കൂട്ടുകാരൻ
*************************
നമ്മുടെ ഫേസ് ബുക്ക് പോലെ ഓർക്കൂട്ടിന് അടിമയായിരുന്ന ഒരു കാലം ഉണ്ടായിരുന്നു... എട്ടുവർഷം മുൻപ് ഓർക്കുട്ടിൽ അക്കൗണ്ട് തുടങ്ങിയ സമയം.... അന്ന് സെക്കന്റ് ഇയർ പഠിക്കുന്നു.. പ്ലസ് ടു നു ഒരുമിച്ചു പഠിച്ചവരെയെല്ലാം കണ്ടെത്തിലായിരുന്നു പ്രധാന ഹോബി....
*************************
നമ്മുടെ ഫേസ് ബുക്ക് പോലെ ഓർക്കൂട്ടിന് അടിമയായിരുന്ന ഒരു കാലം ഉണ്ടായിരുന്നു... എട്ടുവർഷം മുൻപ് ഓർക്കുട്ടിൽ അക്കൗണ്ട് തുടങ്ങിയ സമയം.... അന്ന് സെക്കന്റ് ഇയർ പഠിക്കുന്നു.. പ്ലസ് ടു നു ഒരുമിച്ചു പഠിച്ചവരെയെല്ലാം കണ്ടെത്തിലായിരുന്നു പ്രധാന ഹോബി....
അങ്ങനെ എനിക്കും കിട്ടി ഒരു ഫ്രണ്ട്നെ... പഴയ ക്ലാസ്സ് മേറ്റ്.. പഠിക്കുമ്പോൾ ഒരക്ഷരം അങ്ങോട്ടും ഇങ്ങോട്ടും മിണ്ടിയിട്ടില്ല.. അവർക്കു സ്വന്തമായി ഒരു ഗാങ് ഉണ്ടായിരുന്നു.... അതും കംപ്ലീറ്റ് പഠിപ്പിസ്റ്റുകൾ.... അതിലെ പെണ്കുട്ടികൾക്കൊക്കെ ഞങ്ങളോട് പുച്ഛഭാവം ആയിരുന്നു..... അതിലെ ഒരുത്തനെ ആണു ഇപ്പോ കിട്ടിയിരിക്കുന്നത്.... എന്തായാലും കൂടേ പഠിച്ച ആൾ അല്ലെ... അന്ന് ആൾ ഡീസെന്റ് ആയിരുന്നു... ഇപ്പോഴത്തെ സ്വഭാവം ഒന്നും അറിയില്ല...
അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും സ്ക്രാപ്പ് അയക്കാൻ തുടങ്ങി.. പഴയ ഫ്രണ്ട്സിനെ പറ്റിയെല്ലാം അറിഞ്ഞു... പിന്നെ ആളെ വിശ്വസിക്കാമെന്നു മനസിലായപ്പോൾ പ്രൊഫൈലിൽ ഉണ്ടായിരുന്ന നമ്പറിലേക്കു മെസ്സേജ് ചെയ്തു.... അന്ന് ഞങ്ങൾക്ക് എയർസെൽ അൺലിമിറ്റഡ് മെസ്സേജ് ഓഫർ ഉണ്ടായിരുന്നു...
അവിടുന്നങ്ങോട്ട് ഒരു സൗഹൃദ കാലം ആരംഭിക്കുകയായിരുന്നു.... ഒരു പാവം കുട്ടി.. ജീവിതത്തിനോട് വ്യക്തമായ കാഴ്ചപാടുള്ള ഒരാൾ.... എല്ലാവർക്കും ബഹുമാനം തോന്നുന്ന വ്യക്തിത്വം... എന്റെ റൂം മേറ്റ്സ് നു എല്ലാം വലിയ കാര്യമായിരുന്നു...
വളരെ പെട്ടന്നാണ് എന്റെ എല്ലാം തുറന്നു പറയാൻ പറ്റുന്ന ഒരു സുഹൃത്തായി മാറിയത്. ദിവസവും വിളിക്കും മെസ്സേജ് ചെയ്യും.... എല്ലാകാര്യങ്ങളും തുറന്നു സംസാരിക്കും...ആൺകുട്ടികളും പെൺകുട്ടികളുമായി ഒരുപാടു ഫ്രണ്ട്‌സ് ഉള്ള കാലമായിരുന്നു അതു.... പക്ഷെ അവരോടുള്ളതിനേക്കാൾ കുറച്ചു സ്നേഹക്കൂടുതൽ അവനോടായിരുന്നു....
എല്ലാ കാര്യങ്ങൾക്കും മാനസികമായി സപ്പോർട്ട് തരുമായിരുന്നു.... ദിവസവും വിളിക്കും... അവനെ പറ്റിയുള്ള കാര്യങ്ങൾ പറയുന്നതിനേക്കാൾ എന്റെ വിശേഷങ്ങൾ കേൾക്കാനായിരുന്നു അവനു താല്പര്യം.... ഞാൻ ചെറിയ കാര്യങ്ങൾക്കൊക്കെ വഴക്കിടും.... പക്ഷെ എന്നോട് ഒരിക്കൽ പോലും അവൻ പിണങ്ങിയിട്ടിലാ.. എന്റെ പ്രണയത്തിലും പ്രണയ നൈരാശ്യത്തിലും ഒപ്പം നിന്ന് സമാധാനിപ്പിച്ചു....
ഇതിനിടയിൽ ഒരു തവണ നേരിൽ കണ്ടു...എന്റെ കല്യാണം തീരുമാനമായ സമയത്തു...
കല്യാണത്തിന് വീട്ടിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് ഞാൻ അവനു മെസ്സേജ് ചെയ്തിട്ടാണ് പോയത്... അവൻ വരുന്നുണ്ടെന്നു ഉറപ്പിക്കാൻ....
ബന്ധുക്കൾ എത്തുന്നതിനു മുൻപേ അവൻ ഓഡിറ്റോറിയത്തിൽ എത്തി... അന്ന് ആണ് അവസാനമായി കണ്ടത്.....
പിന്നെ ഞാൻ പുതിയ ജീവിതത്തിന്റെ തിരക്കിലേക്ക് മാറി.... എന്നാലും ഇടക്കൊക്കെ ഞാൻ വിളിക്കുമായിരുന്നു.... കല്യാണം കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞു മെയിൽ തുറന്നു നോക്കിയപ്പോൾ അവന്റെ മെസ്സേജ്.... കണ്ണ് നിറഞ്ഞു മുഴുവനും വായിക്കാൻ പറ്റിയില്ല... അവനു ഞാൻ എത്രത്തോളം പ്രിയപെട്ടതാണെന് അന്ന് മനസ്സിലായി....
പഴയ പോലെ വിളിക്കാനൊന്നും പറ്റിയില്ലെങ്കിലും ഞാൻ ശ്രമിക്കുമായിരുന്നു കോൺടാക്ട് ചെയ്യാൻ... മോൾ ഉണ്ടാവുന്നത് വരെ അതു തുടർന്നു..... പിന്നെ പിന്നെ അതും കുറഞ്ഞു.... കുടുംബ ജീവിതമൊക്കെയായി ഞാൻ എന്റെ വഴിക്കു പോയി...
ഏകദേശം രണ്ടു വർഷത്തോളം ഞാൻ അവനെ വിളിച്ചില്ല... എന്നെയും വിളിച്ചില്ല.... ഇതിനിടയിൽ അവൻ അവന്റെ ലക്ഷ്യങ്ങൾ ഓരോന്നായി നേടിക്കൊണ്ടിരുന്നു.....
പക്ഷെ ദൈവം സഹായിച്ചു നഷ്ടപെട്ട സൗഹൃദം ഞാൻ തിരിച്ചു പിടിച്ചു കൊണ്ടിരിക്കുന്നു.... അവൻ അവന്റേതായ കാര്യങ്ങളിൽ തിരക്കിലാണെങ്കിലും ഇപ്പോൾ മെസ്സേജ് ചെയ്യാറുണ്ട്.... വിളിക്കാറുണ്ട്.... ജീവിതത്തിൽ ഇന്നോളം ഉണ്ടായിട്ടുള്ള സൗഹൃദങ്ങളിൽ ഒരിക്കലും നഷ്ടപ്പെടാൻ ആഗ്രഹിക്കാത്തതും ബെസ്റ്റ് ഫ്രണ്ട് എന്ന് ആര് ചോദിച്ചാലും അഭിമാനത്തോടെ പറയാനും ഒരാളെ എന്റെ ജീവിതത്തിൽ ഉള്ളൂ.. അന്നും ഇന്നും എന്നും എന്റെ രാഹുൽ......
ഷെമീന സുബൈർ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക