അപ്രതീക്ഷിത പെണ്ണുകാണൽ - ഭാഗം - 6
-----------------------------------------------------------------
പിന്നീടങ്ങോട്ട് ശത്രുത മാത്രമായിരുന്നു. ഒന്ന് രണ്ടു തവണ അദ്ദേഹം കോമ്ബ്രമൈസിന് ശ്രമിച്ചെങ്കിലും വാശിക്കാരിയായ ഞാൻ വിട്ടുകൊടുത്തില്ല. എനിക്കത് തോന്നുമ്പോളേക്കും മൂപ്പർ കോളേജ് വിട്ട് പോയിരുന്നു. പിന്നെ കാണുന്നതിപ്പോളാണ്.

ഒരു ഭീതി എന്റെ ഉള്ളിലുണ്ടായി. അന്നത്തെ വൈരാഗ്യം ഇപ്പോളും മനസ്സിൽ കാണുമോ? ഉണ്ടെങ്കിൽ എന്തിനീ കല്യാണത്തിന് സമ്മതം മൂളി. അകാരണമായ ചിന്തകൾ എന്നെ വലച്ചു.
വീട്ടിൽ കല്യാണ തിരക്ക്. എല്ലാരും വലിയ സന്തോഷത്തിലാണ്. പക്ഷെ ദിവസങ്ങൾ അടുക്കുംതോറും എനിക്ക് പേടിയാകാൻ തുടങ്ങി. എന്റെ ആശങ്ക ഞാൻ ആരുമായും പങ്കു വച്ചില്ല. സാധാരണത്തെ പോലെ സ്ഥിരം ഫോൺ വിളികളോ മീറ്റിങ്ങോ ഒന്നും ഉണ്ടായില്ല. ഓരോ ദിവസം കഴിയുംതോറും എന്റെ ടെൻഷൻ കൂടി വന്നു. ഒടുവിൽ ഞാൻ തന്നെ പപ്പയോട് പറഞ്ഞു ദീപുവേട്ടന്റെ നമ്പർ സങ്കടിപ്പിച്ചു. വിളിക്കാൻ ഭയം തോന്നിയെങ്കിലും വിളിച്ചു.
ഹലോ...
ഹ.. ഹലോ... ഞാനാണ് സൗമ്യ...
ഒരു നിശ്വാസമാണ് ആദ്യം കേട്ടത്. പിന്നെ മറുപടി വന്നു.
ഞാൻ അങ്ങോട്ട് വിളിക്കാൻ ഇരിക്കുകയായിരുന്നു. എനിക്കൊന്നു കാണണം.
രോഗി ഇച്ഛിച്ചത് തന്നെ വൈദ്യൻ കല്പിച്ചപ്പോ സന്തോഷം തോന്നി. പിന്നെ വൈകിച്ചില്ല. ഏറ്റവും അടുത്ത ശുഭമുഹൂർത്തത്തിൽ മീറ്റിംഗ് ഫിക്സ് ചെയ്തു. വീട്ടിൽ അനുവാദം വാങ്ങി തന്നെയാണ് പോയത്.
മുന്നിലെത്തിയപ്പോൾ സംഭരിച്ച ധൈര്യം ചോരാൻ തുടങ്ങി. അൽപ നേരം ദീപുവേട്ടൻ എന്നെ ഉറ്റു നോക്കി.

ഈ കല്യാണം വേണ്ട എന്ന് ഞാൻ അച്ഛനോട് പറഞ്ഞതാണ്. പക്ഷെ അച്ഛൻ വിട്ടില്ല. അറിയാലോ. അച്ഛനും തന്റെ ഫാദറും ഫ്രണ്ട്സ് ആണ്. എന്നെ ഇഷ്ടമല്ലാഞ്ഞിട്ടും എന്തിനാ കല്യാണത്തിന് സമ്മതിച്ചത്? അതറിയാനാണ് കാണാനിരുന്നത്.
അറിയാതെ ഒരു ചിരി എന്റെ മുഖത്ത് വിരിഞ്ഞു. അത്രയും നേരം അനുഭവിച്ച പിരിമുറുക്കത്തിന് അയവു വന്നു. ചിരിയോടെ ഞാൻ പറഞ്ഞു.
അറിയാതെ ഒരു ചിരി എന്റെ മുഖത്ത് വിരിഞ്ഞു. അത്രയും നേരം അനുഭവിച്ച പിരിമുറുക്കത്തിന് അയവു വന്നു. ചിരിയോടെ ഞാൻ പറഞ്ഞു.
എന്നോട് ദേഷ്യാവും എന്നാ ഞാൻ കരുതിയത്. അതുണ്ടോ?
ഇല്ല
അത് മതി. കല്യാണത്തിന് എനിക്ക് ഇഷ്ടക്കുറവൊന്നുല്യ. എല്ലാം പപ്പേടെ ഇഷ്ടം പോലെയാ. അവരെയൊക്കെ വിട്ടു പോകാൻ ഒരു സങ്കടം തോന്നിയതോണ്ടാ ഇങ്ങനെ നീണ്ടു പോയെ.
കല്യാണം കഴിച്ചാൽ അവരെ വിട്ടു പോകേണ്ടി വരുമെന്നുണ്ടോ?
ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല ഞാൻ.
എനിക്ക് തോന്നുന്നില്ല. പിന്നെ നിന്റെ ചിന്തകൾ എന്താണെന്ന് എനിക്കറിയില്ല.
എന്തൊക്കെയോ പറയാൻ തോന്നിയെങ്കിലും വാക്കുകൾ കിട്ടാത്ത പോലെ ഞാൻ വിക്കി.
എന്റെ മനസ്സ് വായിച്ച പോലെ ദീപുവേട്ടൻ പറഞ്ഞു.
നിന്നെ ആരിൽ നിന്നും പറിച്ചെടുക്കണം എന്നെനിക്കില്ല. നീ കൂടെ ഉണ്ടായിരുന്നപ്പോ ഒരു സന്തോഷം ഉണ്ടായിരുന്നു. അതെന്നും വേണം എന്ന് തോന്നി. അതാ അന്നങ്ങനൊക്കെ... നിനക്ക് ഇഷ്ടമില്ലെങ്കിൽ പിന്മാറാം. അരുടേം നിർബന്ധത്തിനാവരുത്.
****************
ഇന്നാണ് കല്യാണ ദിവസം. പപ്പ കണ്ണീരോടെ നിൽക്കുന്നു. പൊന്നുപോലെ വളർത്തിയ മകൾ... പടിയിറങ്ങിപോകുകയാണ്. വേദനയോടെ ഞാൻ കാറിൽ കയറി. അടുത്ത നിമിഷം പൊട്ടിക്കരഞ്ഞു പോകും എന്നെനിക്കു തോന്നി. ആർക്കും മുഖം കൊടുക്കാതെ തലകുനിച്ചിരുന്നു. പതിയെ ഒരു കൈ എന്റെ കൈയിൽ ചേർത്തു പിടിച്ചു. നിറഞ്ഞ കണ്ണുകളോടെ ഞാൻ ആ മുഖത്തേക്കു നോക്കി. ദീപുവേട്ടൻ. പുഞ്ചിരിയോടെ അദ്ദേഹം എന്നെ ചേർത്തു പിടിച്ചു. ആ നെഞ്ചിൽ എനിക്ക് ആശ്വാസത്തിന് ഇടമുണ്ടായിരുന്നു...
(അവസാനിച്ചു)

Samini

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക