ജോലി...
" ജോലിയെന്നും ഇല്ലാതെ വീട്ടിലിരിക്കുന്ന സമയത്താണ് കൂട്ടുകാരന്റെ കോൾ വരുന്നത് എന്താടാ പരിപാടി എന്നും ചോദിച്ച്. അവനും എന്നെപോലെ പണിയൊന്നും ഇല്ലാതെ ഇരിക്കാ. അതുകൊണ്ട് ഇപ്പോ രണ്ടാൾക്കും ആകെ അറിയാവുന്ന ഒരു പണി. നാട്ടിൽ കറങ്ങി നടക്കൽ.
എന്നാ പിന്നെ ടൗണിലേക്ക് ഒന്ന് പോകാം. അവനെ വിളിച്ച് വീട്ടിൽ വരാൻ പറഞ്ഞു .അവൻ വരുമ്പോഴേക്കും റെഡി ആയി നിൽക്കണം. അങ്ങനെ കുളിയൊക്കെ കഴിഞ്ഞു കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോഴാണ് അമ്മയുടെ വരവ്. എവിടേക്കാ രാവിലെ തന്നെ. അമ്മേ ടൗൺ വരെ ഒന്നു പോകുവാ.
അമ്മ പറഞ്ഞു. എന്നാപ്പിന്നെ പോയിട്ട് വരുമ്പോൾ കുറച്ചു പച്ചക്കറി കൂടെ വാങ്ങിയിട്ട് വാ മോനെ. ഇത് കേട്ടതും അമ്മയോട് പതുക്കെ അമ്മേ അച്ഛൻ വരുമ്പോൾ വാങ്ങിയിട്ട് വരാൻ പറഞ്ഞാൽ മതിയല്ലോ..
അത് കേട്ടതും അമ്മയുടെ പെട്ടെന്നുള്ള ചോദ്യം നിനക്ക് ഇവിടെ എന്താ ജോലി?. ഒന്നും മിണ്ടിയില്ല അമ്മയുടെ കൈയിൽ നിന്നും കാശും സഞ്ചിയും വാങ്ങി കൈയിൽ പിടിച്ചു.
കൂട്ടുകാരൻ വരുന്നതും നോക്കി വീട്ടിനു മുന്നിൽ ഇരിക്കുമ്പോഴാണ് അവന്റെ വരവ്. അവൻ എന്നെ കണ്ടതും ഒന്ന് ചിരിച്ചിട്ടു പറഞ്ഞു പണി കിട്ടിയില്ലേ മോനെ . അവനെ നാലു ചീത്തയും പറഞ്ഞ് ബൈക്കിൽ കേറി ടൗണിലേക്ക് യാത്രയായി.
പോകുന്ന വഴിക്കു ഞാൻ അവനോടു ചോദിച്ചു. ഡാ ..വല്ല പണിക്കും പോയാലോ .അവന്റെ മറുപടി ഇങ്ങനെ .നീ വേണമെങ്കിൽ പൊയ്ക്കോ എനിക്ക് പണിയെടുക്കാനൊന്നും വയ്യാ ഇതുപോലെ കറങ്ങാനൊന്നും പറ്റില്ല ക്ഷീണം വരും വയ്യാതാകും പണിക്ക് പോയാൽ. ഹോ ശരിയാണല്ലോ എനിക്കും തോന്നി.
അങ്ങനെ ടൗണിലൊക്കെ കറങ്ങി വീട്ടിൽ പോകാൻ സമയം ആയപ്പോൾ പച്ചക്കറിയുടെ കാര്യം ഓർമ്മ വന്നു .അങ്ങനെ രണ്ടാളും കൂടെ കടയിലേക്ക് പോയി. അവിടെ നിൽക്കുമ്പോഴാണ് അച്ഛന്റെ കൂട്ടുകാരനും മോളും ആ കടയിലേക്ക് കേറി വരുന്നത് കണ്ടത്.അവരെ കണ്ടവഴിക്കു കൂട്ടുകാരൻ .ഡാ .ഒരു സുന്ദരി കുട്ടി ഇങ്ങോട്ടു വരുന്നുണ്ട് .ഞാൻ പറഞ്ഞു ഒന്ന് മിണ്ടാതിരിയാടാ.അത് എന്റെ അച്ഛന്റെ കൂട്ടുകാരാനും മോളും ആ.
അവർ എന്നെ കണ്ടതും അടുത്തേക്ക് വന്നു എന്നിട്ട് എന്നോട് ചോദിച്ചു അറിയാവോ മോനെ എന്നൊരു ചോദ്യം.അറിയാം എന്ന് ഞാനും പറഞ്ഞു .അച്ഛന്റെ കൂട്ടുകാരൻ അല്ലെ വീട്ടിൽ വന്നപ്പോ ഒരു തവണ കണ്ടിട്ടുണ്ട്. അങ്ങനെ വിശേഷങ്ങൾ ചോദിക്കുന്നതിനിടയിൽ അങ്കിൾ ചോദ്യച്ചു. മോൻ എന്ത് ചെയ്യുന്നു .ഒരു നിമിഷം ഞാൻ ആലോചിച്ചു എന്ത് പറയുമെന്ന് . എന്തായാലും പറയാം ജോലി ആയിട്ടില്ല അങ്കിൾ . അത് കേട്ടതും അങ്കിൾ പറഞ്ഞു. പഠിച്ച ജോലി കിട്ടിയില്ലെങ്കിൽ വേറെ ജോലി നോക്കികൂടെ മോനെ. നോക്കണം അങ്കിൾ .അങ്കിലിന്റെ കുറെ ഉപദേശവും കേട്ട് സാധനം വാങ്ങി .വീട്ടിലേക്കു പോകുന്ന വഴിക്കു കൂടെ പഠിച്ച ഒരു കൂട്ടുകാരാനെ കണ്ടു..
അവർ എന്നെ കണ്ടതും അടുത്തേക്ക് വന്നു എന്നിട്ട് എന്നോട് ചോദിച്ചു അറിയാവോ മോനെ എന്നൊരു ചോദ്യം.അറിയാം എന്ന് ഞാനും പറഞ്ഞു .അച്ഛന്റെ കൂട്ടുകാരൻ അല്ലെ വീട്ടിൽ വന്നപ്പോ ഒരു തവണ കണ്ടിട്ടുണ്ട്. അങ്ങനെ വിശേഷങ്ങൾ ചോദിക്കുന്നതിനിടയിൽ അങ്കിൾ ചോദ്യച്ചു. മോൻ എന്ത് ചെയ്യുന്നു .ഒരു നിമിഷം ഞാൻ ആലോചിച്ചു എന്ത് പറയുമെന്ന് . എന്തായാലും പറയാം ജോലി ആയിട്ടില്ല അങ്കിൾ . അത് കേട്ടതും അങ്കിൾ പറഞ്ഞു. പഠിച്ച ജോലി കിട്ടിയില്ലെങ്കിൽ വേറെ ജോലി നോക്കികൂടെ മോനെ. നോക്കണം അങ്കിൾ .അങ്കിലിന്റെ കുറെ ഉപദേശവും കേട്ട് സാധനം വാങ്ങി .വീട്ടിലേക്കു പോകുന്ന വഴിക്കു കൂടെ പഠിച്ച ഒരു കൂട്ടുകാരാനെ കണ്ടു..
അവൻ ഒരു വീട്ടിന്റെ മതിലിൽ പെയിന്റ് അടുക്കുകയാണ് വണ്ടി നിർത്തി .ഞാൻ അവനോടു ചോദിച്ചു എന്താടാ നീ ഇപ്പോ ഈ പണി ആണോ. അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. ഒരു പണിയും ഇല്ലാതെ നടക്കുന്നതിനെക്കാൾ നല്ലതു കിട്ടിയ പണി മാന്യമായി ചെയ്യുന്നതാടാ. അതേനിക്കിട്ടു താങ്ങിയതാണെന്നു മനസ്സിലായി. ശരി മോനെ പണി നടക്കട്ടെ എന്നും പറഞ്ഞ് .അവിടെ നിന്നും വീട്ടിലേക്ക് പോകുന്ന വഴിക്കു കുറെപേരെ കണ്ടു വിശേഷങ്ങൾ ചോദിക്കുമ്പോൾ എല്ലാവരും അഭിമാനത്തോടെ ഞാൻ ആ ജോലി ചെയ്യുന്നു ഈ ജോലി ചെയ്യുന്നു എന്ന് ചിരിച്ചുകൊണ്ട് പറയുന്നു.
എനിക്ക് തിരിച്ചു പറയാൻ ഒരു മറുപടിയോ ജോലിയോ ഇല്ല....
കൂട്ടുകാരൻ എന്നെ വീട്ടിൽ ഇറങ്ങി തിരിച്ചു പോയി. വീട്ടിൽ എത്തിയപ്പോ അച്ഛൻ ജോലി കഴിഞ്ഞു വന്നിരുന്നു. അകെ ക്ഷിണിച്ചാണ് അച്ഛന്റെ ഇരിപ്പ്. പലപ്പോഴും അച്ഛൻ എന്നെ ചീത്തപറയുമായിരുന്നു ജോലിയ്ക്കു പോകാൻ പറഞ്ഞ്. അതുകൊണ്ടു അച്ഛന്റെ കണ്ണിൽ പെടാതെയാണ് ഞാൻ നടക്കാറ്. പക്ഷെ അന്ന്.എന്തോ കുറ്റബോധം മനസ്സിലേക്ക് വന്നു.
അച്ഛൻ ഇത്രയും കഷ്ടപ്പെടുന്നത് ആർക്കുവേണ്ടിയാണ് എനിക്കും അമ്മയ്ക്കും വേണ്ടി. അത് ഞാൻ പലപ്പോഴും മനസ്സിലാകാതെ പോയി എന്നൊരു തോന്നൽ കുറ്റബോധം എനിക്ക് വന്നു.
എന്തായാലും മനസ്സിൽ ഉറപ്പിച്ചു .അച്ഛനൊരു താങ്ങാവണം അതിനൊരു ജോലി വേണം. നന്നായി ചിന്തിച്ചു എന്ത് ജോലി ചെയ്യണം എന്ന്. നന്നായി വണ്ടിയോടിക്കാൻ അറിയുന്നതുകൊണ്ടു ഒരു ഓട്ടോറിക്ഷ എടുക്കാം എന്ന് തീരുമാനിച്ചു.
രാവിലെ എണീറ്റ് അമ്മയോട് കാര്യം അറിയിച്ചു. അമ്മ ഇതുകേട്ട് അന്തംവിട്ടു നോക്കി നിന്നു.എന്നിട്ട് ചോദിച്ചു സത്യമാണോ നീ പറയുന്നത്. അതെ അമ്മേ ഇത് കേട്ടതും അമ്മയ്ക്ക് സന്തോഷമായി. അമ്മ അച്ഛനോട് കാര്യം പറഞ്ഞു.
രാവിലെ എണീറ്റ് അമ്മയോട് കാര്യം അറിയിച്ചു. അമ്മ ഇതുകേട്ട് അന്തംവിട്ടു നോക്കി നിന്നു.എന്നിട്ട് ചോദിച്ചു സത്യമാണോ നീ പറയുന്നത്. അതെ അമ്മേ ഇത് കേട്ടതും അമ്മയ്ക്ക് സന്തോഷമായി. അമ്മ അച്ഛനോട് കാര്യം പറഞ്ഞു.
അച്ഛൻ ഒന്നും മിണ്ടാതെ കുറച്ചു നേരം എന്റെ മുഖത്തേക്ക് നോക്കിട്ടു പറഞ്ഞു. ഏതൊരു ജോലിയും ആത്മാർഥമായി സത്യസന്ധമായി ചെയ്യാനുള്ള ഒരു മനസ്സ് വേണം. എങ്കിലെ അതുമായി മുന്നോട്ടു പോകാൻ കഴിയു. അതിനു നിനക്ക് കഴിയുമോ. എങ്കിൽ ഞാൻ ഓട്ടോറിക്ഷ വാങ്ങി തരാം..
അങ്ങനെ അതിനൊരു തീരുമാനം ആയി .അച്ഛൻ എനിക്ക് ഓട്ടോ വാങ്ങി തന്നു. പക്ഷെ പകുതി കാശു കൊടുതാണു ഓട്ടോ വാങ്ങിയത്. ബാക്കി വണ്ടിയോടിച്ചു കിട്ടുന്ന കാശുകൊണ്ട് അടച്ചു തീർക്കാനും പറഞ്ഞു.
ഇപ്പോ ഞാൻ ഹാപ്പിയാണ്. ആരുടെയും ഉപദേശം കേൾക്കേണ്ട ആരു ചോദിച്ചാലും പറയാൻ എനിക്കൊരു പണിയും ഉണ്ട്.
വീട്ടിൽ അച്ഛനൊരു താങ്ങായി എനിക്കൊരു ജോലിയും ആയി .
വെറുമൊരു പാഴ്‌വസ്തു ആവാതെ .കഴിയുന്ന ജോലി ചെയ്തു അഭിമാനത്തോടെ ജീവിക്കുക...
അച്ഛന്റെ തണലിൽ ജീവിതം കഴിച്ചു കൂട്ടാതെ അച്ഛനൊരു തണലായി മാറി ജീവിക്കുക...
സ്നേഹത്തോടെ...
ധനു

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക