മഴപ്പെണ്ണ്..!!
□□□□□□□
□□□□□□□
കാതരേ
നിന്നിലേക്കെത്തുവാനായി ഞാന്‍
എത്രകാതം താണ്ടി അറിയില്ലയിന്നുമേ
നിന്നിലേക്കെത്തുവാനായി ഞാന്‍
എത്രകാതം താണ്ടി അറിയില്ലയിന്നുമേ
ഓമലേ
എന്തിനാണിത്രമേല്‍ പരിഭവം മൗനവും
പറയാതെഅറിയുന്നു ഞാന്‍നിന്‍െറനൊമ്പരം
എന്തിനാണിത്രമേല്‍ പരിഭവം മൗനവും
പറയാതെഅറിയുന്നു ഞാന്‍നിന്‍െറനൊമ്പരം
പാതിയാണ്
ഇടവപ്പാതിയാണിന്നുനീ തോരാമഴയാണ്
ഹൃദയത്തില്‍ പെയ്തപെരുമഴയാണ് നീ
ഇടവപ്പാതിയാണിന്നുനീ തോരാമഴയാണ്
ഹൃദയത്തില്‍ പെയ്തപെരുമഴയാണ് നീ
കാണുന്നു
കാതരേ കണ്ണടച്ചാല്‍നിന്നെ രാവേറെയായാലും
എന്നുമെന്നുളളില്‍ പ്രകാശംപരത്തും നീ
കാതരേ കണ്ണടച്ചാല്‍നിന്നെ രാവേറെയായാലും
എന്നുമെന്നുളളില്‍ പ്രകാശംപരത്തും നീ
ഞാന്‍
നിശാഗന്ധി പൂവായ് വിരിഞ്ഞൂ നിലാവത്ത്
നീയാം ശലഭമങ്ങണയുന്നതുംകാത്ത്
നിശാഗന്ധി പൂവായ് വിരിഞ്ഞൂ നിലാവത്ത്
നീയാം ശലഭമങ്ങണയുന്നതുംകാത്ത്
മധുരമാം
മധുവോ നുകര്‍ന്നുനീ മഴപോലെ ചാറീട്ട്
വെയിലിനോടൊപ്പം പറന്നുപോയി
മധുവോ നുകര്‍ന്നുനീ മഴപോലെ ചാറീട്ട്
വെയിലിനോടൊപ്പം പറന്നുപോയി
ഹൃദയമാം
ജാലക വാതിലിന്‍ ചാരെനീ തൂവാനമായ്വന്നു
മുട്ടിവിളിച്ചപ്പോള്‍ ഞാനുംകുതിര്‍ന്നുപോയ്
ജാലക വാതിലിന്‍ ചാരെനീ തൂവാനമായ്വന്നു
മുട്ടിവിളിച്ചപ്പോള്‍ ഞാനുംകുതിര്‍ന്നുപോയ്
തോഴനാം
കാറ്റിന്‍െറ പാട്ടിന്ന് താളംപിടിച്ചു നീ
നൃത്തംചവിട്ടുന്നെന്‍ ഹൃദയത്തിന്‍ താളമായ്
കാറ്റിന്‍െറ പാട്ടിന്ന് താളംപിടിച്ചു നീ
നൃത്തംചവിട്ടുന്നെന്‍ ഹൃദയത്തിന്‍ താളമായ്
ഓര്‍ക്കുക
മഴയാണ് നീയെങ്കില്‍ പുഴയാകും ഞാന്‍
കാഴ്ചകണ്ട് ഒഴുകാം നമുക്കിനി ഒരുമിച്ചെന്നും
മഴയാണ് നീയെങ്കില്‍ പുഴയാകും ഞാന്‍
കാഴ്ചകണ്ട് ഒഴുകാം നമുക്കിനി ഒരുമിച്ചെന്നും
മഴയില്‍
നിറഞ്ഞോരുപുഴപോലെയന്നു നാം
ഒഴുകുമ്പോള്‍ ഓളങ്ങള്‍ നാണിക്കയില്ലയോ
നിറഞ്ഞോരുപുഴപോലെയന്നു നാം
ഒഴുകുമ്പോള്‍ ഓളങ്ങള്‍ നാണിക്കയില്ലയോ
തോരാതെ
പെയ്യണം മഴയില്‍ കുതിരണംപെരുമഴയാവണം
ഇന്നെന്‍െറ പെണ്ണ് മഴപ്പെണ്ണ് നീ..!!
പെയ്യണം മഴയില്‍ കുതിരണംപെരുമഴയാവണം
ഇന്നെന്‍െറ പെണ്ണ് മഴപ്പെണ്ണ് നീ..!!
ആര്‍.ശ്രീരാജ്..................

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക