Slider

വിചിത്ര ജീവികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി..

0

വിചിത്ര ജീവികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി..
കേരളം..
തൊണ്ണൂറുകളുടെ തുടക്കത്തിൽ കേരളത്തിൽ നിന്നു അപ്രത്യക്ഷമായിയെന്നു വിശ്വസിക്കുന്ന വിചിത്ര ജീവികളുടെ അവശിഷ്‌ടങ്ങൾ കണ്ടത്തി..
ഓടുമേഞ്ഞ കൊച്ചുവീടുകളിൽ താമസിച്ചിരുന്ന അവർ അടുപ്പുകളുണ്ടാക്കി ഭക്ഷണം പാകം ചെയ്യുകയും പങ്കുവച്ചു കഴിക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു..
അധ്വാനത്തിലൂടെ അന്നന്നത്തെ ഭക്ഷണത്തിനു വക കണ്ടെത്തിയിരുന്ന അക്കൂട്ടർ തികഞ്ഞ സംതൃപ്തിയോടെ കുടുംബജീവിതം നയിച്ചവരായിരുന്നുവത്രെ..
വിത്യസ്തമായ ആചാര വിശ്വാസങ്ങൾ കാത്തുസൂക്ഷിക്കുമ്പോൾ തന്നെയും മറ്റുളളവരുടെ വിശ്വാസത്തെ ബഹുമാനിച്ചും അംഗീകരിച്ചുമായിരുന്നു അവർ ജീവിച്ചിരുന്നത്..
അക്കാലത്തുണ്ടായിരുന്ന പ്രധാന ആഘോഷങ്ങളിലൊക്കെ അവർ ഒത്തൊരുമയോടെ പങ്കെടുത്തിരുന്നതായും പറയപ്പെടുന്നുണ്ട്..
ചായക്കടയെന്ന പേരിൽ നിർമ്മിക്കപ്പെട്ട സ്ഥലങ്ങളിൽ പ്രായഭേദമന്യെ ആളുകൾ ഒന്നിച്ചിരിക്കുകയും നാട്ടു വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നതായി പ്രശസ്ത ചൈനീസ് സഞ്ചാരിയും അക്കാലത്തു മീൻവിൽപ്പനയിൽ പ്രഗത്ഭനുമായിരുന്ന അയമു മിസൂഷി തന്റെ 'കൊട്ടയിലെ അയിലത്തല' എന്ന പുസ്തകത്തിൽ പറയുന്നുണ്ട്..
മീൻ വാങ്ങിക്കാൻ കാശില്ലാത്തവർ പോലും അക്കാലത്തു സുലഭമായിരുന്ന കോഴിമുട്ട കൊടുത്തു മീൻ വാങ്ങിക്കാറുണ്ടായിരുന്നുവത്രെ..
കുട്ടികൾ അവർക്കുള്ള കളിപ്പാട്ടങ്ങൾ സ്വന്തമായി നിർമിച്ചാണത്രെ കളികളിൽ ഏർപ്പെട്ടിരുന്നത്..
അക്കാലത്തു പ്രചാരത്തിലുണ്ടാരുന്ന ഹവായി ചെരുപ്പ് കൊണ്ടുണ്ടാക്കിയിരുന്ന മനോഹരമായ കൈവണ്ടികളും വാഹനങ്ങളുടെ ഉപയോഗ ശൂന്യമായ ടയറുകൾ അലങ്കരിച്ചു കൈകൊണ്ടു ഉരുട്ടി കൊണ്ടുപോവലുമൊക്കെയാരുന്നുവത്രെ പ്രധാന വിനോദങ്ങൾ..
ആളുകളിൽ വായനാ ശീലം വർദ്ധിപ്പിക്കാനും പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്താനും ഒട്ടനവധി വായനശാലകൾ ഉണ്ടാക്കിയിരുന്നു അവർ..
അക്കാലത്തെ പ്രധാന യാത്രോപാധി ബസ്സ് എന്ന യാത്രാവാഹനമായിരുന്നതിനാൽ വായനശാലയോടു ചേർന്നു തന്നെ ബസ്റ്റോപ്പുകളും നിർമ്മിച്ചിരുന്നു..
സന്ധ്യാ സമയങ്ങളിൽ ഒട്ടുമിക്ക വീടുകളും നാമജപം കൊണ്ടും സ്വലാത് കൊണ്ടുമൊക്കെ സജീവമായിരുന്നുവെന്നു ചില ചരിത്ര രേഖകൾ സാക്ഷ്യം വഹിക്കുന്നുണ്ട്..
റേഡിയോ എന്നറിയപ്പെടുന്ന ഇലക്ട്രോണിക് ഉപകാരണമായിരുന്നത്രെ ഒട്ടുമിക്ക വീടുകളിലെയും പ്രധാന വിനോദോപാധി..
വയലും വീടും..
യുവവാണി തുടങ്ങി ഒട്ടനവധി ആകർഷണീയമായ പരിപാടികൾ കൊണ്ടു സമ്പന്നമായിരുന്നു പോലും ആ കുഞ്ഞു പാട്ടു പെട്ടി..
നട്ടുച്ച നേരത്തു ഒട്ടുമിക്ക വീടുകളിലും ചലച്ചിത്ര ഗാനങ്ങൾ ഉയർന്ന് കേൾക്കാറുണ്ടായിരുന്നുവെന്നു പിൽക്കാലത്തു പലരും അവരുടെ ഓർമ്മക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്..
നാടൻ അരികൊണ്ടുള്ള ചോറു അല്ലെങ്കിൽ കഞ്ഞി..
കപ്പ എന്നിവയൊക്കെ ചേർന്നതാരുന്നു അവരുടെ ഭക്ഷണ രീതി..
പാചകം ചെയ്യാനാവശ്യമുള്ള അസംസ്‌കൃത വസ്തുക്കൾ വീടിനു ചുറ്റുമുള്ള തൊടിയിൽ നിന്നു തന്നെ ശേഖരിക്കുകയാണത്രെ അവർ ചെയ്തിരുന്നതു..
കൂടാതെ ഭക്ഷ്യാവശ്യത്തിനുള്ള പച്ചക്കറികളും അവർ സ്വന്തമായി തന്നെ ഉണ്ടാക്കിയെടുത്തിരുന്നു..
ഇന്നപൂർവമായി ലഭിക്കുന്ന ശുദ്ധജലം കൊണ്ടു സമ്പന്നമായിരുന്നുവത്രെ അവരുടെ വാസസ്ഥലങ്ങൾ..
ലോകത്തിനു മുഴുവനും അഭിമാനിക്കാവുന്ന വിധം ഒത്തൊരുമയും സാഹോദര്യവും കാത്തുസൂക്ഷിച്ചിരുന്ന അവരുടെ തകർച്ചക്കുള്ള പ്രധാന കാരണം എന്താണെന്നറിവായിട്ടില്ല..
സ്ഥാനമാനങ്ങൾക്കു വേണ്ടി മതങ്ങളെയും മറ്റും ദുരുപയോഗം ചെയ്ത ദുഷിച്ച രാഷ്ട്രീയ ചിന്താഗതിയാണ് അവരുടെ തകർച്ചക്ക് കാരണമായതെന്ന് ചിലരെങ്കിലും ഉറച്ചു വിശ്വസിക്കുന്നുണ്ട്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo