സഹനം സഹിക്കയസാദ്ധ്യം.
****************************
ഗാന്ധി പ്രതിമ തകർത്ത
രാജ്യദ്രോഹിയെന്നു
നാളെ ജനമെന്നെ മുദ്രകുത്തീടും.
ഞാൻ,പത്രക്കാർക്കൊരു വിഷയമാവും.
ചാനലുക്കാർക്കൊരു വലിയ ചർച്ചയാവും.
സോഷ്യൽ മീഡിയകളിൽ വയറലാവും.
എഴുത്തുകാരും സാസ്കാരിക-
നായകരുമെന്നെ വിമർശിക്കും.
രാഷ്ട്രീയക്കാരെന്റെ പേരുപറഞ്ഞ്
തമ്മിൽ തല്ലും.
****************************
ഗാന്ധി പ്രതിമ തകർത്ത
രാജ്യദ്രോഹിയെന്നു
നാളെ ജനമെന്നെ മുദ്രകുത്തീടും.
ഞാൻ,പത്രക്കാർക്കൊരു വിഷയമാവും.
ചാനലുക്കാർക്കൊരു വലിയ ചർച്ചയാവും.
സോഷ്യൽ മീഡിയകളിൽ വയറലാവും.
എഴുത്തുകാരും സാസ്കാരിക-
നായകരുമെന്നെ വിമർശിക്കും.
രാഷ്ട്രീയക്കാരെന്റെ പേരുപറഞ്ഞ്
തമ്മിൽ തല്ലും.
പോലീസെന്നെ അറസ്റ്റ് ചെയ്യും.
പ്രതി ഞാൻ മാത്രമെന്നെത്രയാണയിട്ടാലും
തെറി വിളിച്ച് തെളിവിനായ്
ഇടിച്ചെല്ലൊടിക്കും.
തീവ്രവാദിയാക്കും മാവോയിസ്റ്റാക്കും.
അവസാനം
മനോരോഗിയെന്നെഴുതിത്തള്ളും.
പ്രതി ഞാൻ മാത്രമെന്നെത്രയാണയിട്ടാലും
തെറി വിളിച്ച് തെളിവിനായ്
ഇടിച്ചെല്ലൊടിക്കും.
തീവ്രവാദിയാക്കും മാവോയിസ്റ്റാക്കും.
അവസാനം
മനോരോഗിയെന്നെഴുതിത്തള്ളും.
പക്ഷേ ഞാനെന്ത് ചെയ്യും
എനിക്കു സഹിക്കാനാവുന്നില്ല
നിന്റെ യുടലിൽ കിളികൾ
കാഷ്ട്ടിക്കുന്നതും.
വഴി പോക്കർ കാർക്കിച്ചു തുപ്പുന്നതും.
എനിക്കു സഹിക്കാനാവുന്നില്ല
നിന്റെ യുടലിൽ കിളികൾ
കാഷ്ട്ടിക്കുന്നതും.
വഴി പോക്കർ കാർക്കിച്ചു തുപ്പുന്നതും.
ഇപ്പോൾ തന്നെ ഞാൻ കണ്ടു.
ഒരു തെരുവ് പട്ടി വന്ന്
നിന്നെ സ്ഥാപിച്ച കൽതറയിൽ കയറി
കാൽ പൊക്കി നിന്റെ കാൽക്കീഴിൽ
മൂത്രമൊഴിച്ചത്.
ഒരു തെരുവ് പട്ടി വന്ന്
നിന്നെ സ്ഥാപിച്ച കൽതറയിൽ കയറി
കാൽ പൊക്കി നിന്റെ കാൽക്കീഴിൽ
മൂത്രമൊഴിച്ചത്.
നാടിനു വേണ്ടി ജീവിച്ചു മരിച്ച
നീയെന്തു പൊള്ളുന്ന വെയിലത്താണ്.
മഴയും മഞ്ഞും നീയെത്ര സഹിച്ചു.
വാഹനങ്ങൾ പുറം തള്ളുന്ന കറുത്ത-
പുകയേറ്റ് നീയെത്ര കറുത്തു പോയ്.
നീയെന്തു പൊള്ളുന്ന വെയിലത്താണ്.
മഴയും മഞ്ഞും നീയെത്ര സഹിച്ചു.
വാഹനങ്ങൾ പുറം തള്ളുന്ന കറുത്ത-
പുകയേറ്റ് നീയെത്ര കറുത്തു പോയ്.
അഹിംസക്കു വേണ്ടി വാദിച്ച
നിന്റെ മുമ്പിലിട്ടെത്ര മനുഷ്യരെ-
യവർ ക്രൂരമായ് കൊന്നു വീഴ്ത്തി.
ഒന്നനങ്ങാൻ പോലും വയ്യാത്തവണ്ണം
നിന്നെ സിമന്റിലുറപ്പിച്ച് കളഞ്ഞില്ലേ..!
ഹൃദയത്തിൽ നീയില്ലാത്തരാജ്യത്തിന്റെ
നെഞ്ചിലെന്തിനു നിന്നെയിങ്ങനെ
കുത്തി നിറുത്തണം, അവഹേളിക്കാൻ.
ഇല്ല, ഇനിയെനിക്കൊട്ടും സാധ്യമല്ല
നിന്റെ സഹനം സഹിക്കാൻ.
******************
ഷാനവാസ്.എൻ, കൊളത്തൂർ.
നിന്റെ മുമ്പിലിട്ടെത്ര മനുഷ്യരെ-
യവർ ക്രൂരമായ് കൊന്നു വീഴ്ത്തി.
ഒന്നനങ്ങാൻ പോലും വയ്യാത്തവണ്ണം
നിന്നെ സിമന്റിലുറപ്പിച്ച് കളഞ്ഞില്ലേ..!
ഹൃദയത്തിൽ നീയില്ലാത്തരാജ്യത്തിന്റെ
നെഞ്ചിലെന്തിനു നിന്നെയിങ്ങനെ
കുത്തി നിറുത്തണം, അവഹേളിക്കാൻ.
ഇല്ല, ഇനിയെനിക്കൊട്ടും സാധ്യമല്ല
നിന്റെ സഹനം സഹിക്കാൻ.
******************
ഷാനവാസ്.എൻ, കൊളത്തൂർ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക