വീട്ടിൽ കല്യാണാലോചന തകൃതിയായി നടക്കുന്ന സമയത്താണ് എന്റെ പ്രണയത്തെ കുറിച്ച് അമ്മയോട് ഞാനൊന്ന് സൂചിപ്പിച്ചത്...
അഞ്ചക്ക ശമ്പളവും വെെറ്റ് കോളർ ജോലിയൊന്നുമുള്ള ഒരാളല്ലേലും അദ്ധ്വാനിച്ച് കുടുംബം പോറ്റാൻ കഴിവുള്ള ഒരു സാധാരണക്കാരനാണ് അയാൾ എന്നു പറഞ്ഞതും അമ്മ കയ്യിലിരിക്കുന്ന തവി കൊണ്ട് ഒരൊറ്റ അടിയായിരുന്നു...
''ഇതിനാണോഡീ... ഒരുമ്പെട്ടോളേ നീ പഠിക്കാനെന്നും പറഞ്ഞ് കെട്ടിയൊരുങ്ങി എന്നും വീട്ടിൽ നിന്നു പോവുന്നേ...'' എന്നു ചോദിച്ചോണ്ടാണ് തല്ലുന്നത്...
അടുക്കളയിലെ അലർച്ചയും പാത്രങ്ങുടെ ഒച്ചപ്പാടും ഒക്കെ കേട്ടു കൊണ്ടാണ് അച്ഛനും ഏട്ടന്മാരും കാര്യം തിരക്കാൻ വന്നത്...
അമ്മ അച്ഛനോട് ഞാൻ പറഞ്ഞ കാര്യം വള്ളി പുള്ളി വിടാതെ പറയേം ചെയ്തു....
പിന്നെ അവിടെ ആകെ മൊത്തം ഒരു വെടിക്കെട്ടായിരുന്നു...
ഏട്ടന്മാർക്ക് ഞാൻ ആ പറഞ്ഞ ആളുടെ പേരും മേൽവിലാസവും ഒക്കെ അറിയാമെങ്കിലും അച്ഛന്റേയും അമ്മയുടേയും മുന്നിൽ ഒന്നുമറിയാത്തവരെ പോലെ അവരുടെ പക്ഷം ചേർന്നു എന്നെ തല്ലാൻ ഓങ്ങലും ചവിട്ടിക്കൂട്ടലുമൊക്കെ ജോറായിത്തന്നെ നടന്നു...
അതിനിടക്ക് കേറി അച്ഛമ്മ മാത്രം എന്റെ ഭാഗം നിന്ന് ഒരു മാസ്സ് ഡയലോഗങ്ങ് കാച്ചി...
''അമ്മ വേലി ചാടിയാ മകള് മതിലു ചാടും എന്നൊരു ചൊല്ലുണ്ട് ലക്ഷ്മീ...
സ്വന്തം വീട്ടുകാരെ വേണ്ടെന്നു വെച്ച് ഇഷ്ടപ്പെട്ട ചെറുക്കന്റെ കൂടെ ഇറങ്ങി വന്നവളല്ലേ നീ...
സ്വന്തം വീട്ടുകാരെ വേണ്ടെന്നു വെച്ച് ഇഷ്ടപ്പെട്ട ചെറുക്കന്റെ കൂടെ ഇറങ്ങി വന്നവളല്ലേ നീ...
അപ്പൊ പിന്നെ മോളൊരുത്തനെ പ്രേമിക്കുന്നുണ്ട് എന്നു പറഞ്ഞതിന് നിങ്ങളെല്ലാരും കൂടി എന്തിനാണ് അതിനെ ഇങ്ങനെ തല്ലിക്കൊല്ലുന്നത്...?
ഒളിച്ചോടിപ്പോയിട്ടൊന്നും ഇല്ലല്ലോ അവള്... കല്യാണാലോചന തുടങ്ങിയതറിഞ്ഞപ്പൊ തന്നെ ആ ഇഷ്ടത്തെ കുറിച്ച് അവള് നിങ്ങളോട് പറഞ്ഞില്ലേ....
ആ പറഞ്ഞ പയ്യനെ കുറിച്ച് നിങ്ങളൊന്നു പോയി അന്വേഷിക്ക്... എന്നിട്ടു പറ്റുന്നതാണേൽ ആ ബന്ധം ഉറപ്പിക്കാല്ലോ...''
അച്ഛമ്മയുടെ ആ വാക്കുകൾ കേട്ടതും അമ്മയുടെ ശൗര്യം ഒന്നു കുറഞ്ഞു...
പിന്നെ അവിടെ അമ്മക്ക് ഒന്നും പറയാൻ ന്യായമില്ലാതായി...
അച്ഛനും അമ്മയും ഒളിച്ചോടി കല്യാണം കഴിച്ചതാണ് എന്നുള്ള ഒരൊറ്റ ധെെര്യത്തിലാണ് അമ്മയോട് ഇക്കാര്യം പറയാൻ തന്നെ ഞാൻ തീരുമാനിച്ചത്....
അത് ഇത്രേം വലിയ പുകിലുണ്ടാക്കുമെന്ന് ഞാനും വിചാരിച്ചില്ല...
അമ്മ സാവധാനം അച്ഛനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുമെന്നാണ് ഞാൻ കരുതിയിരുന്നത്...
അമ്മ സാവധാനം അച്ഛനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുമെന്നാണ് ഞാൻ കരുതിയിരുന്നത്...
സ്വന്തം മക്കളുടെ കാര്യത്തിൽ എല്ലാവരും സ്വാർത്ഥരായിരിക്കും എന്ന് എനിക്കിപ്പൊ മനസ്സിലായി...
അച്ഛമ്മയുടെ വാക്കുകളിൽ കഴമ്പുണ്ടെന്ന് അച്ഛനും ബോധ്യമായത് കൊണ്ടാവാം പിന്നെ അവിടെ ഒരു നിശബ്ദത തളം കെട്ടിയത്...
ഏട്ടന്മാരും ഒന്നും പറയാൻ നിൽക്കാതെ അപ്പുറത്തേക്ക് പോയി...
അമ്മയും ചോരത്തിളപ്പിൽ പറ്റിപ്പോയ തെറ്റിന്റെ പേരിൽ അച്ഛമ്മയുടെ വാക്കുകളിൽ തനിക്ക് പറ്റിയ ആ തെറ്റിനെ പഴിചാരിക്കൊണ്ട് അടുക്കളയിലെ പാത്രങ്ങളോട് ദേഷ്യമെല്ലാം തീർത്തു.....
പാവം... അമ്മ സ്വന്തം വീട്ടുകാരെ ഓർത്ത് ആദ്യമായിട്ടായിരിക്കും ഇത്രയും കൂടുതൽ സങ്കടപ്പെടുന്നത്...
ഇന്ന് എന്റെ അമ്മ വേദനിച്ചതു പോലെ അന്ന് അമ്മയുടെ അമ്മയും അച്ഛനും അനിയത്തിമാരും ആങ്ങളയും ഒക്കെ ഒരുപാട് വേദനിച്ചു കാണില്ലേ...
ഇന്ന് എന്റെ അമ്മ വേദനിച്ചതു പോലെ അന്ന് അമ്മയുടെ അമ്മയും അച്ഛനും അനിയത്തിമാരും ആങ്ങളയും ഒക്കെ ഒരുപാട് വേദനിച്ചു കാണില്ലേ...
പത്തിരുപത് വർഷം ചെല്ലും ചിലവും കൊടുത്ത് വളർത്തി വലുതാക്കിയിട്ട് ഇന്നലെ കണ്ട ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയതിന്റെ മാനക്കേടും വേദനയും ഒരുപാടനുഭവിച്ചിട്ടുണ്ടാവില്ലേ എന്റമ്മയുടെ വീട്ടുകാരും...
അമ്മ സാരിത്തലപ്പുകൊണ്ട് കണ്ണുനീർ തുടക്കുന്നതു കണ്ടപ്പോ എനിക്ക് സഹിച്ചില്ല...
എന്തു പറഞ്ഞാലും എത്ര തല്ലിയാലും എന്റെ അമ്മയല്ലേ....
''അമ്മാ... കരയല്ലേ അമ്മാ... ഇത്രേം വലിയ പ്രശ്നാവും എന്നൊന്നും ഞാൻ കരുതീല്ല... അച്ഛമ്മ പറഞ്ഞ പോലെ ഞാൻ മതിലു ചാടാനൊന്നും പോവില്ല... നിങ്ങൾക്കെല്ലാവർക്കും അയാളെ നന്നായി ബോധിച്ചാൽ മാത്രം ഈ ബന്ധത്തിന് സമ്മതം മൂളിയാൽ മതി... എന്റെ അമ്മയേക്കാളും അച്ഛനേക്കാളും ഏട്ടന്മാരേക്കാളും അച്ഛമ്മയേക്കാളും വലുതല്ല എനിക്കൊന്നും...''
അമ്മയുടെ മുമ്പിൽ തലതാഴ്ത്തി ഇടറിയ ശബ്ദത്തിൽ ഇത്രയും ഞാൻ പറഞ്ഞതും എന്നെ ചേർത്തു പിടിച്ച് എന്റെ പൊന്നുമോൾക്ക് അമ്മ തല്ലിയത് ഒത്തിരി വേദനിച്ചോ എന്നു ചോദിച്ച് അമ്മ പൊട്ടിക്കരഞ്ഞു....
എല്ലാ സങ്കടങ്ങളും ആ പൊട്ടിക്കരച്ചിലിൽ അമ്മ ഒഴുക്കിക്കളഞ്ഞു മനസ്സ് ശൂന്യമാക്കി....
എന്റെ ആ തുറന്നു പറച്ചിലിൽ.. എന്റെ വീട്ടുകാരോടൊപ്പം ഞാൻ നിന്നതു കൊണ്ട് ഇഷ്ടപ്പെട്ട പുരുഷനുമായുള്ള എന്റെ വിവാഹം ഉറപ്പിച്ചു.....
അച്ഛന്റേയും അമ്മയുടേയും അച്ഛമ്മയുടേയും ഏട്ടന്മാരുടേയും അനുഗ്രഹത്തോടെ ഞാനും സുമംഗലിയാവാൻ പോവുന്നു....!!!
(എല്ലാ അച്ഛനമ്മമാർക്കും അവരു സമ്പത്താണ് അവരുടെ മക്കൾ... പ്രത്യേകിച്ച് പെൺകുട്ടികൾ... അവരുടെ വളർച്ചയും വിവാഹവും ഒരുപാട് കണക്കു കൂട്ടലുകളോട് കൂടിയാവും ഒാരോ അച്ഛനും അമ്മയും കൊണ്ടു നടക്കുന്നത്...
അവരുടെ ആ സ്വപ്നങ്ങളെല്ലാം കാറ്റിൽ പറത്തി ഇഷ്ടപ്പെട്ടവന്റെ കൂടെ ഇറങ്ങിപ്പോവുമ്പോൾ തകർന്നടിയുന്നത് ഒരു കുടുംബമാണ്... ആ കുടുംബത്തിന്റെ സുന്ദര സ്വപ്നങ്ങളാണ് ഇല്ലാതാവുന്നത്... മക്കളുടെ ഒരു തുറന്നു പറച്ചിലിലൂടെ ഒരു പരിധി വരെ രക്ഷിതാക്കളെ തീരാ വേദനയിൽ നിന്നും മാനക്കേടിൽ നിന്നും രക്ഷപ്പെടുത്താം... തന്റെ പ്രണയത്തെ വീട്ടുകാരിൽ നിന്നും മറച്ചു വെക്കുന്ന എന്റെ എല്ലാ സഹോദരിമാർക്കും ഞാൻ ഈ രചന സമർപ്പിക്കുന്നു)
അവരുടെ ആ സ്വപ്നങ്ങളെല്ലാം കാറ്റിൽ പറത്തി ഇഷ്ടപ്പെട്ടവന്റെ കൂടെ ഇറങ്ങിപ്പോവുമ്പോൾ തകർന്നടിയുന്നത് ഒരു കുടുംബമാണ്... ആ കുടുംബത്തിന്റെ സുന്ദര സ്വപ്നങ്ങളാണ് ഇല്ലാതാവുന്നത്... മക്കളുടെ ഒരു തുറന്നു പറച്ചിലിലൂടെ ഒരു പരിധി വരെ രക്ഷിതാക്കളെ തീരാ വേദനയിൽ നിന്നും മാനക്കേടിൽ നിന്നും രക്ഷപ്പെടുത്താം... തന്റെ പ്രണയത്തെ വീട്ടുകാരിൽ നിന്നും മറച്ചു വെക്കുന്ന എന്റെ എല്ലാ സഹോദരിമാർക്കും ഞാൻ ഈ രചന സമർപ്പിക്കുന്നു)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക