പ്രിയ കൂട്ടുകാരേ,
ഷിറാഖ് ഒരു പ്രണയ കഥയാണ്. ഈ കഥയിലെ പ്രണയാതുരനായ നായകനാണ് ഷിറാഖ്. വിവിധങ്ങളായ അനേകം ആചാരങ്ങളും അന്ധവിശ്വാസങ്ങളും ആകാശത്തിനു താഴെ ഓരോ ദിനങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നു. പലതും തങ്ങളുടെ ജാതിയിലും വിശ്വാസത്തിലുമധിഷ്ഠിതമായി ദൈവോന്നതിയിൽ നാമെന്ന് പ്രചരിപ്പിക്കാനും മറ്റുള്ളവരെ അടിമകളാക്കാനും വേണ്ടിയാണെന്നത് ഖേദകരമാണ്. ഇവിടെ ഷിറാഖ് സംവദിക്കുന്നത് അത്തരം ഒരു പാശ്ചാത്തലത്തിലാണ്. ഗഫാനികൾ എന്നറിയപ്പെടുന്ന സ്വയം അവരോധിത ദൈവപുത്ര പരമ്പരയിലെ നൗറ നസീഹയും ഹത്തിഗോത്ര പ്രമുഖനായ ഷിറാഖും തമ്മിലുണ്ടായ പ്രണയവും അവരനുഭവിക്കുന്ന യാതനകളുമാണ് കഥാ പരിസരം. ഇവർക്കിടയിൽ വില്ലനാവുന്ന ഗഫാനി ആചാരങ്ങളും അന്ധവിശ്വാസങ്ങളും തേടി ഞാൻ എന്ന കഥാപാത്രം നടത്തുന്ന യാത്രയുടെ പശ്ചാത്തലത്തിൽ കഥ അനാവരണം ചെയ്യുന്നു.
പെട്ടന്ന് തീരുമെന്നു കരുതിയ ഈ കഥ അല്പം നീണ്ടു പോയതിൽ അങ്ങേയറ്റം ക്ഷമ ചോദിക്കുന്നു. ഒത്തിരി സ്നേഹത്തോടെ ഈ കഥ നിങ്ങൾക്കായി സമർപ്പിക്കുന്നു.
ഷിറാഖ് ഒരു പ്രണയ കഥയാണ്. ഈ കഥയിലെ പ്രണയാതുരനായ നായകനാണ് ഷിറാഖ്. വിവിധങ്ങളായ അനേകം ആചാരങ്ങളും അന്ധവിശ്വാസങ്ങളും ആകാശത്തിനു താഴെ ഓരോ ദിനങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നു. പലതും തങ്ങളുടെ ജാതിയിലും വിശ്വാസത്തിലുമധിഷ്ഠിതമായി ദൈവോന്നതിയിൽ നാമെന്ന് പ്രചരിപ്പിക്കാനും മറ്റുള്ളവരെ അടിമകളാക്കാനും വേണ്ടിയാണെന്നത് ഖേദകരമാണ്. ഇവിടെ ഷിറാഖ് സംവദിക്കുന്നത് അത്തരം ഒരു പാശ്ചാത്തലത്തിലാണ്. ഗഫാനികൾ എന്നറിയപ്പെടുന്ന സ്വയം അവരോധിത ദൈവപുത്ര പരമ്പരയിലെ നൗറ നസീഹയും ഹത്തിഗോത്ര പ്രമുഖനായ ഷിറാഖും തമ്മിലുണ്ടായ പ്രണയവും അവരനുഭവിക്കുന്ന യാതനകളുമാണ് കഥാ പരിസരം. ഇവർക്കിടയിൽ വില്ലനാവുന്ന ഗഫാനി ആചാരങ്ങളും അന്ധവിശ്വാസങ്ങളും തേടി ഞാൻ എന്ന കഥാപാത്രം നടത്തുന്ന യാത്രയുടെ പശ്ചാത്തലത്തിൽ കഥ അനാവരണം ചെയ്യുന്നു.
പെട്ടന്ന് തീരുമെന്നു കരുതിയ ഈ കഥ അല്പം നീണ്ടു പോയതിൽ അങ്ങേയറ്റം ക്ഷമ ചോദിക്കുന്നു. ഒത്തിരി സ്നേഹത്തോടെ ഈ കഥ നിങ്ങൾക്കായി സമർപ്പിക്കുന്നു.
ഷിറാഖ്
................
"ലൈലാ....
നീ പോയതിൽ പിന്നെ
പൂക്കാൻ മറന്നൊരു
പൂമരച്ചില്ലയാണിന്നു ഞാൻ....."
................
"ലൈലാ....
നീ പോയതിൽ പിന്നെ
പൂക്കാൻ മറന്നൊരു
പൂമരച്ചില്ലയാണിന്നു ഞാൻ....."
പൊളിഞ്ഞു വീഴാറായ ആ പഴയ വീട്ടിന്റെ പടിയിലിരുന്ന് അയാൾ ഉച്ചത്തിൽ പാടിക്കൊണ്ടിരിന്നു. ഒരു പക്ഷേ അയാൾക്ക് മാത്രമറിയാവുന്ന ഏതോ നിഗൂഢതയുടെ ഗദ്ഗദങ്ങളാവാം ആ വരികളെന്ന് ഞാനൂഹിച്ചു. ആരാണയാൾ? എന്തിനാണയാളീ വീട്ടുപടിയിൽ മാത്രമിരുന്ന് എന്നും വിഷാദഗാനങ്ങളാലപിക്കുന്നത്? ആരാണയാൾ പറയുന്ന ലൈല?
അനേകം സംശയങ്ങൾ എന്റെ ഹൃദയത്തിലുമെത്തി. ഞാനീ നാട്ടിൽ പുതിയതാണ്. ഒരു ഗവണ്മെന്റ് ജോലിക്കാരനുണ്ടാവുന്ന സ്ഥലമാറ്റങ്ങളിലൊന്നാണ് എന്നെ ഈ നാട്ടുകാരനാക്കിയത്. ചെറുപ്പം മുതലേ കൂടെയുള്ള അന്വേഷണത്വര കാരണമാവാം ഞാനയാളെ അടുത്തറിയാൻ തീരുമാനിച്ചു.
മുങ്ങുംതോറും ആഴമേറുന്ന ഗർത്തമായിരുന്നു അയാളുടെ മനസ്സ്. ബോധത്തിനുമപ്പുറം സദാ അബോധമനസ്സിനടിമപ്പെട്ട ജീവിതം പോലെ തോന്നി. ഉടലത് പറയുന്നുണ്ട് തന്നെ. നരവീണ വെട്ടിയിട്ടില്ലാത്ത ഉണങ്ങിപ്പാറിപ്പറക്കുന്ന തലമുടിയിലെന്റെ കണ്ണുടക്കി. "നിങ്ങൾ കുളിക്കാറില്ലേ?"
"എന്തിന് കുളിക്കണം?"
"എന്തിന് എന്ന് ചോദിച്ചാൽ അല്പം വൃത്തിയും വെടിപ്പുമൊക്കെ വേണ്ടേ...?"
"എന്തിനാ അതൊക്കെ?"
ദൈവമേ.. ഇതൊരു വല്ലാത്ത ചോദ്യം തന്നെ... എന്താണതിനൊരുത്തരം എന്നാലോചിച്ചു നിൽക്കുമ്പോൾ അയാൾ വാചാലമായിത്തുടങ്ങി.
"ഇരുട്ടാണേറ്റവും സുന്ദരം..
ഇരുട്ടിന് വൃത്തിയില്ലല്ലോ
പ്രണയമാണേറ്റവും മനോഹരം
പ്രണയം വെടിപ്പല്ലല്ലോ..?"
ഇരുട്ടിന് വൃത്തിയില്ലല്ലോ
പ്രണയമാണേറ്റവും മനോഹരം
പ്രണയം വെടിപ്പല്ലല്ലോ..?"
അല്പ നേരത്തെ മൗനത്തിന് ശേഷം അയാൾ വീണ്ടും സംസാരിച്ചു.
"നര ബാധിച്ച മുടിയിഴകളോടെന്റെ
പ്രണയത്തെക്കുറിച്ച് ചോദിക്കുക
വശ്യമായൊരുന്മാദത്താൽ അവ ഇളകിയാടുന്നത് കാണാം
നൃത്തനർത്തങ്ങളുടെ ദൃശ്യക്കാഴ്ചയിൽ
നിങ്ങളൊരു ലഹരിപോൽ ആസക്തനാവും
ചുളിവ് വീണ ഉടലിനോടാരായുക
ആത്മാവിൽ നൽകപ്പെട്ട ഭക്ഷണമെന്തെന്ന്
വർദ്ധിത വീര്യത്തോടെ മനസ്സാവും മറുപടി നൽകുക
പ്രണയമത്രമേൽ ശക്തമെന്ന്..
ലൈലയുടെ ഓർമ്മകളെന്നിൽ നിറയുന്ന കാലത്തോളം
മരിക്കുവതെങ്ങനെ ഞാൻ..."
പ്രണയത്തെക്കുറിച്ച് ചോദിക്കുക
വശ്യമായൊരുന്മാദത്താൽ അവ ഇളകിയാടുന്നത് കാണാം
നൃത്തനർത്തങ്ങളുടെ ദൃശ്യക്കാഴ്ചയിൽ
നിങ്ങളൊരു ലഹരിപോൽ ആസക്തനാവും
ചുളിവ് വീണ ഉടലിനോടാരായുക
ആത്മാവിൽ നൽകപ്പെട്ട ഭക്ഷണമെന്തെന്ന്
വർദ്ധിത വീര്യത്തോടെ മനസ്സാവും മറുപടി നൽകുക
പ്രണയമത്രമേൽ ശക്തമെന്ന്..
ലൈലയുടെ ഓർമ്മകളെന്നിൽ നിറയുന്ന കാലത്തോളം
മരിക്കുവതെങ്ങനെ ഞാൻ..."
അയാൾ അത് തന്നെ ആവർത്തിച്ചു കൊണ്ടേയരുന്നു. എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയോ എന്നെ കേൾക്കുകയോ ചെയ്യാതെ അയാൾ പിന്നേയും ആ പഴയ വീടിന്റെ പടികൾ കയറി കോലായിയിൽ ഇരുപ്പുറപ്പിച്ചു. ഏതോ ഒരുതരം ഭീതിയുടെ പിടിയിലെന്ന പോലെ ഞാൻ പിന്തുടരാൻ മടിച്ചു നിന്നു. പിന്നേ ഞാനെന്റെ വഴിയിലേക്ക് തിരിഞ്ഞു നടന്നു.
മനോഹരമായ കവിതകളാൽ പ്രണയത്തിന്റെ ഉണ്മയറിയിക്കുന്ന അയാളിൽ ഞാനാകൃഷ്ടനാണെന്നാണയിടുന്നു. ഇത്രമേൽ സ്നേഹിച്ചിരുന്നതാരയാണയാൾ? എന്താണയാളുടെ പ്രേമത്തിൽ സംഭവിച്ചത്?
ബേർട്ടിക്ലസ് പാർക്ക് എന്ന് വിളിക്കപ്പെടുന്ന ചെറിയൊരു പൂന്തോട്ടത്തിലെ ഒഴിഞ്ഞ ബെഞ്ചിലിരുന്ന് എന്റെ ചിന്തകൾ അയാളിലലയാൻ ഞാനനുവദിച്ചു. നീണ്ട മൂക്കും ശൗര്യം തുടിക്കുന്ന ഇറുകിയ കണ്ണും വലിയ വായയും അയാളുടെ പൂർവ്വകാല സൗന്ദര്യത്തെയും ആഢ്യത്തത്തെയും വരക്കുന്നത് പോലെ തോന്നി. അയാളൊന്ന് കുളിച്ചൊരുങ്ങിയെങ്കിൽ എന്ന് വെറുതേ ഞാനാഗ്രഹിച്ചു.
പാർക്കിലെ ഊഞ്ഞാലിൽ ഒരു കൗമാരക്കാരി ചെവിയിൽ ഹെഡ് ഫോൺ തിരുകി ആടുന്നു. അവളുടെ സൗന്ദര്യം കൊണ്ടാവാം എന്റെ കണ്ണുകൾ അവളിൽ തന്നെയുടക്കി നിന്നു. ഈ സമയത്ത് പാർക്കിലെ ഏറ്റവും മനോഹരമായ പുഷ്പം ഏതെന്ന് ചോദിക്കപ്പെടുകയാണെങ്കിൽ നൊടിയിടയിൽ ഞാൻ അവളെന്ന് ഉത്തരം നൽകും. ഊഞ്ഞാലിൽ പിടിക്കുന്നതിന് പകരം അവൾ രണ്ട് കൈകളുടേയും വിരലുകൾ കോർത്ത് താളം പിടിക്കുകയും അതോടൊപ്പം ആടിക്കൊണ്ടിരിക്കുകയും ചെയ്യുന്നത് കൗതുകത്തോടെയാണ് ഞാൻ കണ്ടത്.
പതിയേ എന്റെ കണ്ണുകൾ വശങ്ങളിലൊരുക്കിയ ഇരിപ്പിടങ്ങളിലേക്ക് നീണ്ടു. പർദ ധരിച്ച ഒരു സ്ത്രീയും തൊപ്പിയിട്ട ഒരു യുവാവും എന്തോ സംസാരിച്ചുകൊണ്ട് ബ്രൗൺ കളർ പൊതിയിലെ സ്നാക്സ് പങ്ക് വെച്ച് കഴിക്കുന്നു. ഏകദേശം നാല് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി രണ്ടായി പിഞ്ഞിക്കെട്ടിയ മുടികൾ കുലുക്കി ഊഞ്ഞാലിനടുത്തേക്ക് ഓടി വന്നു. കൗമാരക്കാരിയായ പെൺകുട്ടിക്ക് സമീപം ഒഴിഞ്ഞുകിടന്ന മറ്റൊരു ഊഞ്ഞാലിൽ കയറാൻ അവൾ ശ്രമിച്ചെങ്കിലും ഉയരം കൂടുതലായതിനാൽ അവൾക്കതിന് കഴിയാതെ ദുഃഖത്തോടെ നെറ്റി ചുളിച്ച് കവിൾ വീർപ്പിച്ച് നിൽക്കുകയും എന്തോ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു.. അത് കണ്ട് തൊപ്പി ധരിച്ച യുവാവ് എഴുന്നേറ്റ് വരികയും അവളെ അതിലിരുത്തുകയും ചെയ്ത് തിരിച്ച് തന്റെ ഇരിപ്പിടത്തിൽ ചെന്നിരുന്നു.
പെൺകുട്ടി കൗമാരക്കിയെ അനുകരിച്ചാടാൻ ശ്രമിക്കുന്നുണ്ടെങ്കിലും തുടർച്ചയായി അവളാ ഉദ്യമത്തിൽ പരാജയപ്പെടുകയും വീണ്ടും പരിശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്തു. ഇത് കണ്ട കൗമാരിക്കാരി ആട്ടം നിർത്തി ഇറങ്ങിയ ശേഷം പതിഞ്ഞ വേഗത്തിൽ പെൺകുട്ടിയെ ഊഞ്ഞാലാട്ടിക്കൊടുക്കുകയും പിന്നെ അവളുടെ കവിളിൽ ചുംബിച്ച് പാർക്കിൽ നിന്ന് പുറത്തേക്ക് പോവുകയും ചെയ്തു. അവൾ മറയുന്നത് വരെ നിരീക്ഷിച്ച കണ്ണുകൾ തിരികെ എന്നിലേക്കെത്തിയപ്പോഴാണ് മാനം ഇരുണ്ട് തുടങ്ങിയത് ഞാൻ ശ്രദ്ധിച്ചത്. അപ്പോൾ പാർക്കിൽ അനേകം സ്ത്രീ പുരുഷൻമാർ കൂട്ടമായി വരികയും ജോഡികളായി പിരിഞ്ഞ് ഓരോ മൂലകളിലേക്ക് നീങ്ങുകയും ചെയ്തു. ഞാൻ തനിച്ചാവുന്നതിന്റെ നിസാരതയെ സ്വയം ശപിച്ച് പുറത്തേക്ക് നടന്നു.
*****
*****
ബാർബിക്വസ് ഒരു പഴയ ക്വാർട്ടേഴ്സ് ആണ്. കൊച്ചു കൊച്ചു വീടുകൾ ചേർത്തുണ്ടാക്കിയത് പോലെ തോന്നിപ്പിക്കുന്ന മനോഹാരിത വരുത്താൻ അതിന്റെ എഞ്ചിനിയർക്ക് കഴിഞ്ഞിട്ടുണ്ട്. മാർക്കറ്റിൽ നിന്ന് പുതുതായി ഞാൻ വാങ്ങിയ പ്രത്യേകതരം നീല നിറത്തിലുള്ള ബൾബുകൾ എനിക്കേറ്റവും ഇഷ്ടപ്പെട്ടതായി മാറിക്കഴിഞ്ഞിരിക്കുന്നു. മുറിയിൽ പരക്കെ അത് ഓടി നടക്കുകയും വ്യത്യസ്ത രൂപഭാവങ്ങൾ സ്വീകരിക്കുകയും ചെയ്യും. ഒഴുകുന്ന പ്രകാശം എന്ന് പേരിട്ടാണ് ഞാനതിനെ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നത്. ഒരു പക്ഷേ ഈ വെളിച്ചം നിങ്ങളെ പ്രണയത്തിലാക്കിയേക്കും. നിങ്ങളാരെയാണ് പ്രണയിക്കുന്നത്? നിങ്ങൾക്കാരെയെങ്കിലും പ്രണയിക്കാനാവുമോ? പ്രണയം വികൃതമായ ഒരനുഭൂതിയാണെന്ന പക്ഷം ചേർന്നതിനാലാവണം ഞാനതിന്റെ അവിശ്വാസിയും രതി വിശ്വാസിയുമായത്.
മഞ്ഞപ്പൂക്കൾ പൂത്ത ഒരു സായാഹ്നത്തിൽ ഞാൻ വീണ്ടുമയാളെ സന്ധിച്ചു. അയാളുടെ പഴക്കം ചെന്ന കുപ്പായത്തിന്റെ പിറക് വശത്ത് കീറിയത് കണ്ടപ്പോൾ ആരോ അയാളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് ഞാനൂഹിച്ചു. അത് തന്നെയാണയാളോട് ഞാനാരാഞ്ഞതും. അയാൾ മറുപടിയായി ഓർമയില്ലെന്ന് പറഞ്ഞപ്പോൾ ഞാനത്ഭുതപ്പെട്ടു.
അയാളുടെ പ്രണയത്തെക്കുറിച്ചറിയാൻ വേണ്ടി തന്നെയാണയാളോട് വീണ്ടും ചോദ്യങ്ങൾ ചോദിച്ചത്. അയാൾ പുഞ്ചിരിക്കുകയും പിന്നെ എന്നെ നോക്കുകയും ചെയ്തു. ശേഷം തല താഴ്ത്തി ഇങ്ങനെ പറഞ്ഞു.
"പീത പുഷ്പങ്ങളുടെ വസന്തത്തിൽ
നീയെന്റെ ചുവന്ന പ്രണയത്തെക്കുറിച്ചാരായുന്നു
ഇളം ചന്ദന നിറത്തിൽ
ദേവത പ്രത്യക്ഷപ്പെടുന്നതെങ്ങനെയെന്ന്
ഞാൻ പറഞ്ഞു തരാം.
നീയെന്റെ ചുവന്ന പ്രണയത്തെക്കുറിച്ചാരായുന്നു
ഇളം ചന്ദന നിറത്തിൽ
ദേവത പ്രത്യക്ഷപ്പെടുന്നതെങ്ങനെയെന്ന്
ഞാൻ പറഞ്ഞു തരാം.
ആഴങ്ങളിലെഴുതപ്പെടുന്ന കവിതകളെ
വായിക്കാതിരിക്കുക
ഭ്രാന്തമായ പ്രണയത്താൽ നിങ്ങളൊരു
തീവ്രവാദിയായേക്കാം
വായിക്കാതിരിക്കുക
ഭ്രാന്തമായ പ്രണയത്താൽ നിങ്ങളൊരു
തീവ്രവാദിയായേക്കാം
നിങ്ങളൊരാളെയും സ്നേഹിക്കാതിരിക്കുക
വിശ്വാസവും ആചാരവും ചേർന്ന്
നിങ്ങളെ ബന്ധനസ്ഥനാക്കിയേക്കാം..."
വിശ്വാസവും ആചാരവും ചേർന്ന്
നിങ്ങളെ ബന്ധനസ്ഥനാക്കിയേക്കാം..."
ഒരിക്കലും വ്യക്തമായ മറുപടി നൽകാതെ കവിതകൾ പകരുന്നത് എന്നെ ചൊടിപ്പിച്ചുവെന്നതാണ് സത്യം. ഞാനയാളോടിനി ഒന്നും അന്വേഷിക്കില്ലെന്ന് ദൃഢപ്രതിജ്ഞയെടുത്ത് തിരിഞ്ഞു നടന്നു. അപ്പോൾ അയാൾ പൊട്ടിച്ചിരിക്കുകയും "വരൂ നമുക്കാ പ്രണയത്തിന്റെ ലഹരിയെ കുറിച്ച് വാചാലമാവാം" എന്ന് ഉച്ചത്തിൽ വിളിക്കുകയും ചെയ്തു.
"പിന്നീടാവാം...." എന്നു മാത്രം പ്രതികരിച്ച് ഞാൻ ബേർട്ടിക്ലസ് പാർക്കിൽ പോവുകയും കൗമാരക്കാരിയെ നിരീക്ഷിക്കുകയും ചെയ്തു. പാർക്കിലെ ബെഞ്ചുകൾ പൊതുവേ കാലിയായിരുന്നു. മുടി രണ്ടായി പിഞ്ഞിക്കെട്ടിയ പെൺകുട്ടിയോ അവളുടെ രക്ഷിതാക്കളോ വരാത്തതിൽ എനിക്ക് സങ്കടം തോന്നി. അല്പം അകലെയായി ഒരു ബെഞ്ചിൽ ഒരു യുവാവും യുവതിയും ദീർഘമായി തുടരുന്ന ചുംബനം കണ്ടപ്പോൾ എന്തോ ഒരു അസ്വസ്ഥത രൂപപ്പെടുകയും അതെനിക്കൊരു പ്രണയമില്ലാത്തത് കൊണ്ടാണെന്ന് തിരിച്ചറിയുകയും ചെയ്തു.
പ്രണയം ആത്മാവുകൾ തമ്മിലല്ലേ? ഒരു സംശയം അപ്പോഴാണുണ്ടായത്. അതെ. എങ്കിൽ പിന്നെന്തിനാ ചുംബനങ്ങൾ കൈമാറുന്നത്? കൈകൾ കവരുന്നത്? എന്നാൽ പ്രണയം അല്പം ലൈംഗീകത കലർന്നത് തന്നെയാവും അല്ലേ? ആരാണ് തന്റെ പ്രേമിയുടെ സ്പർഷനത്തെപോലും ആഗ്രഹിക്കാത്തത്. പ്രണയം ആത്മീയ്യമാവണമെങ്കിൽ അത് നിസ്വാർത്ഥമാവണം. മാതാവിന് മകനോട് തോന്നുന്ന സ്നേഹം പ്രണയമാണോ? അല്ലല്ലോ കാരണം അവിടെ ലൈംഗിക താത്പര്യങ്ങളില്ല എന്നത് തന്നെയല്ലേ? ലൈംഗിക താത്പര്യത്തോടെ ഒരേ വർഗ്ഗത്തിൽ പെട്ട രണ്ടു പേർ സ്നേഹിച്ചാൽ അത് സ്വവർഗ്ഗ പ്രണയമാവുന്നു അല്ലെങ്കിൽ വെറും സൗഹൃദം മാത്രം.
അനേകം സംശയങ്ങളുടെ ഭാണ്ഡച്ചുമടാണ് ഒരു ചുംബനം എനിക്കേകിയത്. ഞാനാ കാഴ്ചയിൽ നിന്ന് കണ്ണെടുത്ത് ഊഞ്ഞാലാടുന്ന സുന്ദരിക്കരികിലേക്ക് നീങ്ങി. അവൾക്കിടതു വശത്തായി ഒഴിഞ്ഞ ഊഞ്ഞാലിൽ ഇരിക്കുകയും പിന്നെ പതിയെ ആടാൻ തുടങ്ങുകയും ചെയ്തു. ഇടയ്ക്കെപ്പോഴോ ഇരുവരുടേയും കണ്ണുകളുടക്കിയപ്പോൾ പുഞ്ചിരികൾ കൈമാറുകയും പേരുകൾ അന്യോനം പറയുകയും ചെയ്തു. "ആനന്ദ്.."
''ഫരിസ്ത..."
അതൊരു പുതുമയുള്ള പേരായി എനിക്ക് തോന്നി. ആ കൗതുകം അവളോട് പറയുകയും അവളതിന്റെ അർത്ഥം പറഞ്ഞു തരികയും ചെയ്തു. മാലാഖ എന്നാണത്രെ അത്. ഒരു പേർഷ്യൻ പദമാണ്. ഹിന്ദുസ്ഥാനി ഭാഷയിലും ഈ പദം ഉപയോഗിക്കാറുണ്ട്. "ഭൂമിയിലെ മാലാഖയാണോ?" എന്ന ചോദ്യത്തിന് കണ്ണിറുക്കി ചിരിച്ച് അവൾ കീഴ്‌ച്ചുണ്ട് കടിച്ചു... അപ്പോൾ അവളെ ഒരു മാലാഖയായി തന്നെ എനിക്ക് തോന്നി. ഒരു നിമിഷം ഞാനവളെ പ്രേമിച്ചേക്കുമോ എന്ന് ചിന്തിക്കുകയും അടുത്ത നിമിഷം അയാളെ കുറിച്ചോർമ്മ വരികയും ചെയ്തു. അതോടെ എന്റെ ചിരി മാഞ്ഞു പോവുകയും ഞാൻ ഊഞ്ഞാലാട്ടം നിർത്തി താഴെ ഇറങ്ങുകയും ചെയ്തു.
തുടർച്ചയായ കണ്ടുമുട്ടലുകൾ ഞങ്ങൾക്കിടയിലുണ്ടായപ്പോൾ ഫരിസ്ത ഞാനുമായി ഏറെ അടുത്തു. അത് പ്രണയത്തോളം ഗാഢമോ രതിയോളം സുന്ദരമോ ആണെന്ന് ഞാനൂഹിച്ചു. അവൾക്കെന്നെ പ്രേമിക്കാൻ കഴിയുമോ എന്നാശങ്കപ്പെടുകയും അവളോടത് പറയാൻ പേടിക്കുകയും ചെയ്തു. എങ്കിലും ഞങ്ങൾക്കിടയിൽ സന്ധിക്കലുകൾ തുടരുകയും പലതും സംസാരിക്കുകയും ചെയ്തു.
******
******
പാർക്കിന് വെളിയിലായി കവാടത്തിന് ഇടതു വശത്ത് ഒരു ചെറിയ ഹോട്ടലുണ്ട്. അത്യാവശ്യം പത്തു മുതൽ പതിനഞ്ചു പേർ വരെ ഒരേ സമയം ഇരിക്കാൻ കഴിയുന്നത്ര വിശാലത മാത്രമാണ് അതിനുള്ളത്. ഞങ്ങളവിടേക്ക് കയറുമ്പോൾ വലതു മൂലയിലായി ഒരു പെൺകുട്ടിയും ഒരാൺകുട്ടിയും ചുമരിന് നേരെ തിരിഞ്ഞിരുന്നു എന്തോ പാനം ചെയ്യുന്ന തൊഴിച്ചാൽ ഒഴിഞ്ഞ ഇരിപ്പിടങ്ങളാണവിടെ ഉണ്ടായിരുന്നത്. കഴുത്തിൽ കുരിശുമാല ധരിച്ച ഒരു സുന്ദരൻ യുവാവ് ഞങ്ങൾക്കരികിലേക്ക് ധൃതിപ്പെട്ട് വരികയും ഇരിപ്പിടത്തിലേക്ക് ക്ഷണിക്കുകയും ഇടത്തേ മൂലയിൽ ഒതുക്കിയിട്ട ടേബിളിലേക്ക് ആനയിക്കുകയും ചെയ്തു. കയറി വരുന്നവർക്ക് പെട്ടന്ന് കണ്ണെത്താത്ത വിധത്തിലാണ് അവിടെ ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്.
''ഞങ്ങൾ പ്രണയികളാണെന്നവൻ കരുതുന്നു." ഫരിസ്തയാണ് തുടങ്ങിയത്.
''എനിക്കും തോന്നി..." പിന്നെ മൗനത്തിന്റെ മറ രൂപപ്പെടുകയും നമുക്കിടയിൽ കനം വെക്കുകയും ചെയ്തു. ഏറെ നേരത്തെ ചിന്തയ്ക്ക് ശേഷം ഞാനാ മറയെ മുറിച്ച് കൊണ്ട് ഒരു ചോദ്യമെറിഞ്ഞു.
"ഫരിസ്ത ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ?"
അവളുടെ കണ്ണുകൾ എന്റെ കണ്ണിൽ തന്നെ തറച്ചു നിൽക്കുകയും മുഖത്ത് കാർമേഘങ്ങൾ ഇരുണ്ട് കൂടുകയും കണ്ണിൽ ഉറവ പൊട്ടുകയും ചെയ്തു. അവൾ മുഖം താഴ്ത്തി ഇടതു കൈവിരലുകൾ കൊണ്ട് കണ്ണുകൾ തിരുമ്മുകയും തുടക്കുകയും ചെയ്തു. പിന്നെ പതിയേ സ്വരം താഴ്ത്തി പറഞ്ഞു തുടങ്ങി
(തുടരും)
Badsha K

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക