കാശിത്തുമ്പ
കഥ
ഏലിയാസ് പാപ്പാലിൽ
കഥ
ഏലിയാസ് പാപ്പാലിൽ
എൻറ്റെ കവിത വായിക്കുന്ന ഒരു ഡോക്ടറായ നിങ്ങളോട് തീർച്ചയായും എനിക്ക് ദ്വേഷ്യമാണ്.പതിനേഴുകാരിയായ ഒരു പെൺകുട്ടിയുടെ ഹൃദയത്തിനേറ്റ ക്ഷതത്തിന് ഒരു മേജർ ഓപ്പറേഷൻ പന്ത്രണ്ടു മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയിട്ട്,മെഡിക്കൽ കോളേജിലെ മരുന്നും മരണവും..ഇരുട്ടും വീണുറങ്ങുന്ന ഇടനാഴിയോട് ചേർന്നുള്ള താങ്കളുടെ മുറിയിൽ തനിച്ചിരുന്ന്.. എൻറ്റെ കവിതയിലേക്ക് മെല്ലെ ഊർന്നിറങ്ങുന്ന സജി കുരുവിള എന്ന സീനിയർ കാർഡിയാക് സർജനോട്..അതെ എനിക്ക് ദ്വേഷ്യം തന്നെയാണ്..
ഒരു ദൈവദൂതനെപ്പോലെ ഒരു മനുഷ്യ ജീവൻ തൻറ്റെ വിരൽത്തുമ്പുകൊണ്ട് അമ്മാനമാടി നിലനിർത്തിയിട്ട് ഞാനെന്നോ എഴുതിവച്ച കവിത ഇത്ര ക്ഷമയോടെ വായിക്കുവാൻ സജി കുരുവിള തുനിയുമ്പോൾ ദ്വേഷ്യമല്ലാതെ ഈ മഹാമനുഷ്യനോട് എന്താണ് എനിക്ക് തോന്നേണ്ടത്!
അങ്ങ്-എന്തുകൊണ്ട്
മനുഷ്യൻറ്റെ ആത്മാവിനെ കണ്ടെത്തിയ വൈദ്യശാസ്ത്ര ഭിഷഗ്വരനായ സർ റൈമൺ മോഡിയെക്കുറിച്ച് വായിക്കുന്നില്ല
ഉപവിയുടെ മക്കളുടെ അമ്മയായ മദർ തെരേസ്സയെക്കുറിച്ച് ചിന്തിക്കുന്നില്ല
കിഴക്കിൻറ്റെയും പടിഞ്ഞാറിൻറ്റെയും വിശ്വ മഹാകവിയായ അല്ലാമ മുഹമ്മദ് ഇക്ബാലിൻറ്റെ കവിതകളെ ആവാഹിക്കുന്നില്ല..
ഹിപ്പോക്രാറ്റ്സിൻറെ ചിന്തകൾ എന്തുകൊണ്ട് അങ്ങയുടെ ചിന്താമണ്ഡലത്തിൽ തത്തിക്കളിക്കുന്നില്ല
ഷെല്ലിയുടെയും..കീറ്റ്സിൻറ്റെയും കവിതൾ എന്തുകൊണ്ട് താങ്കളുടെ മനസ്സിൽ തുന്നിച്ചേർക്കുന്നില്ല..!
ഇപ്പോൾ നിങ്ങൾ വായിക്കുന്ന കവിതയുടെ സ്രഷ്ട്ടാവായ എന്നെക്കുറിച്ച്-
മാസ്റ്റർ ബിരുദം കൈമുതലായ മലയാളവുമായി ജോലിയില്ലാതെ ജീവിതം തളച്ചിടുമ്പോൾ ഒരത്താണിയെന്നോണം വിമലയെ കണ്ടുമുട്ടി
വിമല..!
ജീവിക്കാൻ വേണ്ടി ഇംഗ്ളീഷ് സാഹിത്യത്തിൻറ്റെ സർട്ടിഫിക്കറ്റുകൾ അവളുടെ നിന്മോന്നതങ്ങളിലെ ഇളം ചൂടിലാണ് ഒളിപ്പിച്ചുവച്ചത് അതിനവൾക്കുള്ള ഉത്തരം ഉന്നതിയായിരുന്നു
-ഒരന്തിയിൽ നീലവെളിച്ചത്തിൻറ്റെ ഊഷ്മളതയിൽ ലീവിന് വന്ന ബോർഡർ സെക്യൂരിറ്റി ഫോഴ്സിലെ സുഹൃത്ത് അനിലുമായി തല്ക്കാലത്തേക്ക് ഭാരം ഇറക്കിവച്ച് വെറുതെ ഇരിക്കുമ്പോളണ് അവൻ പറഞ്ഞ പെണ്ണിനെക്കുറിച്ച് ഓർമ്മ വന്നത്.
“ നിനക്കറിയോ വൈശാഖാ അതിർത്തിയിൽ ഞങ്ങൾ അനുഭവിക്കുന്ന യാതനകളും വേദനകളും..നാടും വീടും വിട്ട് കാശ്മീരിൻറ്റെ ഉറയുന്ന തണുപ്പിൽ എല്ലാ മോഹങ്ങളും ആഗ്രഹങ്ങളും തളച്ചിടുമ്പോൾ ഞങ്ങൾക്ക് ഒന്നും കിട്ടിയിരുന്നില്ല..എല്ലാം നിയന്ത്രിക്കാനും..മറക്കാനും..മദ്യം മാത്രം സുലഭം...ഒരു സ്ത്രീയുടെ ഗന്ധം വഹിച്ച് ഒരു കാറ്റുപോലും ഞങ്ങളെ തേടിവരാറില്ല..അതുകൊണ്ടാ ഞങ്ങളൊക്കെ നാട്ടിൽ വന്നാൽ ഇങ്ങനെ.!
നീലവെളിച്ചത്തേയും അവനെയും വിട്ട് മണ്ണെണ്ണ വിളക്കെരിയുന്ന വീട് മുട്ടിവിളിച്ചപ്പോൾ യാതൊരു കൂസലും കൂടാതെ അവൾ ഇറങ്ങിവന്ന് എൻറ്റെ കൈപിടിച്ച് അകത്തുകൊണ്ടുപോയി..മണ്ണെണ്ണ വിളക്കിനെ ശ്വാസം മുട്ടിച്ചു കൊന്നു..
മലയാള സാഹിത്യവും ഇംഗ്ളീഷ് സാഹിത്യവും കൂടിക്കുഴഞ്ഞ മറക്കാനാകാത്ത ഒരു രാത്രി ആയിരുന്നു അത്.ഏറെ വൈകി തിരികെ പൊരുമ്പോൾ എന്നെയോർത്തവൾ മനോഹരമായി ചിരിച്ചതേയുള്ളൂ..
അനിൽ മടങ്ങിപ്പോയപ്പോൾ വീണ്ടും ഒറ്റപ്പെട്ടു.പലപ്പോളും വിമല മാത്രമായിരുന്നു ഏക ആശ്വാസം..പിന്നീട് അവളുടെ തണലിലാണ് വളർന്നത്..അവൾ എല്ലാം നൽകുകയായിരുന്നു .ജീവിതത്തിലെ എല്ലാ മരവിപ്പും അവൾ ഊറ്റിയെടുത്തു..അവൾ നിർബന്ധിച്ചു..വൈശാഖാ..നീ.. എഴുതണം
വൈശാഖ് എഴുതി..മനോഹരമായ കവിതകൾ..വിമല അതെല്ലാം പെറുക്കി വിറ്റു.. കുത്തക പത്രങ്ങളിലെ മേലാളന്മാരുടെ നാറിയ വിയർപ്പ് ഏറ്റുവാങ്ങിക്കൊണ്ട് പ്രതിഫലമായി പല പ്രസദ്ധീകരണങ്ങളിലും എൻറ്റെ കവിതകൾ വേദനകളെല്ലാം മറന്ന് സന്തോഷത്തോടെ കെട്ടിപ്പിടിച്ചു കിടന്നു.വൈശാഖ് എന്ന കവിയുടെ വിമലയിലൂടെയുള്ള നഗ്നമായ പിറവി ആയിരുന്നു.. പിച്ചവയ്ക്കാൻ പഠിപ്പിച്ച വിമലതന്നെ വട്ടമിട്ടുപറക്കാനും പഠിപ്പിച്ചു
എന്നാൽ-
ഈ കവിതകളിൽ മാത്രം കുരുക്കിയിടാൻ അവൾ എന്നെ അനുവദിച്ചില്ല.മദ്രാസിലെ മനോഹരമായ വീഥികളിൽ..സുന്ദരിയായ വിമലയുടെ കൈകോർത്ത് തോളുരുമ്മി നടന്നു. സിനിമാരംഗമായിരുന്നു അവളുടെ ലക്ഷ്യം.
ആദ്യം ഒന്നുരണ്ടു സിനിമയ്ക്കുവേണ്ടി ഗാനങ്ങൾ എഴുതി. പക്ഷെ എനിക്ക് കഴിയുമായിരുന്നില്ല നമ്പ്യാർ സാർ താളമിട്ടു പകർന്നു തന്ന ദ്രാവിഡവൃത്തത്തിൽ നിറയുന്ന കാവ്യാത്മകതയും.. മനോഹാരിതയും..ലാളിത്യവും കൈവിട്ട് വെറുതെ അക്ഷരങ്ങൾ പെറുക്കി വച്ച്.. "വയ്യ വിമല..എനിക്കെൻറ്റെ പഴയ കാവ്യാത്മകതയിലേക്ക് സർഗാത്മകതയിലേക്ക്..എന്നിലേക്ക് മടങ്ങിപ്പോകണം..നമുക്കതുമതി..."
അവൾ തടഞ്ഞു എന്നെയവൾക്കു അറിയാമായിരുന്നു..
"നോക്ക് വൈശാഖ് ഈ രംഗത്ത് ചുവടുറപ്പിച്ചാൽ നിൻറ്റെ പഴയ കവിത്വത്തിലേക്ക് തിരികെ പോകാമല്ലോ മനസ്സിനെ ആരും തളച്ചിടുന്നില്ലല്ലോ"
“പക്ഷെ അതിനുമുൻപ് നീ പ്രശസ്തനാകണം നിനക്കെല്ലാമുണ്ടാകണം ഇതെന്റെ വാശിയാണെന്നു കൂട്ടിക്കോളൂ..എനിക്കതു കാണണം നീ തലയുയർത്തി എസ് യൂ ഷുഡ്..വൈശാഖ്..വീ ഷുഡ്..” എന്നെ ഇറുകെ പിടിച്ചു ചുണ്ടു കടിച്ചുപറിച്ചുകൊണ്ട് അവൾ പുലമ്പി..
ബീച്ചിനോട് ചേർന്നുള്ള വിശാലമായ മുറ്റത്തോടുകൂടിയ ഒരു വീട് അവൾ കണ്ടെത്തി.
ആ മുറ്റത്ത് തുളസിയും..തുമ്പയും..കറുകയും..അവൾ നട്ടുവളർത്തി..
അവൾ എനിക്കെല്ലാമാവുകയായിരുന്നു.എന്നിൽനിന്നേറെ കൊതിക്കുന്നത് വൈശാഖനെന്ന കവിയുടെ കൈയ്യെത്തും ദൂരത്തായിരുന്നു..മെല്ലെ ഞാൻ ചുവടുറപ്പിച്ചു..
ക്രമേണ വിമല എൻറ്റെ നിഴലായി ഒതുങ്ങാൻ കൊതിച്ചു.അവൾ തീർത്തും മാറിപ്പോയിരുന്നു. പഴയ വിമലയിൽനിന്ന് ഏറെ ദൂരം അവൾ പിന്നിട്ടു..നാളുകൾ കൊഴിഞ്ഞു വീണപ്പോൾ അവൾ ശരിക്കും ഒരുകുടുംബിനിയായി മാറിയിരുന്നു.
എന്നെ നിയന്ത്രിക്കാറില്ല..ഒന്നും ആജ്ഞാപിക്കാറില്ല..എനിക്കാ മാറ്റം മനസ്സിലാക്കാനും കഴിയുമായിരുന്നു.
അതേ-
അവളിലെ ജോലി തീർന്നപോലെ എന്നെ ശരിക്കും അവൾ പ്രശസ്തനാക്കി.എവിടെയോ ഒടുങ്ങിപ്പോകുമായിരുന്ന വൈശാഖനെന്ന ഒറ്റപ്പെട്ടവനെ.. ഉയരങ്ങളിൽ കൊണ്ടുപോയി പ്രതിഷ്ഠിച്ച് അവൾ ഒതുങ്ങി..
എന്നാൽ-
എന്നന്നേക്കുമായി ഏതോ അദൃശ്യശക്തി എന്നെ അവളിൽ നിന്നും ക്രൂരമായി തട്ടിപ്പറിച്ചപ്പോളും അവളിൽ നിന്നും പിരിഞ്ഞുപോരാൻ എനിക്ക് കഴിയുമായിരുന്നില്ല..എന്നെക്കാൾ ദുഃഖമായിരുന്നു അവൾക്ക്..ബോധത്തോടെ വിമലക്കിത് താങ്ങാൻ കഴിയുമായിരുന്നില്ലല്ലോ..
അടച്ചിട്ടിരിക്കുന്ന ഇരുണ്ട വെളിച്ചമുള്ള ഈ മുറിക്ക് പുറത്ത് ഇപ്പോൾ ആരുമില്ല..എൻറ്റെ സ്വാതന്ത്ര്യത്തിലേക്ക്..എന്നിലേക്ക് അടുത്ത് വരാൻ ഇനി അവൾക്കു നിമിഷങ്ങൾ മാത്രം മതി അവൾക്കാരുമില്ലായിരുന്നല്ലോ..എല്ലാമായി ഞാനല്ലാതെ!
ഇനി ഈ അടഞ്ഞു കിടക്കുന്ന മുറിയിലേക്ക് ജീവൻറ്റെ വെളിച്ചം തെളിയിക്കാൻ ആരും വരാതിരുന്നെങ്കിൽ..!
ഇപ്പോൾ-
ആശുപത്രിയുടെ ഇടനാഴിയിലെ തണുത്ത മാർബിൾ തറയിലൂടെ ഷൂസുരച്ച് ധൃതിയിൽ നടന്നുവരുന്നത് ആരാണ്?
അയാൾ നടന്നുവരുന്നത് വിമല കിടക്കുന്ന ഈ മുറിയിലേക്കാണല്ലോ..!
അതെ-
ഇപ്പോൾ ഞാൻ ഏറ്റവും വെറുക്കുന്നത്.. അൽപം മുൻപ് എൻറ്റെ കവിത വായിച്ചു ലയിച്ചിരുന്ന;എന്നിലേക്കു മാത്രം അടുത്തുവരാൻ വേണ്ടി വിതുമ്പുന്ന..എൻറ്റെ മാത്രം വിമലയെ എന്നിൽനിന്നും പിടിച്ചകറ്റാൻ ധൃതിയിൽ നടന്നടുക്കുന്ന സജി കുരുവിള എന്ന സീനിയർ കാർഡിയാക് സർജനെയായിരുന്നു
(ഏലിയാസ് പാപ്പാലിൽ)

/Copyright reserved by author/

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക