ക്ഷമ പരിശീലിക്കണം.
നോമ്പിന്റെ മർമ്മ പ്രധാനമായ ഗുണങ്ങളിലൊന്നാണ് ക്ഷമയുടെ പരിശീലനം. ദേ ഹേച്ഛകളിൽ നിന്നുള്ള മോചനമാണ് നോമ്പിന്റെ ഒരു വശമെങ്കിലും നോമ്പ് കൊണ്ട് ഗുണം കിട്ടണമെങ്കിൽ ക്ഷമ അത്യന്താപേക്ഷിതമാണ്.
മുപ്പത് ദിവസം തുടർച്ചയായി നോമ്പ് നോറ്റ ഒരു വ്യക്തിക്ക് ക്ഷമ ഉണ്ടായില്ലാ എങ്കിൽ അവന്റെ നോമ്പ് കൊണ്ട് ഇഹലോകത്ത് ഒരു ഗുണവുമില്ലാ എന്ന് മനസ്സിലാക്കാം..
അത്തർ വിൽപനക്കാരനുമായി ആ സുഗന്ധം ആസ്വദിക്കാൻ ജനങ്ങൾ അടുത്തുകൂടുന്നത് പോലെ മുപ്പത് ദിവസം നോമ്പ് നോറ്റ ഒരു വ്യക്തിയുമായി അടുത്തു കൂടാൻ ജനങ്ങൾ ആഗ്രഹിക്കുമെന്ന് നോമ്പുമായി ബന്ധപ്പെട്ടവിശദീകരണങ്ങളിൽ കാണാം.

എങ്ങിനെയാണ് ക്ഷമ പരിശീലിക്കുന്നത്?. നമുക്കു നോക്കാം.
നോമ്പ് എന്ന കർമ്മത്തിൽ ശ്രദ്ധിക്കേണ്ടത് മൂന്ന് കാര്യങ്ങളാണ്.
ആശയം, ആമാശയം, ആസ്വാദനം എന്നിവയാണവ.
ആശയങ്ങൾ നാം പ്രകടിപ്പിക്കുന്ന രീതി പ്രധാനമായും സംസാരത്തിലൂടെയാണ്.
സംസാരത്തെ എങ്ങിനെ നിയന്ത്രിക്കാം എന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഖുർആൻ പറയുന്നത് പൂർവ്വികർ നോമ്പ് നോറ്റത് പോലെ നോൽക്കുക എന്നാണ്.

പൂർവ്വികരുടെ നോമ്പിൽ വ്യക്തമായി പറഞ്ഞത് സകരിയാനബിയുടെ നോമ്പാണ്.
മൂന്ന് ദിവസം വായ തുറക്കാതിരുന്നു സകരിയാനബി.( അ )
ഒരു സന്താനം, അതും പ്രവാചകത്വ പദവി ലഭിക്കാൻ സാദ്ധ്യതയുള്ള ഒരു മകൻ തനിക്ക് ജനിക്കാൻ പോകുന്നു എന്ന സന്തോഷം ഒരു ഭാഗത്ത്.
ഭാര്യ ഗർഭിണിയാണെന്ന് അല്ലാഹു മലക്കുകൾ വഴി അറിയിച്ചപ്പോൾ സന്തോഷം കൊണ്ടാണെങ്കിലും തെളിവ് ആവശ്യപ്പെട്ടതിൽ കുറ്റബോധം മറുഭാഗത്ത്. രണ്ട് വികാരങ്ങളുടെയും സമ്മിശ്രഭാവം ആയിരുന്നു സക്കരിയാനബിയുടെ നോമ്പ്. ദൈവഭയവും ദൈവത്തിൽ നിന്നുള്ള അനുഗ്രഹങ്ങൾ തനിക്ക് ലഭിക്കും എന്ന പ്രത്യാശയും ഒരുമിച്ചു ചേർന്ന വികാരം.

പൂർണ്ണമായും മൗനം അവലംബിച്ചു. അത്യാവശ്യങ്ങൾക്ക് ആംഗ്യത്തിലൂടെ സംസാരിച്ചു. എന്നാലും വായ തുറന്നില്ല. പ്രവാചകന്മാർക്ക് അല്ലാഹുവിനെ കുറിച്ചുള്ള ചിന്ത മുറിയാൻ പാടില്ല. ആയതിനാൽ സംസാരം ദൈവ ചിന്ത മുറിയാൻ കാരണമാകും.
മൂസാ നബി' നോമ്പ് നോറ്റപ്പോൾ പൂർണമായും മൗനം അവലംബിച്ചു.തൂരി സീനാ പർവ്വതത്തിലേക്കുള്ള യാത്രയിൽ അല്ലാഹുവിനോട് മാത്രമായിരുന്നു സംസാരിച്ചിരുന്നത്.
ആയതിനാൽ വിശ്വാസികൾ നോമ്പ് നോൽക്കുമ്പോൾ വായപൂർണമായി അടക്കാൻ ശ്രമിക്കുന്നതാണ് ഉത്തമം. അതിന് കഴിയാത്ത സാഹചര്യം ഉള്ളതിനാൽ പറയുന്ന വാക്ക് നല്ലത് മാത്രമാക്കണം. ഇതിന് വമ്പിച്ച ക്ഷമ തന്നെ വേണം. അങ്ങിനെ സംസാരത്തെ നിയന്ത്രിച്ച് അവൻ ക്ഷമിക്കാൻ പഠിക്കുന്നു.

അടുത്തത് ആസ്വാദനമാണ്. ലൈംഗികാസ്വാദനം പൂർണമായി വിലക്കിയിട്ടുണ്ട്. നോമ്പ് നോൽക്കുന്നവരുടെ പലരുടെയും ഒരു തെറ്റായ ധാരണയാണ് ഗുഹ്യസ്ഥാനം കൊണ്ട് ചെയ്യുന്നത് മാത്രമാണ് കുറ്റകരമായിട്ടുള്ളത് എന്ന്. എന്നാൽ ഗുഹ്യസ്ഥാനം എന്നത് ലൈംഗികതയുടെ കേന്ദ്രമാണ്. ശരീരത്തിന്റെ മറ്റു അവയവങ്ങളും ലൈംഗികത ആസ്വദിക്കുന്നു.
ഹൃദയം കൊണ്ട് നാം ആസ്വദിക്കുന്നു. കണ്ണുകൾ കൊണ്ട്, കൈകൾ കൊണ്ട്, അങ്ങിനെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും അതിന്റേതായ രൂപത്തിൽ ലൈംഗികത ആസ്വദിക്കാൻ കഴിയുന്ന രൂപത്തിലാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളത് അതുകൊണ്ട് തന്നെ ഈ ലൈംഗികാസ്വാദനമെല്ലാം നോമ്പിന്റെ ലക്ഷ്യങ്ങൾക്ക് വിഘാതം സൃഷ്ടിക്കും. ആയതിനാൽ ലൈംഗീകതയെ നിയന്ത്രിക്കൽ അത്യാവശ്യമാണ്. അതിനു പ്രയാസത്തോടെയുള്ള ക്ഷമ തന്നെ വേണം. ഇങ്ങനെ ക്ഷമിക്കാൻ കഴിഞ്ഞാൽ അവൻ വ്യക്തിത്വ വികാസത്തിന്റെ വലിയ ഒരു കടമ്പ കൂടി കടന്നു എന്ന് മനസിലാക്കാം.

മൂന്നാമത്തേത് ആമാശയമാണ്.
ആമാശയം എന്നത് വികാരങ്ങളുടെ കേന്ദ്രമാണ്. മനസിനെ മൂന്ന് ഭാഗമായി തിരിച്ചാൽ ഒന്ന് ബുദ്ധി തലച്ചോറിലും ശക്തി,ബലം ഹൃദയത്തിലും സ്നേഹം ആമാശയത്തിലുമാണ് കേന്ദ്രീകരിക്കുന്നത്.
അതേ പോലെ തന്നെ വികാരങ്ങളുടെ മറ്റു അവസ്ഥകളായ സങ്കടം, സഹാനുഭൂതി, സഹിഷ്ണുത, സഹതാപം, ദേഷ്യം, വെറുപ്പ്, കോപം എല്ലാം മനസിന്റെ ആമാശയമെന്ന കേന്ദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്.പട്ടിണി കിടക്കേണ്ടി വരുമ്പോൾ ഈ വികാരങ്ങളെല്ലാം ശക്തിപ്പെടും.
ഇതിൽ മുൻ കോപം ആണ് നോമ്പുകാരന്നെ പെട്ടെന്ന് കീഴടക്കുക. നോമ്പുള്ളവൻ മുൻകോപിയായാൽ നോമ്പ് തലയിൽ കയറിയവൻ എന്നാണ് ആളുകൾ പറയുക. നോമ്പുകാരന് കോപത്തെ അടക്കി നിർത്തുവാൻ കഴിയണം. എന്നാലെ അവന്റെ കൂടെ അത്തർ വിൽപനക്കാരന്റെ പിന്നിൽ ആള് കുടുന്നത് പോലെ ആള് കൂടുകയുള്ളു.

ഈ മൂന്ന് അവസ്ഥകളിലും ക്ഷമിക്കാൻ കഴിയലാണ് നോമ്പിന്റെ മർമ്മ പ്രധാനമായ ഭാnങ്ങളിലൊന്ന്. അതു വഴി അവൻ വിജയിക്കുകയും ക്ഷമ ശീലമാക്കാൻ കഴിഞ്ഞാൽ ഈ ലോകത്തു തന്നെ അവൻ ഉന്നതനാവുകയും ചെയ്യുന്നതാണ്.
സമയക്കുറവ് മൂലം കൂടുതൽ വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല.
ഹുസൈൻ എം കെ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക