ഒരു ഓജോ ബോർഡ് പ്രണയം - ഭാഗം -4
-----------------------------------------------------------------
പ്രിയയ്ക്ക് വല്ലാത്ത വേദന തോന്നി. ആര്യന്റെയും നീനയുടെയും പ്രണയത്തിൽ പ്രിയക്ക് അസൂയ തോന്നി. അതോടൊപ്പം ഒരുപാട് ആശങ്കയും സംശയങ്ങളും അവളുടെ മനസ്സിൽ ഉയർന്നു വന്നു. തന്റെ സംശയങ്ങളുടെ ഉത്തരങ്ങൾക്കായി അവൾ ആര്യനെ നോക്കി. അയാൾ ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു. ഏറെ നേരം ആ അവസ്ഥ തുടർന്നു. പ്രിയ വല്ലാതെ അസ്വസ്ഥയാകാൻ തുടങ്ങി. എന്തെങ്കിലും പറയാൻ അവൾ തുടങ്ങുമ്പോഴേക്കും ആര്യൻ പറയാൻ തുടങ്ങിയിരുന്നു.
-----------------------------------------------------------------
പ്രിയയ്ക്ക് വല്ലാത്ത വേദന തോന്നി. ആര്യന്റെയും നീനയുടെയും പ്രണയത്തിൽ പ്രിയക്ക് അസൂയ തോന്നി. അതോടൊപ്പം ഒരുപാട് ആശങ്കയും സംശയങ്ങളും അവളുടെ മനസ്സിൽ ഉയർന്നു വന്നു. തന്റെ സംശയങ്ങളുടെ ഉത്തരങ്ങൾക്കായി അവൾ ആര്യനെ നോക്കി. അയാൾ ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു. ഏറെ നേരം ആ അവസ്ഥ തുടർന്നു. പ്രിയ വല്ലാതെ അസ്വസ്ഥയാകാൻ തുടങ്ങി. എന്തെങ്കിലും പറയാൻ അവൾ തുടങ്ങുമ്പോഴേക്കും ആര്യൻ പറയാൻ തുടങ്ങിയിരുന്നു.
വളരെ സന്തോഷത്തിലായിരുന്നു ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. ആദ്യമൊക്കെ നീന ഒരു നിർവികാരവസ്ഥയിലായിരുന്നു. പോകെ പോകെ അവൾ എന്നെ ഉൾകൊള്ളാൻ തുടങ്ങിയിരുന്നു. സ്നേഹവും സന്തോഷവും ഞങ്ങളുടെ ജീവിതത്തിൽ നിറഞ്ഞു നിന്നു. പരസ്പരം പിരിയാൻ കഴിയാത്ത വിധം ഞങ്ങൾ അടുത്തിരുന്നു. പക്ഷെ....
ആര്യൻ പിന്നെയും മൗനിയായി. ഇത്തവണ പ്രിയക്ക് തീരെ ക്ഷമ കിട്ടുന്നുണ്ടായില്ല.
ആര്യൻ... എന്താണ്? എന്താണൊരു പക്ഷെ? എന്താണ് സംഭവിച്ചതെന്ന് പറയൂ.
ആര്യൻ പ്രിയയെ നോക്കി.
എന്താണ്? എന്താണ് നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത്?
എന്താണ്? എന്താണ് നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത്?
ആര്യൻ പ്രിയയുടെ കണ്ണുകളിലേക്ക് നോക്കി. പിന്നെ തുടർന്നു.
പ്രിയാ... ഞാൻ നിന്നോടൊരു കാര്യം ആവശ്യപ്പെടുന്നു. എന്നെ നീ സഹായിക്കുമോ?
തീർച്ചയായും സഹായിക്കും. എന്ത് വേണം?ഞാനെന്ത് ചെയ്തു തരണം നിങ്ങൾക്ക്?
ആവേശം കൂടിപോകുന്നു പ്രിയാ.. സമാധാനമായി ചിന്തിക്കൂ. എനിക്ക് വാക്ക് തരുമ്പോൾ രണ്ടു തവണ ചിന്തിക്കൂ.
ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
ഞാനെന്ത് ചിന്തിക്കാനാണ്. നിങ്ങൾക്കൊരു സഹായം ചെയ്തു തരുന്നത് കൊണ്ട് എനിക്കൊന്നും നഷ്ടപ്പെടാനില്ല. അല്ലെങ്കിലും എനിക്കെന്ത് നഷ്ടപെടാനാണ്. ഒന്നുമില്ല. ഒന്നും...
ഞാനെന്ത് ചിന്തിക്കാനാണ്. നിങ്ങൾക്കൊരു സഹായം ചെയ്തു തരുന്നത് കൊണ്ട് എനിക്കൊന്നും നഷ്ടപ്പെടാനില്ല. അല്ലെങ്കിലും എനിക്കെന്ത് നഷ്ടപെടാനാണ്. ഒന്നുമില്ല. ഒന്നും...
അത്രയും പറയുമ്പോഴേക്കും അവൾ കരഞ്ഞുപോയി. കണ്ണീരോടെ അവൾ പറഞ്ഞു.
എനിക്കാരുമില്ല. ഞാൻ ഒറ്റക്കായവളാണ്. എന്നെ ആർക്കും വേണ്ട. എന്റെ മാതാപിതാക്കൾ പോലും എന്നെ തനിച്ചാക്കി മറ്റൊരു ലോകത്തേക്ക് പോയിക്കഴിഞ്ഞിരിക്കുന്നു. പിന്നെ കൂടെയുണ്ടായിരുന്നവർക്ക് വേണ്ടത് എന്റെ പണം മാത്രമാണ്. എനിക്ക് വേണ്ടത് സ്നേഹവും. അതെനിക്ക് എവിടെ നിന്നും കിട്ടുന്നില്ല. ഞാൻ ഏകയാണ്. നിങ്ങളാണിപ്പോളെന്റെ സുഹൃത്ത്. നിങ്ങളുടെ കഥ കേൾക്കുമ്പോൾ എനിക്ക് അസൂയ തോന്നുന്നു. നീനയെ നിങ്ങൾ എത്രമാത്രം സ്നേഹിക്കുന്നു. ഭാഗ്യം ചെയ്തവൾ. നിങ്ങളുടെ വേർപാട് അവളെ ഏറെ വേദനിപ്പിക്കുന്നുണ്ടാവും. ആരോരുമില്ലാത്ത അവൾ മുമ്പത്തേതിനെക്കാൾ ഏറെ ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ടാവും അല്ലെ?
പെട്ടെന്നാണ് അയാളുടെ ഭാവം മാറിയത്. ജ്വലിക്കുന്ന കണ്ണുകളോടെ അയാൾ പ്രിയയെ നോക്കി. അയാളുടെ രൗദ്ര ഭാവം അവളെ വല്ലാതെ ഭയപ്പെടുത്തി. അങ്ങനൊരു അവസ്ഥ വന്നുചേരുമെന്ന് അവളൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അവൾ വിറക്കാൻ തുടങ്ങി. എന്താണയാൾക്ക് സംഭവിച്ചതെന്ന് ചോദിക്കാൻ അവൾ ആഗ്രഹിച്ചെങ്കിലും അതിനുള്ള ധൈര്യം ഉണ്ടായില്ല. പലവിധ ചിന്തകളും ഭയവും കൂടികലർന്നു അവളാകെ വിഷമിച്ചു. അവളുടെ മനസ്സ് വായിക്കാനായതുകൊണ്ടോ എന്തോ അയാൾ പെട്ടെന്ന് തന്നെ ശാന്തനായി.
ഭയന്നുവോ? ഭയപ്പെടേണ്ട. ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ.. നിന്നെ ഞാൻ ഒന്നും ചെയ്യില്ല.
ഒരല്പം ആശ്വാസം കിട്ടിയപോലെ പ്രിയ ദീർഘ നിശ്വാസമയച്ചു. ഭയം മുഴുവനായിട്ടും അവളെ വിട്ടുപോയില്ല. എങ്കിലും അയാളുടെ ശാന്തമായ മുഖംകണ്ടപ്പോൾ എന്തൊക്കെയോ ചോദിയ്ക്കാൻ അവൾക്ക് തോന്നി.
എന്താണ് ഇപ്പോൾ സംഭവിച്ചത്? എന്തിനാണിത്രയും ദേഷ്യം? സത്യം പറയൂ. നിങ്ങൾക്കെന്താണ് സംഭവിച്ചത്?
ഒരു ചെറുപുഞ്ചിരിയാണ് അയാൾ മറുപടിയായി നൽകിയത്.
പറയൂ ആര്യൻ. നിങ്ങൾ... നിങ്ങൾ എങ്ങനെയാണ് മരിച്ചത്? ആരാണ് നിങ്ങളെ...?
അടുത്ത നിമിഷം അയാളുടെ മുഖം വീണ്ടും വലിഞ്ഞു മുറുകി. പക്ഷെ, ഇത്തവണ അലറിവിളിച്ചില്ല. നിയന്ത്രണം വിടാതെ അയാൾ അവളെ നോക്കി.
എന്നെ കൊന്നത്.... എന്നെ കൊന്നത്.... എന്നെ കൊന്നത് എന്റെ നീനയാണ്.
ഒരു ഞെട്ടലോടെയാണ് പ്രിയ ആ വാക്കുകളെ സ്വീകരിച്ചത്. വിശ്വസിക്കാനാവാതെ അവളയാളെ തുറിച്ചു നോക്കി. കോപം ജ്വലിച്ചിരുന്ന കണ്ണുകളിൽ ഇപ്പോൾ വേദനയാണ്. പ്രിയക്ക് ഒന്നും മനസ്സിലാക്കാനായില്ല. പക്ഷെ അവളുടെ മനസ്സ് വല്ലാതെ വേദനിച്ചു. കൂടുതൽ എന്തെങ്കിലും അയാൾ പറയണമെന്ന് അവളാഗ്രഹിച്ചു. ഒരക്ഷരം പോലും അയാൾ മിണ്ടിയില്ല. അവസാനം അവൾ തന്നെ സംസാരിക്കാൻ തുടങ്ങി.
എന്തൊക്കെയാണ് നിങ്ങളീ പറയുന്നത്? നീന... അവളെന്തിന് നിങ്ങളെ? ആയിരിക്കില്ല ആര്യൻ. നിങ്ങൾക്കെന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടാകും.
ഇല്ല പ്രിയ. എനിക്കറിയാം. ഒരു തെറ്റും എനിക്ക് സംഭവിച്ചിട്ടില്ല. ഞാൻ വ്യക്തമായി കണ്ടതാണ്. അവളെന്നെ...
നിറഞ്ഞ വേദനയോടെ ആര്യൻ പ്രിയയെ നോക്കി. ആ നോട്ടം പ്രിയക്ക് ഏറെ വിഷമം ഉണ്ടാക്കി. എന്തൊക്കെയാണ് സംഭവിച്ചിരിക്കുക എന്നവൾക്ക് ഒരു രൂപവും കിട്ടിയില്ല. എന്തിനായിരിക്കും അവൾ... ? ഒരായിരം ചിന്തകൾ അവളുടെ മനസ്സിൽ കടന്നു കൂടി. ഉത്തരങ്ങൾക്കായി അവൾ ആര്യൻ നോക്കി.
അവൾ.. എന്റെ നീന.. അവൾ ഞാൻ കരുതിയ പോലെ ഉള്ളൊരു പെണ്ണായിരുന്നില്ല പ്രിയാ... എനിക്ക് തെറ്റ് പറ്റിയിരുന്നു. അവളെ തിരഞ്ഞെടുത്തതിൽ എനിക്ക് തെറ്റുപറ്റിയിരുന്നു. അവൾക്കുവേണ്ടി ഞാൻ എല്ലാം ഉപേക്ഷിച്ചു. എന്റെ മാതാപിതാക്കളെ പോലും. പക്ഷെ അവൾ... അവൾക്ക് വേണ്ടിയിരുന്നത് എന്റെ സ്നേഹമായിരുന്നില്ല. അവളാഗ്രഹിച്ചത് എന്നെയായിരുന്നില്ല.
പിന്നെ....?
പണം. പണം മാത്രമായിരുന്നു അവളുടെ ലക്‌ഷ്യം. അതിനു വേണ്ടി മാത്രമാണവൾ ജീവിച്ചത്. അനാഥത്വം അവളെ ഒരു ദുരാഗ്രഹിയായി വളർത്തി. സാമ്പത്തില്ലായ്മ അവളെ അത്യാഗ്രഹിയാക്കി. എല്ലാ കാര്യങ്ങളിലും അവളത് പ്രകടമാക്കിയിരുന്നു. പക്ഷെ, ആദ്യമൊന്നും ഞാനതത്ര കാര്യമാക്കിയില്ല. പോകെ പോകെ എനിക്ക് മനസ്സിലായി, അവൾ എന്നിൽ നിന്നും ആഗ്രഹിച്ചത് പണം മാത്രമായിരുന്നു. എന്റെ ആത്മാർത്ഥമായ സ്നേഹത്തിനു അവൾക്കൊരു വിലയും തോന്നിയില്ല. പതിയെ ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കാൻ തുടങ്ങി. വഴക്കുകൾ സ്ഥിരം സംഗതിയായി മാറി. പക്ഷെ, എങ്കിലും ഞാനവളെ സ്നേഹിച്ചിരുന്നു പ്രിയാ.. അങ്ങേയറ്റം സ്നേഹിച്ചിരുന്നു.
അത്രയും പറയുമ്പോളേക്കും അയാൾ വല്ലാതെ വിങ്ങിപ്പൊട്ടി കരഞ്ഞു പോയി. പ്രിയക്ക് അയാളോട് വല്ലാത്ത സഹതാപവും അനുകമ്പയും സ്നേഹവുമൊക്കെ തോന്നി. പാവം ആര്യൻ. ഇയാൾ എത്ര നല്ല മനുഷ്യനാണ്. സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു മനസ്സുണ്ടിയാൾക്ക്. എന്നിട്ടും ഇതായിരുന്നല്ലോ വിധി. അവൾക്കേറെ വേദന തോന്നി. ആര്യന്റെ വേദന തന്റെയും വേദനയാണെന്നവൾക്ക് തോന്നി. അയാളെ ചേർത്തുപിടിച്ചു ആശ്വസിപ്പിക്കാൻ അവൾ വല്ലാതെ കൊതിച്ചു. ഓടിച്ചെന്നവൾ അയാളെ കെട്ടിപിടിച്ചു. പക്ഷെ... അപ്പോളാണവൾക്ക് സ്ഥലകാലബോധമുണ്ടായത്. ആര്യൻ.. ആര്യൻ ഒരു മനുഷ്യനല്ല. ഒരാത്മാവാണ്. അയാൾക്ക് ശരീരമില്ല. താൻ കാണുന്നതത്രയും ഒരു നിഴൽ പോലെ മിഥ്യയാണ്. താനിപ്പോഴും ഒരു മനുഷ്യനാണ്. അയാളുടെ വികാരങ്ങളെ നിയന്ത്രിക്കാനോ ആശ്വസിപ്പിക്കാനോ കഴിയില്ലെന്നതിൽ അവൾക്കൊരുപാട് സങ്കടം തോന്നി. അവളുടെ ചിന്തകളും ദുഖങ്ങളും കാടുകയറുന്നത് ആര്യൻ അറിയുന്നുണ്ടായിരുന്നു. അയാൾ അവളെത്തന്നെ ഉറ്റുനോക്കി. ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് അയാൾ വീണ്ടും പറയാനാരംഭിച്ചു.
അവളെ സ്നേഹിച്ച പോലെ ഞാൻ ഈ ഭൂമിയിൽ ഒന്നിനെയും സ്നേഹിച്ചില്ല. അത്രക്കും അവളെനിക്ക് വിലപ്പെട്ടതായിരുന്നു. എന്റെ സ്നേഹം കൊണ്ട് അവളെ മാറ്റിയെടുക്കാനാകും എന്ന് ഞാൻ വിശ്വസിച്ചു. അതിനു വേണ്ടി ഞാൻ പരിശ്രമിക്കുകയും ചെയ്തു. എന്റെ വീട്ടുകാർ അവളെ സ്വീകരിച്ചതിന്റെ പേരിൽ എന്നെ ഉപേക്ഷിച്ചെങ്കിലും എന്റെ പേരിൽ ഒരു വലിയ തുക ഡെപ്പോസിറ് ആയി നൽകി. ചില പ്രോപ്പർട്ടീസും എന്റെ പേരിൽ എഴുതി വച്ചു. അവളുടെ സ്വഭാവം മനസ്സിലാക്കിയതുകൊണ്ട് ഞാനത് മനപ്പൂർവ്വം അവളിൽ നിന്ന് മറച്ചു വച്ചു. പക്ഷെ എങ്ങിനെയോ അവളത് മനസ്സിലാക്കി. അന്ന് മുതൽ അവളെന്നോട് സ്നേഹം അഭിനയിക്കാൻ തുടങ്ങി. ആ കാപട്യം മനസ്സിലാകാതെ ഞാനവളെ വിശ്വസിച്ചു. ഒരു ദിവസം എല്ലാം അവളുടെ പേരിൽ ആക്കണമെന്ന ആവശ്യവുമായി അവൾ വന്നു. അന്ന് ഞാൻ മനസ്സിലാക്കി, വാളേ ഒരിക്കലും തിരുത്താൻ കഴിയില്ലെന്ന്. എന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ച ദിവസമായിരുന്നു അന്ന്. വലിയൊരു തർക്കം തന്നെ ഞങ്ങൾക്കിടയിലുണ്ടായി. ഒന്നും അവൾക്ക് കൊടുക്കില്ലെന്നും എല്ലാം തിരികെ കൊടുക്കാൻ പോകുകയാണെന്നും ഞാൻ തീർത്തു പറഞ്ഞു. അത് വരെ കാണാത്ത വേറൊരു മുഖമായിരുന്നു അപ്പോൾ നീനയ്ക്ക്. പകയോടെ അവളെന്നെ നോക്കി. പിന്നീട് ഒരക്ഷരം പോലും ഞങ്ങൾ തമ്മിൽ ഉരിയാടുകയുണ്ടായില്ല. ഒന്നും മിണ്ടാതെ ഞാനും വീട്ടിൽ നിന്നും ഇറങ്ങി. ഏറെ നേരത്തിനു ശേഷം അവളുടെ കാൾ വന്നതിന് പ്രകാരമാണ് ഞാൻ വീട്ടിലേക്ക് തിരിച്ചത്. പാതിവഴിയിൽ ആളൊഴിഞ്ഞ പ്രദേശത്ത് അവളെനിക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു, മരണത്തിന്റെ കയറുമായി. ഒന്നും അറിയാതെ വിഡ്ഢിയെപ്പോലെ ഞാൻ ഓടി ചെല്ലുകയായിരുന്നു മരണത്തിലേക്ക്. ഒരു ആക്സിഡന്റ് രൂപത്തിൽ എന്നെ ഇല്ലാതാക്കാൻ അവൾക്കെളുപ്പം സാധിച്ചു. പക തീരാത്ത പോലെ പിന്നെയും പിന്നെയും എന്നെ ഇടിച്ചു തെറിപ്പിക്കുമ്പോൾ ഞാൻ കണ്ടു അവളുടെ ചുണ്ടിൽ ക്രൂരമായ ഒരു പുഞ്ചിരി. എന്റെ മരണം ഒരു തീരാ വേദന പോലെ അവൾ മറ്റുള്ളവർക്കുമുമ്പിൽ അഭിനയിച്ചു ഫലിപ്പിച്ചു. ഇപ്പോളും എനിക്ക് കാണാം എല്ലാം നേടിയെടുത്ത സന്തോഷത്തിൽ അവൾ ജീവിക്കുന്നുണ്ട്. എന്റെ ഭാര്യ എന്ന അവകാശത്തിൽ എല്ലാം അവൾ സ്വന്തമാക്കിയിരുന്നു. ഒരിക്കലും ഒന്നും ആരും അറിയില്ലെന്ന സമാധാനത്തിൽ അവൾ ജീവിക്കുന്നു. സന്തോഷത്തോടെ ജീവിക്കുന്നു.
പ്രിയ ആകെ വല്ലാത്ത അവസ്ഥയിലായി. കെട്ടാത്തത്രയും വിശ്വസിക്കാൻ പറ്റാത്ത പോലെ അവൾ നിന്നു. ആരയന്റെ വേദനയെന്തെന്ന് അവൾക്കു മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു. ആര്യനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് മാത്രം അവൾക്കൊരു രൂപവും കിട്ടിയില്ല. അവളുടെ ഉള്ളിലെ അയാളറിയുന്നുണ്ടാകും എന്ന ആശ്വാസത്തിൽ അവൾ അയാളെ നോക്കി.
പ്രിയാ... നീ നെയ്‌ക്കൊരു സഹായം ചെയ്ത് തരാമെന്നു വാഗ്ദാനം ചെയ്തിരുന്നു.
തീർച്ചയായും ഞാൻ ചെയ്യും ആര്യൻ. നിങ്ങൾക്ക് വേണ്ടി ഞാനെന്തും ചെയ്യും. പറയൂ ആര്യൻ. ഞാനെന്താണ് നിങ്ങൾക്ക് ചെയ്തു തരേണ്ടത്?
ആര്യൻ അൽപനേരം പ്രിയ നോക്കിയിരുന്നു. അവൻെറ വാക്കുകൾക്കായി അവൾ കാതോർത്തിരുന്നു. അവനാവശ്യപ്പെട്ടാൽ ജീവൻ പോലും കൊടുക്കാൻ അവൾ തയ്യാറായിരുന്നു. അത്രക്കും അവളുടെ മനസ്സിനെ അവൻ കീഴ്‌പ്പെടുത്തി കഴിഞ്ഞിരുന്നു. അവളുടെ നൊമ്പരം മനസ്സിലാക്കിയിട്ടും അവൻ അതിനെപ്പറ്റി ഒരക്ഷരം പോലും ഉരിയാടിയില്ല.
നീ എനിക്ക് വേണ്ടി നീനയെ കാണണം. അവൾ ചെയ്താ തെറ്റിന് ഒരു തെളിവ് പോലും അവശേഷിക്കുന്നില്ല എന്ന ധൈര്യത്തിൽ ജീവിക്കുകയാണവൾ. നീ അവളെ കാണണം. എല്ലാം നിനക്കറിയാമെന്നും തെളിവുകൾ നിന്റെ പക്കലുണ്ടെന്നും നീ അവളെ ബോധ്യപ്പെടുത്തണം. ഒരു നിമിഷമെങ്കിലും ചെയ്തത് തെറ്റായിപ്പോയി എന്നവൾക്ക് തോന്നണം. ചെയ്യില്ലേ പ്രിയാ..?
ആര്യൻ... നിങ്ങൾക്ക് വേണ്ടി ഞാനെന്തും ചെയ്യാൻ തയ്യാറാണ്.
അത്രയും മാത്രം പറഞ്ഞവൾ ഏറെ നേരം മൗനിയായി. ആ മൗനത്തിലൂടെ അവളൊരായിരം കാര്യങ്ങൾ ആര്യനോട് പറയുന്നുണ്ടായിരുന്നു. പക്ഷെ എല്ലാം അറിഞ്ഞിട്ടും ആര്യൻ ഒന്നിനും മറുപടി നൽകിയില്ല. ആര്യന് വേണ്ടി ആ നീനയെ കാണാൻ തന്നെ പ്രിയ തീരുമാനിച്ചു.
*****
നീനയെ കാണാൻ ചെന്ന പ്രിയക്കൊപ്പം ആര്യനുമുണ്ടായിരുന്നു. അദൃശ്യനായി പ്രിയക്ക് മാത്രം ദൃഷ്ടിയിൽ തെളിയും വിധം അവൻ മറഞ്ഞു നിന്നു. പ്രിയ വാതിൽ മുട്ടി കാത്തു നിന്നു. അക്ഷമയോടെ ആര്യനും.
*****
നീനയെ കാണാൻ ചെന്ന പ്രിയക്കൊപ്പം ആര്യനുമുണ്ടായിരുന്നു. അദൃശ്യനായി പ്രിയക്ക് മാത്രം ദൃഷ്ടിയിൽ തെളിയും വിധം അവൻ മറഞ്ഞു നിന്നു. പ്രിയ വാതിൽ മുട്ടി കാത്തു നിന്നു. അക്ഷമയോടെ ആര്യനും.
ആരാണ്?
നീന വാതിൽ തുറന്നപ്പോൾ പ്രിയ അൽപനേരം നീനയെ നോക്കി നിന്നു. സുന്ദരിയാണവൾ. ആര്യൻ പറഞ്ഞതത്രയും സത്യം. സുന്ദരമായ നീർമിഴികൾ. അതിനുള്ളിൽ നിഗൂഢതകൾ ഒളിഞ്ഞുകിടപ്പുണ്ടെന്ന സത്യം ഇപ്പോൾ തനിക്ക് മാത്രം അറിയാം.
ആരാണ് നിങ്ങൾ?
ഞാൻ പ്രിയ.. നീനയല്ലേ.
അതെ.
ഞാൻ നിങ്ങളെ കാണാനായി വന്നതാണ്. എനിക്കല്പം സംസാരിക്കാനുണ്ടായിരുന്നു. അകത്തേക്ക് വന്നോട്ടെ?
നീന അവളെ അകത്തേക്ക് ക്ഷണിച്ചു. പ്രിയ മെല്ലെ ആര്യനെ നോക്കി. നീനയെ തന്നെ നോക്കുകയാണയാൾ. ആ സമയത്ത് അയാളുടെ കണ്ണുകളിലെ ഭാവമെന്തെന്ന് വായിച്ചെടുക്കാൻ പ്രിയക്കായില്ല. അവൾ അതിനായി ശ്രമിക്കവേ നീനയുടെ ശബ്ദം അവളുടെ ചിന്തകളെ മുറിച്ചു.
നിങ്ങൾ ആരാണ്? എനിക്ക് നിങ്ങളെ മനസ്സിലായില്ല.
നിങ്ങൾക്കെന്നെ അറിയില്ല. പക്ഷെ ഞാൻ നിങ്ങളെ അറിയും അതിനേക്കാൾ നന്നായി ആര്യനെ അറിയും.
നീനയുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം പ്രിയ കണ്ടു. പക്ഷെ ഭാവവ്യത്യാസമൊന്നും മുഖത്തു പ്രതിഫലിക്കാതിരിക്കാൻ അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
നിങ്ങൾ എന്തിനാണ് വന്നത്? ആര്യനെ എങ്ങനെ അറിയാം?
പ്രിയ ഒരു പുഞ്ചിരിയോടെ പറഞ്ഞു തുടങ്ങി.
ആര്യനെ ഞാൻ നന്നായി അറിയും. ആര്യൻ നിങ്ങളെ വല്ലാതെ സ്നേഹിച്ചിരുന്നു അല്ലെ?
നീന സങ്കടം അഭിനയിക്കാൻ തുടങ്ങി. പക്ഷെ സംശയം കലർന്ന ഭാവം അവളുടെ കണ്ണുകളിൽ കളിയാടിയിരുന്നു. ആര്യൻ നീനയെത്തന്നെ നിരീക്ഷിക്കുകയായിരുന്നു.
നീന... ആര്യൻ എങ്ങനെയാണ് മരിച്ചത്?
അതൊരാക്സിഡന്റായിരുന്നു. വീട്ടിലേക്ക് വരികയായിരുന്നു. വഴിയിൽ വച്ച് ആര്യനെ... ഇടിച്ച കാർ നിർത്താതെ പോകുകയായിരുന്നു.
നീന മെല്ലെ കണ്ണ് തുടച്ചു. പ്രിയ രോഷത്തോടെ നീനയെ നോക്കി.
ആര്യനെ ഇടിച്ചത് കാർ ആണെന്ന് നിങ്ങൾക്കെങ്ങനെ അറിയാം?
ആ ചോദ്യം നീനയ്ക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു. മറന്നു തുടങ്ങിയ വിഷയം വീണ്ടും കുത്തി പൊക്കിയ വ്യഗ്രതയിൽ അറിയാതെ അവളുടെ നാവിൻ തുമ്പിൽ നിന്നും വീണു പോയതാണ്.
അത്... പോലീസ്.. പോലീസ് പറഞ്ഞതാണ്.
പെട്ടെന്ന് പ്രിയ വികാരാവേശത്തിൽ നീനയോട് കയർത്തു.
കള്ളം.. നിങ്ങൾ നുണ പറയുന്നു. ആര്യനെ കൊന്നതാണ്. നിങ്ങളാണാര്യനെ കൊന്നത്. മരിക്കുന്നതിന് മുൻപ് ആര്യൻ അത് വ്യക്തമായി കണ്ടിരിക്കുന്നു. നിങ്ങളുടെ പണക്കൊതിയാണ് എല്ലാം ചെയ്തത്. ആര്യന്റെ കണക്കില്ലാത്ത സമ്പത്തിനും സ്വത്തിനും വേണ്ടി നിങ്ങൾ അയാളെ കൊല്ലുകയായിരുന്നു. അല്ലെ?
പ്രിയയുടെ അപ്രതീക്ഷിതമായ പൊട്ടിത്തെറി നീനയെ ഞെട്ടിച്ചു. പെട്ടെന്നൊരുത്തരത്തിനായി നീന പരതി. നീനയ്ക്ക് വാക്കുകൾക്ക് ഇടം കൊടുക്കും മുമ്ബ് പ്രിയ തുടർന്നു.
നിങ്ങളെ അളവറ്റു സ്നേഹിച്ചിരുന്നില്ലേ ആര്യൻ. നിങ്ങളത് മനസ്സിലാക്കിയില്ല. പണത്തിൽ മാത്രമായിരുന്നു നിങ്ങൾക്ക് കണ്ണ്. ആര്യനിലെ സമ്പത്തിന്റെ അളവ് മാത്രമാണ് നിങ്ങളെ അയാളിലേക്ക് അടുപ്പിച്ചത്. ഒരു തരിമ്പും നിങ്ങളയാളെ സ്നേഹിച്ചിട്ടില്ല. പാവം ആര്യൻ സ്നേഹം മാത്രം പ്രതീക്ഷിച്ചാണ് അയാൾ ജീവിതം തുടങ്ങിയത്. നിങ്ങൾക്ക് വേണ്ടി എല്ലാം ഉപേക്ഷിക്കാൻ പോലും ആര്യൻ തയ്യാറായി. സ്നേഹം കൊണ്ട് നിങ്ങളെ തിരുത്താനാകുമെന്നും അയാൾ വിശ്വസിച്ചു. ആ മനുഷ്യനെയാണ് നിങ്ങൾ അതിദാരുണമായി കൊന്നുകളഞ്ഞത്. എന്നിട് ഒന്നും അറിയാത്ത പോലെ അഭിനയിച്ചു. നല്ലൊരു ഭാര്യപോലെ പെരുമാറി. വിഷമം നടിച്ചു. എല്ലാം പണത്തിനു വേണ്ടി അല്ലെ? ഒന്നിനും തെളിവില്ലെന്ന സമാധാനത്തിൽ ആരും ഒരിക്കലൂം തന്നെ കണ്ടു പിടിക്കില്ലെന്ന ആശ്വാസത്തിൽ ഇപ്പോഴും ജീവിക്കുന്നു. ഇല്ല നീന നിങ്ങളെ ഞാൻ വെറുതെ വിടില്ല. ആര്യനെ കൊന്നത്
നിങ്ങളാണെന്നതിന് വേണ്ട എല്ലാ തെളിവും എന്റെ കൈവശം ഉണ്ട്. ഞാൻ അതെല്ലാം നിയമത്തിനു മുന്നിൽ ഹാജരാക്കും. നിങ്ങളെ ശിക്ഷിക്കാൻ വേണ്ട നടപടികൾ എല്ലാം ഞാൻ കൈക്കൊള്ളും. അതിനിനി ഏതറ്റം വരെയും പോകാൻ ഞാൻ തയ്യാറാണ്. കാത്തിരുന്നോളു നീന എല്ലാത്തിന്റെയും ശിക്ഷ നിങ്ങളെ തേടിയെത്തുക തന്നെ ചെയ്യും.
നിങ്ങളാണെന്നതിന് വേണ്ട എല്ലാ തെളിവും എന്റെ കൈവശം ഉണ്ട്. ഞാൻ അതെല്ലാം നിയമത്തിനു മുന്നിൽ ഹാജരാക്കും. നിങ്ങളെ ശിക്ഷിക്കാൻ വേണ്ട നടപടികൾ എല്ലാം ഞാൻ കൈക്കൊള്ളും. അതിനിനി ഏതറ്റം വരെയും പോകാൻ ഞാൻ തയ്യാറാണ്. കാത്തിരുന്നോളു നീന എല്ലാത്തിന്റെയും ശിക്ഷ നിങ്ങളെ തേടിയെത്തുക തന്നെ ചെയ്യും.
നീന ആകെ വിളറി വിയർത്തിരിക്കുകയാണ്. ഒരക്ഷരം പോലും മിണ്ടാൻ അവൾക്കാവുന്നില്ല. തൊണ്ട വറ്റി നാക്കൊട്ടിയപോലെ നിന്നതല്ലാതെ ഒന്ന് ചലിക്കാൻ പോലും നീനയ്ക്ക് സാധിക്കുമായിരുന്നില്ല. കത്തി ജ്വലിക്കുമ്പോലെ നിൽക്കുകയായിരുന്നു പ്രിയ. നീനയുടെ മറുപടിക്ക് കാത്തു നില്കാതെ കൊടുങ്കാറ്റുപോലെ പ്രിയ പുറത്തിറങ്ങി. അൽപ നേരത്തിനു ശേഷം ആര്യന്റെ ശബ്ദം അവളെ തേടിയെത്തി.
പ്രിയാ...
പുഞ്ചിരിയോടെ അയാൾ അവളെ നോക്കി.
നന്ദിയുണ്ട് എല്ലാത്തിനും.. നിനക്കിനി കഥയെഴുതാം. ഞാൻ എന്റെ ജീവിതം മുഴുവൻ നിനക്കുമുന്നിൽ തുറന്നു വച്ചിരിക്കുന്നു. നീയിനി സ്വാതന്ത്രയാണ്. ഞാനും. എന്റെ അവസാന ആഗ്രഹവും സാധിച്ചിരിക്കുന്നു. ഈ ഭൂമിയിൽ എന്റെ ആത്മാവിന്റെ വാസവും അവസാനിച്ചിരിക്കുന്നു. മടങ്ങുകയാണ്. ഒരിക്കൽ കൂടി എല്ലാത്തിനും നന്ദി.
ആര്യൻ പ്രിയയെ നോക്കി.
എന്നെ ഉപേക്ഷിച്ചു പോകുകയാണോ ആര്യൻ? എന്റെ മനസ്സിന്റെ ചെറിയ ചലനങ്ങൾ പോലും മനസ്സിലാകും എന്ന് പറഞ്ഞിട്ട്, എന്റെ നൊമ്പരം നിങ്ങളറിയുന്നില്ലേ? ഒന്നും അറിയാത്തതായി ഭാവിക്കയാണ് അല്ലെ ആര്യൻ?
ഞാൻ ഈ ഭൂമിയിൽ തനിച്ചാണ് ആര്യൻ. സ്നേഹം മാത്രമേ ഞാൻ ആഗ്രഹിച്ചുള്ളു. അത് അര്ഹതപെടാത്തവൾക്ക് നൽകി ജീവൻ പോലും ബലി കൊടുത്തില്ലേ നിങ്ങൾ. എനിക്കിനി നിങ്ങളെ വിട്ട് ജീവിക്കാനാവില്ല ആര്യൻ..
ഞാൻ ഈ ഭൂമിയിൽ തനിച്ചാണ് ആര്യൻ. സ്നേഹം മാത്രമേ ഞാൻ ആഗ്രഹിച്ചുള്ളു. അത് അര്ഹതപെടാത്തവൾക്ക് നൽകി ജീവൻ പോലും ബലി കൊടുത്തില്ലേ നിങ്ങൾ. എനിക്കിനി നിങ്ങളെ വിട്ട് ജീവിക്കാനാവില്ല ആര്യൻ..
പ്രിയാ.. വിഡ്ഢിത്തം പറയാതിരിക്കൂ. നിന്നെ സ്വീകരിക്കാൻ ഞാൻ മനുഷ്യനല്ല. ഈ ഭൂമിയിലെ വാസം അവസാനിച്ച ആത്മാവാണ്. നിനക്കിനിയും ജീവിതം ബാക്കിയാണ്. നിനക്ക് സ്നേഹിക്കാനും നിന്നെ സ്നേഹിക്കാനും ഇനിയും ആളുകളുണ്ടാകും. ഇപ്പോൾ എന്നെ പോകാനനുവദിക്കൂ.
ഇല്ല ആര്യൻ നിങ്ങൾക്കെന്നെ പിരിയാൻ കഴിയില്ല. നിങ്ങൾ പറഞ്ഞില്ലേ. ജീവിച്ചിരിക്കുമ്പോളത്തെ ഏറ്റവും വലിയ ആഗ്രഹം, അല്ലെങ്കിൽ മരിക്കുന്നതിന് തൊട്ടു മുമ്പത്തെ ആഗ്രഹം എന്തെങ്കിലുമൊന്ന് സാധിക്കുമെന്ന്. എന്റെ ആഗ്രഹം ഇതാണ്. ഞാൻ നിങ്ങളിൽ ചേരാൻ ആഗ്രഹിക്കുന്നു. അതീ ഭൂമിയിൽ സാധ്യമല്ലെങ്കിൽ മറ്റൊരു ലോകത്തേക്ക് വരാനും ഞാൻ തയ്യാറാണ്. എന്നെ കൂടാതെ നിങ്ങൾക്ക് പോകാനാവില്ല ആര്യൻ. ഞാൻ അത്രയും നിങ്ങളെ സ്നേഹിക്കുന്നു. എന്റെ മനസ്സിൽ പ്രണയത്തിന്റെ വിത്ത് പാകിയത് നിങ്ങളാണ്. അതിപ്പോൾ മുളച്ചു വളർന്ന് വലിയൊരു വടവൃക്ഷത്തിനോളം ആയിരിക്കുന്നു. ഇനിയത് പിഴുതു കളയാനാവില്ല.
പ്രിയാ... നീ പറയുന്നതത്രയും മണ്ടത്തരമാണ്. നിനക്കെന്നോട് ചേരാൻ സാധിക്കില്ല. ഞാൻ ശരീരമില്ലാത്തവനാണ്. ആത്മാവിനും ഇവിടെ ഇനി തുടരാനാവില്ല. എന്നെ മറന്നു കളയൂ. അതാണ് നിനക്ക് നല്ലത്.
വയ്യ. ഇനിയും വയ്യ. ആര്യനെ വിട്ടു പോകാതിരിക്കാൻ ഞാൻ എന്റെ ജീവൻ പോലും ഉപേക്ഷിക്കും. എന്നെ തനിച്ചാക്കരുതേ ആര്യൻ..
അത്രയും പറയുമ്പോഴേക്കും അവരുടെ വാഹനം നിയന്ത്രണം വിട്ടു പോയിരുന്നു. ഒരു വലിയ തകിടം മറച്ചിലിനൊടുവിൽ അവൾ റോഡിൽ വീണു. അവളുടെ ശരീരത്തിൽ നിന്നും ചോര വാർന്നു തുടങ്ങിയിരുന്നു. അപ്പോളും അവൾ അയാളുടെ കൈകൾക്കായി കൈകൾ നീട്ടി. ശരീരമില്ലാത്ത ആര്യന്റെ ആത്‌മാവിനെ സ്പര്ശിക്കാനായി. അടുത്ത നിമിഷം മറ്റൊരു വാഹനത്തിന്റെ ചക്രങ്ങൾ അവളുടെ ശരീരത്തെ ചതച്ചരച്ചു. വേദനയോടെ നിന്ന ആര്യൻ മെല്ലെ കൈകൾ നീട്ടി. പ്രിയ ആ കൈകൾ എത്തിപ്പിടിച്ചു. ഇപ്പോൾ അവൾക്കതിനാവുന്നുണ്ട്. ആര്യന്റെ കൈകളിൽ പിടിച്ച് അവൾ എഴുന്നേറ്റു നിന്നു. മെല്ലെ അവന്റെ മാറോടു ചേർന്നു. അവരിരുവരും ഒരുമിച്ച് മറ്റൊരു ലോകത്തേക്ക് യാത്രയായി. അപ്പോഴും കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ക്രൂരമായ പുഞ്ചിരിയോടെ ഇരിക്കുകയായിരുന്നു അവൾ, നീന.....
(അവസാനിച്ചു)
(അവസാനിച്ചു)
Samini

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക