ശ്രീ ബാബുതുയ്യം മാഷിന്റേതാണെന്ന് തോന്നുന്നു, ഒരു കവിതക്ക് ഞാനിട്ട കമന്റ് കണ്ടാണ് ഒരു പയ്യൻ ഇൻബോക്സിൽ വന്നത്. എന്താണ് പ്രണയമെന്ന് ഒന്ന് പറഞ്ഞു തരണമെന്ന്.
മുൻവിധിയോടെയാണ് ചോദ്യമെന്ന് മനസ്സിലാക്കി ഞാൻ ഒഴിഞ്ഞു മാറാനുള്ള ഒരു ശ്രമം നടത്തി.കാരണം സമയമില്ലായ്മ തന്നെ.
പക്ഷെ ഇന്ന് അത് പറയാൻ പറ്റിയ സന്ദർഭമാണ് എന്നാണ് ഞാൻ കരുതുന്നത്.
അണ്ണാറക്കണ്ണനും തന്നാലായത് എന്നത് പോലെ എന്തെങ്കിലും ഒന്ന്.
അണ്ണാറക്കണ്ണനും തന്നാലായത് എന്നത് പോലെ എന്തെങ്കിലും ഒന്ന്.
പ്രണയം എന്നത് പല പല അവസ്ഥകളും പല പല അവസ്ഥകളിലൂടെയും സഞ്ചരിക്കുന്ന ഒരു മഹാ അവസ്ഥ തന്നെയാണ്.
പ്രണയം ജീവനാണ്. ആത്മാവിൽ പ്രണയത്തിന്റെ ഒരംശം പോലുമില്ലാത്തവനെ മൃതികാര ജന്മം എന്ന് പറയാം.
ഈ അണ്ഡകഠാഹങ്ങളുടെ സൃഷ്ടിപ്പും നിലനിൽപും പ്രണയമെന്ന മഹാസത്യത്തെ അടിസ്ഥാനപ്പെടുത്തിയാണ്.
ആര് ആരെ എന്തിനെ പ്രണയിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങളെ വിലയിരുത്തേണ്ടത്.
പ്രണയിക്കുന്നത് ആരെയാണോ ആ വ്യക്തിയിലേക്ക് നമ്മൾ ചെറുതാവുന്നു, അല്ലെങ്കിൽ വലുതാവുന്നു.
ആ വ്യക്തി നമ്മുടെ എതിർലിംഗമാണെങ്കിൽ അതിലേക്ക് നമ്മൾ ഒതുങ്ങിപ്പോകുന്നു.
പ്രണയിക്കുന്നത് പ്രകൃതിയേയാണെങ്കിൽ മാതാവിനെ സമീപിക്കുന്ന കുഞ്ഞിന്റെ നിർമ്മലതയായിരിക്കും.
അതേപോലെ നാം ആരെ പ്രണയിക്കുന്നുവോ നാം അതിലേക്ക് താഴുകയോ ഉയരുകയോ ചെയ്യുന്നു.
അതേപോലെ നാം ആരെ പ്രണയിക്കുന്നുവോ നാം അതിലേക്ക് താഴുകയോ ഉയരുകയോ ചെയ്യുന്നു.
എന്നാൽ ഇന്ന് ചർച്ച ചെയ്യപ്പെടുന്ന പ്രണയം പ്രണയത്തിന്റെ ഏറ്റം തരം താഴ്ന്ന അവസ്ഥകളിൽ ഒന്നാണ്. നമ്മുടെ എതിർലിംഗവുമായി നമുക്ക് തോന്നുന്ന ആകർഷണം, കാമവുമായി ബന്ധപ്പെട്ടതാകാം. സ്നേഹവുമായി ബന്ധപ്പെട്ടതാകാം. സൗന്ദര്യവുമായി ബസപ്പെട്ടതാകാം. ഏതുമാകട്ടെ.
അവന്റെ ചിന്തയും ബുദ്ധിയും ആ കാമ, സ്നേഹ, സൗന്ദര്യത്തിന് മുന്നിൽ കീഴ്പെട്ടു കിടക്കുകയാണ്.
അവന്റെ ചിന്തയും ബുദ്ധിയും ആ കാമ, സ്നേഹ, സൗന്ദര്യത്തിന് മുന്നിൽ കീഴ്പെട്ടു കിടക്കുകയാണ്.
മനസുകൊണ്ടാണല്ലൊ പ്രണയിക്കുന്നത്. എങ്ങിനെയാണ് മനസിൽ പ്രണയം രൂപപ്പെടുന്നതും ശക്തപ്പെടുന്നതും എന്ന് നോക്കാം.
മനസിന് മൂന്ന് അവസ്ഥകളുണ്ട്. ഒന്ന് വിശ്വാസം. രണ്ട് ദൃഡത. മൂന്ന് സ്നേഹം.
മനസിന് മൂന്ന് അവസ്ഥകളുണ്ട്. ഒന്ന് വിശ്വാസം. രണ്ട് ദൃഡത. മൂന്ന് സ്നേഹം.
വിശ്വാസം അതായത് ബുദ്ധി തലച്ചോറിനേയും, ദൃഡത, ബലം ഹൃദയത്തേയും, സ്നേഹം, കരുണ ആമാശയത്തേയും പ്രതിനിധീകരിക്കുന്നു.
കാലങ്ങളായി നാം സ്വരുക്കൂട്ടി വച്ച സങ്കൽപങ്ങളെ തലച്ചോർ ഹൃദയത്തിന് കൈമാറുന്നു. ഹൃദയം അത് ശേഖരിച്ച് വയ്ക്കുന്നു.
പിന്നീട് അതിനനുയോജ്യമായ ഒരു രൂപം കാണുമ്പോൾ തലച്ചോർ ഹൃദയത്തിന് കൈമാറുന്നു.ഹൃദയം അത് ശരിവയ്ക്കുകയും ആമാശയത്തിനും തലച്ചോറിന്നും വിവരം കൊടുക്കുകയും ചെയ്യുന്നു.
ഇതിൽ തലച്ചോർ സ്വീകരിക്കുകയും ആമാശയം തള്ളിക്കളയുന്നതും ചെയ്യുന്നതോടെ ആ രൂപം എന്നും അന്യമായിത്തന്നെ നിൽക്കും.എന്നാൽ ആ രൂപത്തെ ആമാശയവും തലച്ചോറും സ്വീകരിക്കുകയാണെങ്കിൽ ഹൃദയം പൂർണ്ണ പിന്തുണ കൊടുക്കുകയും അതൊരു പ്രണയമായി ശക്തിപ്പെടുകയും ചെയ്യുന്നു.

ഇനി ഹൃദയത്തിന്റെ നിർദ്ദേശം ആമാശയം സ്വീകരിക്കുകയും തലച്ചോർ തള്ളിക്കളയുകയും ചെയ്യുമ്പോൾ ഹൃദയം ആശയക്കുഴപ്പത്തിലാകുന്നു. അതിനാൽ പ്രണയത്തിൽ ആദ്യം തന്നെ വിരഹ വേദന അനുഭവപ്പെടുന്നു.
ഇവിടെ ഇഷ്ടം സ്നേഹം ഒക്കെ ആമാശയത്തിൽ നിന്നാണെന്നത് ചിലർക്ക് അംഗീകരിക്കാൻ പ്രയാസമായിരിക്കും.
കന്നുകാലികളോട് അടുത്തിടപഴകുന്ന പ്രായം ചെന്ന ആളുകൾക്ക് ഈ കാര്യം നന്നായി അറിയാം. അവരുടെ നാൽക്കാലി പ്രത്യുൽപാദനത്തിന്റെ ഘട്ടത്തിലാണോ എന്നറിയാൻ അവർ അടിവയർ പരിശോധിക്കുന്നത് കാണാം.
സമയം കിട്ടുന്നതിനുസരിച്ച് കൂടുതലായി വിശദീകരിക്കാമെന്ന് കരുതുന്നു. ഉൾക്കൊള്ളുമെന്ന പ്രതീക്ഷയോടെ..
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക