Slider

#അനിയത്തികുട്ടി

0

കല്യാണ തലേന്ന്‌ ഒളിച്ചോടിപ്പോയ കുഞ്ഞു പെങ്ങളെ കാണാനുള്ള മോഹം പെരുത്ത്‌ നടക്കാൻ തുടങ്ങിയിട്ട് കുറച്ചു കലമായി എന്നെ കണ്ടാൽലുള്ളം പിടക്കുന്ന അവളെ വഴിയോരത്ത് വെച്ചു കണ്ടാൽ പോലും മാറി നടന്നിരുന്ന, ഞാനിന്നു ഒരുപാട് മാറിയിരിക്കുന്നു.
ആകെ ഉണ്ടായിരുന്ന പെങ്ങൾ അവളുടെ ഇഷ്ട പ്രകാരം ഒളിച്ചോടി പോയപ്പോൾ അന്നെനിക്ക് നഷ്ട പെട്ടതു ഊർജ്ജസലനായി നടന്നിരുന്ന അച്ഛനെയാണ്.
അന്ന് കുടുംബത്തിന്റെ ആത്മാഭിമാനത്തിനു ക്ഷത മേറ്റപ്പോൾ
കാരിരുമ്പിന്റെ കരുത്തുണ്ടായിരുന്ന അച്ഛൻ.
വീട്ടിലൊരുക്കിയ കതിർ മണ്ഡപത്തിനരികിൽ ഇരുന്നു കൊണ്ട് അച്ഛൻന്റെ അന്നത്തെ ആ വിലാപം ഇന്നും എന്റെ ചെവിയിൽ മൂളുന്നു.
"വയ്യ അച്ഛന്റെ ആ പ്രതാപകാലം അച്ഛനെ വിട്ടൊഴിഞ്ഞു പോയിരിക്കുന്നു."
വാശിയും വെറുപ്പും വിദോഷവും എല്ലാം കെട്ടണഞ്ഞിരിക്കുന്നു.
അവളുടെ ഒളിച്ചോട്ടം ചെന്നെത്തിച്ചത്
എന്റെ തെന്നു മാത്രം ഞാൻ വിചാരിച്ചു കൊണ്ടു നടന്നിരുന്ന സ്നേഹിച്ച പെണ്ണിനെയാണ്.
അന്ന് ഞാനും അവളുടെ വഴി തിരഞ്ഞെടുക്കുകയാണെങ്കിൽ ചിലപ്പോൾ അമ്മയെ പോലും എനിക്കു നഷ്ടപെടുമായിരുന്നു.
പെങ്ങൾ ഒളിച്ചോടി പോയ വിഷമത്തിൽ കുറച്ചു കാലം പുറത്തിറങ്ങാൻ പറ്റാതെ വീടിനുള്ളിൽ അടച്ചിരുന്ന എന്നെ പുറംലോകം കാണിച്ചു തന്നത്.
സൗഹൃദങ്ങൾക്ക്‌ സുഗന്ധമുണ്ടെന്ന് സാമീപ്യം കൊണ്ട്‌ തെളിയിച്ചു തന്ന
ആത്മ സുഹൃത്തുക്കളാണ്‌.
ഇന്നു ഞാൻ പോവുന്നതും ആ കുഞ്ഞു പെങ്ങളെ കാണാനാണ്.
പുലർകാല ഗ്രാമീണ കാഴ്ചകൾക്ക് വല്ലാത്തൊരു ചാരുതയുണ്ട്.
അതിരാവിലെ യുള്ള പാത സവാരി ഞാനതിനായി തിരഞ്ഞെടുത്തു.
അന്നൊരു ഞായറാഴ്ച യായിരുന്നു.
ആൻഡ്രോയ്ഡ് ഫോണിന്റെ വെള്ളി വെളിച്ചത്തിലേക്ക് മുഖം പൂഴ്ത്തുന്നവർ തെരുവിലിറങ്ങുന്നതിന് മുമ്പുള്ള നാട്ടുകാഴ്ചകൾ...
നന്മ വറ്റാത്തൊരു ഗ്രാമത്തിന്റെ സ്പന്ദനമാകാൻ കഴിയുന്നതിനേക്കാൾ ആഹ്ലാദം വേറെ എന്തുണ്ട്..
നാട്ടുവഴി യോരത്തെ ആ പാത സവാരി എന്നെ കൊണ്ടെത്തിച്ചതു പട്ടണത്തിന്റെ വിരിമാറിലാണ്. പട്ടണത്തിലേക്കു ഞാൻ കാലെടുത്തുവെച്ചപ്പോൾ തന്നെ ഗ്രാമത്തിന്റെ ഗൃഹാതുരത്വം എന്നെ വിട്ടുമാറിയിരിക്കുന്നു.
നടന്നു നീങ്ങിയ കാൽ പാടുകൾ നോക്കി തിരിച്ചു നടന്നാല്ലോ എന്നു വരേ ചിന്തിച്ചു മുന്നോട്ടു പോവുകയാണ് ഞാൻ.
ആ പട്ടണത്തിലെ കോൺഗ്രീറ്റ് പാളികൾ കൊണ്ട് മൂടിയ കെട്ടിടത്തിന് താഴെ ചെന്നു നിന്നപ്പാടെ എന്റെ ഉള്ളം പിടഞ്ഞു.
ഗ്രാമാന്തരീക്ഷത്തിൽ നിന്നും പട്ടണത്തിലെ ശീതള ചായഴിലേക്ക്‌ പറിച്ചു നട്ട കുഞ്ഞു പെങ്ങളുടെ അലയൊലികൾ കാതോർത്തു ആകെട്ടിടത്തിന്റ പടിവാതിൽ ചവിട്ടി നിന്നപ്പോൾ ഞാനൊന്നു പിറകിലോട്ട് പോവുന്നതായി തോന്നി യെനിക്ക്‌ .
അവളുടെ അന്നത്തെ ജീവിതസാഹചര്യം
ഇന്നവൾക്കു എങ്ങിനെ പൊരുത്തപ്പെട്ടു പോവുന്നു എന്ന ചിന്തയിൽ ഞാൻ
ആ ഫ്ലാറ്റിന്റെ സ്വിച്ചിൽ വിരലൊന്നമർത്തി.
വാതിൽ തുറന്നു തന്നത് സുമുഖനായൊരു
ചെറുപ്പക്കാരൻ.
എന്നെ കണ്ടപാടെ ആശ്ചര്യത്തിൽ എന്നെയൊന്നു നോക്കി അകത്തേക്ക് ക്ഷണിച്ചു.
ഞാൻ കണ്ടു അവന്റെ മുഖത്തെ ഒറ്റപെടലിന്റെ പര്യായം.
ഇരിക്കാൻ ഇരിപ്പിടം വെപ്രാളത്തിൽ തിരയുന്ന അവനെ ഞാൻ നേരെപിടിച്ചൊന്നു നിർത്തി.
"ഞാനൊന്നു കാണട്ടെടോ നല്ലവണ്ണം തന്റെ മുഖം. ?........
കുട്ടിത്തം മറാത്ത കാലത്തു തോന്നിയ അവളോടുള്ള ഇഷ്ട്ടം ആർക്കും വിട്ടുകൊടുക്കില്ലെന്ന വാശിയും ചെന്നെത്തിച്ചത് രണ്ടു പേരുടെയും കുടുംബത്തിന്റെ തീരാ വിഷമത്തിലേക്കാണ്.
"നിമ്മീ...... എന്നു നീട്ടി വിളിക്കുന്ന അവന്റെ ശബ്ദ ത്തിൽ പോലുമുണ്ട് സന്തോഷത്തിന്റെയും സങ്കടത്തിന്റെയും അലയൊലികൾ.
അവന്റെ വിളികേട്ട പാടെ ഓടിവന്ന അവൾ എന്നെ കണ്ടയുടനെ,
"ഏട്ടാ................എന്നും പറഞ്ഞു എന്റെ മുന്നിൽ തൊഴു കൈകളുയർത്തി നിന്നു
കരയാൻ തുടങ്ങി.
അവളുടെ കവിളിലൂടെ പുറത്തേക്ക് ഒലിച്ചിറങ്ങിയ കണ്ണുനീര്‍ തുള്ളികള്‍ താഴെ വീണു ചിന്നി ചിതറി..
കരച്ചിലിന്റെ ആക്കം കൂടുംതോറും
എനിക്കും എന്റെ നിയന്ത്രണം വിട്ടു പോവുന്നതായി തോന്നി.
അവളിന്നൊരു അച്ചടക്കമുള്ള
കുടുംബിനിയായി മാറിയിരിക്കുന്നു.
വീട്ടിലെ തൊടിയിൽ ഓടിക്കളിച്ചിരുന്ന
അവളിലെ നിർഭയത്വം .
മാറിയ കാലത്തിന്റെ മാറ്റൊലികൾ അവളിലെ കുട്ടിത്തത്തിനു വഴിമാറിയിരിക്കുന്നു .
പറഞ്ഞു തീരാത്ത വിശേഷങ്ങളുടെ പൊതി കെട്ടഴിക്കുമ്പോൾ ഞാൻ കണ്ടു അവൾ ആരെയോ തിരയുന്നുണ്ടെന്നു.
അച്ഛനെയും അമ്മയെയും കുറിച്ചുള്ള
അന്വേഷണം അവളെ വാചാലനാക്കുന്നുണ്ട്.
ഉറ്റവരുടെ ഒാര്‍മ്മകള്‍ തിരമാകള്‍ പോലെ അവളുടെ മനസ്സിലേക്ക് അലയടിച്ചു.
അവളുടെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ നോക്കി മിഴിയാർന്ന കണ്ണുകൾ അടക്കുന്നതും ഞാൻ കണ്ടു.
ഉറക്കം വരാത്ത രാത്രികളെ കുറിച്ച് അവൾ വാതോരാതെ പറഞ്ഞു
കൊണ്ടേയിരുന്നു.
ഞാൻ തിരിച്ചു പോവുകയാണെന്നു പറഞ്ഞിറെങ്ങാൻ നേരം എന്റെ ഉള്ളം കയ്യിൽ അവൾ മുഖം കൊണ്ട് വെച്ചു.
എന്നെ ശപിക്കെരുതെന്നുപറഞ്ഞു കരയുന്ന അവളെ ഞാനെന്റെ മാറോട് ചേർത്തു നിർത്തി .
വാക്കുകൾ ഉള്ളിൽ വീർപ്പു മുട്ടി മൗനത്തെ കൂട്ടുപിടിച്ച് അവിടെന്നു തിരിച്ചു പോവാൻ വെമ്പൽ കൊണ്ടു.
എന്നിൽ പറയാതെ സൂക്ഷിച്ച സ്നേഹം മൗനത്തിന്റെ ഭാഷയിൽ പറയാതെ പറഞ്ഞു ഞാനവളോട്.
നിറ വഴറുമായി എന്റെ കൂടെ പുറത്തേക്ക് ഇറങ്ങി വരാനൊരുങ്ങിയ അവളെ ഞാൻ തടഞ്ഞു.
പടികൾ ഇറങ്ങുമ്പോൾ മനസ് പറഞ്ഞു ഈ വഴിയിൽ വീണ്ടും വരും ഒരിക്കൽ കൂടി.
തിരിഞ്ഞൊന്നു നോക്കാനുള്ള ശക്തി ചോർന്നു പോവുന്നു വെളിച്ചം ഇരുട്ടിനെ കൂട്ടുപിടിക്കുന്നതു പോലെ.
ഞാനെന്റെ പാത സവാരിക്കു തുടക്കം കുറിച്ചു. എന്റെ കൂടെ അവനും വന്നു വെളിയിലോട്ടു.
വിവാഹം ചെയ്യുമ്പോള് ഒാർക്കുക
കണ്ണിലെ കൃഷ്ണ മണി പോലെ
അവളെ കാത്തു സൂക്ഷിച്ചിരുന്ന ഒരച്ഛനുണ്ടായിരുന്നു അവൾക്കു.
കളി കുട്ടുകാരിയായി
അവളുടെ ഒപ്പം ചിരിച്ചു കളിച്ചു
നടന്നിരുന്ന ഒരമ്മയുണ്ടായിരുന്നു.
അവളെ ജീവനെക്കാള്
ഏറെ സ്നേഹിക്കുകയും അവളുടെ എല്ലാ കുസൃതിക്കും കൂട്ടുനിൽക്കുകയും
രാജാ കുമാരിയെപോലെ എല്ലാ ഇഷ്ടവും സാധിച്ചുകൊടുത്തിരുന്ന ഒരാങ്ങളയുണ്ടായിരുന്നു
അവരെയെല്ലാം വിട്ടു,രാജകുമാരിയുടെ ജീവിതം ഉപേക്ഷിച്ചു അവള്
നിന്റെ കൂടെ വന്നില്ലേ നീ
ഉറപ്പിച്ചോ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നിന്നെയാണെന്നു.
അവൾക്ക് ജീവിക്കാൻ രക്ത
ബന്ധങ്ങളെക്കാള്‍ കൂടുതല് നിന്റെ
ഹൃദയ ബന്ധമാണ് വേണ്ടതെന്നും.
നീ അവളുടെ സ്വപ്ന സാഫല്യമാണെന്നും
നീ കൂടെയില്ലെങ്കില്
അവളിലെ സ്ത്രീ ജന്മത്തിന്
പൂർണത ഇല്ലാ.......യെന്നവൾ ഉറപ്പിച്ചതും.
വീട്ടുക്കാരുടെ ആഗ്രഹങ്ങള്
എല്ലാം ബലികഴിച്ചു.
,അവർക്ക് അപ്രതീക്ഷിത വേദനയും നല്കി.
പട്ടിണിയുംപരിവട്ടവും വേദനയുമെല്ലാം
സഹിച്ചു അവൾ നിന്റെ കൂടെ
കഴിഞ്ഞില്ലെ.
നീയില്ലാതെ അവള്ക്ക്
ജീവിക്കാൻ കഴിയില്ല
എന്നുള്ളത് കൊണ്ടാണ്…..
നീ ഭാഗ്യം ചെയ്തവനാണ് മോനെ
ഭാഗ്യം ചെയ്തവർക്കേ
സ്നേഹിക്കാന് മാത്രം അറിയാവുന്ന ആ
സ്നേഹത്തിനു വേണ്ടി എന്തും ചെയ്യാന്
തയ്യാറാവുന്ന പെണ്ണിനെ കിട്ടുകയുള്ളൂ……..
നോക്കാലോ വാക്കാലോ…. പ്രവര്ത്തിയാലോ
നീ അവളുടെ മനസ്സോ ശരീരമോ
വേദനിപ്പിക്കരുത്.
എല്ലാം ഉപേക്ഷിച്ചു
നിന്റെ മാറിൽ അണഞ്ഞത് തെറ്റായി
എന്നാ തോന്നല് അവളുടെ മനസ്സില്
ഒരിക്കലും ഉണ്ടാവരുത് .
അവൾക്ക് നിന്റെ പണമോ പ്രതാപമോ ഒന്നും വേണ്ട അവള്ക്ക് അല്പം സ്നേഹവും ഒത്തിരി
സംരക്ഷണവും തലച്ചയ്ക്കാന്
നിന്റെ നെഞ്ചും മാത്രം മതി.
അതവള്ക്ക് വാരി കോരി കൊടുക്കുക… അവളുടെ കൊച്ചു കൊച്ചു കാര്യങ്ങള്
പോലും സൂക്ഷ്മതയോടെ കേൾക്കുക ..
അത് സാധിച്ചു കൊടുക്കുക …
ഈ ലോകത്ത് നീയല്ലാതെ അവള്ക്ക്
വേറെ ആരുമില്ല എന്ന തോന്നൽ എന്നും
നിനക്ക് ഉണ്ടാവണം.
നീയാണ്അവളുടെ ലോകം നീയാണ്
അവളുടെ പുരുഷൻ നീ യാണ്
അവളുടെ രക്ഷാകര്ത്താവ് നീയാണ്
അവളുടെ ദൈവം അവളെ
ചതിക്കരുത് അവളെ അവിശ്വസിക്കരുത്.
നിന്നെ മാത്രം മനസ്സില് ധ്യാനിച്ച്
കഴിയുന്ന പെണ്ണാണ് അവൾ
എന്നഓർമ്മ എന്നും വേണം …അവളെ
എന്നും സ്നേഹം കൊണ്ട്
പൊതിയെണം.
നിന്റെസ്നേഹത്തില് അവള് വീർപ്പ് മുട്ടണം കാരണം ഇന്നു നീ അല്ലാതെ
അവള്ക്ക് വേറെ ആരുമില്ല .
മുഖം താഴ്ത്തി ഞാൻ പറഞ്ഞ വാക്കുകളെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു അവൻ.
ആ കെട്ടിടത്തിന്റെ ജാലകത്തിൽ എന്റെ കണ്ണൊന്നുടക്കി ഞാൻ കണ്ടു ജാലകത്തിന്റെ വിരി മാറിൽ അള്ളി പിടിച്ചു നിൽക്കുന്ന അനിയത്തി കുട്ടിയെ.
ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞു വെളിയിലിറങ്ങി നടക്കാൻ നേരം "ഏട്ടാ"
എന്നൊരു വിളി കേട്ടു നോക്കുമ്പോൾ "നിഖിൽ "
ചെയ്ത തെറ്റിനു മാപ്പ് ചോദിക്കും എന്നാണ് ഞാൻ കരുതിയത് പക്ഷെ
അവനെന്നെ തോല്പ്പിച്ചു കളഞ്ഞു.
അവൻ ചോദിച്ചത് പോവുമ്പോൾ ഞങ്ങളെയും കൂടെ കൂട്ടികൂടെ. ?.......
ഒറ്റപെടലിന്റെ വേദന അവർ നന്നായി അനുഭവിച്ചിരിക്കുന്നു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo