
പടിഞ്ഞാറൻ മാനത്ത്
റംസാൻ പിറ തെളിയുമ്പോൾ
ഉള്ളുരുകിയൊലിക്കാറുണ്ട്
ആരോരും കാണാതെ.
റംസാൻ പിറ തെളിയുമ്പോൾ
ഉള്ളുരുകിയൊലിക്കാറുണ്ട്
ആരോരും കാണാതെ.
കരുണക്കടലിന്റെ തീരത്ത്
ഹൃദയനോവിനാൽ കുറിച്ചിട്ട
പ്രാർത്ഥനാ മന്ത്രങ്ങൾ
ഏറ്റുവാങ്ങാൻ
തിരകളെ നോക്കിയും ഞാൻ
ഇരിക്കാറുണ്ട് ഏകനായി.
ഹൃദയനോവിനാൽ കുറിച്ചിട്ട
പ്രാർത്ഥനാ മന്ത്രങ്ങൾ
ഏറ്റുവാങ്ങാൻ
തിരകളെ നോക്കിയും ഞാൻ
ഇരിക്കാറുണ്ട് ഏകനായി.
പാപക്കറയാൽ കറുത്തു പോയ
സ്ഫടികപ്പാത്രത്തിനെ
വെളുപ്പിച്ചെടുക്കാൻ
മുപ്പത് ദിനരാത്രങ്ങൾ
മാത്രമാണെനിക്കേകിയത്.
സ്ഫടികപ്പാത്രത്തിനെ
വെളുപ്പിച്ചെടുക്കാൻ
മുപ്പത് ദിനരാത്രങ്ങൾ
മാത്രമാണെനിക്കേകിയത്.
മുന്നൂറാണ്ടുകളാൽ തീരാത്ത
മാലിന്യവുമേന്തി ഞാൻ
ഇരു കൈകളുയർത്തുമ്പോൾ
ഒന്നുമില്ലെന്റെ കൈയിൽ
ഒരു നന്മ പോലും.
മാലിന്യവുമേന്തി ഞാൻ
ഇരു കൈകളുയർത്തുമ്പോൾ
ഒന്നുമില്ലെന്റെ കൈയിൽ
ഒരു നന്മ പോലും.
നീ എനിക്കേകിയ
ഈ സുന്ദര ജീവിതം
ഒരു മാത്ര എങ്കിലും
നിനക്കായി മാറ്റി വയ്ക്കാൻ
കഴിഞ്ഞില്ല എന്നോർക്കുമ്പോഴാണ്
ഞാനെത്ര അധമനാണെന്നറിയുന്നത്.
ഈ സുന്ദര ജീവിതം
ഒരു മാത്ര എങ്കിലും
നിനക്കായി മാറ്റി വയ്ക്കാൻ
കഴിഞ്ഞില്ല എന്നോർക്കുമ്പോഴാണ്
ഞാനെത്ര അധമനാണെന്നറിയുന്നത്.
ഞാനെത്ര അധമനാണെങ്കിലും
ഞാനെത്ര പാപിയെങ്കിലും
നീ കരുണക്കടലാണെന്നതാണ്
എന്റെ പ്രതീക്ഷകളത്രയും.
ഞാനെത്ര പാപിയെങ്കിലും
നീ കരുണക്കടലാണെന്നതാണ്
എന്റെ പ്രതീക്ഷകളത്രയും.
നീ എന്ന കരുണക്കടലിന്റെ
തിരകൾ വന്നെന്നെ തഴുകുന്നതും കാത്ത്
നമ്രശിരസ്കനാവുകയാണ് ഞാൻ
ഈ റംസാനിൻ മുറ്റത്ത്.
തിരകൾ വന്നെന്നെ തഴുകുന്നതും കാത്ത്
നമ്രശിരസ്കനാവുകയാണ് ഞാൻ
ഈ റംസാനിൻ മുറ്റത്ത്.
ഹുസൈൻ എം കെ
വെൽഡൺ .....
ReplyDelete