Slider

ആർട്ടിക്കേറിയ

0
Image may contain: 1 person, nature and outdoor
-----------------------
ഞാൻ അന്ന് പ്ലസ് ടുവിൽ പഠിക്കുന്ന കാലം. അന്നൊക്കെ മഴ പെയ്യാൻ പ്രാർത്ഥിക്കും, കാരണം മാനം കറുത്ത് മഴ പെയ്യിതാൽ മഴക്കെടുതി എന്നും പറഞ്ഞു അവധി കിട്ടുമായിരുന്നു. രാവിലെ എണീറ്റു വരുമ്പോൾ ടീവിയോ പത്രമോ നോക്കും... ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന് അറിയാൻ.
അന്ന് ഒരു ദിവസം സ്കൂളിലേക്ക് പോകുകയായിരുന്നു. ബസ്സ് ഇറങ്ങി കുറച്ച് നടക്കണം. ഞാൻ സ്റ്റോപ്പിൽ ഇറങ്ങിയപ്പോളേക്കും പൊടി മഴ പെയ്യാൻ തുടങ്ങി. ബാഗിൽ നിന്നും കുട എടുക്കുന്ന കാര്യം ആലോചിപ്പോൾ തന്നെ മടിയായി... പിന്നെ ഒന്നും നോക്കാതെ മഴയും കൊണ്ട് ഓടി....
വീട്ടിലെത്തി സോഫയുടെ മേലെ നീണ്ടു നിവർന്നു കിടക്കുന്നപോളാണ്.... കയ്യിലും കാലിലും കൊതുക് കടിച്ചപോലെ കുറെ തടിപ്പ് കണ്ടത്.. ഇത് എന്താ കഥ എന്നാലോചിച്ചു നിൽക്കുമ്പോളാണ് ഈ തടിച്ച ഭാഗത്തു ചെറുതായി ചൊറിച്ചിൽ അനുഭവപെട്ടത്.
ഉടനെ തന്നെ മമ്മയെ കാണിച്ചുകൊടുത്തു.
ഏതെങ്കിലും ചൊറിയാമ്പുഴു കടിച്ചതായിരിക്കാം എന്ന അനുമാനത്തിൽ എത്തി ചേർന്നു. പിന്നെ ചിക്കന്റെ പുറത്ത് മസാല പുരട്ടുന്നപോലെ തൈരും മഞ്ഞളും കൂടി പുരട്ടി എന്നെ അങ്ങനെ ഇരുത്തി. നാളെ മാറും എന്ന പ്രതീക്ഷയോടെ ഞാനും അങ്ങ് കിടന്നു.
രാവിലെ എഴുന്നേറ്റപ്പോൾ തടിപ്പെല്ലാം പോയി നല്ല സുന്ദരാകുട്ടപ്പനായി കയ്യും കാലും ഇരിക്കുന്നു.
എന്നാൽ ആ സന്തോഷത്തിന് അധികം ആയുസുണ്ടായില്ല... ഉച്ച കഴിഞ്ഞപ്പോൾ ദേ പിന്നെയും തടിച്ചിലും ചൊറിയും.... നാട്ടുകാരും വീട്ടുകാരും എന്ത് സാധനമാണ് ഇത്‌ എന്ന കണ്ടുപിടുത്തതിൽ ആയിരുന്നു.
പലരും പലതും ചോദിച്ചു..
" രാത്രി പുറത്തിറങ്ങി നടന്നോ.?? ചെടിയുടെ അടുത്തെങ്ങാനും പോയോ? കിടന്ന സ്ഥലത്തു വെല്ല പൊടി ഉറുമ്പ് ഉണ്ടായിരുന്നോ???
ഇങ്ങനെ നീണ്ടു നിവർന്ന വിചാരണക്ക് ഒടുവിൽ
ഏതെങ്കിലും ഡോക്ടറെ കാണാതെ വയ്യ എന്ന് മനസ്സിലായി.
പല പല നാട്ടു കയ്യും പരീക്ഷിച്ചു. ഇതിന്റെ ഇടയിൽ എത്ര ഡോക്ടർമാരെ കണ്ടു എന്ന് അറിയില്ലായിരുന്നു. എന്റെ അവസ്ഥ മോശമായി കൊണ്ടിരിക്കുകയായിരുന്നു.
എറണാകുളത്തെ ഒരു സ്പെഷ്യൽ
dermatologistനെ കാണിച്ചു.. നല്ല പ്രസന്നവധയായ ഒരു ലേഡി ഡോക്ടർ.. അവരുടെ കണ്ണിലെ തിളക്കം വല്ലാത്ത
പ്രതിക്ഷയായിരുന്നു എനിക്ക് തന്നത്.
എന്റെ കാര്യവിവരങ്ങൾ അറിഞ്ഞ ശേഷം ഡോക്ടർ പറഞ്ഞു..
"ആർട്ടിക്കേറിയ എന്നാണ് ഈ അസുഖത്തിന്റെ പേര് . ഇത്‌ ഒരു കോമൺ അല്ലർജി പ്രോബ്ലം ആണ്.. ഒത്തിരി പേർക്ക് ഇപ്പോൾ ഇതുണ്ട്...
ഇതിന്റെ കാരണം പലതാകാം. അന്തരീക്ഷത്തിൽ ഉള്ളതോ അല്ലെങ്കിൽ എന്തെങ്കിലും ഭക്ഷണത്തിൽ ഉള്ള ഏതെങ്കിലും കാരണത്തെ ബോഡി പ്രതികരിക്കുന്നതാണ് ഇതിനു കാരണം. ബേക്കറിയിൽ നിന്നും മേടിക്കുന്ന പലതിലും ഉള്ള preservatives ഒക്കെ ആയിരിക്കാം ഇതിനു കാരണം "
അടുത്തിരുന്ന ഡാഡാ എന്നെ ഒന്ന്‌ നോക്കി നിന്റെ ബേക്കറി തീറ്റ നിർത്തിത്തരാടി എന്ന അർത്ഥത്തിൽ.
" ഡോക്ടറെ മരുന്നുകഴിച്ചാൽ ഇത്‌ മാറില്ലേ "
എന്റെ എല്ലാം പ്രതിക്ഷയും തല്ലികെടുത്തുന്നതായിരുന്നു ഡോക്ടറുടെ പ്രതികരണം.
" ഈ അസുഖം വന്നിട്ട് ആറുമാസമേ ആയിട്ടുള്ളു എങ്കിൽ ഒരു പക്ഷെ ഇത്‌ മാറിയേനെ. ഇതു വന്നിട്ട് ഒരു വർഷത്തിൽ ഏറെ ആയില്ലേ. ഈ അസുഖം ഇനി മാറാൻ ചാൻസ് കുറവാണു. "
ഇതൊക്കെ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.
" ജീവിതകാലം മുഴുവൻ മരുന്നു കഴിക്കേണ്ടി വരും. ഇങ്ങനെ മരുന്നുകഴിക്കുന്നത് അപ്പോഴും ശരീരത്തിന് ദോഷമാണ്. കഴിവതും ഭക്ഷണം ശ്രദ്ധിക്കുക. "
മരുന്ന് മേടിച്ചു വീട്ടിൽ പോയപ്പോൾ വല്ലാത്ത വിഷമമായിരുന്നു.
ദിവസം കഴിയും തോറും ആ തടിപ്പ് ശരീരത്തിന്റ പല ഭാഗത്തേക്കും പടർന്നു. കയ്യിന്റെയും മുട്ടിന്റെയും മടക്കിൽ വരുന്നതായിരുന്നു അസഹനീയം. രാത്രി ആകുമ്പോൾ അവിടെയായി തടിച്ച മുഖം നോക്കി ഒറ്റക്ക് കരഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ സഹതാപം ആണ് സഹിക്കാൻ പറ്റാതെ.
ഈ സുഖം മാറില്ല എന്ന ഡോക്ടറുടെ വാക്കുകൾ വല്ലാതെ വിഷമിപ്പിക്കുകയിരുന്നു. തളർന്നിരുന്ന എന്നെ നോക്കി എന്റെ ചേച്ചി പറഞ്ഞു ദേ നീ എല്ലാം അവിടെ പറഞ്ഞാൽ മതി എല്ലാം ശരിയാകും.. അടുത്ത ദിവസം ചേച്ചി എന്നെയും കൊണ്ട് അന്തോണീസ് പുണ്യവാളന്റെ പള്ളിയിൽ പോയി. പ്രാർത്ഥിക്കാൻ പോലും എന്റെ മനസ്സ് മടികാണിച്ചു.
എവിടെയോ എന്റെ മനസ്സിൽ ഉണ്ണിയേശുവിനെ എടുത്തുകൊണ്ടു നില്കുന്ന ആ രൂപം പതിഞ്ഞിരുന്നു.... ശെരിയാണ് മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ്.. അവിടന്നു ഇറങ്ങുമ്പോൾ ഒരു വിശ്വാസം ഉണ്ടായിരുന്നു ഇത്‌ മാറും എന്ന്.
അപ്പോൾ ആണ് ആരോ ഗവണ്മെന്റ് ഹോമിയോ ഡോക്ടറെ പറ്റി പറയുന്നത്...
ഡോക്ടറോട് കാര്യങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെ ആണ്
" ഹോമിയോ മെഡിസിൻ കഴിച്ചാൽ.. താമസിച്ചേ റിസൾട്ട്‌ ഉണ്ടാകൂ.. പിന്നെ ഇതു കഴിച്ചാൽ ഇപ്പൊ വരുന്നെത്തിന്റെ ഒരു 10 ഇരട്ടി ശ്കതിയിൽ ആയിരിക്കും ബോഡി പ്രതികരിക്കുക. ഇംഗ്ലീഷ് മെഡിസിൻ എടുത്താൽ മരുന്നിന്റെ ഇഫ്ഫെക്ട് കുറയും എന്ന് "
അവിടെയും അധികം പ്രതിക്ഷ തരാതെ ഡോക്ടർ സംസാരിച്ചപ്പളും ഒരു വിശ്വാസം ഉണ്ടായിരുന്നു.. ഏതൊരു സങ്കടത്തിലും കയ്യിത്താങ്ങായി മുകളിൽ ഒരാൾ കാണും എന്ന്.
വിശ്വാസത്തോടെ ആണ് ഞാൻ ഹോമിയോ മരുന്നുകൾ കഴിച്ചത്... ഇംഗ്ലീഷ് മെഡിസിൻ പൂർണമായും ഞാൻ ഒഴിവാക്കി... തടിപ്പുകൾ എന്റെ ശരീരത്തെ ഉഴുതു മറിച്ചു. വേദനയും ചൊറിച്ചിലും എല്ലാം ദുസ്സഹമാക്കി.
എന്റെ അവസ്ഥ കണ്ട വീട്ടുകാർ എന്നോട് ഇംഗ്ലീഷ് മെഡിസിൻ എടുക്കാൻ നിർബന്ധിച്ചു. പക്ഷെ എനിക്ക് വിശ്വaസം ആയിരുന്നു എന്റെ ഈ ചെറിയ സഹനം വല്ല്യ ആശ്വാസത്തിലേക്ക് നയിക്കുമെന്ന്.
ദിവസങ്ങൾ കഴിയുമ്പോൾ ഞാൻ സ്വപ്നം കണ്ടു തടിപ്പുകൾ ഓരോന്നായി കുറയുന്നത്.. അതിനൊപ്പം ഞാൻ എന്റെ പ്രാർത്ഥനയും കൂട്ടി വെച്ചു. എന്റെ വിശ്വാസം പോലെ ആ തടിപ്പുകൾ കുറഞ്ഞു കുറഞ്ഞു വന്നു. അവസാനത്തെ തടിപ്പും മാറിയപ്പോൾ യുദ്ധം ജയിച്ച യോദ്ധാവിന് പോലെ ഞാൻ തുള്ളിച്ചാടി. എന്റെ വിശ്വാസം എന്നിലേക്ക്‌ കൂട്ടിവെച്ച്.... ജീവിതത്തിലെ എല്ലാം പ്രശ്നങ്ങളും വിശ്വാസവും മനക്കരുത്തും കൊണ്ട് മാറ്റിനിർത്താൻ പഠിപ്പിച്ചു ഉന്നതശക്തിയെ ഞാൻ നന്ദിയോടെ ഓർത്തു..
വിശ്വാസത്തോടെ ഞാൻ മുന്നേറുകയാണ് ഇനിയും ഇനിയും ദൂരങ്ങൾ താണ്ടാൻ.

by: NimmyAnsly
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo