നീയെന്ന ശക്തി(ഗദ്യ കവിത)
´´´´´´´´´´´´´´´´´´´´´´´ ´´´´´´´´´´´´´´´´´
നിന്റെ ഒരു വാക്കിൽ പിറന്ന
പ്രണയത്തിന്റെ
മാന്ത്രിക ഭാവങ്ങളിൽ
ഞാൻ ഒരായിരം കവിതകളെഴുതി...
´´´´´´´´´´´´´´´´´´´´´´´ ´´´´´´´´´´´´´´´´´
നിന്റെ ഒരു വാക്കിൽ പിറന്ന
പ്രണയത്തിന്റെ
മാന്ത്രിക ഭാവങ്ങളിൽ
ഞാൻ ഒരായിരം കവിതകളെഴുതി...
നിന്റെ ഒരു കടാക്ഷം
പകർന്നു തന്ന
ഊർജ്ജ പ്രവാഹങ്ങളിൽ
ഞാൻ
സ്നേഹത്തിന്റെ ഇതിഹാസങ്ങളെഴുതി..
പകർന്നു തന്ന
ഊർജ്ജ പ്രവാഹങ്ങളിൽ
ഞാൻ
സ്നേഹത്തിന്റെ ഇതിഹാസങ്ങളെഴുതി..
നിന്റെ സാമീപ്യമാമനുഭൂതികളിൽ
പ്രണയത്തിന്റെ
സുവർണ്ണ സാമ്രാജ്യം
ഞാൻ പടുത്തുയർത്തി..
പ്രണയത്തിന്റെ
സുവർണ്ണ സാമ്രാജ്യം
ഞാൻ പടുത്തുയർത്തി..
നിന്റെ കാതരമാം സ്വരഭംഗിയിൽ
ഞാൻ ശ്രുതിയായലിഞ്ഞു
സ്വരരാഗങ്ങളുടെ
ഗംഗയായൊഴുകി...
ഞാൻ ശ്രുതിയായലിഞ്ഞു
സ്വരരാഗങ്ങളുടെ
ഗംഗയായൊഴുകി...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക