
യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി എഴുതിയതാണ്.. ഒരു പേരെൻറെ ചിന്തയിയിലിനിയും വന്നിട്ടില്ല..
*
*
തലേദിവസത്തെതലേദിവസത്തെ മീൻകറിയുടെ ചട്ടി വലിച്ചെടുത്ത് രാത്രി വെള്ളമൊഴിച്ചിട്ട ചോറൂറ്റി അതിലേക്കിട്ടു കല്ല്യാണി.
പിന്നെ അടുക്കളയുടെ മൂലയിലിരുന്ന കവറിൽ നിന്ന് എലിവിഷം എടുത്ത് അതിലേക്കിട്ട് കുഴക്കുമ്പോൾ അവളുടെ കൈ വിറച്ചിരുന്നു.
നന്നായി കുഴച്ച് കഴിഞ്ഞ് ഒരുരുള എടുത്തു വായിലേക്ക് വെക്കാനാഞ്ഞ അവൾ ഇടിമിന്നൽ പോലെ മനസിൽ തെളിഞ്ഞ മുഖമോർത്ത് സ്തബ്ധയായി നിന്നു. ചോറുരുള തിരിച്ചു ചട്ടിയിലേക്ക് തന്നെ വീണു...തലേദിവസം രാത്രി മുഴുവൻ നിർത്താതെ പെയ്ത അവളുടെ കണ്ണുകളും കൂടെ ചേർന്ന പ്രകൃതിയും വീണ്ടും പെയ്തു തുടങ്ങി.
ഈർപ്പം ചിത്രങ്ങൾ രചിച്ച ചുവരിൽ തല ചാരി അവളിരുന്നു. തളർന്ന ദൃഷ്ടികൾ ആ വീട്ടിൽ അടുക്കളയെ വേർതിരിക്കാൻ കെട്ടിയ പഴയ സാരിയുടെ മറ ഭേദിക്കാതെ തന്നെ ആ ഒറ്റമുറിയിൽ പതിഞ്ഞു.
താനുണ്ണിയെ പ്രസവിച്ചു കിടന്ന മുറി..
ആ മുറി തന്നെ..
ഓർക്കാനാവാതെ അവൾ മുഖം പൊത്തി.
“ ഇത്രയൊക്കെ അനുഭവിക്കാൻ മാത്രം എന്ത് ഘോര പാപമാണ് ഞാൻ ചെയ്തതെൻറെ ഈശ്വരാ..”
ചുമരിൽ തല തല്ലി അവൾ ആർത്ത് കരഞ്ഞു… അവളുടെ ഹൃദയത്തിലെരിഞ്ഞ തീയുടെ ചൂട് സഹിക്കാൻ കഴിയില്ലെന്നറിഞ്ഞ സൂര്യൻ മേഘങ്ങൾക്കിടയിൽ പതുങ്ങി.
അടഞ്ഞ കണ്ണുകളിൽ നിന്നും ഉരുകിയൊലിക്കുന്ന തുള്ളികൾ തറയിൽ വീണ ഉടൻ ബാഷ്പമായി മാറിക്കൊണ്ടിരുന്നു. കൺപോളകൾക്കുള്ളിൽ കുതറിയോടിക്കൊണ്ടിരുന്ന കൃഷ്ണമണികൾ പഴയ ഒരു കാഴ്ചയിൽ നിശ്ചലമായി.
ആദ്യത്തെ മൂന്നു ഗർഭവും പകുതി വഴിയിൽ വെച്ച് നഷ്ടപ്പെട്ട വേദന മുഴുവൻ ആ തവണ എട്ടാം മാസം തികഞ്ഞ ഗർഭത്തിൽ അവൾ മറന്നു തുടങ്ങിയിരുന്നു.
“ ഇനി നമുക്ക് സന്തോഷള്ള കാലാവും കേശ്വേട്ടാ..” എല്ലുകൾ എഴുന്ന് നിന്ന അയാളുടെ നെഞ്ചിൽ മുഖം ചേർത്ത് കല്ല്യാണി പറഞ്ഞു.
“ ഉംം… കുഴപ്പൊന്നൂല്ലാതെ എല്ലാം കഴ്ഞ്ഞ് കിട്ട്യാ മത്യാരുന്നൂ..” അയാളുടെ ദീർഘനിശ്വാസം.
അന്നും ഇതുപോലെ ഭയങ്കര മഴയുള്ള ദിവസമായിരുന്നു.
ചോരുന്നിടത്തൊക്കെ കയ്യിൽ കിട്ടിയ പാത്രങ്ങൾ വെക്കാൻ ഓടി നടക്കുകയായിരുന്ന കല്ല്യാണി മഴവെള്ളത്തിൽ വഴുതി വീണു. വീണിടത്ത് നിന്നും എഴുനേൽക്കാനാവാതെ കിടക്കുമ്പോൾ അടിവയറ്റിൽ നിന്നും ഉയരുന്ന വേദന അവളറിഞ്ഞു.
ചോരുന്നിടത്തൊക്കെ കയ്യിൽ കിട്ടിയ പാത്രങ്ങൾ വെക്കാൻ ഓടി നടക്കുകയായിരുന്ന കല്ല്യാണി മഴവെള്ളത്തിൽ വഴുതി വീണു. വീണിടത്ത് നിന്നും എഴുനേൽക്കാനാവാതെ കിടക്കുമ്പോൾ അടിവയറ്റിൽ നിന്നും ഉയരുന്ന വേദന അവളറിഞ്ഞു.
“ കേശ്വേട്ടാ… കേശ്വേട്ടാ… “ സർവ്വ ശക്തിയും എടുത്തവൾ അലറി വിളിച്ചു.
ഓടി വന്ന കേശുവിന് ഒരു നിമിഷം എന്താ ചെയ്യേണ്ടതെന്ന് തിരിഞ്ഞില്ല. പിന്നെ അവളെ വാരിയെടുത്ത് തന്റെ ഓട്ടോയിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു.
ഓട്ടോയിൽ നിന്നും അവളെ എടുത്ത് സ്ട്രെച്ചറിൽ കിടത്തുമ്പോൾ കാലുകളിലൂടെ ഒഴുകുന്ന രക്തം കണ്ട് അയാൾക്ക് തല കറങ്ങുന്നത് പോലെ തോന്നി.
“ രക്തം കുറേ നഷ്ടപ്പെട്ടിട്ടുണ്ട്…വീഴ്ച്ചയിൽ പറ്റിയ ക്ഷതങ്ങളുമുണ്ട്..അമ്മയേയോ കുഞ്ഞിനേയോ ആരെയെങ്കിലും ഒരാളെയേ രക്ഷിക്കാനാവൂ..”
ഡോക്ടറുടെ വാക്കുകൾ കേട്ട് അയാളുടെ കർണ്ണപുടങ്ങൾ പൊള്ളി.
ഡോക്ടറുടെ വാക്കുകൾ കേട്ട് അയാളുടെ കർണ്ണപുടങ്ങൾ പൊള്ളി.
“ എനിക്കവളെ വേണം ഡോക്ടറെ.. “ അയാൾ കരയുകയായിരുന്നു.
“ എന്റെ കുഞ്ഞിനെ കിട്ടിയില്ലെങ്കിൽ ഞാൻ ജീവനോടെ ഉണ്ടാവില്ല..” അവളുടെ സ്വരത്തിൽ നല്ല ഉറപ്പ്...
കുഞ്ഞിനെ പ്രസവിച്ച ശേഷം ദിവസങ്ങളോളം ഐസിയുവിൽ കിടന്നു അവസാനം അവൾ കുഞ്ഞിനടുത്തെത്തിയപ്പോൾ ആരോഗ്യം തകർന്നിരുന്നെങ്കിലും ജീവൻ ബാക്കിയുണ്ടായിരുന്നു.
എന്തിനായിരുന്നു അന്ന് താൻ രക്ഷപ്പെട്ടത്.. ഇനിയും ശിക്ഷകൾ മതിയായില്ലെന്ന് തോന്നിയോ ഈശ്വരന്…
ആറ്റുനോറ്റ് കിട്ടിയ ആരോമലുണ്ണിയെ അവർ പൊന്നുപോലെയാണ് നോക്കിയത്. അവനെ വാലിട്ടു കണ്ണെഴുതിച്ചും പൊട്ടു തൊട്ടും കുഞ്ഞിക്കൈകളിൽ കരിവളയിട്ടും ഉണ്ണികാലുകളിൽ കിലുങ്ങുന്ന തളകളിട്ടും കയ്യിൽ കിട്ടുന്ന കാശിനെല്ലാം കളിപ്പാട്ടങ്ങളും കുഞ്ഞുടുപ്പുകളും വാങ്ങിയും അവരാനന്ദിച്ചു.
അവൻറെ കളിചിരികളിൽ മുഴുകി ഇരുന്നപ്പോൾ ഈ കുട്ടിക്കാലം തീർന്നു പോകല്ലേയെന്നവൾ വെറുതെ ആശിച്ചു. ആ ആഗ്രഹം മാത്രം എന്തുകൊണ്ടോ ഈശ്വരൻ കേട്ടു.
ഉണ്ണി വളർന്നുതുടങ്ങിയപ്പോൾ ഒരു ഞെട്ടലോടെ അവർ.മനസിലാക്കി.. അവൻ സാധാരണ കുട്ടികളുടെ പോലെയല്ല.. ഒരുപാട്ഡോക്ടർമാരുടെ മുൻപിലും ദൈവങ്ങളുടെ മുൻപിലും തൊഴുകൈയോടെ നിന്നെങ്കിലും എല്ലാവരും കൈവിട്ടു
മാനസികവളർച്ചയെത്താത്ത ഉണ്ണിയെ അവർ കഴിയുന്നത്ര നന്നായി നോക്കി. അവനൊന്ന് തന്നെ നടക്കാറായത് അഞ്ച് വയസിലായിരുന്നു.
ഉണ്ണിക്ക് എട്ടു വയസുള്ളപ്പോഴാണ് കേശുവിൻറെ മരണം. കാലൻ വളയം പിടിച്ച ഒരു ലോറിയാണ് കേശുവിനെ കൊണ്ട് പോയത്.
അന്ന് മരിച്ചു കിടക്കുന്ന കേശുവിൻറെ നെഞ്ചിൽ അടിച്ചു കൊണ്ട് ഉണ്ണി ആദ്യ വാക്കുച്ഛരിച്ചു.
“ ച്ചാ..ച്ചാ..”
പിന്നീടങ്ങോട്ട് പല വീടുകളിൽ പണിയെടുത്തും കോഴിയേയും പശുവിനേയും വളർത്തിയും കല്ല്യാണി ഉണ്ണിയെ നോക്കി.
മനസിനു കൊടുക്കാൻ മറന്ന വളർച്ച ദൈവം ശരീരത്തിന് നൽകുന്നതെന്തിനാണാവോ..
അവനൊരു ഒത്ത പുരുഷൻറെ ശരീരവളർച്ചയെത്തിയെന്ന് മനസ്സിലായപ്പോൾ മുതൽ മാറ്റി കിടത്തി. കരഞ്ഞു ബഹളം കൂട്ടുമ്പോൾ മടിയിൽ കിടത്തി ഉറക്കി.
ഇടിയും മിന്നലും ചെറുപ്പം മുതൽ ഭയങ്കര പേടിയാണ് ഉണ്ണിക്ക്.
ഇന്നലെ വൈകിട്ട് മുതൽ നല്ല മഴയും കാറ്റും.. തൊടിയിലെ വാഴകളൊക്കെ മറിഞ്ഞു വീണു. രാത്രി ഇടിയും മിന്നലും പേമാരിയും. ലോകാവസാനമാണോയെന്ന് തോന്നിപ്പോയി. അതേ ലോകാവസാനം തന്നെ ആയിരുന്നു.
ഇന്നലെ വൈകിട്ട് മുതൽ നല്ല മഴയും കാറ്റും.. തൊടിയിലെ വാഴകളൊക്കെ മറിഞ്ഞു വീണു. രാത്രി ഇടിയും മിന്നലും പേമാരിയും. ലോകാവസാനമാണോയെന്ന് തോന്നിപ്പോയി. അതേ ലോകാവസാനം തന്നെ ആയിരുന്നു.
ഇടിയും മി്ന്നലും പേടിച്ചു കൂടെ വന്നു കിടന്ന ഉണ്ണിയെ മാറ്റി കിടത്താൻ നോക്കിയപ്പോഴെല്ലാം “ ഇച്ച് പേടിയാ..മ്മാ..” എന്ന് പറഞ്ഞു അവളെ ഇറുക്കി കെട്ടിപ്പിടിച്ചു ഉണ്ണി. രാത്രിയിലെപ്പോഴാണവന് രൂപമാറ്റം വന്നതെന്നറിയില്ല. കുതറിയെഴുനേൽക്കാൻ ശ്രമിച്ച അവൾ അവൻറെ ശക്തിക്കുമുൻപിൽ തളർന്നു വീണു.
പുറത്തു മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു. ഇടിമിന്നലുകൾ ആകാശത്തുനിന്ന് അവളുടെ മനസിലേക്ക് ചേക്കേറിയിരുന്നു.
എഴുനേൽക്കാനുള്ള ശക്തി കൈവന്നപ്പോഴവൾ നിശ്ചയിച്ചുറപ്പിച്ച തീരുമാനവുമായി അടുക്കളയിലേക്ക് വന്നു.
ഒരുരുള വാരിയപ്പോൾ ഉണ്ണിയുടെ മുഖമോർമ വന്നു.താനും കൂടി പോയാലവൻറെ അവസ്ഥ.. അവൻറെ തെറ്റു കൊണ്ടല്ലെങ്കിലും… സ്വന്തം അമ്മ എന്താണെന്നും ആരാണെന്നും തിരിച്ചറിയാൻ ദൈവം കഴിവ് കൊടുക്കാഞ്ഞവനെ നാളെ നാട്ടുകാർ തല്ലിക്കൊന്നാൽ.. അവനറിയില്ലെങ്കിലും തനിക്കറിയാമല്ലൊ..അവനെൻറെ ഉണ്ണിയാണെന്ന്….തൻറെ ഉണ്ണി….
അവളുടെ കൈയിൽ നിന്നും ആ ഉരുള താഴെ വീണു.
ചുമരു ചാരി ഇരിക്കുന്ന അമ്മയുടെ അടുത്തേക്ക് ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് ഉണ്ണി വന്നു. എല്ലാ ദിവസവും രാവിലത്തെ ഭക്ഷണമായ പഴഞ്ചോറ് മീൻചട്ടിയിലിട്ടിളക്കിയത് മുമ്പിലേക്ക് നീക്കി വെച്ച് അവനെടുത്തുണ്ണാൻ തുടങ്ങി.
പാത്രത്തിൽ നിന്നും ഒരു മീൻ കഷ്ണം എടുത്തവൻ അമ്മക്ക് നീട്ടി.
“ മ്മേ..മ്മേ..മീമി..മീമി..”
അനങ്ങാതിരിക്കുന്ന അമ്മയുടെ അടുത്തേക്ക് എഴുന്നേറ്റു നടക്കാനാഞ്ഞ ഉണ്ണി വേച്ചു വീണു.. തറയിൽ കിടന്ന് രക്തം ശർദ്ദിച്ചു കൊണ്ടവൻ അമ്മയുടെ സമീപത്തേക്കുരുണ്ടു.
അവൻറെ കാൽ തട്ടി അവൾ മറിഞ്ഞു വീണു.ആ കണ്ണുകൾ തുറന്നു തന്നെ ഇരുന്നു. അതിൽ നിറഞ്ഞു നിന്ന നീർകണത്തിൽ ഉണ്ണിയുടെ രൂപം പ്രതിഫലിച്ചു.
Wow..orikkalum pratheeshichilla ...Good
ReplyDelete