തേപ്പുകാരി അഥവാ എന്റെ കാന്താരിപ്പെണ്ണ്
-----------------------------------------------------------------------
തേച്ചില്ലേ പെണ്ണെ .... തേച്ചില്ലേ പെണ്ണെ ....
അനിലേ.... മതിയെടാ ... എത്ര നേരമായി നീ ഇത് തന്നെ പാടുന്നു. നീ വല്ലാണ്ട് ഫിറ്റാണ്.
അതേടാ... ഞാൻ പാടും . ഇനിം പാടും. എനിക്കത്ര സങ്കടമുണ്ടെടാ. എന്നാലും അവളെന്നെ ഇങ്ങനെ പറ്റിക്കുമെന്നു ഞാൻ വിചാരിച്ചില്ലെടാ . എത്ര സ്നേഹിച്ചതാ ഞാനവളെ. എന്നിട്ടും അവളെന്നോട് ഇങ്ങനെ ചെയ്യുമെന്നു ഞാൻ ഒരിക്കലും കരുതിയില്ല.
എടാ നീ ഇങ്ങനെ വീഷമിച്ചിരുന്നോണ്ട് നിന്റെ പോയ പെണ്ണ് തിരിച്ചു വരുവോ? ഇല്ലാലോ? വിട്ടുകളയാടാ... എന്നിട്ട് അന്തസ്സായി ഒരു പെണ്ണും കെട്ടി ജീവിക്കാൻ നോക്ക്.
ഇല്ലെടാ... അവളുടെ സ്ഥാനത്ത് എനിക്ക് ആരേം പ്രതിഷ്ഠിക്കാൻ പറ്റില്ല. അത്രക്കും... അത്രക്കും അവളെന്നെ... ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല. അടുത്ത ആഴ്ച അവളുടെ കല്യാണമാണ് പോലും... അവളുടെ തന്ത അത് വിളിച്ചു പറഞ്ഞപ്പോ കരച്ചിലാണെനിക്ക് ആദ്യം വന്നത്. ഞാൻ പാവമല്ലെടാ... അവക്കെന്നെ സ്‌നേഹിച്ചൂടായിരുന്നോ... ഞാൻ പൊന്നു പോലെ നോക്കൂല്ലായിരുന്നോ...
എടാ... നീ ഇങ്ങനെ കരഞ്ഞിട്ടൊരു കാര്യവുമില്ല. ഒക്കെ മറന്നുകള. എന്നിട്ട് വീട്ടിൽ പോകാൻ നോക്ക്. വേണേൽ ഞാൻ കൊണ്ടുചെന്നാക്കാം.
വേണ്ട... ആരും കൂടെ വരണ്ട. എനിക്ക് തനിച്ചു പോകാനറിയാം. ജീവിതത്തിൽ ഞാൻ തനിച്ചായി, പിന്നെയാ വീട് വരെ...

വീട്ടിൽ ചെന്നിട്ടും അനിലിന് സ്വസ്ഥത കിട്ടിയില്ല. മനസ്സ് മുഴുവൻ അവന്റെ പെണ്ണായിരുന്നു. ലക്ഷ്മി. ലച്ചു എന്നത് ചുരുക്കി വിളിച്ചത് ഇഷ്ടം കൊണ്ട് തന്നെയാ. കാഴ്ചയിലും അവൾ ലക്ഷ്മി തന്നെയായിരുന്നു. അതുകൊണ്ട് തന്നെ കണ്ട അന്ന് മുതൽ ചങ്കിൽ കേറിയതാ. പിന്നെ ഇറക്കി വിടാൻ തോന്നിയില്ല. ഇഷ്ടമാണെന്നു പറഞ്ഞപ്പോ അവൾ എതിർത്തു. പറ്റില്ലെന്ന് തീർത്തു പറഞ്ഞു. എന്നിട്ടും വിട്ടില്ല. ഒരുപാട് നാൾ പുറകെ നടക്കേണ്ടി വന്നു. ഒടുവിൽ അവളെന്റെ ഇഷ്ടം സ്വീകരിക്കുമ്പോ ഒരൊറ്റ നിബന്ധനയെ വച്ചുള്ളു. ഒരിക്കലും പറ്റിച്ചിട്ട് പോകരുതെന്ന്. മരണം വരെ അവൾ കാത്തിരിക്കുമെന്നു. ആ അവളാ ഇപ്പൊ എന്നെ തേച്ചിട്ട് പോയത്. സങ്കടം സഹിക്കാൻ പറ്റുന്നില്ല. അനിയേട്ടാ... എന്ന അവളുടെ വിളി, ആ ചിരി. കുസൃതി കലർന്ന ആ നോട്ടം ഒന്നും അവന്റെ മനസ്സിൽ നിന്നും പോയില്ല.
അപ്പാ കല്യാണം ആലോചിച്ചു തുടങ്ങിട്ടുണ്ടെന്നു പറഞ്ഞപ്പോ അവൻ വീട്ടിൽ പറയാൻ നിന്നതാണ്. പക്ഷെ പറ്റിയ സാഹചര്യം ഒത്തുവന്നില്ല. കുറച്ച് കൂടി കാത്തിരിക്കാൻ പറഞ്ഞപ്പോ അവൾ സമ്മതിച്ചു. ഡൽഹിയിൽ അങ്കിളിന്റെ വീട്ടിൽ പോകുകയാണ്, കുറച്ച് നാളത്തേക്ക് വിളിക്കാൻ പറ്റില്ല എന്നവൾ പറഞ്ഞപ്പോ പ്രേത്യേകിച്ചൊന്നും തോന്നിയില്ല. അങ്ങനെ ഇടക്ക് സംഭവിക്കാറുണ്ട്. ബന്ധു വീടുകളിൽ പോയാൽ വിളിക്കില്ല. പക്ഷെ എത്ര നാൾ വിളിക്കാതിരുന്നാലും കാണാതിരുന്നാലും മാഞ്ഞു പോകുന്നതായിരുന്നില്ല അവരുടെ ബന്ധം. അത്രക്കും അവർ തമ്മിൽ സ്നേഹിച്ചിരുന്നു. പക്ഷെ എല്ലാ പ്രതീക്ഷയും തെറ്റിച്ച് വന്നത് അവളുടെ അപ്പായുടെ കോൾ ആണ്. അവളുടെ കല്യാണം ഉറപ്പിച്ചു എന്നും ഇനി എന്നെ കാണാനോ സംസാരിക്കാനോ അവൾക്ക് താല്പര്യമില്ലെന്നും പറഞ്ഞു. അത് കേട്ടപ്പോഴത്തെ ഷോക്ക് മാറിയപ്പോ അവളെ വിളിച്ചു. ഫോൺ സ്വിച്ച് ഓഫ് എന്ന മറുപടിയാണ് കിട്ടിയത്. ഇത്ര ദിവസമായിട്ടും അവളൊന്നു വിളിക്കാതിരുന്നത് എന്നെ പറ്റിച്ചിട്ട് പോകാനാണെന്ന് ഒരിക്കലും കരുതിയില്ല.

പിറ്റേന്ന് അമ്മയുടെ വിളി കേട്ടാണ് അനിൽ ഉണർന്നത്.
എന്താ അമ്മേ? സ്വസ്ഥമായി ഒന്നുറങ്ങാനും സമ്മതിയ്ക്കിയില്ലേ ?
എടാ, നീ ഒന്നെണീക്ക്. ഒരു കാര്യമുണ്ട്.
എന്താ?
നിന്നെ അന്വേഷിച്ച് ഒരാൾ വന്നിരിക്കുന്നു. ഒരു പെൺകുട്ടി.
അത്ഭുതത്തോടെ അവൻ അമ്മയെ നോക്കി.
ദേ പുറത്തു നിൽക്കുന്നു. നീ എണീറ്റ് വാ.
അവൻ ഉമ്മറത്തേക്ക് ചെന്നു. അവനെകണ്ടപ്പോൾ അവൾ നന്നായൊന്നു പുഞ്ചിരിച്ചു. അവന്റെ ലച്ചു. ഇത്തവണ പക്ഷെ ആ ചിരി അവനെ ഒട്ടും സന്തോഷിപ്പിച്ചില്ല. കൂടുതൽ സങ്കടപ്പെടുത്തിയതേ ഉള്ളു. അവൻ മുഖം തിരിച്ചു. ലച്ചുവിന്റെ മുഖത്തെ ചിരി മാഞ്ഞെങ്കിലും അവൾ ശാന്തത കൈവിട്ടില്ല.
അനിയേട്ടാ...
അനിൽ അവളെ ദേഷ്യത്തിൽ നോക്കി.
നീ എന്തിനാ വന്നത്? നിന്റെ കെട്ട് ക്ഷണിക്കാനോ? വേണ്ട, നിന്നെ കാണണ്ടെനിക്ക്. വിവരങ്ങളൊക്കെ ഞാനറിഞ്ഞു. നിന്റെ അപ്പാ വിളിച്ചിരുന്നു. അധികനേരം മോള് നിന്ന് ക്ഷീണിക്കണ്ട. പോകാൻ നോക്ക്.
അച്ഛനും അമ്മയും അവന്റെ ബഹളം കേട്ട് ഞെട്ടലോടെ പരസ്പരം നോക്കി. അവർക്കൊന്നും മനസ്സിലായില്ല.
അനിയേട്ടാ... പ്ളീസ്... ഞാൻ പറയുന്നതൊന്ന് കേൾക്ക്. എന്നിട്ടെന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ, ഞാൻ കേൾക്കാം.
വേണ്ടെടി... നീ ഒന്നും പറയണ്ട. നീ പറഞ്ഞതൊക്കെ ഞാൻ ഒരുപാട് കേട്ടതാ. ഇനി മതി. ഇനിം മണ്ടനാവാൻ നീ വേറെ ആളെ നോക്ക്.
അനിയേട്ടാ.. പ്ളീസ്.. ലച്ചു പറയാനാണ് വന്നതെങ്കിൽ പറഞ്ഞിട്ടേ പോകൂ.
എടി...
എന്തോ പറയാനാഞ്ഞ അനിലിനെ അച്ഛൻ തടഞ്ഞു.
ആ കുട്ടി പറയാനുള്ളത് പറയട്ടെ. നീ സമാധാനപ്പെട്.
അച്ഛാ ഇവള്...
അച്ഛൻ നിഷേധാർത്ഥത്തിൽ കൈയുയർത്തി.
കുട്ടി പറയു.
അച്ഛാ.. എന്റെ പേര് ലക്ഷ്മി.. ഞാൻ കോളേജിൽ അനിയേട്ടന്റെ ജൂനിയർ ആയിരുന്നു. കഴിഞ്ഞ നാല് വർഷമായി ഞാനും അനിയേട്ടനും തമ്മിൽ ഇഷ്ടത്തിലാണ്.
അച്ഛൻ അമ്പരപ്പോടെ മകനെ നോക്കി. അവൻ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നതേ ഉള്ളു. അവൾ തുടർന്നു.
അത് ഇവിടെ അറിയാമോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ കുറച്ച് നാൾ മുൻപ് എനിക്ക് വീട്ടിൽ കല്യാണം ആലോചിക്കാൻ തുടങ്ങിയിരുന്നു. അപ്പോൾ ഈ വിഷയം എന്റെ അപ്പായോട് ഞാൻ അവതരിപ്പിച്ചിരുന്നു.
ആലോചിക്കട്ടെ എന്ന് പറഞ്ഞതല്ലാതെ അപ്പാ മറുപടിയൊന്നും അപ്പോൾ തന്നില്ല. ഡൽഹിയിൽ എനിക്കൊരു അങ്കിൾ ഉണ്ട്. കുറച്ച് ദിവസം അവിടെ വന്നു നില്ക്കാൻ അവര് പറഞ്ഞപ്പോ ഞാൻ പോയി. അനിയേട്ടനോട് പറഞ്ഞിട്ട് തന്നെയാണ് ഞാൻ പോയത്. ഇന്നലെയാണ് ഞാൻ തിരിച്ച് വന്നത്.
അതിനിടയിൽ ഇവിടെ നടന്ന കാര്യങ്ങൾക്കൊന്നും ഞാൻ ഉത്തരവാദിയല്ല.
അപ്പാ എന്നോട് ചോദിക്കാതെ എന്റെ കല്യാണം ഉറപ്പിച്ചു. ഇന്നലെ മടങ്ങി വന്ന ശേഷമാണ് ഞാൻ ഈ സത്യം അറിയുന്നത്. എല്ലാം നിശ്ചയിച്ച് കഴിഞ്ഞിട്ടാകുമ്പോ ഞാൻ എതിര് പറയാതെ അനുസരിക്കും എന്ന് കരുതിയാണ് അപ്പാ അങ്ങനെ ചെയ്തത്. പക്ഷെ...
എനിക്ക് അനിയേട്ടനെ മറക്കാൻ പറ്റില്ല. ഞാനത് അപ്പായോട് തീർത്തു പറഞ്ഞിട്ടുണ്ട്. ഞാനുമായി വിവാഹം നിശ്ചയിച്ച ആളിന്റെ വീട്ടിൽ പോയി അദ്ദേഹത്തെ കണ്ടു വിവരം പറഞ്ഞിട്ടാണ് ഞാൻ വരുന്നത്. ആ കല്യാണം എന്തായാലും നടക്കില്ല. ഞാൻ സമ്മതിക്കില്ല. അനിയേട്ടനെ ഈ വിവരം പറയാൻ ഒരുപാട് തവണ വിളിച്ചു. ഫോണിൽ കിട്ടാതെ വന്നതുകൊണ്ടാ നേരിട്ട് വന്നത്.
അത്രയും പറയുമ്പോളേക്കും അവൾക്ക് സങ്കടം വരാൻ തുടങ്ങിരുന്നു. നിറഞ്ഞ കണ്ണുകളോടെ അവൾ അവനെ ഒന്ന് നോക്കി. പിന്നെ ശാന്തയായി അവൾ തുടർന്നു.
അനിയേട്ടന്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയില്ല. എന്റെ മനസ്സ് എനിക്ക് നന്നായറിയാം. അനിയേട്ടന്റെ കൂടെ അല്ലാതെ വേറെ ആരുടെ കൂടെയും ഞാൻ ജീവിക്കില്ല. എന്നെ വിവാഹം കഴിക്കണമെന്നു ഞാൻ നിർബന്ധം പിടിക്കില്ല. പക്ഷെ ഞാൻ ഒരാളുടെ കൂടെ ജീവിക്കുന്നുണ്ടെങ്കിൽ അത് അനിയേട്ടന്റെ കൂടെ മാത്രമായിരിക്കും. അതിനിനി എത്ര കാലം കാത്തിരിക്കേണ്ടി വന്നാലും ശരി.
അനിയേട്ടാ... അനിയേട്ടന് വേണമെങ്കിൽ എന്നെ വെറുക്കാം, ഉപേക്ഷിക്കാം. ഞാനൊരിക്കലും അനിയേട്ടന്റെ ജീവിതത്തിൽ ഒരു ബാധ്യത ആവില്ല. അന്വേഷിച്ചു വരികയോ ശല്യപ്പെടുത്തുകയോ ചെയ്യില്ല. ഞാനൊരിക്കലും അനിയേട്ടനെ വെറുക്കില്ല. എനിക്ക് നിങ്ങളെ അത്രക്കിഷ്ട്ടാണ്.
പെണ്ണിന്റെ മനസ്സ് കല്ല് പോലെയാണെന്ന് അനിയേട്ടൻ എപ്പോളും പറയാറില്ലേ... ശരിയാണ്.. പെണ്ണിന്റെ മനസ്സ് കല്ലുപോലെയാ...പക്ഷെ അതിൽ കൊത്തി വച്ചതൊന്നും ഒരിക്കലും മായ്ക്കാൻ പറ്റില്ല. ഞാൻ... ഞാൻ പോകുവാ...

അത്രയും പറഞ്ഞു അവൾ ഇറങ്ങി നടന്നപ്പോൾ ഒന്ന് വിളിക്കാൻ പോലും അവന്റെ നാവു പൊങ്ങിയില്ല. അവളൊഴുക്കുന്ന കണ്ണീർ തുള്ളികളത്രയും അവന്റെ നെഞ്ചിൽ വീണു പൊള്ളുകയാണെന്നു അവൻ തിരിച്ചറിയുകയായിരുന്നു.
ഇന്നാണ് ആ കല്യാണ ദിവസം. അവളുടെ അപ്പാ അവളുടെ വിവാഹത്തിന് വേണ്ടി നിശ്ചയിച്ച ശുഭ മുഹൂർത്തം. നവവധുവായി അണിഞ്ഞൊരുങ്ങി നിൽക്കുകയാണവൾ.
കെട്ടി മേളം ... കെട്ടി മേളം...
അവളുടെ കഴുത്തിൽ താലി ചാർത്തി. നിറഞ്ഞ സന്തോഷത്തോടെയും പ്രാര്ഥനയോടെയും അവൾ നിൽക്കുകയാണ് എന്റെ ലച്ചു. അനുഗ്രഹത്തിനായി കാൽക്കൽ വീഴുമ്പോൾ അവനോർത്തു;
തന്റെ കാലു വാരി നിലത്തടിക്കുകയാ വേണ്ടത്. ഹ്മ്മ്മ്... തനിക്ക് ഞാൻ വച്ചിട്ടുണ്ടെടോ അമ്മായി അപ്പാ...
അപ്പോളും ചിരിയോടെ അവൾ നിൽക്കുന്നുണ്ടായിരുന്നു. അനിലിന്റെ സ്വന്തം ലച്ചു....

Samini

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക