Slider

ചിലത്...

0

ചിലത്...
........................................
ചില ഇഷ്ടങ്ങളുണ്ട്
മനസ്സിന്റെ കോണിൽ മൂടിവെക്കപ്പെട്ടവ..
ചിലതങ്ങിനെയല്ലേ..
ഉള്ളിന്റെയുള്ളിൽ മൂടിവെയ്ക്കപ്പെടുമ്പോ
എന്നുമെന്നും മധുരിക്കുന്നവ,
പഴകുമ്പൊ വീഞ്ഞുപോലെ
വീര്യം കൂടുന്നവ..
ചില നോവുകളുണ്ട്
പറയാതെ പറഞ്ഞതും ,
അറിയാതെ അറിഞ്ഞതുമായ
ചില നോവുകൾ..
ചില ഓർമ്മകളുണ്ട്
പനിനീർ മഴയായെന്നിൽ പെയ്യുന്നവ,
മയിൽപ്പീലിപോലെ ഭംഗിയുള്ളവ,
എന്നെന്നും ഓർത്തിരിക്കാൻ സുഖമുള്ളവ..
ചില നഷ്ടങ്ങളുണ്ട്
വാക്കുകളാൽ പറഞ്ഞു തീർക്കാൻ പറ്റാത്തവ,
ഹൃദയത്തിന്റെ കോണിലേയ്ക്ക്
എന്നേക്കുമായി എഴുതിത്തള്ളപ്പെട്ടവ,
ഒരു വിങ്ങലായെന്നെ ചുട്ടു പൊള്ളിക്കുന്നവ..
ചില സ്വപ്നങ്ങളുണ്ട്
പട്ടുനൂൽ കൊണ്ടു നെയ്തവ,
മറ്റാരുമറിയാതെ
പട്ടടയിൽ എന്നോടൊപ്പം എരിഞ്ഞുതീരേണ്ടവ..
ചില ഹൃദയ ബന്ധങ്ങളുണ്ട്
സ്നേഹം കൊണ്ട് വരിഞ്ഞു മുറുക്കപ്പെട്ടവ,
ലഹരിയായാലടർത്തി മാറ്റാൻ പറ്റാത്തവ..
ചില മോഹങ്ങളുണ്ട്
ഒരു നാഗമാണിക്യത്തിന്റെ
തിളക്കത്തോടെ,വിശുദ്ധിയോടെ
ഞാനൊളിച്ചു വെച്ചവ,
എന്നുമെന്നും സ്വപ്നമായ് തീരാൻ വിധിക്കപ്പെട്ടവ....
.....................................................
മായാദിനേഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo