"നീയെന്താടി ഇങ്ങനെ ഒറ്റയ്ക്ക് ഇരുന്ന് പിച്ചും പേയും പറയുന്നത് .
അമ്മയുടെ വാക്കു കേട്ടപ്പോഴാണ് പരിസര ബോധം വന്നത്.
"ഒന്നൂല്ലമ്മെ എൻ്റെ പേരു വന്നില്ല അതോർത്ത് ഒരു വിഷമം.
എവിടെ വന്നില്ലെന്ന് ?
അതേ ഞാൻ എഴുതുന്ന ഗ്രൂപ്പ് ഇല്ലേ
അവിടെ എല്ലാവരും നല്ലോണം എഴുതുന്നവരുടെ പേര് പറഞ്ഞു .
എൻ്റെ പേര് ആരും പറഞ്ഞില്ല.
"ഒന്നൂല്ലമ്മെ എൻ്റെ പേരു വന്നില്ല അതോർത്ത് ഒരു വിഷമം.
എവിടെ വന്നില്ലെന്ന് ?
അതേ ഞാൻ എഴുതുന്ന ഗ്രൂപ്പ് ഇല്ലേ
അവിടെ എല്ലാവരും നല്ലോണം എഴുതുന്നവരുടെ പേര് പറഞ്ഞു .
എൻ്റെ പേര് ആരും പറഞ്ഞില്ല.
"ഓ വല്ല്യ കാര്യായിപ്പോയി ഭരത്
അവാർഡല്ലേ നഷ്ടമായത്
ആ കറിക്കുള്ളത് അരിഞ്ഞു വയ്ക്കെടി .
" ഓ ഈ അമ്മ കറിക്കരിഞ്ഞും,വീട്ടു പണി എടുത്തും
എനിക്ക് എഴുതാനാവില്ല.എൻ്റെ ജീവിതം പാഴായിപ്പോകും അടുക്കളയിൽ കിടന്ന് .
ഇപ്പോ എനിക്ക് വയ്യ .ഞാൻ ഒരു കഥ ചിന്തിച്ച് എഴുതട്ടെ അവരൊക്കെ എൻ്റെ പേരും പറയണം.
അതാ എൻ്റെ ആഗ്രഹം.

"എടീ നിൻ്റെ എഴുത്തും കുത്തും നിർത്തിയേക്കണം.
അടുക്കളയിൽ കാലെടുത്ത് വച്ചാൽ എഴുത്തെന്നു പറഞ്ഞു മുങ്ങും.
ഇപ്പോ പി.എസ് .സി ലിസ്റ്റിൽ പേരു വരാത്തതിൻ്റെ അത്രയും ടെൻഷനാ ഫെയ്സ്ബുക്കിൽ ആരോ എന്തോ പറയാത്തതിന് .
അടുക്കളയിൽ കാലെടുത്ത് വച്ചാൽ എഴുത്തെന്നു പറഞ്ഞു മുങ്ങും.
ഇപ്പോ പി.എസ് .സി ലിസ്റ്റിൽ പേരു വരാത്തതിൻ്റെ അത്രയും ടെൻഷനാ ഫെയ്സ്ബുക്കിൽ ആരോ എന്തോ പറയാത്തതിന് .
" ഇതു പോലെയുള്ള അമ്മമാരുണ്ടെൻകിൽ ഒന്നും നടക്കില്ല.
ഞാനെഴുതും എൻ്റെ പേരും അവര് പറയും .
ഒരിക്കൽ പത്തു പേരെൻകിലും എൻ്റെ പേര് പറയും.
ഞാനെഴുതും എൻ്റെ പേരും അവര് പറയും .
ഒരിക്കൽ പത്തു പേരെൻകിലും എൻ്റെ പേര് പറയും.
"നീ എഴുതിയിട്ട് ആരാവാൻ പോകുവാ മാധവിക്കുട്ടിയൊ ?
" അതുക്കും മേലെ "
....................
രാജിരാഘവൻ
രാജിരാഘവൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക