
എടോ താനെന്തിനാ ഇന്നലെ രാത്രി ഉറക്കത്തിൽ ഭാര്യയുടെ ഫോൺ എടുത്ത് വലിച്ചെറിഞ്ഞത് ?
ഒന്നും പറയണ്ടണ്ണ , പറ്റിപ്പോയി ...
നീ കാര്യം പറയടാ .
ആഫ്രിക്കയിൽ ഫൂമി പിളരുന്നു എന്ന വാർത്ത വായിച്ചു കിടന്നുറങ്ങിയതാ .
അതിനു ഭാര്യടെ ഫോൺ എടുത്തു വലിച്ചെറിയണോ ?
ദേ അണ്ണാ ന്ന് വിളിച്ച നാവുകൊണ്ട് എന്നെ മറ്റൊന്നും വിളിപ്പിക്കരുത് , നിങ്ങ സൗകര്യമുണ്ടേൽ കേട്ടാ മതി !
ആ നീ കാര്യം പറ ..
ഉറങ്ങി കൊണ്ടിരിക്കുമ്പോൾ ഒരു പെട്ടെന്ന് ഞാൻ കട്ടിലിൽ നിന്നും താഴെ വീണു .
എന്നിട്ട്
എന്നിട്ട് നോക്കുമ്പോഴുണ്ടല്ലോ..ഭൂമി പിളർന്ന് രണ്ടായി കൊണ്ടിരിക്കയാ ..
ഞാൻ ഇപ്പറത്തും ഭാര്യ അപ്പറത്തും !
ഹോ ഫയങ്കരം ...
അവളാണെങ്കിൽ മുടിഞ്ഞ ഉറക്കത്തിലും ...
നാളെ മുതൽ ഞങ്ങൾ രണ്ടാളും രണ്ടു വൻകരയിൽ ആണ് ജീവിക്കാൻ പോണെന്ന അറിഞ്ഞപ്പോൾ , എന്റെണ്ണാ , കണ്ണ് നിറഞ്ഞു പോയി .
അല്ല അതിനു തന്നെന്തിനാ ഫോൺ എടുത്തു വലിച്ചെറിഞ്ഞേ ?
അപ്പോഴാണണ്ണാ , അവള് കാലത്ത് എണീക്കാൻ അലാറം വച്ചിരുന്ന മൊബൈൽ ഞാൻ കണ്ടത് , പിന്നെ ഒന്നും നോക്കീല വേഗം എടുത്ത് ഭൂമിയുടെ ഉള്ളിലേക്കങ്ങിട്ടു ...
അതെന്തിനാ ?
അലെങ്കിലവൾ കാലത്തു ആഫ്രിക്കയിൽ നിന്നും ഇവിടെ ഇന്ത്യയിൽ കിടക്കുന്ന എന്നോട് മിൽമ പാലും മേടിച്ചോണ്ടു വരാൻ പറഞ്ഞാലോ !
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക