വീട്ടിലേക്ക് പാലുകൊണ്ടുവരുന്ന പെൺകുട്ടിയെ പെൺകുട്ടി
യെന്നു വിളിക്കേണ്ട പ്രായം എന്നോ കഴിഞ്ഞിരുന്നു.
യെന്നു വിളിക്കേണ്ട പ്രായം എന്നോ കഴിഞ്ഞിരുന്നു.
പതിനാറിനു മുമ്പാണോ പതിനെട്ട് തികഞ്ഞിട്ടാണോ
പെൺകുട്ടികളുടെ കല്യാണം നടത്തേണ്ടതെന്ന ചർച്ച സജീവമായതു കൊണ്ടാവാം കല്യാണം കഴിയാതെ മുപ്പത് കഴിഞ്ഞ പെണ്ണിനെ പെൺകുട്ടിയായി തന്നെ തോന്നിയത്.
പെൺകുട്ടികളുടെ കല്യാണം നടത്തേണ്ടതെന്ന ചർച്ച സജീവമായതു കൊണ്ടാവാം കല്യാണം കഴിയാതെ മുപ്പത് കഴിഞ്ഞ പെണ്ണിനെ പെൺകുട്ടിയായി തന്നെ തോന്നിയത്.
കണ്ണുകളിൽ നിന്ന് സ്വപ്നങ്ങൾ നഷ്ടപ്പട്ടിട്ടുണ്ടങ്കിലും മുഖത്ത് ഒരു മായാത്ത പുഞ്ചിരി അവൾ കാത്തു സൂക്ഷിച്ചിരുന്നു
മൈസൂർ കല്യാണം കഴിച്ച് ഒരു പെൺക്കുട്ടിയുമായി വീട്ടിൽ വന്നിരിക്കുന്ന ഇതാത്തയും, തുണിപീടികയിൽ നിൽപു
പണിക്കു പോകുന്ന അനിയത്തിയും,
ഉപ്പ മരിച്ചതിന്നു ശേഷം മറയിൽ ഇരുന്ന് പിന്നെ മറയിൽ തന്നെ ആയി പോയ ഉമ്മയും ചേർന്നതായിരുന്നു അവളുടെ ലോകവും കുടുംബവും.
പണിക്കു പോകുന്ന അനിയത്തിയും,
ഉപ്പ മരിച്ചതിന്നു ശേഷം മറയിൽ ഇരുന്ന് പിന്നെ മറയിൽ തന്നെ ആയി പോയ ഉമ്മയും ചേർന്നതായിരുന്നു അവളുടെ ലോകവും കുടുംബവും.
അയൽപക്കത്തെ വീട്ടിലെ അടുക്കള പണിയിൽ നിന്ന് കിട്ടുന്ന കൂലിയും പാലു വിറ്റുക്കിട്ടുന്ന കാശും ചേർന്നിട്ടും ദാരിദ്ര്യം മാത്രം അവളുടെ വീടിനെ വിട്ടു പോവാൻ മടിച്ചു.
തെക്കുനിന്ന് വന്ന് നെന്മിനി മലയുടെ അപ്പുറത്ത് ചെറിയ ആത്മീയ കച്ചവടം നടത്തുന്ന ഒരാളാണ് അവൾക്ക് കല്യാണാലോചനയുമായി വന്നത്.
തെക്ക് ഭാര്യയും രണ്ടു പെൺകുട്ടികളും ഉള്ള അയാൾക്ക് 'മാനസികരോഗി' എന്ന് അയാൾ പറഞ്ഞ ഭാര്യ ഈ കല്യാണം അറിയരുതെന്നു നിർബന്ധ മുണ്ടായിരുന്നു.
വർഷങ്ങളായി ഒരുക്കൂട്ടി വച്ച പൊന്നിനു പുറമെ കുറച്ചു കൂടുതൽ പൊന്നു കൂടി അയാൾ ആവശ്യപ്പെട്ടിരുന്നു.
മുഖത്ത് അവൾ സൂക്ഷിച്ച പുഞ്ചിരിയും,
കണ്ണുകളിൽ സ്വപ്നങ്ങളും നിറഞ്ഞപ്പോൾ അവൾ അതീവ സുന്ദരിയായി.
കണ്ണുകളിൽ സ്വപ്നങ്ങളും നിറഞ്ഞപ്പോൾ അവൾ അതീവ സുന്ദരിയായി.
ഒരു കനത്ത മഴക്ക് ശേഷം ഞങ്ങളുടെ മതിൽ
പൊളിഞ്ഞതിൻറെ
അടുത്ത ദിവസം ഞങ്ങൾ മുറ്റത്ത് നിൽക്കുമ്പോഴാണു അവൾ പാലുമായി വന്നത്.
പൊളിഞ്ഞതിൻറെ
അടുത്ത ദിവസം ഞങ്ങൾ മുറ്റത്ത് നിൽക്കുമ്പോഴാണു അവൾ പാലുമായി വന്നത്.
അവളുടെ മായാത്ത പുഞ്ചിരിക്ക് പകരം മുഖത്ത് ഒരു കൃത്രിമ സന്തോഷം ഉണ്ടാക്കിയിട്ടാണ് അവൾ ഞങ്ങളോട് സംസാരിച്ചത്.
"ഇക്കാ ഇന്നലെ അവരു വന്നിരുന്നു കല്യാണംനിശ് ചയിച്ചു.
അവർക്ക് അനിയത്തിയെയാണ് ഇഷ്ടപ്പെട്ടത് ഞാറായ്ച്ചയാണു അവരുടെ നികാഹ്"
അവർക്ക് അനിയത്തിയെയാണ് ഇഷ്ടപ്പെട്ടത് ഞാറായ്ച്ചയാണു അവരുടെ നികാഹ്"
അതു പറഞ്ഞു തീരുന്നതിനു മുൻപു തന്നെ...
സ്വപ്നങ്ങൾ പടിയിറങ്ങി പോയ അവളുടെ കണ്ണുകളിൽ പൊടിഞ്ഞ കണ്ണുനീർ ധാരയായി കവിളിലൂടെ ഒലിച്ചു തുടങ്ങിയിരുന്നു.
സ്വപ്നങ്ങൾ പടിയിറങ്ങി പോയ അവളുടെ കണ്ണുകളിൽ പൊടിഞ്ഞ കണ്ണുനീർ ധാരയായി കവിളിലൂടെ ഒലിച്ചു തുടങ്ങിയിരുന്നു.
"പെണ്ണേ "
എന്ന എന്‍റെ സഹധർമ്മിണിയുടെ വിഷമത്തോടെയുള്ള വിളികേട്ടതും
അവൾ ഒരു കൊച്ചു പെൺകുട്ടിയെ പോലെ വിതുമ്പി കരയാൻ തുടങ്ങി......
എന്ന എന്‍റെ സഹധർമ്മിണിയുടെ വിഷമത്തോടെയുള്ള വിളികേട്ടതും
അവൾ ഒരു കൊച്ചു പെൺകുട്ടിയെ പോലെ വിതുമ്പി കരയാൻ തുടങ്ങി......
ആ കണ്ണുനീർ തുള്ളികൾ ഭൂമിയിൽ പതിച്ച ആ വർഷമാണ് ഞങ്ങളുടെ നാട്ടിൽ കൊടും വരൾച്ചയുണ്ടായത്.
ഹക്കീം വേങ്ങൂർ
It was good Hakeem.. Didn't expect the last twist... Continue writing...
ReplyDelete