Slider

മണ്ണ്.

0
Image may contain: 1 person

ഒരുപാട് സ്വപ്നങ്ങൾ ഉള്ളിലൊതുക്കി
വീണ്ടും സ്വപ്നങ്ങൾ മുളപ്പിക്കുന്നുണ്ടു ഞാൻ.
മോഹങ്ങൾ നെഞ്ചിലേറ്റി ജീവിക്കുന്നവരെ കാണുമ്പോൾ എനിക്ക് കൗതുകവും പരിഹാസവുമാണ്.
മറ്റെല്ലാവരെയും പോലെ ഓർത്തെടുത്ത സ്വപ്നങ്ങളും
മോഹങ്ങളുമെല്ലാം എനിക്കുതന്ന്
എന്നിലലിയാൻ വിധിക്കപ്പെട്ടവരെ..
ഞാൻ പരിഹസിക്കുകയല്ലാതെന്ത് ചെയ്യും.
എല്ലാം ഞാനാണെന്നു കരുതി
ആർക്കും ഒരു സഹായവും ചെയ്യാതെ സമ്പാദിച്ചുകൂട്ടി
എന്നിലേക്ക് മടങ്ങുന്ന വിഡ്ഢികൾ...
അഹങ്കാരിയോടെനിക്ക് സഹതാപമാണ്.
ഉന്നതരുടെ എത്ര കിരീടങ്ങങ്ങൾ അവരോടൊപ്പം അലിഞ്ഞു ചേർന്നതാണെന്നിൽ.
എന്നിട്ടും ആർത്തിയോടെ
ഈ മനുഷ്യ ജൻമങ്ങൾ മാത്രം
എന്നെ സ്വന്തമാക്കാൻ കാണിച്ചു കൂട്ടുന്ന അരുതായ്മകൾ.
ചതിയിലും വഞ്ചനയിലും കൊലയിലും സ്വന്തമാക്കുന്ന
മരിക്കാത്ത എന്നെ
എപ്പഴാ മരിക്കുന്നെന്നറിയാത്ത വിഡ്ഡി.
അഹങ്കാരത്തോടെ ചവിട്ടിമെതിച്ചു നടക്കുമ്പോൾ സഹതാപത്തോടെ ഞാൻ ചിരിക്കാറുണ്ട്.
തന്റെ മാത്രം ശരികളിൽ മതിമറന്ന്
ജീവിക്കുന്നവർ വേദനിപ്പിക്കുന്ന
ശുദ്ധഹൃദയരുടെ കണ്ണീരെന്റെ ഉള്ള്
പൊള്ളിക്കുമ്പോൾ.
വിണ്ടുകീറി സർവ്വവും ഉള്ളിലേക്കടുത്ത്
കാണിച്ചു കൊടുത്തിട്ടുണ്ട് ഞാൻ
പലപ്പോഴും ഒരു മുന്നറിയിപ്പായി.
ബാബു.തുയ്യം.
15/05/18.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo