അദ്ധ്യായം മൂന്ന്
കൂനൻ
———
ആരും കാണാതെ കൂനൻ പൊന്തകാടുകളുടെ
മറപറ്റി തോട്ടിലേക്ക് ഇറങ്ങി.തന്റെ സ്വത്തുക്കൾ ആയ തലയിൽ കെട്ടിയ ലുങ്കിയും കീറിയ അടിവസ്ത്രവും ചെളിയും കറയും പുരണ്ട തോർത്ത് മുണ്ടും തോടിന്റെ അരികിൽ വച്ച് പിറന്ന പടി തോട്ടിലെ വെള്ളത്തിൽ
അർമാദിച്ചു. തോടിന്റെ മുകളിലൂടെ ഒരു പാലം ഉള്ളത് കൊണ്ടും മഴക്കാലം ആയതിനാൽ തോട്ടിൽ നല്ല വെള്ളം ഉള്ളതിനാലും ആരും കൂനന്റെ അർമാദം കണ്ടില്ല.അർമാദം കഴിഞ്ഞപ്പോ
തോർത്ത് ഒന്ന് ഒലുംബി
എടുത്തു തോർത്തി
എന്നിട്ടു ലുങ്കി എടുത്തു ഉടുത്തു.
അടിവസ്ത്രം തൽക്കാലം ലീവിലാണ്.
വെള്ളത്തിൽ മുക്കി അത് പുല്ലിന്റെ മുകളിൽ ഉണക്കാനിട്ടു.പണ്ട് മുതലേ ഉള്ള ശീലമാണ്.
ഉദയസൂര്യന്റെ രശ്മികൾക്കു ബാക്ടീരിയയെ നശിപ്പിക്കാൻ കഴിവുണ്ട് എന്ന് ടിവിയിൽ എപ്പോഴോ
കേട്ടതിൽ പിന്നെ പത്തു മണിക്കു ശേഷമേ കൂനൻ
അത് ധരിക്കാറുള്ളൂ. അത് വരെ സൂര്യന്റെ കസ്റ്റഡിയിൽ ഉണ്ടാകും സാധനം.
കുറച്ചു മുന്നേ വെളിക്കിരുന്നപ്പോൾ ചന്തിയിൽ കടിച്ച കൊതുകുകളെ ശപിച്ചു കൊണ്ട് ചന്തിയിൽ നന്നായി
ഒന്ന് മാന്തി.

വെളിവില്ലാത്തവനെന്നു നാട്ടുകാർ പറഞ്ഞാലും നല്ല വെളിവ് ഉള്ളവനാണ് കൂനൻ.
തലേ ദിവസത്തെ കാര്യങ്ങൾ ഓർത്തെടുക്കാൻ തോട്ടിലെ തണുത്ത വെള്ളം ധാരാളമായിരുന്നു.
ഇന്ന്
ഇന്നാണ്
ആണ്ടിൽ ഒന്നോ രണ്ടോ ദിവസം മാത്രം കിട്ടുന്ന ആ ദിനം.

ബസ് സ്റ്റോപ്പിൽ കുറച്ചു ആളുകൾ നിൽക്കുന്നു.
ആദ്യത്തെ ബസ് വരുന്നതും നോക്കി നിൽപ്പാണ്.

മുണ്ട് മടക്കിക്കുത്തി കൂനൻ നേരെ പുരുഷുവിന്റെ ചായക്കട ലക്ഷ്യമാക്കി റോഡിലൂടെ നടന്നു.
സാധാരണ നിലയിൽ കൂനൻ മുണ്ട് മടക്കി കുത്തിയാൽ അടിവസ്ത്രം കാണാം. പക്ഷെ മനസ്സിൽ വ്യെക്തമായ ധാരണയുള്ളതിനാൽ തുടയുടെ മുകൾഭാഗം മാത്രമേ കാണുന്നുള്ളൂ..
ഏതാണ്ട് ഒരു നാലടി പൊക്കം അൻപതു കിലോ ഭാരം
ഇരുണ്ട നിറം ചീകി വെക്കാത്ത ചുരുണ്ട മുടി
ചെറിയ കണ്ണുകൾ ബീഡി വലിച്ചു കരിക്കട്ട പോലെ ആയ ചുണ്ടുകൾ ആരെയും കൂസാതെ ഉള്ള നടപ്പ്.
ഏതു മരത്തിലും നിഷ്പ്രയാസം കയറും
എന്ത് പണിയും ചെയ്യും ഏതാണ്ട്
ഇതൊക്കെയാണ് നമ്മുടെ കൂനന്റെ രൂപവും ഭാവവും.

ബസ് സ്റ്റോപ്പിൽ നിർത്തിയപ്പോഴേക്കും കൂനൻ ചായക്കടയുടെ ഉള്ളിൽ കയറി ഒരു ബീഡി കൊളുത്തി....
----
ചെണ്ട കൊട്ടാണ് പൊറിഞ്ചുവിന്റെ പണി.
ഒരിക്കൽ ഉറക്കത്തിൽ ഭാര്യയുടെ മേൽ ചെണ്ട
കൊട്ടിയതോടെ വീട്ടിനകത്തെ കിടത്തം നിന്ന്.
ഉമ്മറത്തെ പലകയിൽ ആണ് പിന്നീട് കിടത്തം.
എന്നും രാവിലെ എഴുന്നേറ്റ് കുളിച്ചു ശുദ്ധം വരുത്തി
വീടിനോടു ചേർന്ന മണ്ഡപത്തിൽ വിളക്ക് വക്കും.
അത് കഴിഞ്ഞേ എന്തും ഒള്ളൂ.
ദേവീടെ മുന്നിൽ വച്ച വാൾ എടുത്തു ഒന്ന് ഉറയും.
തന്നെ കാക്കുന്നത് ആ ഉറച്ചിലാണ് എന്നാണ് പൊറിഞ്ചു പറയുന്നത്. വരാൻ പോകുന്ന ഉറയലിന്റെ
റിഹേഴ്സൽ ആണെന്നാണ് നാട്ടുകാർ പറയുന്നത്.
പതിവ് പോലെ തന്റെ ഉറയൽ ഒക്കെ കഴിഞ്ഞു ലുങ്കി ഉടുത്തു ഒരു ഷർട്ടും ഇട്ട് പൊറിഞ്ചു പുരുഷുവിന്റെ ചായ കട ലക്ഷ്യമാക്കി നടന്നു.
----
കൂനനെ കണ്ടപ്പോ പൊറിഞ്ചുവിന്റെ കണ്ണ് സന്തോഷം കൊണ്ട് വിങ്ങി പോയി.
ചായക്കടയുടെ പുറകിലേക്ക് രണ്ടു പേരും പോയി.
അവിടെ ഒരു ചെറിയ കിണർ. പൊറിഞ്ചു വെള്ളം മുക്കി കുടിച്ചു.സംഭവം ചായ കട ആണെങ്കിലും രണ്ടു
പേർക്കും ചായ കുടിച്ചു ശീലം ഇല്ല.
കൂനൻ ഒളിപ്പിച്ചു വച്ച ഒരു കുപ്പി പുറത്തെടുത്തു
രണ്ടു പേരും ശകലം അകത്താക്കി.
കുറച്ചു മൂന്നാമന് വേണ്ടി മാറ്റി വെച്ചു.
----
ഏറുമാടത്തിന്റെ മുകളിൽ സുഖനിദ്രയിൽ ആണ്
കുട്ടൻ.വീടിന്റെ മുറ്റത്തുള്ള കുഞ്ഞു മരത്തിൽ കുട്ടന്റെ ഐഡിയ അനുസരിച്ചു കുട്ടൻ തന്നെ കെട്ടിയതാണ് ഈ ഏറു മാടം.
ഒരിക്കൽ ഫിറ്റായി ആശാൻ അതിൽ നിന്നും താഴെ വീണു ചെറിയ പരിക്കൊക്കെ പറ്റി.
കൂട്ടുകാരുടെ വിളി കേട്ടാണ് ഐഡിയകുട്ടൻ
ഉണരുന്നത്.ഇന്നാണ് ആ ദിവസം. കുട്ടൻ പെട്ടെന്ന് റെഡി ആയി.!!

മൺവെട്ടിയും പിക്കാസും കുട്ടകളും ഒക്കെയായി
മൂവർ സംഘം പ്രധാന പാതയിലെ വളവ് ലക്ഷ്യമാക്കി നീങ്ങി. മഴപെയ്ത് റോഡെല്ലാം പൊട്ടി പൊളിഞ്ഞു കിടക്കുകയാണ് രണ്ടു ബൈക്ക് യാത്രക്കാർ അവിടെ വീഴുകയും ചെയ്തു അത് നന്നാക്കണം.
അത് നാട്ടുകാരുടെയും അതിലൂടെ കടന്നു പോകുന്ന
വണ്ടിക്കാരുടെയും ഒക്കെ ആവശ്യമാണ്.
പ്രതിഫലമായി അതിലൂടെ പോകുന്ന എല്ലാ വണ്ടിക്കാരിൽ നിന്നും ചുങ്കം ഈടാക്കും.നല്ലൊരു തുക ഇങ്ങു പോരും പിന്നെ ഒരാഴ്ച കുശാൽ. ഇതാണ് മൂന്ന് പേരും ഇന്നലെ പറഞ്ഞു ഉറപ്പിച്ചത് അതിനുള്ള പോക്കാണ് രാവിലെ തന്നെ.

ഇഷ്ടിക കഷ്ണങ്ങളും പൊട്ടു കല്ലുകളും എല്ലാം ഇട്ട്
കുഴികളൊക്കെ മൂടി കഴിഞ്ഞു വേണം മണ്ണിടാൻ.
ഇതൊന്നും ഇവരെ പറഞ്ഞു പേടിപ്പിക്കേണ്ട
എല്ലാ വർഷവും മഴ വന്നാൽ രണ്ടു മൂന്നു പ്രാവശ്യം
മൂവർ സംഘം ഈ പണി ചെയ്യുന്നതാ.
മൂവരും മാറി മാറി പണം പിരിക്കാൻ നിൽക്കും.
തരാൻ വിസമ്മതിച്ചാൽ വിരട്ടും.അത്രയൊന്നും പോകേണ്ടി വരില്ല കാരണം റോഡ് നന്നാക്കി കിട്ടുക എന്ന് വച്ചാൽ എല്ലാർക്കും ഗുണമുള്ള കാര്യമാണല്ലോ?
മൂവരും നല്ല പോലെ മെയ് അനങ്ങി പണിയെടുക്കും
പുറത്തുള്ള ഒരാളെ അടുപ്പിക്കില്ല.
അങ്ങനെ സേവന പ്രവർത്തനം ഭംഗിയായി മുന്നോട്ടു പോകുന്പോൾ ഒരു ജീപ്പ് ചെറുതായി ഒന്ന് കൂനന്റെ ശരീരത്തിൽ തട്ടി.

കൂനൻ കാനയിലേക്ക് വീണു.പൊറിഞ്ചുവും കുട്ടനും ഓടി വന്നു കൂനനെ എഴുന്നേൽപ്പിച്ചു ജീപ്പിന്റെ നേരെ
തിരിഞ്ഞു. ജീപ്പിന്റെ ഡ്രൈവർ ശരിക്കും പേടിച്ചു പോയി അപ്പോഴേക്കും മറു വശത്തു നിന്നും ഒരു
മനുഷ്യൻ ഇറങ്ങി വന്നു കൂനനന്റെ കൈ പിടിച്ചു പറഞ്ഞു
മോനെ അവൻ പുതിയ ചെക്കനാ
നിനക്ക് വല്ലതും പറ്റിയോ..?
എനിക്ക് കാലിൽ വേദനയുണ്ട് ഡോക്ടറെ കാണിക്കണം
കൂനൻ പറഞ്ഞു.
പോക്കെറ്റിൽ നിന്നും ഒരു അഞ്ഞൂറിന്റെ നോട്ടെടുത്തു
കൊടുത്തിട്ട് ഹാജിയാർ പറഞ്ഞു
ഇതിലും കൂടുതൽ ചിലവായാൽ നീ എന്നെ വന്നു
കണ്ടാൽ മതി എന്ന്
എന്നിട്ടു സ്ഥലവും പറഞ്ഞു കൊടുത്തു.

ജീപ്പ് മുന്നോട്ടു പോകുന്പോൾ ഹാജിയാർ ഡ്രൈവർ
ചെക്കനെ ചീത്ത പറയുന്നത് അവർക്കു കാണാമായിരുന്നു.
എന്തായാലും കോളടിച്ചു അഞ്ഞൂറിന്റെ നോട്ടാണ് കൂനന്റെ കയ്യിൽ വന്നു വീണിരിക്കുന്നത്.
പൊറിഞ്ചുവും കുട്ടനും കൂനനോട് ചോദിച്ചു
നിനക്ക് വല്ലതും പറ്റിയോ..?
കൂനൻ പറഞ്ഞു ജീപ്പ് കുഴിയിലേക്ക് ചാടിയാൽ മറിഞ്ഞു എന്റെ മേലിൽ വീണാലോ എന്ന്
പേടിച്ചു ഞാൻ കാനയിലേക്ക് എടുത്തു ചാടിയതാണെന്ന്.
എടാ ഭയങ്കരാ
നിന്റെ ഒടുക്കത്തെ ബുദ്ധി നമുക്ക് ചില്ലറ നേട്ടം അല്ല ഉണ്ടാക്കിരിക്കുന്നത്.

ആ ദിവസം ഉച്ച ആയപ്പോഴേക്കും പണി കഴിഞ്ഞു
സാമാന്യം നല്ലൊരു തുക മൂവർ സംഘത്തിന്റെ പോക്കെറ്റിൽ വീണു. പിന്നീടൊരു അർമാദം തന്നെ
ആയിരുന്നു.
നോക്കെത്താ ദൂരം പരന്നു കിടക്കുന്ന പാടശേഖരത്തിന്റെ
ഒത്ത നടുക്കായി നമ്മുടെ കുട്ടൻ ഒരു ഏറുമാടം ഉണ്ടാക്കിയിട്ടുണ്ട്. ആരുടെ സ്ഥലമാണെന്നോ
ആരുടെ മുളകൾ കൊണ്ട് നിർമ്മിച്ചതാണെന്നോ
കുട്ടന് അറിയില്ല. പക്ഷെ ഏറുമാടം നിർമിക്കാൻ കുട്ടൻ ബഹു മിടുക്കനാ.

മൂവർ സംഘത്തിന്റെ കള്ളു കുടിയും ഉറക്കവും ഭക്ഷണവും എല്ലാം അവിടെയാണ്.
കനാലിലൂടെ ഒഴുകുന്ന വെള്ളത്തിൽ പൊറിഞ്ചു ഒരുപാട് ചൂണ്ട ഇട്ട് വച്ചിട്ടുണ്ട്. ഓരോ ചൂണ്ടയിലും ഒരു വളപ്പൊട്ട് കെട്ടിയിട്ടുണ്ടാകും. ഏതെങ്കിലും ചൂണ്ടയിൽ മീൻ കുടുങ്ങിയാൽ നിലാവിൽ
വളപ്പൊട്ട് മിന്നും. ഏറുമാടത്തിന്റെ മുകളിൽ നിന്നും പൊറിഞ്ചുവിന്റെ ഒരു കണ്ണ് എപ്പോഴും ഈ ചൂണ്ടകളിലായിരിക്കും.

നല്ല മീനുകൾ അഞ്ചാറെണ്ണം കിട്ടി കഴിഞ്ഞാൽ പിന്നെ
ശാപ്പാട് ഒരുക്കുന്ന ശ്രമമായി.
പാടത്തെ പശമയുള്ള മണ്ണ് ചതുരാകൃതിയിൽ
കൊത്തികളഞ്ഞു അവിടെ നല്ല പൂഴി മണൽ നിറച്ചിട്ടുണ്ട് പൊറിഞ്ചു. ഇതാണ് അടുപ്പ്.
മണലിന്റെ മുകളിലെ ഒരു ഭാഗം നീക്കി മീൻ വരി
വരിയായി വക്കുന്നു. ബാക്കിയുള്ള സ്ഥലത്തു കപ്പയോ കാച്ചിലോ ഒക്കെ തൊലി കളയാതെ വക്കുന്നു എന്നിട്ട് അതിനു മുകളിൽ പൂഴി മണൽ
കൊണ്ട് മൂടും.ആ പൂഴി മണലിന് മുകളിൽ വൈക്കോലോ അല്ലെങ്കിൽ ഓലയോ വച്ച് കത്തിക്കും
നന്നായി വെന്തു എന്ന് തോന്നിയാൽ
മണൽ മാറ്റി മീനും കപ്പയും മറിച്ചിട്ട്
വീണ്ടും മണലിട്ടു വീണ്ടും കത്തിക്കും.
കുറച്ചു ദിവസം കഴിഞ്ഞപ്പോ എല്ലാവരുടെയും
കയ്യിലുള്ള പൈസ ഒക്കെ തീർന്നു.
അടുത്ത വഴി ആലോചിക്കുമ്പോഴാണ് കുട്ടന് ഒരു ഐഡിയ തോന്നിയത്.
കൂനന്റെ കാൽ
ഹാജിയാർ
സൂപ്പർ ഐഡിയ.
കൂനന്റെ കാലിനു വീക്കം ഉണ്ടെന്നു പറഞ്ഞാൽ
ഹാജിയാരുടെ അടുത്ത് നിന്നും ഇനിയും കാശു കിട്ടും.
പൊറിഞ്ചുവിന് ഐഡിയ നന്നേ ബോധിച്ചു പക്ഷെ കൂനൻ തയ്യാറാവുന്നില്ല.
എന്റെ കാലിനു ഒരു കുഴപ്പവും ഇല്ല
പിന്നെ എങ്ങിനെ ഹാജിയാർ കാശു
തരും.
ജീപ്പിന്റെ ടയർ കാലിൽ തട്ടി എന്ന് പറയണം
കുട്ടൻ പറഞ്ഞു.
പക്ഷെ
എന്റെ കാലിനു ഒരു കുഴപ്പവും ഇല്ലല്ലോ..?
അങ്ങനെ കൂനന്റെ കാലിനു വീക്കം
വക്കാൻ ചകിരിയുടെ മുകളിൽ കാൽ വച്ച്
തേങ്ങാ കൊണ്ട് രണ്ടടി.
എന്റമ്മോ
കൂനൻ
ഒന്നും പറ്റിയില്ല കുറച്ചു കഴിഞ്ഞാൽ നല്ല പോലെ വീങ്ങി വന്നോളും.
പൊറിഞ്ചു സമാധാനിപ്പിച്ചു.
..
കടയിൽ തിരക്കുള്ള സമയമാണ്
കൂനനെയും കൂട്ടരെയും കണ്ടപ്പോൾ
ഹാജിയാർ കട മകനെ ഏൽപ്പിച്ചിട്ടു ഇറങ്ങി വന്നു.

എന്ത് പറ്റി മക്കളെ ..?
ഹാജിയാർ ഇത് കണ്ടോ ഇവന്റെ കാൽ
വീങ്ങിയിരിക്കുന്നത്..?
അന്ന് ജീപ്പ് തട്ടിയതിന് ശേഷം അവനു നടക്കാൻ
പറ്റുന്നില്ല.

നല്ലൊരു തുക കൊടുത്തു അത് ഹാജിയാർ
ഒതുക്കി മേലാൽ ഇനി ഈ വഴി വന്നേക്കരുത് എന്നൊരു താക്കീതും.
കുട്ടനും കൂനനും പൊറിഞ്ചുവും ആഹ്ലാദിച്ചു
ഈ പണം കൊണ്ട് ഒന്ന് അർമാദിക്കണം...

മൂവരും അടുത്തുള്ള ബാറിലേക്ക് നടന്നു.
....
....
മീൻ ചുട്ടതും കാച്ചിലും കഴിച്ചു മൂവർസംഘം
ഏറുമാടത്തിന്റെ മുകളിൽ
ഉറങ്ങാൻ കിടന്നു.
പാതിരാ ആയപ്പോ കൂനൻ കരയാൻ തുടങ്ങി
പൊറിഞ്ചുവും കുട്ടനും എഴുന്നേറ്റു നോക്കി.
കൂനൻ വേദന കൊണ്ട് പൊട്ടി കരയുകയാണ്.
അവന്റെ കാൽ വീങ്ങിയിരിക്കുന്നു.
നല്ല വേദനയും ഉണ്ട്.
ഉഴിയാൻ പറ്റുകയും ഇല്ല.

അവസാനം പൊറിഞ്ചു അവനെ ഉറക്കാൻ ഒരു
നാടൻ പാട്ടു പാടി കുട്ടൻ ഏറു മാടത്തിന്റെ
തടിയിൽ താളം പിടിച്ചു.
കൂനൻ പതുക്കെ ഉറങ്ങാൻ തുടങ്ങിയിരിക്കുന്നു....

പൊറിഞ്ചുവിന്റെ പാട്ടിന്റെ അലകൾ പാടത്തിന്റെ അനന്തമായ ഏതോ തീരത്തു തട്ടി
അലയൊടിക്കാൻ തടങ്ങി.
അലയൊടിക്കാൻ തടങ്ങി.
മഹാ പ്രപഞ്ചം പോലെ പാടവും
ഒത്ത നടുവിലുള്ള
ഏറു മാടത്തിനു മുകളിൽ
പാവം മൂന്ന് ജന്മങ്ങളും...........
ഒത്ത നടുവിലുള്ള
ഏറു മാടത്തിനു മുകളിൽ
പാവം മൂന്ന് ജന്മങ്ങളും...........
തുടരും ....
__—�__
ഞാൻ എഴുതാൻ തുടങ്ങിയ കഥയുടെ
ഒരു അദ്ധ്യായമാണ് ഇത് നിങ്ങളുടെ
അഭിപ്രായങ്ങൾ അറിയാൻ താല്പര്യമുണ്ട്.
__—�__
ഞാൻ എഴുതാൻ തുടങ്ങിയ കഥയുടെ
ഒരു അദ്ധ്യായമാണ് ഇത് നിങ്ങളുടെ
അഭിപ്രായങ്ങൾ അറിയാൻ താല്പര്യമുണ്ട്.
Rakesh V

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക