നിന്റെ പ്രണയത്തിന്റെ നേർത്ത കുളിരുള്ളതായിരുന്നു...
ഗ്രീഷ്മം,
വിരഹത്തിന്റെ ചെഞ്ചുവപ്പാർന്നു കൊഴിഞ്ഞ വാകപൂ നോവായിരുന്നു...
വിരഹത്തിന്റെ ചെഞ്ചുവപ്പാർന്നു കൊഴിഞ്ഞ വാകപൂ നോവായിരുന്നു...
വർഷം,
നഷ്ടപെടലിൽ ആർത്തലച്ചു പെയ്യും മിഴിപെയ്ത്തായിരുന്നു...
നഷ്ടപെടലിൽ ആർത്തലച്ചു പെയ്യും മിഴിപെയ്ത്തായിരുന്നു...
വസന്തങ്ങളാകെയും
നീയില്ലാതെ മൂകമായ,
പുഷ്പങ്ങൾ അന്യമായ
ഉദ്യാനം പോലായിരുന്നു...
നീയില്ലാതെ മൂകമായ,
പുഷ്പങ്ങൾ അന്യമായ
ഉദ്യാനം പോലായിരുന്നു...
ഓരോ ഋതുക്കളും, പ്രിയനേ
അത്രമേൽ നിന്നോർമ്മകളെ
നിറച്ചിടുമ്പോൾ,
നോവാതിരിക്കുന്നതെങ്ങനെ
അത്രമേൽ പ്രണയിച്ചിരുന്നതല്ലേ...
അത്രമേൽ നിന്നോർമ്മകളെ
നിറച്ചിടുമ്പോൾ,
നോവാതിരിക്കുന്നതെങ്ങനെ
അത്രമേൽ പ്രണയിച്ചിരുന്നതല്ലേ...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക