൻ പറഞ്ഞു !!
"നീയെന്റെ വയറ്റിൽ തന്നെ വന്ന് കുരുത്തല്ലോടി.. "
മൂന്നാം ലിംഗക്കാരെന്തെന്ന് അറിയാത്ത അമ്മ പിറുപിറുത്തു !!
"ചേച്ചിക്ക് പ്രാന്തായാ.."
കഞ്ചാവടിച്ച് ആസനം കാണുന്ന പാന്റുമിട്ട് അമ്മയുടെ അതേ വയറ്റിൽ കുരുത്ത അനിയൻ ഒരു ലോഡ് പുച്ഛത്തോടെ ബൈക്കോടിച്ചു പോയി !!
"നീ കുടുംബത്തെ പറയിപ്പിക്കും..."
തന്റേതല്ലാത്ത കാരണത്താൽ വിവാഹമോചനം തേടുന്ന, കാമുകന്റെ കുഞ്ഞിനെ പ്രസവിച്ച് കിടക്കുന്ന ചേച്ചി പരിതപിച്ചു.. !!
"ശിഖണ്ഡിയെ മുന്നിൽ നിർത്തി യുദ്ധം ചെയ്ത കഥകളൊക്കെ പുരാണങ്ങളിലുണ്ട്. "
പട്ടാളത്തിൽ നിന്നൊളിച്ചോടി വന്ന അമ്മാവൻ ധീരതയോടെ വിളമ്പി !!
"നീയെന്തിനാണ് ഇത്തരക്കാരോടൊക്കെ ചങ്ങാത്തം കൂടുന്നത് ??"
ഇന്റർവ്യൂന് കൊണ്ടു പോയപ്പോൾ, കിട്ടിയ തക്കത്തിന് കയറിപിടിക്കാൻ വന്ന അമ്മാവന്റെ മകൻ ഉത്തരവാദിത്വത്തോടെ ചോദിച്ചു !!
"നിന്നെ വേഗം കെട്ടിച്ച് വിട്ടാൽ നീ നന്നാവും.."
ആൾ ദൈവത്തിന്റെ കിടപ്പറയിൽ നിന്നിറങ്ങി വന്ന എന്റെ കൂട്ടുകാരി കൂടിയായ അവന്റെ പെണ്ണെന്നെ ഉപദേശിച്ചു !!
"ഇത്തരക്കാരാണീ നാടിന്റെ ശാപം."
റോഡിലെ കുഴിയിൽ വീഴാതെ വണ്ടിയോടിച്ച് പൊയീ അവള്ടപ്പൻ നേതാവ് !!
"പിള്ളാരെ പഠിപ്പിച്ചാലിതാ കൊഴപ്പം.. "ആടു വളർത്തലിനുള്ള അപേക്ഷാ ഫോറം പൂരിപ്പിക്കാൻ ആളെ തപ്പി നടക്കുന്ന നേതാവിന്റെ അയലത്തെ തള്ള മൂക്കത്തു വിരൽ വച്ചു !!
"ഞങ്ങളൊക്കെ ഇവിടെയൊണ്ടേ.. "മുഖ പുസ്തകത്തിലൂടെ സദാചാരം വിളമ്പുന്ന തള്ളയുടെ മകൻ കണ്ണിറുക്കി !!
"ഷെയിം ഓൺ ഹെർ.. "
മൂന്നാം ലിംഗക്കാരുടെ ചൂടൻ രംഗങ്ങൾ തിരയുന്നതിനിടയിൽ തള്ളയുടെ മകന്റെ 'സിനിമാക്കാരൻ മുതലാളി' പുലമ്പി !!
"ഇതിനെതിരെ ശക്തമായ നടപടിയെടുക്കണം.... "പിന്നോക്ക ന്യൂനപക്ഷ വിഭാഗത്തിനുള്ള കണക്കിൽപ്പെടുത്താത്ത തുക പോക്കറ്റിലിട്ട് രണ്ട് തട്ട് തട്ടി സിനിമാക്കാരന്റെ 'എം. എൽ. എ' ചങ്ങാതി ധൃതി കൂട്ടി !!
"ആ പെണ്ണിന് എന്തിന്റെ കേടാല്ലേ.. ??"മതിലുചാടി എം. എൽ. എ യുടെ വീട്ടിലേക്ക് കയറിക്കൊണ്ടയാൾ അവളോട് ചോദിച്ചു !!

പിന്നൊരിക്കൽ
ചോരക്കുഞ്ഞിനെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ് കൈ കഴുകിക്കൊണ്ട് ഈശ്വര നാമമുരുവിട്ട് കൊണ്ടവൾ അതിന് മറുപടി പറഞ്ഞു:"കലികാലം അല്ലാണ്ടെന്താ... !!!!" നാളത്തെ 'ഇര 'ഇതൊന്നുമറിയാതെ പുതുലോകത്തെ നോക്കിക്കരഞ്ഞു... !!

Anoosha

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക