Slider

ഇനിയും ഒരു ജന്മം

0
ഇനിയും ഒരു ജന്മം
===========
ഇനിയൊരു
ജന്മമുണ്ടങ്കിൽ
പല പാതിയായി 
പല രൂപത്തിൽ
ജനിക്കണം
ഒരു ജന്മം
വിദ്യാലയ തിരുമുറ്റത്തെ
മാവായി വളരണം
തണലാകണം
കലപില കേൾക്കണം
കല്ലേറ് കൊള്ളണം
മധുരിക്കും മാങ്ങകൾ കനിയണം
പിന്നെ ഒരുനാൾ
വെട്ടേറ്റു മറിഞ്ഞു വീഴണം
ഇനിയൊരു ജന്മം
പീഢിതയായ പെണ്ണാവണം
ആയുധം കൈകളിൽ കരുതണം
പീഡിപ്പിച്ചവനെ കാണണം
പീഢിതരായവൾക്ക് കഴിയാഞ്ഞത്
ഭദ്രകാളിയായി
അവന്റെ ലിംഗം മുറിക്കണം.
ഇനിയൊരു ജന്മം
യുദ്ധഭൂമിയിലെ ബാലനാവണം
കവണ വാങ്ങണം
ശത്രുവിന്റെ ടാങ്കറുകളെ കല്ലെറിയണം
നെഞ്ചുവിരിച്ചു നിൽക്കണം
അവസാനം
വെടിയേറ്റ്‌ രക്തം പൊടിഞ്ഞു വീഴണം
ഇനിയൊരു ജന്മം
കാക്കയായി ജനിക്കണം
ആയിരങ്ങളുടെ കയ്യടി വാങ്ങണം
ബലിച്ചോറു തിന്നണം
പ്രാർത്ഥനയിലും, മനസ്സിലും നിറയണം
കൂട്ടിൽ കയറികൂടിയ കുയിലിനെ
ആട്ടി പുറത്താക്കണം
അവസാനത്തെ ജന്മം
ഞാനായി വീണ്ടും ജനിക്കണം
അമ്മയുടെ മുലപ്പാൽ നുണയണം
അച്ഛന്റെ വിരൽ തൂങ്ങി
ഉത്സവത്തിനും നേർച്ചക്കും പോകണം
ചിലരോട് മാപ്പ് പറയണം
തെറ്റുകൾ തിരുത്തണം
പ്രണയിനിയെ വീണ്ടും കാണണം
പറയാൻ ഭയന്ന പ്രണയം പറയണം
മരിക്കണം.
ഒരേ ഒരു ജന്മം
ജീവിച്ചു തീർക്കണം
ആഗ്രഹിച്ചതൊന്നും നടക്കാതെ
മരിച്ചു ജീവിക്കണം
--------------------------------------
നിഷാദ് മുഹമ്മദ്... "
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo