രാസവളം ചേർക്കാതെ ജൈവ വളം മാത്രം ചേർത്ത് അച്ഛൻ നല്ലൊരു കൃഷിക്കാരനായപ്പോഴാണ് പാടത്തിന്റെ ആധാരം ബാങ്കിലേക്ക് പോയത്..
പെങ്ങളെ കെട്ടിക്കുമ്പോൾ അച്ഛനെ കൊണ്ട് മാത്രം കൂട്ടിയാൽ കൂടാഞ്ഞിട്ടാണ് വീടിന്റെ ആധാരവും ബാങ്കിലേക്ക് പോയത്..
മാറി മാറി വന്ന മഴ കാലം തെറ്റിച്ചപ്പോഴാണ് ബാങ്കിലേക്കുള്ള അടവ് തെറ്റിയത് വീടിന്റെ താളം പിഴച്ചു തുടങ്ങിയത്..
ഒടുക്കം വീടു വിറ്റ് കടമെല്ലാം തീർത്ത് വാടക വീട്ടിലേക്ക് താമസം മാറുമ്പോൾ അച്ഛനോട് ഞാൻ ഒരു പാട് ദേഷ്യപ്പെട്ട് സംസാരിച്ചിരുന്നു..
അടിക്കടി വീട്ടിലേക്കു വരാറുള്ള പെങ്ങളും അളിയനും വരവു നിർത്തി
വാടക വീട്ടിലേക്ക് വരുന്നത് അവർക്കൊരു കുറച്ചിലായി തുടങ്ങി..
വാടക വീട്ടിലേക്ക് വരുന്നത് അവർക്കൊരു കുറച്ചിലായി തുടങ്ങി..
ഭാഗം തീറെഴുതി കൊടുത്തപിന്നെ തേനും പാലുമൊഴുക്കുന്ന മൂത്ത പെങ്ങളും വാടക വീട്ടിലേക്ക് വന്നില്ല..
അമ്മയുടെ മുഖത്തിപ്പോൾ പഴയ പ്രസാദമില്ല
അച്ഛനാണേൽ ഏതോ ലോകത്ത് എത്തിപ്പെട്ട പോലെ വീട്ടിലങ്ങോട്ടുമിങ്ങോട്ടും നടന്നു..
അച്ഛനാണേൽ ഏതോ ലോകത്ത് എത്തിപ്പെട്ട പോലെ വീട്ടിലങ്ങോട്ടുമിങ്ങോട്ടും നടന്നു..
ഒരു ദിവസം ഞാൻ നേരത്തെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ ഉമ്മറത്തിരുന്ന് അച്ഛൻ കണ്ണു തുടക്കുന്നത് ഞാൻ കണ്ടു..
എന്നെ കണ്ട പാടെ വിനയത്തോടെ അച്ഛൻ ഉമ്മറത്തു നിന്ന് മാറി നിന്നു..
എന്നെ കണ്ട പാടെ വിനയത്തോടെ അച്ഛൻ ഉമ്മറത്തു നിന്ന് മാറി നിന്നു..
അമ്മ ചായ എടുത്തു തരുമ്പോൾ അച്ഛനെന്തിനാണ് ഇങ്ങനെയിപ്പോൾ ആലോചിച്ചു കൂട്ടുന്നത്
പോയത് പോയി ഇനി ആലോചിച്ചിട്ടെന്താ കാര്യം എന്ന് അമ്മയോട് ഞാൻ പറയുമ്പോൾ അമ്മ പുറത്തു പോയി അച്ഛന്റെ അടുത്ത് ചെന്നിരുന്നു..
പോയത് പോയി ഇനി ആലോചിച്ചിട്ടെന്താ കാര്യം എന്ന് അമ്മയോട് ഞാൻ പറയുമ്പോൾ അമ്മ പുറത്തു പോയി അച്ഛന്റെ അടുത്ത് ചെന്നിരുന്നു..
കുറച്ചു കഴിഞ്ഞപ്പോൾ തൂമ്പയെടുത്തു കിളക്കുന്ന ശബ്ദം കേട്ട് ഞാൻ പുറത്തു ചെന്നു നോക്കി
അച്ഛൻ മുറ്റത്തിനടുത്ത് തൂമ്പയെടുത്തു കൊണ്ട് കിളച്ചു മറിച്ച് എന്തോ വിത്ത് പാകുകയാണ്
അമ്മ അതു തന്നെ നോക്കി കൊണ്ട് നിൽക്കുകയാണ്..
അതു കണ്ടപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു ഇത് സ്വന്തം വീടല്ല വന്നിറങ്ങാൻ പറഞ്ഞാൽ ഇറങ്ങി കൊടുക്കേണ്ടതാണെന്ന്..
അതു പറയുമ്പോൾ അച്ഛൻ പെട്ടെന്ന് തൂമ്പ താഴെ വെച്ച് അതിലെ മണ്ണെല്ലാം നീക്കം ചെയ്ത് വൃത്തിയാക്കി വീടിന്റെ ഒരു മൂലയിൽ കൊണ്ട് പോയി വെച്ചു..

ഒരു ബീഡി ആഞ്ഞു വലിച്ച് അച്ഛൻ ചുമക്കുന്നത് ഞാൻ കേട്ടപ്പോൾ '
ഇനി വലിച്ച് കൂട്ടി അസുഖം കൂടി വരുത്തണം എന്ന് പറഞ്ഞു ഞാൻ അകത്തേക്ക് കയറി പോയി..
ഇനി വലിച്ച് കൂട്ടി അസുഖം കൂടി വരുത്തണം എന്ന് പറഞ്ഞു ഞാൻ അകത്തേക്ക് കയറി പോയി..
രാത്രിയിൽ അച്ഛനു കഴിക്കാൻ അമ്മ ഭക്ഷണം വിളമ്പുമ്പോൾ കുറച്ചു മതി എന്ന് അച്ഛൻ അമ്മയോട് പറയുന്നത് കേട്ടു കൊണ്ടാണ് ഞാൻ വീട്ടിലേക്ക് ചെന്നു കയറിയത്..
എന്നെ കണ്ട പാടെ അച്ഛൻ ഒരു കൊച്ചു കുഞ്ഞിനെ പോലെ ഇരിന്നു ഭക്ഷണം കഴിക്കുന്നത് ഞാൻ കണ്ടു
എന്നെ കണ്ടതും ഭക്ഷണം വേഗം കഴിച്ചു തീർത്ത് കൊണ്ട് അച്ഛൻ ഉമ്മറത്തു പോയി ഇരിന്നു..
ഒരു കൊച്ചു കുട്ടിയുടെ ഭാവങ്ങൾ അച്ഛനിൽ കണ്ട ആ നിമിഷം എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു വന്നു..

ചുറുചുറുക്കോടെ എല്ലാം ഓടി നടന്നു ചെയ്തിരുന്ന അച്ഛന്റെ മാറ്റം ചിലപ്പോൾ എന്റെ ദേഷ്യപ്പെടൽ കൊണ്ട് തന്നെയാണ് എന്നെനിക്കു തോന്നി..
വാടക വീടിന്റെ അന്തരീക്ഷവും മനസ്സിലെ കുറ്റബോധവും വല്ലാതെ എന്നെ നൊമ്പരപ്പെടുത്തി..
വാടക വീടിന്റെ അന്തരീക്ഷവും മനസ്സിലെ കുറ്റബോധവും വല്ലാതെ എന്നെ നൊമ്പരപ്പെടുത്തി..
ഞാൻ അച്ഛനെ ഒന്നു പോയി നോക്കി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു അച്ഛൻ
എനിക്കറിയാം തൂമ്പയെടുത്തു വിയർപ്പു പൊടിഞ്ഞില്ലേൽ ആ ദിവസം അച്ഛനു ഉറക്കം വരില്ല എന്ന്..
വെളുപ്പിനെ എണീറ്റ് പാടത്ത് പോയി വന്നില്ലേൽ സമാധാനത്തോടെ വീട്ടിൽ ഇരിക്കാനാവില്ലെന്ന്..
ഒരു പണിയുമില്ലേൽ വീട്ടിലെ വിറകു കറിയോ ഇല്ലേൽ തൊടിയിൽ വെച്ച ചേനയും വാഴയും ചെന്നു നോക്കി അമ്മയോട് പിറുപിറുക്കുന്ന അച്ഛന് ഇതൊന്നും സഹിക്കാനാവില്ല എന്ന് എനിക്കറിയാം..
ആ രാത്രി അവസാനിക്കാത്ത പോലെ എനിക്ക് തോന്നി..
ഞാൻ പുറത്തേക്കിറങ്ങുമ്പോൾ ഉമ്മറത്ത് ഒരു ഇളം ചിരിയോടെ അച്ഛനിരിക്കുന്നത് ഞാൻ കണ്ടു..
വളരെ കഷ്ടപ്പെട്ടു കൊണ്ട് ചിരി വരുത്തുകയാണെന്ന് എനിക്ക് മനസ്സിലായി..
വളരെ കഷ്ടപ്പെട്ടു കൊണ്ട് ചിരി വരുത്തുകയാണെന്ന് എനിക്ക് മനസ്സിലായി..
എന്റെ കറങ്ങി വരവുകൾ കാണുമ്പോൾ എന്നോട് ദേഷ്യപ്പെടുന്ന അച്ഛനെ നഷ്ടപ്പെട്ട് തുടങ്ങി എന്നെനിക്കു തോന്നി..
അച്ഛന്റെ പ്രസരിപ്പ് ദിവസം കഴിയുതോറും കുറഞ്ഞു വരുന്നത് ഞാൻ കണ്ടു..
എന്റെ മനസ്സിലെ അച്ഛനോടുള്ള ദേഷ്യം എല്ലാം എങ്ങോട്ടോ പോയി തുടങ്ങിയിരുന്നു..
എന്റെ മനസ്സിലെ അച്ഛനോടുള്ള ദേഷ്യം എല്ലാം എങ്ങോട്ടോ പോയി തുടങ്ങിയിരുന്നു..
എല്ലാ ദിവസവും അച്ഛൻ ഒരേ ഇരിപ്പാണ്
വിദൂരതയിലേക്ക് കണ്ണു നട്ടുള്ള ഇരിപ്പ് കണ്ട് അമ്മ കണ്ണുകൾ നിറച്ചു..
വിദൂരതയിലേക്ക് കണ്ണു നട്ടുള്ള ഇരിപ്പ് കണ്ട് അമ്മ കണ്ണുകൾ നിറച്ചു..
എന്റെ മനസ്സും പറഞ്ഞിരുന്നു അച്ഛൻ എല്ലാം തന്നിട്ടേയുള്ളു ഇത് വരെ അങ്ങോട്ട് അച്ഛനൊന്നും ആവശ്യപ്പെട്ടിട്ടില്ല
അച്ഛനു ആരോഗ്യം ഉള്ള കാലത്തോളം ഒന്നും ആവശ്യപ്പെടുകയുമില്ല എന്നും എനിക്കറിയാം..
കാരണം അച്ഛൻ എന്നും കൊടുക്കുന്നവനാണ്
അതങ്ങനെ തന്നെ ആവണമെന്ന് എല്ലാ അച്ഛൻമാരെ പോലെ എന്റെ അച്ഛനും മുറുകെ പിടിക്കുന്നുണ്ടിന്നും..
അതു കൊണ്ട് തന്നെയാണ് അച്ഛനെന്നോട് ഒരു ബീഡി പോലും വാങ്ങി വരാൻ ആവശ്യപ്പെടാത്തത്..

അച്ഛൻ നേടാത്ത ലക്ഷ്യത്തിലേക്ക് എന്നെ നയിച്ച അച്ഛനല്ല പിഴച്ചത് എനിക്കു തന്നെയാണ് പിഴച്ചത്..
തളരുമ്പോൾ കൈ താങ്ങായി അച്ഛൻ കരുതി വെച്ചത് എന്നെയാണ് എന്ന് എനിക്ക് തോന്നി തുടങ്ങി..
തളരുമ്പോൾ കൈ താങ്ങായി അച്ഛൻ കരുതി വെച്ചത് എന്നെയാണ് എന്ന് എനിക്ക് തോന്നി തുടങ്ങി..
അതറിഞ്ഞ മുതൽ അമ്മയുടെ പേരിലുള്ള പത്തു സെന്റ് സ്ഥലത്ത് ഞാൻ ഒരു കൊച്ചു വീട് പണിതു തുടങ്ങി ..
അന്നാണ് അതു വരെ പുറത്തിറങ്ങാത്ത അച്ഛനെന്റെ കൂടെ പോന്നത്..
അന്നാണ് അച്ഛൻ വിയർക്കുവോളം വീടു പണിക്കൊപ്പം കൂടിയത്..
അച്ഛനോട് ഞാൻ ഒന്നും ചെയ്യേണ്ട എന്ന് പറയുമ്പോൾ അച്ഛൻ അതെല്ലാം കേട്ടില്ലെന്നു നടിച്ചു..
അന്നാണ് അച്ഛൻ അമ്മയോട് ഏറെ നേരം സംസാരിച്ചത്..
അന്നു രാത്രിയാണച്ഛൻ സമാധാനമായി ഉറങ്ങിയത്..

മാസങ്ങൾ കടന്നു പോയി ഞാൻ അമ്മയെയും അച്ഛനെയും കൂട്ടി പുതിയ വീട്ടിലേക്ക് താമസം മാറി
അന്ന് അമ്മ എന്നെ ചേര്‍ത്ത് പിടിച്ചു കണ്ണു നിറച്ചു..
അന്ന് അമ്മ എന്നെ ചേര്‍ത്ത് പിടിച്ചു കണ്ണു നിറച്ചു..
അച്ഛൻ എന്നെ നോക്കി മനസ്സ് നിറഞ്ഞു ഒന്നു ചിരിച്ചു..
അച്ഛന്റെ സന്തോഷം കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു..
അച്ഛന്റെ സന്തോഷം കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു..
അതു വരെ അമ്മ അലമാരയിൽ സൂക്ഷിച്ച അച്ഛനു കിട്ടിയ കർഷക അവാര്‍ഡിന്റെ ഫോട്ടോ
ഞാനിന്നു ചില്ലിട്ട് കൊണ്ട് വന്ന് വീടിന്റെ ഹാളിൽ തൂക്കി ഇട്ടു..
ഞാനിന്നു ചില്ലിട്ട് കൊണ്ട് വന്ന് വീടിന്റെ ഹാളിൽ തൂക്കി ഇട്ടു..
എനിക്കറിയാം അച്ഛനൊരു നല്ല കർഷകനാണെന്ന്
ആ അച്ഛനു പിറകിൽ തന്നെയാണ് ഞാനിപ്പോൾ അറിഞ്ഞു നിൽക്കുന്നത്..
ആ അച്ഛനു പിറകിൽ തന്നെയാണ് ഞാനിപ്പോൾ അറിഞ്ഞു നിൽക്കുന്നത്..
പശുവിനെ അഴിച്ചു വിട്ടതിനു അമ്മയോട് ദേഷ്യപ്പെടുന്ന അച്ഛന്റെ ശബ്ദം അടുക്കള ഭാഗത്ത് നിന്നും ഉമ്മറത്തേക്കെത്തുമ്പോൾ ഞാൻ വാക്കുകൾ തേടുകയായിരുന്നു അച്ഛനോട് മാപ്പു ചോദിക്കാൻ..
എ കെ സി അലി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക