സ്വയം കൊഴിഞ്ഞ് പോകുന്നവർ
********** സജി വർഗീസ്******
********** സജി വർഗീസ്******
ഏപ്രിൽ മാസത്തിൽ സിരകൾക്ക് ചൂടുപിടിച്ചതുകൊണ്ട്,
തലച്ചോറിലേക്കൊരു ലാവാപ്രവാഹമുണ്ടായതുകൊണ്ട്,
എല്ലാവരും ചുട്ടുപൊള്ളിയതുകൊണ്ട്,
തണുപ്പിക്കാനാർക്കും കഴിയാത്തതുകൊണ്ട്,
ദേഹത്തിൽ നിന്നും ആത്മാവിനെ സ്വയം വേർപെടുത്തിയവർ ഏറെയാണ്,
മെയ് മാസത്തെ കനത്ത ചൂടിൽ ഒരുവട്ടം വേനൽമഴ പെയ്തു പോകാറുണ്ട്,
പക്ഷേ ചിന്തകൾ വീണ്ടും ആളിക്കത്തിയതുകൊണ്ട്,
മഴയെ പ്രണയിച്ചഭൂമിയുടെ കാത്തിരിപ്പ് നീളുന്നതുകൊണ്ട്,
കുളിര് തേടിയെല്ലാവരും വിനോദയാത്ര പോകുന്നതു കൊണ്ട്,
ഒറ്റപ്പെട്ടവനെ
വിശന്നവനെ
കടക്കാരനെ
വഞ്ചിക്കപ്പെട്ടവനെ
മനസിലെ ചിന്തകൾക്ക് തീപിടിച്ച്
മെല്ലെ ഉമി പോലെ മെല്ലെ മെല്ലെ കത്തിയെരിയുന്നതാരും കാണാത്തതു കൊണ്ട്,
ആത്മഹത്യയുടെ മുനമ്പിലൂടെ നടന്നു നീങ്ങിയവരുടെ എണ്ണം കൂടുതലാണ്;
ഒരുപാട് പൂക്കളും വിടരും മുൻപേ സ്വയം കൊഴിഞ്ഞ് വീണുകൊണ്ടിരിക്കുന്നു.

സജി വർഗീസ്
Copyright protected.
Copyright protected.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക