ഞാൻ നിന്റെ ചെരുപ്പാണെന്നവൾ...!
എങ്കിൽ നിന്നെ നോവിക്കാതെ
എങും അഴിച്ചു വയ്ക്കാതെ
നടക്കുമെന്നവൻ..!
എന്തിന് ...,അമ്പലത്തിൽ കൂടി
ഞാൻ പോകില്ല...!
എങ്കിൽ നിന്നെ നോവിക്കാതെ
എങും അഴിച്ചു വയ്ക്കാതെ
നടക്കുമെന്നവൻ..!
എന്തിന് ...,അമ്പലത്തിൽ കൂടി
ഞാൻ പോകില്ല...!
അവൾ കോരിത്തരിച്ചു പോയി,
ഉടൻ തന്നെ അവളവന്റെ ചെരുപ്പായി.!
പെട്ടെന്നാണൊരു നായ അവനു മുന്നിലേയ്ക്ക് കുരച്ചു
കൊണ്ടെടുത്തു ചാടി...
അവനോടി..നായ പിന്നാലെ..!
കൈയ്യിൽ കിട്ടിയൊരു കല്ലെടുത്ത്
അവനൊരേറു കൊടുത്തു...
നായ ഏറു കൊണ്ടിട്ടും
മുന്നോട്ട് തന്നെ.. വെപ്രാളത്തിൽ അവൻ കാലിൽ കിടന്ന ചെരുപ്പൊരെണ്ണം വലിച്ചൊരേറു കൊടുത്തു...!!!!!
നായയുടെ മുഖത്ത് തന്നെ കൊണ്ടു.,!!

അവന്റെ ഉള്ളൊന്നാളി....
ഈശ്വരാ ...അവൾ..!!!
അവൻ പെട്ടെന്ന് തിരിഞ്ഞ് ചെരുപ്പെടുക്കാനായോടി..
അവൻ പാഞ്ഞടുക്കുന്ന
കണ്ട നായ തിരിഞ്ഞോടി..!
ഈശ്വരാ ...അവൾ..!!!
അവൻ പെട്ടെന്ന് തിരിഞ്ഞ് ചെരുപ്പെടുക്കാനായോടി..
അവൻ പാഞ്ഞടുക്കുന്ന
കണ്ട നായ തിരിഞ്ഞോടി..!
അവൻ അവിടെയാകെ ചെരുപ്പ് തിരയാൻ തുടങി..
കാണാനില്ല... അവന്റെ ഹൃദയമിടുപ്പ് കൂടിക്കൊണ്ടിരുന്നു...
ഇല്ല...എങ്ങുമില്ല...!..
കാണാനില്ല... അവന്റെ ഹൃദയമിടുപ്പ് കൂടിക്കൊണ്ടിരുന്നു...
ഇല്ല...എങ്ങുമില്ല...!..
അവൻ വീണ്ടും വീണ്ടും തിരയാൻ തുടങ്ങി...അല്ല തിരഞ്ഞു കൊണ്ടേയിരുന്നു...
വർഷങ്ങൾ കൊഴിഞ്ഞു..
ഇന്നവൻ എല്ലാവർക്കും
"ഒറ്റച്ചെരുപ്പൻ" എന്ന ഭ്രാന്തനാണ്..!!
വർഷങ്ങൾ കൊഴിഞ്ഞു..
ഇന്നവൻ എല്ലാവർക്കും
"ഒറ്റച്ചെരുപ്പൻ" എന്ന ഭ്രാന്തനാണ്..!!
ചെരുപ്പ് തിരഞ്ഞ് തിരഞ്ഞ് ആ പ്രദേശമാകെ അവൻ വെടുപ്പാക്കിയിരുന്നു...
അവനാരുടെയും മുഖത്ത് നോക്കാറില്ല...മിഴികൾ ഓരോ നിമിഷവും തിരച്ചിലിൽ ഏർപ്പെട്ടുകൊണ്ടേയിരുന്നു...
ചെരുപ്പൊഴിഞ്ഞ വലതു
കാലിലേയ്ക്ക് ഓരോ രാത്രിയും അവൻ മിഴിനീരിറ്റിച്ചു...!..
പാതിപ്രാണൻ പോയ അവളെന്ന ഒറ്റച്ചെരുപ്പിനെ നെഞ്ചോട് ചേർത്തവനുറങ്ങിയുണർന്നു..!
വൈകാതവന്
വലതുകാലൊരു ഭാരമായി...
ചെരുപ്പു കിട്ടുമെന്ന പ്രതീക്ഷ കെട്ടു..

ട്രൈനിന്റെ നിലവിളി കേട്ടവൻ കണ്ണുതുറന്നു..
വലതു കാലിലേയ്ക്ക് അവസാനമായൊരിറ്റ് കണ്ണീരിറ്റി തലോടിയ ശേഷം ട്രാക്കിലേയ്ക്കവൻ കാൽ നീട്ടി വച്ചു..!!!
**
വലതു കാലിലേയ്ക്ക് അവസാനമായൊരിറ്റ് കണ്ണീരിറ്റി തലോടിയ ശേഷം ട്രാക്കിലേയ്ക്കവൻ കാൽ നീട്ടി വച്ചു..!!!
**
ആ ചെരുപ്പ് നിങ്ങൾ കണ്ടോ...?
അതെവിടെയാണ്..???
അന്നവൻ നായയ്ക്ക് നേരെ വലിച്ചെറിഞ്ഞ ചെരുപ്പ് എവിടെയാണ് പോയത്..??!!!
അതെവിടെയാണ്..???
അന്നവൻ നായയ്ക്ക് നേരെ വലിച്ചെറിഞ്ഞ ചെരുപ്പ് എവിടെയാണ് പോയത്..??!!!
നിങൾ ആ നായയെ ഒന്നു നോക്കൂ.. ഓടുന്ന നായ ഒരു ചെരുപ്പ് കടിച്ചു പിടിച്ചിരിക്കുന്നത് കണ്ടില്ലേ..?!!!!
അതെ....നിങ്ങൾ ഇപ്പോൾ വ്യക്തമായി കാണുന്നുണ്ട്...!
അവൻ കാണതെ പോയ,
ചിന്തിക്കാതെ പോയ കാഴ്ച്ച...!
അതെ....നിങ്ങൾ ഇപ്പോൾ വ്യക്തമായി കാണുന്നുണ്ട്...!
അവൻ കാണതെ പോയ,
ചിന്തിക്കാതെ പോയ കാഴ്ച്ച...!
ചന്തുവിന്റെ മുന്നിലാണ് നായ ആ ചെരുപ്പ് കൊണ്ടിട്ടത്..
ചന്തുവിന്റെ വളർത്തു
നായയാണവൻ ടോമി.
അവനപ്പോൾ തന്നെ അത് വെട്ടി വണ്ടിയുണ്ടാക്കി...
പലവുരു ആചെരുപ്പു ടയർ വണ്ടിയുമായി ചന്തു ഒറ്റച്ചെരുപ്പനെ കടന്നു പോയിട്ടുണ്ട്....!!
ചന്തുവിന്റെ വളർത്തു
നായയാണവൻ ടോമി.
അവനപ്പോൾ തന്നെ അത് വെട്ടി വണ്ടിയുണ്ടാക്കി...
പലവുരു ആചെരുപ്പു ടയർ വണ്ടിയുമായി ചന്തു ഒറ്റച്ചെരുപ്പനെ കടന്നു പോയിട്ടുണ്ട്....!!
എന്താല്ലേ..!!
By: Shyam Varkala
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക