Slider

ഏട്ടൻ

0
Image may contain: 1 person

ഉച്ചമയക്കത്തിനു ശേഷം മൊബൈൽ ഫോൺ എടുത്തു നോക്കിയ ദിനേശ് അതിൽ ഒരു MSg കണ്ടു.
ഏട്ടാ ഞാൻ ബുധനാഴ്ച എന്റെ വീട്ടിൽ വരും വന്നാൽ എനിക്കെന്റെ ഏട്ടനെ കാണണം:
കഴിഞ്ഞ തവണത്തെപ്പോലെ എന്നെ കാണാതെ മുങ്ങാനാണ് ഭാവമെങ്കിൽ ഈ ജന്മത്തിൽ ഞാൻ ഏട്ടനോട് മിണ്ടില്ല ....
ദൈവമേ .... ഈ കുട്ടിയോട് ഞാനെന്താ പറയുക?
അവളെ കാണാതെ പോയാൽ?
അവൾ പിന്നൊരിക്കലും മിണ്ടില്ല ...
കുട്ടിക്കാലം മുതൽ അവളുടെ സ്വഭാവം തനിക്കറിയാവുന്നതല്ലേiii
ദിൽ ന... അതാണ് അവളുടെ പേര്:
അവൾ തന്റെ അയൽപക്കത്തെകട്ടിയായിരുന്നു.''
അവധി ദിവസങ്ങളിൽ ഒരുമിച്ച കളിച്ചവർ..
ഒരിക്കൽ അവൾ എന്നോടു ചോദിച്ചു..
ദിനേശേട്ടാ.... ദിനേശേട്ടന് എന്റെ സ്വന്തം ഏട്ടനായിക്കൂടെ?
എനിക്ക് പാo ങ്ങൾ പറഞ്ഞു തരാനും സ്കൂളിൽ കൊണ്ടു പോകാൻ മൊക്കെ എ നിക്കൊരേട്ടനില്ലല്ലോ '
നിമ്മിയും ദീപയും ഷൈമയും ഖദീജയുമൊക്കെ അവരുടെ ഏട്ടനെക്കുറിച്ച് പറയാറുള്ള കാര്യം അവൾ പറഞ്ഞു...
അതിനു ശേഷം കരച്ചിലിന്റെ വക്കിലെത്തിയ അവളെ ആശ്വസിപ്പിച്ച് അവൾക്കവാക്കു കൊടുത്തു് ''
'ഇന്നു മുതൽ നീയെന്റെ കുഞ്ഞു പെങ്ങളായിരിക്കും'' ''
പതിനാലു ലോകം കീഴടക്കിയ സന്തോഷത്തിലായിരുന്നു അപ്പോളവൾ.. '
അന്നു മുതൽ ദിനേശേട്ടാ എന്ന വിളി മാറ്റി... ഏട്ടാ ' എന്നാക്കി ..'
സത്യത്തിൽ അവളുടെ കുസൃതികളും വാശിയും ഒരനുജത്തിയില്ലാത്ത അവനും ആസ്വദിച്ചു ....
പിന്നീട് അവളെ സ്കൂളിൽ കൊണ്ടു വിട്ടിരുന്നതും പാഠങ്ങൾ പഠിപ്പിക്കുന്നതും അവനായിരുന്നു....
'അവളുടെ വാശിക്കും കുറുമ്പിനും മുന്നിൽ പലപ്പോഴും അവൻ കീഴടങ്ങിയിരുന്നു:
കോളേജിൽ പലപ്പോഴും കൊണ്ടു വിട്ടതും അവനായിരുന്നു:
വലുതായിട്ടും അവളുടെ കുട്ടിക്കളി മാറിയില്ലെന്ന വന്നു തോന്നിയിട്ടുണ്ട്:
നീ അവളെ കൊഞ്ചിച്ചു വഷളാക്കേണ്ട:
അവളുടെ അമ്മയുടെ വാക്കകൾ കേടപ്പോൾ
'ഞാനീ ഏട്ടറെ പെങ്ങളാണ് 'പിന്നെ ഞാനെങ്ങനാവ ഷ ളാകുന്നത്?
എന്ന പറഞ്ഞ് അവന്റെ അടുത്ത് ഒട്ടിച്ചേർന്നിരിക്കും...
അവൻ എ വിടെ പോയി വരുമ്പോഴും അവൾക്കായി എന്തെങ്കിലും കരുതിയിട്ടുണ്ടാകും...
ഇല്ലങ്കിൽ അവൾ മുഖം വീർപ്പിച്ചു നിൽക്കുമായിരുന്നു ...
അവൾകല്യാണം. കഴിഞ്ഞ് പോയപ്പോൾ കുറച്ചു ദിവസം താനാകെ ഒറ്റപ്പെടുത പോലെയായി:
'ഏട്ടാ അവളുടെ ശബ്ദ അവനെ ചിന്തയിൽ നിന്നുണർത്തി ::
'
'ബുധനാഴ്ച വരുമെmല്ലേ മെസേജ അയച്ചത് എന്നിട്ടെന്താനേരത്തേ എത്തിയത്?
അതിനുള്ള മറ്റു പടി തേങ്ങിക്കരച്ചിലായിരുന്ന '
'' - എന്താ മോളെ നിനക്കു പറ്റിയത്?''
അവൾ കരച്ചിൽ നിർത്തുന്ന ലക്ഷണമില്ല: '
പിന്നീട് അവളെ സൂക്ഷിച്ചു നോക്കിയപ്പോൾ മുഖത്ത് അടിയുടെ പാട്ടുകളും കഴുത്തിൽ പൊള്ളിയ പാടുകളും കണ്ടു... '
ഏട്ടാ ഞാൻ ഏട്ടനെ കാണാനാണ് വീട്ടിലേക്ക് എന്നു പറഞ്ഞ് ദിലീപേട്ടൻ എന്നും ഉപദ്രവമാണ്.... എനിക്കസഹിക്കാൻ കഴിയുന്നില്ല: ..
എന്നെ ഉപദ്രവിച്ചോട്ടെന്നാലും എന്റെ സ്വന്തം ഏട്ടനെ കുറിച്ചു പറഞ്ഞപ്പോൾ എനിക്കു സഹിക്കാൻ കഴിഞ്ഞില്ല....
അവൾ പൊട്ടിക്കരഞ്ഞു....
ഈ ഏട്ടൻ എന്റമ്മയുടെ മകനായി ക്കൂടെ?
ഏട്ടാ ഞാനിപ്പോൾ മരിച്ചാൽ ഏട്ടൻ അടുത്ത ജന്മത്തിലെങ്കിലും എന്റെ മ്മയുടെ മകനായി ജനിച്ചിരുന്നുവെങ്കിൽ.....
നീയെന്തൊക്കെയാകുട്ടി ഇന പറയുന്നത്?
നിനക്കൊന്നും സംഭവിക്കില്ല .... ഈ ഏട്ടനില്ലേക്കൂടെ?
എ ടീമൂധേവി നീ കാമുകനെ കാണാൻ വന്നതാണല്ലേ?'
നടക്കെട്ടീ'' ''ദിലീപ് അലറിക്കൊണ്ടുവരുന്നതു കണ്ടപ്പോൾ അവൾ കൈയിലുള്ള പൊതി അവിടെ വച്ചിട്ട് '
'ഇനി ഇത് ഏട്ടൻ സൂക്ഷിക്കണമെന്നു പറഞ്ഞ് ദാ ടി പോയി.
കുട്ടിക്കാലത്ത് എടുത്ത എന്റെയും അവളുടെയും ഫോട്ടോ ആയിരുന്നു അത് "
ഇത്രയും കാലം അവൾ നിധിപോലെ സൂക്ഷിച്ചു .....
അവളുടെ കരച്ചിൽ കണ്ട് എ ന്തും വരട്ടെയെന്ന് കരുതി പിന്നാലെ ഓടാൻ തുടങ്ങിയ അവൻ ഒരു കല്ലിൻ തട്ടിയ അവൻ വീണത് മറ്റൊരു കല്ലിലായിരുന്നു. കല്ലിൽ തട്ടിനെറ്റിയും കാലും മുറിഞ്ഞ അവൻ കുറച്ചു നേരം വേദനയിൽ അവിടെ യിരുന്ന...
പിന്നെമെല്ലെ എഴുന്നേറ്റ് അവളുടെ വീട് ലഷ്യ മാക്കി നടന്നു...'
പക്ഷെ അവൻ അല്ലം വൈകിപ്പോയിരുന്ന...അവളുടെ അമ്മയുടെ നിലവിളി യാ ണ്കേ അയാളെ അവിടെ സ്വീകരിച്ചത്അയാൾ വേച്ചുവേച്ചാണ് അവടേക്ക ചെന്നു നോക്കിയത്...
തന്റെടുത്തു നിന്നും ദിലീപിനെ പേടിച്ച്ഓടിപ്പോയ അവൾ' ദിലീപിനും തനിക്കും മുമ്പേ ഓടി റൂമിലെത്തി വാതിലടച്ചു കുറ്റിയിട്ടു മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി സ്വയം മരണം ഏറ്റുവാങ്ങിയിരുന്നു:
ഈശ്വരാ അവളെ രക്ഷിക്കാൻ തന്നിക്കായില്ലല്ലോ ...
അയാൾ പൊട്ടിക്കരഞ്ഞു...
അവളുടെ ശരീരം ചിതയിലേക്കെടുക്കുമ്പോഴും
അവളുടെ ചോദ്യം അയാളുടെ കാതിൽ മുഴങ്ങി:
iഏട്ടാ ഞാൻ മരിച്ചാൽ ഈ ഏട്ടൻ അടുത്ത ജന്മത്തിലെങ്കിലും എന്റമ്മയുടെ മകനായി ജനിക്കുമോ?
തീർച്ചയായും കുട്ടി: ഈശ്വരൻ അനിനു നമ്മെ അനുഗ്രഹിക്കട്ടെ....
കാരണം നീ എനിക്കെ ന്നും കുഞ്ഞു പെങ്ങൾ മാത്രമായിരുന്ന...
അയാൾ സ്വയം പറഞ്ഞു: '

By: Sreeja Ezhome
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo