Slider

മുഖമൂടികൾ

0

മുഖമൂടികൾ
---------------------
രാവിലെ
ഉറക്കിൽ നിന്നും
എഴുന്നേറ്റു 
അവളും ഞാനും
അലമാരയിലെ
ശേഖരത്തിൽ നിന്ന്
ഓരോ മുഖമൂടിയണിഞ്ഞു
അവൾ പിന്നാമ്പുറത്തൂടെയും
ഞാൻ മുൻവശത്തെ
ഗെയിറ്റ് വഴിയും പുറത്തിറങ്ങി
വേർപിരിഞ്ഞു.
വഴിയിൽ
എതിരെ അപരിചിതരായ
പല മുഖമൂടികൾ
ഇണകളായി
ബസ്റ്റോപ്പിലും
പീടികത്തിണ്ണയിലും
ചായക്കടയിലും
മരത്തിന്റെ മറവിലും
ഇഴപിരിഞ്ഞു ഇഴയുന്നു.
പരിചിത മുഖങ്ങൾ
കാണുമെന്നു കരുതി
അടുത്തു കണ്ട
വീടിന്റെ മതിൽ ചാടി
അകത്ത് കയറി
അവിടെയും
രണ്ട് മുഖമൂടികൾ
ഇഴപിരിഞ്ഞു ഇഴയുന്നു.
സ്ഥിര പരിചിത
ഓരോ മുഖമൂടികളുടെ
പിന്നാമ്പുറ
വീട്ടിൽ കയറിപ്പോഴും
അവർക്കെല്ലാം
പുതു മുഖമൂടികൾ
കിട്ടിയിരുന്നു.
മുഖമൂടികളുടെ
ഹോൾസെയിൽ കടയിൽ
കയറാൻ നോക്കുമ്പോൾ
നിറം മാറ്റാൻ വന്ന
നീണ്ട മുഖമൂടിക്കാരുടെ
വലിയ നിരകൾ
ഞാൻ
ധിറുതിയിൽ
കുറുക്കു വഴികളിലൂടെ ഓടി
വീടിന്റെ മതിൽ ചാടി
വാതിൽ പൂട്ടിയിരുന്നു
എനിക്ക് മുന്നേ വന്ന
അവൾ
പുതിയ മുഖമൂടിയുമായി
ഇഴപിരിയുന്നു.
ഞാൻ തിരിച്ചു
മതിൽ എടുത്തു ചാടി
എനിക്കെതിരെ
വഴിയിൽ
ഒരു സുന്ദര മുഖമൂടി
കിട്ടിയ മുഖമൂടിയുമായി
അടുത്തു കണ്ട
വിറകുപുരയിൽ കയറി
ഇഴപിരിയാൻ.
-------------------------------------
നിഷാദ് മുഹമ്മദ്... "
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo