
വിയര്‍പ്പു തുടച്ച് ഒരു കോളയും വാങ്ങി കുടിച്ചയാള്‍ മൊബൈലില്‍ ഭാര്യയെ വിളിച്ചു.പിന്നീടു നിരാശയോടെ അയാള്‍ ലാന്‍റു ഫോണിലേക്കു വിളിച്ചു.ശബ്ദം കേള്‍ക്കേണ്ട താമസം ചിന്നു മോള്‍ ഒാടി വന്ന് ഫോണെടുത്തു.''അച്ഛനെന്താ രണ്ടു ദിവസമായി വിളിച്ചില്ല?അമ്മു ചേച്ചിക്ക് ഫുള്‍ A+ ഉണ്ടല്ലോ.പൊന്നു ചേച്ചിക്ക് പ്ളസ്സ്ടൂനും നല്ല മാര്‍ക്കുണ്ട്.അച്ഛന്‍ വിളിക്കാഞ്ഞിട്ടു രണ്ടു പേരും പിണക്കത്തിലാ.''
അച്ഛനിത്തിരി ജോലി തിരക്കിലായി പോയി മോളേ.അച്ഛനീ കഷ്ടപ്പെടുന്നതു മക്കള്‍ക്കു വേണ്ടിയല്ലേ.ഒന്നു വിളിച്ചില്ലാന്നു കരുതി മക്കളിങ്ങനെ പിണങ്ങിയാലോ.നല്ല മാര്‍ക്കു വാങ്ങിച്ചതിന് അച്ഛന്‍ വരുമ്പോ രണ്ടു മൊബൈല്‍ കൊണ്ടു വരുന്നുണ്ട്.ഇപ്പോഴേ അമ്മു ചേച്ചിയോടും പൊന്നു ചേച്ചിയോടും ചിന്നുമോള്‍ പറയണ്ടാട്ടോ.അമ്മയെവിടെ പോയി.അച്ഛന്‍ വിളിച്ചിട്ട് എടുത്തില്ലാലോ.അടുക്കളയിലാണോ.
അമ്മ പുതിയ ഫോണില്‍ സംസാരിച്ചിരിക്കുന്നുണ്ടല്ലോ.അമ്മു ചേച്ചിയും പൊന്നു ചേച്ചിയും ഡ്രസ്സെടുക്കാന്‍ പോയതാ. ഇന്ന് ഹോട്ടലിലില്‍ നിന്നാ ഭക്ഷണം.. സിനിമയ്ക്കും കൊണ്ടുപോവാന്ന് അമ്മ പറഞ്ഞിട്ടുണ്ട്.പിന്നെ അച്ഛന്‍ പുതിയ ഫോണൊന്നും വാങ്ങണ്ട.അമ്മയ്ക്കും ചേച്ചിമാര്‍ക്കുമൊക്കെ ഹൗസോണര്‍ അങ്കിള്‍ നല്ല ഫോണ്‍ വാങ്ങി കൊടുത്തിട്ടുണ്ടല്ലോ. ചിന്നു മോള്‍ക്ക് മാത്രാ ഫോണില്ലാത്തേ.അല്ലെങ്കില്‍ വേണ്ട എന്നെ അച്ഛന്‍ ലാന്‍റ്ഫോണില്‍ വിളിച്ചാല്‍ മതി.എനിക്കു അച്ഛന്‍ വരുമ്പോ നേരിട്ടു കണ്ടാല്‍ മതി.ക്യാമറ ഉളള ഫോണൊക്കെ ചീത്തയാണച്ഛാ.
മോളേ അമ്മു ചേച്ചിയോടു പറയണം ഈ വാടകവീട്ടില്‍ നിന്നും മാറി നമുക്കു നല്ല വീടു വെക്കണ്ടേ.അതിനാ അച്ഛന്‍ ഇവിടെ കഷ്ടപ്പെടുന്നതെന്ന്.അവള്‍ക്ക് ആ വീടു തീരെ ഇഷ്ടാവുന്നില്ലാന്ന് പറഞ്ഞിരുന്നു.പൊന്നു ചേച്ചിയോടും പറയണം ഇഷ്ടമുളള നല്ല കോഴ്സിനു ചേരണമെന്ന്.പൈസ അച്ഛന്‍ അദ്ധ്വാനിച്ചുണ്ടാക്കി അയച്ചു തരുന്നില്ലേ.നിങ്ങളു മൂന്നുപേരും നന്നായി പഠിച്ചു നന്നായാല്‍ മതി.
അമ്മയോടു തിരക്കു കഴിയുമ്പോ അച്ഛനെ വിളിക്കാന്‍ പറയണം.അച്ഛന്‍ ഇനി പിന്നെ വിളിക്കാം.
അമ്മയോടു തിരക്കു കഴിയുമ്പോ അച്ഛനെ വിളിക്കാന്‍ പറയണം.അച്ഛന്‍ ഇനി പിന്നെ വിളിക്കാം.
ഫോണ്‍ വെച്ച് അയാള്‍ മലര്‍ന്നു കിടന്നു.എത്രയും പെട്ടെന്നു വീടു മാറണം.ഹൗസോണര്‍ അങ്കിള്‍ നല്ല മാര്‍ക്കു വാങ്ങിയതിനു മക്കള്‍ക്കു ഗിഫ്റ്റു വാങ്ങി കൊടുത്തത്താവും.ഭാര്യക്ക് എന്തിനാവും വാങ്ങി കൊടുത്തത്.?അതൊന്നും അവള്‍ വിളിച്ചു പറഞ്ഞതുമില്ലല്ലോ.അവള്‍ ഏതു നേരവും ആ കിളവനെയാവുമോ വിളിച്ചാേണ്ടിരിക്കുന്നത്? ഇനി സിനിമയ്ക്കു പോകുന്നതു അയാളുടെ കൂടെയായിരിക്കുമോ?ഡ്രസ്സെടുക്കാന്‍ ആ കിളവന്‍ മക്കളെ കൊണ്ടു പോയതായിരിക്കുമോ?നൂറു നൂറു ചോദ്യങ്ങള്‍ ..ഇതൊക്കെ ആരോടു ചോദിക്കാന്‍.ഉപ്പിട്ടതും ഊതി കുടിച്ചതുമൊക്കെ അവള്‍ പറഞ്ഞിരുന്ന കാലമുണ്ടായിരുന്നു.ഇപ്പോ ഒന്നു മിണ്ടാന്‍ പോലും അവള്‍ക്കു നേരമില്ല.ഇതൊക്കെ ചോദിച്ചാല്‍ അവള്‍ പറയും വാടക വീട്ടിലാക്കി പോയതും പോര അമ്മയേയും മക്കളേയും സംശയം വേറെയെന്ന്.ഒക്കെ തന്‍റെ വേണ്ടാത്ത ചിന്തയാവും.
അയാളെണീറ്റ് മുഖം കഴുകി കണ്ണാടി നോക്കി.അവള്‍ക്കെന്നെ ഇഷ്ടമല്ലാതായോ...ഏയ്..നരച്ച താടിയും മുടിയും ചീകി അയാള്‍ ആശ്വസിച്ചു..ഏയ്..വെറുതെ ഒാരോ ചിന്തകള്‍.
ദിവസങ്ങള്‍ കഴിഞ്ഞു.ഫേസ്ബുക്കു നോക്കിയിരുന്ന അഹമ്മദിക്ക ആശ്ചര്യത്തോടെ പറഞ്ഞു.എടോ തന്‍റെ നാട്ടില്‍ ഒരു തീയറ്റര്‍ പീഡനം നടന്നിട്ടുണ്ടല്ലോ.പെണ്ണുങ്ങടെയും കുട്ടീടെയും പേരില്ല.കക്ഷി നമ്മടെ ഗള്‍ഫു മൊതലാളി നിങ്ങളറിയും കബീര്‍ക്ക.
ബാക്കി വാര്‍ത്തയൊന്നും കേട്ട ഒാര്‍മ്മയില്ല...പക്ഷെ ഒന്നഭിനയിച്ചേ പറ്റൂ.ഫേസ്ബുക്കിലങ്ങനെ പല കഥയും വര്‍ണ്ണിച്ചെഴുതി പിടിപ്പിച്ചിട്ടുണ്ടാവും.ഞാനിത്തിരി കിടക്കട്ടെ.
അയാള്‍ അവിടെ നിന്നും എഴുന്നേറ്റു പോയി. കുറച്ചു മാറി നിന്നു ആരും കാണാതെ ആരും കേള്‍ക്കാത്ത രീതിയില്‍ വീട്ടിലേക്കു വിളിച്ചു.അമ്മുവാണ് ഫോണെടുത്തത് ....കരച്ചിലായിരുന്നു പിന്നെ കേട്ടത്.
ചിന്നുമോള്‍ എവിടെ?അമ്മ...?
അമ്മ റിമാന്‍റിലാണ്.ചിന്നുമോള്‍ റെസ്ക്യൂ ഹോമിലും.അച്ഛനിനിയും ആര്‍ക്കു വേണ്ടിയാ കഷ്ടപ്പെട്ടുണ്ടാക്കുന്നത്.ഒാലപ്പുരയിലാണെങ്കിലും അച്ഛന്‍ കൂടെ വേണമായിരുന്നു.കൂലി പണിയാണെങ്കിലും അന്തസ്സുണ്ടായിരുന്നു.ഇനി പേരു പറഞ്ഞാലും ഇല്ലെങ്കിലും നമ്മളൊക്കെ അറിയപ്പെടുക തിയറ്ററിന്‍റെ പേരിലാവും. പൊന്നു ചേച്ചി ഇനി പഠിക്കാന്‍ പോവുന്നില്ലാന്നാ പറയുന്നത്.അച്ഛന്‍ ഇനിയെങ്കിലും ഒന്നു വരുമോ.
അമ്മ റിമാന്‍റിലാണ്.ചിന്നുമോള്‍ റെസ്ക്യൂ ഹോമിലും.അച്ഛനിനിയും ആര്‍ക്കു വേണ്ടിയാ കഷ്ടപ്പെട്ടുണ്ടാക്കുന്നത്.ഒാലപ്പുരയിലാണെങ്കിലും അച്ഛന്‍ കൂടെ വേണമായിരുന്നു.കൂലി പണിയാണെങ്കിലും അന്തസ്സുണ്ടായിരുന്നു.ഇനി പേരു പറഞ്ഞാലും ഇല്ലെങ്കിലും നമ്മളൊക്കെ അറിയപ്പെടുക തിയറ്ററിന്‍റെ പേരിലാവും. പൊന്നു ചേച്ചി ഇനി പഠിക്കാന്‍ പോവുന്നില്ലാന്നാ പറയുന്നത്.അച്ഛന്‍ ഇനിയെങ്കിലും ഒന്നു വരുമോ.
ഉം..അയാള്‍ക്കൊന്നിനും ഉത്തരമില്ലാതായി.ഞാനുടനെയെത്താം മോളേ..അയാള്‍ ഫോണ്‍ വെച്ചു.
ഉടനെ ഒരു കോള്‍ വന്നു.അതു ചിന്നു മോളായിരുന്നു.അവള്‍ കരഞ്ഞു കൊണ്ടു പറഞ്ഞു.അച്ഛനെന്താ വരാത്തത്.. നമുക്കു ആ വീടു വേണ്ട. ആ അങ്കിള്‍ ചീത്തയാ..സിനിമയ്ക്കു കൊണ്ടുപോയിട്ടു അങ്കിളെന്നെ ഞെക്കി കൊന്നില്ലാന്നേയുളളൂ..മേലൊക്കെ വേദനിച്ചിട്ടു വയ്യ.
ഞാന്‍ അച്ഛനോടു പറയാത്ത ഒരു കാര്യം ഉണ്ട്. അച്ഛനു ചിരി വരും കേട്ടാല്.. അമ്മയുടെ ഫോണിലെ ചക്കരക്കുട്ടന്‍ കാേളിംങ്ങ് ആ അപ്പൂപ്പനങ്കിളാ..!ഞാന്‍ കരുതീ പാവം അച്ഛനാന്ന്.ആ വേദനയിലും ചിന്നുമോള്‍ ചിരിക്കുന്നതു കേട്ടു.
ഞാന്‍ അച്ഛനോടു പറയാത്ത ഒരു കാര്യം ഉണ്ട്. അച്ഛനു ചിരി വരും കേട്ടാല്.. അമ്മയുടെ ഫോണിലെ ചക്കരക്കുട്ടന്‍ കാേളിംങ്ങ് ആ അപ്പൂപ്പനങ്കിളാ..!ഞാന്‍ കരുതീ പാവം അച്ഛനാന്ന്.ആ വേദനയിലും ചിന്നുമോള്‍ ചിരിക്കുന്നതു കേട്ടു.
അഹമ്മദിക്ക വന്ന് കെട്ടി പിടിച്ചു. അത്ര നേരം ഉളളിലൊതുക്കിയ സങ്കടമൊക്കെ അണപ്പൊട്ടി ഒഴുകി....സാരമില്ലടാ...നീ ഭാര്യക്ക് സുഖമില്ലാന്ന് പറഞ്ഞ് ഇന്നു തന്നെ നാട്ടില്‍ പോവാന്‍ നോക്ക്..ആ കുട്ടികളെയെങ്കിലും ...നീ നല്ലോണം വളര്‍ത്തണം. അവര്‍ക്കാെന്നും പറ്റിയിട്ടില്ല.അന്നെപോലൊരു ഭര്‍ത്താവും മക്കളും പടച്ചാേന്‍ തന്ന നിധിയാടോ..അതവള്‍ക്കറിഞ്ഞില്ലല്ലോ.
അയാള്‍ കണ്ണു തുടച്ചു. അയാളുടെ തുണികളോരോന്നായി വാരി പെട്ടിയിലിട്ടു.
അയാള്‍ കണ്ണു തുടച്ചു. അയാളുടെ തുണികളോരോന്നായി വാരി പെട്ടിയിലിട്ടു.
ശ്രീജ ശ്രീജിത്ത്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക