Slider

അമ്മമരം

0
Image may contain: 4 people, people smiling, people standing

എന്താ ഏട്ടാ ആലോചിച്ചു കിടക്കുന്നെ ".
പാറൂന്റെ ചോദ്യം കേട്ടാണ് ചിന്തയിൽ നിന്നും ഞാൻ ഉണർന്നത്.
"ഒന്നുല്ലെടി വെറുതെ ഓരോന്ന് ആലോചിച്ചു കിടന്നതാ ".
"എന്നോടെന്തിനാ ഏട്ടാ കള്ളം പറയുന്നേ. ഓഫീസിൽ നിന്നും വന്നപ്പോൾ തൊട്ടു ഞാൻ ശ്രദിക്കുന്നതാ".
ഇനി നുണ പറഞ്ഞിട്ട് കാര്യമില്ല. ഞാൻ എന്റെ വാട്സ് ആപ്പ് എടുത്തു കാണിച്ചു.
"ഇതെന്താ? "
"നീ വായിച്ചുനോക് ".
അതൊരു ഫോർവേഡ് മെസ്സേജ് ആരുന്നു.
"പ്രിയ സുഹൃത്തേ. ഞാൻ ഒരു സോഷ്യൽ വർക്കർ ആണ്. കഴിഞ്ഞ ദിവസം ഞാൻ ഗുരുവായൂർ ഉള്ള ആശ്രയ ശരണാലയത്തിൽ പോയി. അവിടെ കണ്ട ഒരു കാര്യം നിങ്ങളെ അറിയിക്കാനാണ് ഈ പോസ്റ്റ്‌.
അവിടെ കണ്ട ഒരു അമ്മ. ഏകദേശം 80-85 വയസു പ്രായം. രണ്ടു കൊല്ലം മുൻപ് ഗുരുവായൂർ അമ്പലത്തിൽ വച്ചു ആരോ ഉപേക്ഷിച്ചനിലയിൽ കണ്ടു പോലീസ് ആണ് അവരെ ഇവിടെ എത്തിച്ചത്. മനോനില തകർന്ന ഈ അമ്മക്ക് എവിടാണ് വീടെന്നോ ആരാണ് ബന്ധുകളെന്നോ അറിയില്ല. പക്ഷെ എപ്പോഴും അവർ അപ്പു എന്നു പറഞ്ഞുകൊണ്ട് ഇരിക്കുന്നു. ആ അമ്മയുടെ ഫോട്ടോയും ഞാൻ ഇതിന്റെ കൂടെ ഇടുന്നുണ്ട്. ഇവരുടെ ബന്ധുക്കളെ കണ്ടെത്തി ഈ അമ്മയെ അവരുടെ അപ്പുവിന്റെ അടുത്തെത്തിക്കാൻ നമുക്കൊന്നു ശ്രമിച്ചുകൂടേ ".
"ഇതിനിപ്പോ എന്തു പറ്റി. ഏട്ടൻ അമ്മയെ ഓർത്തോ "?
"അതല്ലെടി ആ ഫോട്ടോ കണ്ടിട്ട് എന്റെ നല്ലമ്മയെപോലുണ്ട് "
അത് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.
"ഏതു ഏട്ടൻ പറയാറുള്ള ആ അമ്മയോ "?
"അതെ എന്നെ ഞാൻ ആക്കിയ പെറ്റമ്മയേക്കാൾ എന്നെ സ്നേഹിച്ച എന്റെ നല്ലമ്മ. അവരാകരുതേ എന്നാണ് എന്റെ പ്രാർത്ഥന. "
"അതെങ്ങനാ ആ അമ്മ മകളുടെ കൂടെയല്ലേ. ഏതായാലും നമുക്കൊന്നു പോയിനോക്കിയാലോ ".
"ഹ്മ്മ് പോകാം നാളെത്തന്നെ പോകാം. മോൻ ഉറങ്ങിയോ. "
"ഉവ്വ് അവൻ നേരത്തെ ഉറങ്ങി ".
കാർ ഡ്രൈവ് ചെയ്തത് പാറുവാണ്. ഞാൻ മോനുമായി ഇരുന്നു. എന്തോ എന്റെ മനസാകെ അസ്വസ്ഥമാരുന്നു.
---------------- ---------------- ------------- ----------
"ഗൗര്യേച്ചി, ദേ മോനവിടെ പിള്ളേരുടെ കൂടെ ഉണ്ട്ട്ടോ. ഒന്നും കഴിച്ചിട്ടില്ലേ. "
"നീ ഒന്നു പോ മാലതി ഞാൻ നോക്കിക്കൊള്ളാം അവന്റെ കാര്യം. അപ്പു നീ ഇങ്ങട് വാ കുട്ട്യേ. "
എന്റെ നല്ലമ്മ. അപ്പു എന്നുള്ള വിളികേട്ടാൽ എവിടണേലും ഞാൻ ഓടിയെത്തും.എന്റെ അമ്മ മാലതിയാണേലും എന്നെ വളർത്തിയത് മുഴുവൻ എന്റെ നല്ലമ്മയാ. വാര്യത്തെ ഗൗരി. പേരുകേട്ട തറവാട്ടുകാർ. ചെറുപ്പത്തിലേ വിധവയായ എന്റെ നല്ലമ്മ പിന്നീട് ജീവിച്ചത് മുഴുവൻ രണ്ടു മക്കൾക്ക്‌ വേണ്ടിയാണു. ബാലുവും മീരയും. ഞങ്ങൾ അവരുടെ അയൽവക്കം കാരാണ്. എങ്കിലും സ്വന്തം വീടുപോലാണ് എനിക്ക് അവിടം. എന്റെ അച്ഛന്റെ കുടിയും ദുശീലവും കാരണം കുടുംബവും അച്ഛാച്ഛനേം അമ്മമേം എന്നെയും നോക്കാനുള്ള നെട്ടോട്ടത്തിലാരുന്നു അമ്മ. രാവിലെ എന്നെ നല്ലമേടെ അടുത്താക്കി അമ്മ ജോലിക്ക് പോകും.
അമ്മയുടെ കഷ്ടപ്പാടും അച്ഛന്റെ ക്രൂരതയും കണ്ടാണ് ഞാൻ വളർന്നത്. അപ്പോയെല്ലാം എന്നെ ചേർത്തുനിർത്തി ആശ്വസിപ്പിച്ചതും സ്വന്തം മകനെപ്പോലെ സ്നേഹിച്ചതും എന്റെ നല്ലമ്മയാരുന്നു.
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ ക്ലാസ്സ്‌ കഴിഞ്ഞു ടൗണിലെ ബേക്കറിയിൽ സാദനം എടുത്തുകൊടുക്കാൻ ഞാൻ പോകും. 9മണിക്ക് കടപൂട്ടി ജോസേട്ടന്റെ സൈക്കിളിൽ തിരിച്ചു വരും. ദിവസം 30രൂപ കിട്ടും. അതൊന്നും ആകില്ലെലും ഒരു എട്ടാംക്ലാസുകാരന് അത് വലിയകാര്യമാരുന്നു. അന്നുതൊട് എന്നെക്കുറിച്ചു പറയുന്നതേ നല്ലമ്മക് അഭിമാനമരുന്നു. ബാലുച്ചേട്ടൻ 10തോറ്റു പഠിത്തം നിർത്തി. അത് നല്ലമ്മക് ഭയങ്കര വിഷമം ആരുന്നു. മീരയും കഷ്ട്ടി 10പാസ്സായി. പിന്നെയവൾക്കും മടിയായി.
എനിക്ക് 10 ലും പ്രീ ഡിഗ്രിക്കും ഡിസ്റ്റിംക്ഷൻ കിട്ടിയപ്പോഴും ഏറ്റവും കൂടുതൽ സന്തോഷിച്ചത് എന്റെ നല്ലമ്മയാരുന്നു. പിന്നെ ഹയർ സ്റ്റഡീസ് എല്ലാം മെറിറ്റിൽ സ്കോളര്ഷിപ്പോടെ ഞാൻ പഠിച്ചു. ഒടുവിൽ ഇവിടെ ബാംഗളൂരിൽ ജോലികിട്ടിയപ്പോൾ ഞാൻ അമ്മയെയും കൂട്ടി ഇങ്ങോട്ട് താമസം മാറി. അന്ന് നല്ലമ്മ ഒത്തിരി കരഞ്ഞു. പിന്നെ ഇടക്കൊക്കെ ചെല്ലുമ്പോഴുള്ള പരിഭവം പറച്ചിൽ.
വർഷങ്ങൾ പോയതറിഞ്ഞില്ല. മീരയുടേം ബാലു ചേട്ടന്റെയും കല്യാണം. മീര ഹസ്ബൻഡുമായി ദുബായിൽ. ബാലുച്ചേട്ടൻ വലിയൊരു റിയൽ എസ്റ്റേറ്റ് മുതലാളീടെ മകളെ കെട്ടി അവരുടെ കൂടെ എറണാകുളത്തു. നല്ലമ്മ ഒറ്റക്ക്.
അവസാനമായി ഞാൻ നല്ലമ്മയെ കാണുന്നത് എന്റെ കല്യാണം ക്ഷണിക്കാൻ പോയപ്പോഴാണ്. രണ്ടു കൊല്ലം മുൻപ്. അന്ന് മകളെകുറിച്ച ഒത്തിരി സങ്കടം പറഞ്ഞു. അവര് വിളിക്കാറില്ല വരാറില്ല എന്നൊക്കെ. ഞങ്ങളുടെ കൂടെ വരാൻ ഞാനും അമ്മയും ഒരുപാടു നിർബന്ധിച്ചു. പക്ഷെ ചാകുമ്പോഴും അവിടെകിടന്നു ചത്താൽ മതി എന്നാണ് അന്ന് പറഞ്ഞത്.
എന്റെ കല്യാണത്തിന് നല്ലമ്മ വന്നില്ല. പാറുവുമായി ഞാൻ അവിടെച്ചെന്നപ്പോൾ അറിഞ്ഞത് നല്ലമ്മ വീണു കാലൊടിഞ്ഞു. ബാലു ചേട്ടന്റെ വീട്ടിലാണെന്നു. കോൺടാക്ട് ചെയ്യാൻ ഒരുപാട് ശ്രമിച്ചു ഒന്നും നടന്നില്ല.
"ഏട്ടാ എണീക്. നമ്മൾ എത്തി. "
മടിയിൽ നിന്നും മോനെ അവളുടെ കൈയിൽ കൊടുത്തു. നടക്കും തോറും കാലുകൾ തളരുന്ന പോലെ. അതെന്റെ നല്ലമ്മയായിരിക്കുമോ.
"Yes, ആരാണ് എന്ത് വേണം? "
"ഞങ്ങൾ ഇവിടുള്ള ഒരമ്മയെകുറിച് അറിഞ്ഞു വന്നതാണ്. മനസികനിലതെറ്റി അപ്പു എന്നു പറഞ്ഞുകൊണ്ടിരിക്കുന്ന ഒരമ്മ ഇവിടുണ്ടെന്നറിഞ്ഞു. "
"ഓഹ് സോഷ്യൽ മീഡിയ വഴി അറിഞ്ഞതാണോ. നിങ്ങളുടെ ആരാണവർ? ".
"എന്റെ അമ്മയാണ് ഞാനാണവരുടെ അപ്പു ".
അവിടുള്ളത് എന്റെ നല്ല്ലമ്മയാണോ എന്നെനിക്കറിയില്ല. പക്ഷെ ഒന്ന് ഞാൻ തീരുമാനിച്ചു. അവരാരായാലും ഞാൻ അവരെ എന്റെകൂടെ കൊണ്ടുപോരും. എന്റെ മനസ്സ് മനസിലാക്കിയപോലെ പാറു എന്റെ കൈയിൽ മുറുകെ പിടിച്ചു.
ആ ഓഫീസിൽ ഇരുന്ന സ്ത്രീ ഞങ്ങളെയും കൂട്ടി ഒരു മുറിയിൽ ചെന്നു. അവിടെ എന്റെ നല്ലമ്മ. കണ്ണ് നിറഞ്ഞത്കൊണ്ട് എനിക്കൊന്നും കാണാൻ പറ്റണില്ല. ഞാൻ അടുത്തുചെന്നു കൈയിൽ പിടിച്ചു വിളിച്ചു. "നല്ലമ്മേ ",,,
"അപ്പു നീ വന്നോ എന്റെ കുട്ടി വന്നോ "
അങ്ങനെ ഞാനും പാറുവും ഞങ്ങടെ നല്ലമ്മയെ കൊണ്ട് പോന്നു. ഞങ്ങടെ അമ്മയായി നന്ദുന്റെ അച്ഛമ്മയായി.

by: Geethu Anoop
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo