Slider

സൈക്കിളോടിക്കാൻ മുന്ന്സെന്റ്റ്

0
സൈക്കിളോടിക്കാൻ മുന്ന്സെന്റ്റ്
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
വക്കീലിന്റ്റെ അച്ചന്റ്റെ കാലത്ത്
പറമ്പിൽ പണിക്കുപോയ ബന്ധം വച്ചാണ് കാർത്ത്യാനി ഏടത്തി
അയൽക്കാരുമായുള്ള വഴക്ക്
അവരെ കൂച്ചിക്കെട്ടിയിട്ടേ ഇനി
കുത്തിയിരിക്കൂ എന്ന് ശപഥം ചെയ്ത്
ഹൈക്കോടതി വക്കീലിനെ കാണാൻ പോയത്
വക്കീലിന്റ്റെ ഒരു കുറിപ്പുമായി
തിരികെയെത്തിയ ഏടത്തി
വക്കീലിന്റ്റെ മുതു മുത്തച്ഛന്മാരെ വരെ പ്രാകി
ഇവനൊക്ക ചൊള ഒള്ളവന്റ്റെ വശത്തേ നിക്കുവൊള്ളേ ഞാനതോർത്തില്ലേ .
ഞാനിപ്പം വല്ലവർക്കും
സൈക്കളോടിക്കാൻ മൂന്ന്സെന്റ്റ്
നൽകുന്നതാണ് നല്ലത്
എന്നാ മണ്ടൻ വക്കീല്
വീട്ടുകാർക്ക് വായിച്ചു പഠിക്കാൻ
എഴുത്തു തന്നു വിട്ടേ...
ഇവനൊന്നും കൊണംപിടിക്കുവേലേ..
ബഹളം കേട്ടു വന്ന
ഇളയ മകൾ
അമ്മേ കിടന്നലറാതെ നാണക്കേടാ
ഇങ്ങോട്ടു താ വായിക്കട്ടെ
അവൾ കുറിപ്പ് വായിച്ചു
അമ്മയെ വേറേ കാര്യങ്ങളിലേക്ക്
തിരിച്ചു വിടുക
അമ്പലമോ പ്രാർത്ഥനയോ ഒക്കെയായി
അയൽക്കാരുടെയടുത്ത്
ബുദ്ധിപൂർവ്വം ഇടപെടുക ഒരു
സൈക്കോളജിക്കൽ മൂവ്മെന്റ്റ്
ആണ് വേണ്ടത് വല്യ പ്രശ്നമൊന്നും
കാണുന്നില്ല .

VG Vassan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo