
വെട്ടിപ്പിളർന്ന നെറ്റിയിൽ ഒരു പിടി മഞ്ഞൾ പൊടി വാരിപ്പൊത്തുമ്പോൾ രാരുക്കോമരം ഒന്നുപിടഞ്ഞു......ജൻമാന്തരങ്ങളുടെ നൂലിഴകളാൽ ബന്ധിപ്പിച്ച കർത്തവ്യ ബോധം അയാളിലെ വേദനകളെ സ്വാംശീകരിച്ചു....
തലമുറകളിലൂടെ പകർന്നു നൽകിയ കാളീ കടാക്ഷത്തിന്റെ സുവർണ്ണ മുദ്രകൾ.., കൈമോശം വരാത്ത കഠിന നിഷ്ഠകളിലൂടെ നേടിയെടുക്കുന്ന ഇടറാത്ത മനസ്സും ഉടയാത്ത പേശീബലവും അയാൾക്ക് ശക്തി പകർന്നു....
വാഴുന്നോരുടെ മുമ്പിൽ വെളിച്ചപ്പെടുമ്പോഴും ഓമനത്തമ്പ്രാക്കൾക്ക് പട്ടുഴിയുമ്പോഴും ഇടറാത്ത മനം പക്ഷെ ഇളമുറത്തമ്പ്രാന്റെ മുന്നിൽ ഒന്നു പകച്ചു.
തലമുറകളിലൂടെ പകർന്നു നൽകിയ കാളീ കടാക്ഷത്തിന്റെ സുവർണ്ണ മുദ്രകൾ.., കൈമോശം വരാത്ത കഠിന നിഷ്ഠകളിലൂടെ നേടിയെടുക്കുന്ന ഇടറാത്ത മനസ്സും ഉടയാത്ത പേശീബലവും അയാൾക്ക് ശക്തി പകർന്നു....
വാഴുന്നോരുടെ മുമ്പിൽ വെളിച്ചപ്പെടുമ്പോഴും ഓമനത്തമ്പ്രാക്കൾക്ക് പട്ടുഴിയുമ്പോഴും ഇടറാത്ത മനം പക്ഷെ ഇളമുറത്തമ്പ്രാന്റെ മുന്നിൽ ഒന്നു പകച്ചു.
ചീരു.... !
അടിയാളത്തിമാരുടെ അടിവയറ്റിൽ അധികാര ഗർവ്വ് കാട്ടാനും അവരുടെ നിലയ്ക്കാത്ത ശക്തിപ്രവാഹത്തെ അപ്പാടെ വിഴുങ്ങാനുമുള്ള തമ്പ്രാന്റെ കഴിവ് അങ്ങാടിപ്പാട്ടാണ് ... അടിയാളക്കുടികളിൽ സൂര്യതേജസ്സോടെ പിറവികൾ അരങ്ങേറുന്നത് വാഴുന്നോർക്ക് അത്ര രസിച്ചിട്ടില്ല..... അതിനാൽ ഇപ്പോൾ ഒളി സേവയാണ് പഥ്യം... അതിന് ചൂട്ടു പിടിക്കാൻ കോമൻ നായരുമുണ്ട്... കോലോത്തെ കാര്യസ്ഥന്റെ കാര്യ പ്രാപ്തിയിൽ പക്ഷെ തമ്പ്രാന് സംശയമില്ല.
വിടർന്ന മിഴികളും ഉടയാത്ത ഉടലഴകും, തമ്പ്രാൻ തന്റെ മിഴികളാൽ ഉഴിയുന്നത് ഉടുത്തു കെട്ടുന്നതിനിടെ രാരുക്കോമരം കണ്ടിരുന്നു. വടക്ക് ഒരടിയന്തിരത്തിനിടെ മൂത്താശാൻ കൈ പിടിച്ചു തന്നാതാ ചീരുവിനെ.. പുടവ കൊടുത്ത് തന്റെ പെണ്ണാക്കി കുടിയിരുത്തി...
ചുണ്ണാമ്പും മഞ്ഞൾ പൊടിയും ചേർത്ത ഗുരുതി അസുര വാദ്യത്തിന്റെ താളപ്പൊലിമയിൽ തർപ്പിക്കുമ്പോഴും രാരുക്കോമരത്തിന്റെ മനസ്സിൽ തമ്പ്രാന്റെ ഉറച്ച മിഴികളായിരുന്നു.
"രാരു എല്ലാം ഭംഗിയായില്ലേ.... ഇനി പത്താമുദയത്തിന് മേലേക്കാവിൽ ...."
വാഴുന്നോർ പണക്കിഴി നൽകി അനുഗ്രഹിച്ചു.....
"അടിയൻ .... സംക്രമത്തിന്റെന്ന് വടക്ക് ഒരടിയന്തിരമുണ്ട്..... "
വാഴുന്നോരുടെ പുറകിൽ ഇളമുറത്തമ്പ്രാനെ രാരു കോമരം കണ്ടിരുന്നില്ല.
ചൂട്ടുകറ്റയിൽ തീ പകർന്ന് രാരുക്കോമരവും പുറകെ ചീരുവും പാടത്തേക്കിറങ്ങി.മീനച്ചൂടിൽ ഉരുണ്ടു കൂടിയ കാർമേഘങ്ങൾ അന്തരീക്ഷത്തെ വീർപ്പുമുട്ടിച്ചു..... രാരുക്കോമരത്തിന്റെ മനസ്സിൽ ചീരുവിന്റെ ഉടലിൻ ചൂര് തളിരിട്ടു. ഏഴു നാളത്തെ ഊർജ്ജം പെയ്തൊഴിയാൻ അയാളിൽ ഇടിമുഴക്കങ്ങൾ ആരംഭിച്ചു.
"കോലോത്തുന്നാവും ...ല്ലേ...?"
പാടത്തൂന്ന് തവളയെ പിടിക്കാൻ പാടുപെടുന്ന കേളു ചൂട്ടിൻ വെളിച്ചത്തിൽ തിളങ്ങുന്ന ചീരുവിന്റെ മിഴികളിൽ നോക്കി ചോദിച്ചു.....
"അതെ ....!"
രാരുക്കോമരത്തിന് കേളുവിനെ ഇഷ്ടമല്ല....
പകല് വിപ്ലവവും രാത്രിയിൽ മന്ത്രവാദവും ... വെറുതെ ഓരോന്നും പറഞ്ഞ് ദൈവകോപം വരുത്തുന്ന ഇനം.
പകല് വിപ്ലവവും രാത്രിയിൽ മന്ത്രവാദവും ... വെറുതെ ഓരോന്നും പറഞ്ഞ് ദൈവകോപം വരുത്തുന്ന ഇനം.
"എന്തിനാ അയാക്കീ രാത്രീല് തവള ....?"
ചീരു നടക്കുന്നതിനിടെ ചോദിച്ചു.....
"ചൂട്ടു കറ്റേൽ ഒളിപ്പിച്ചു വെയ്ക്കും..... മന്ത്രവാദം നടത്തുന്ന വീട്ടുകാരെ പറ്റിക്കാൻ... ചൂടു കയറുമ്പോ കെട്ടിവെച്ച തവള അനങ്ങും.... ജീവനുള്ള ചൂട്ടുകറ്റ മന്ത്രവാദിയുടെ സിദ്ധിയാണെന്നു ധരിക്കും... ".... ചീരു ചിരിച്ചു..
കുടിലിൽ പ്രണയ നക്ഷത്ര മുദിച്ചു......! മഞ്ഞൾ പൊടിയുടേയും ദശാംഗത്തിന്റെ ഗന്ധം രാരുവിന്റെ വിയർപ്പിൻ ഗന്ധത്തെ സുഗന്ധപൂരിതമാക്കി....
രാരുവിന്റെ ഉള്ളിൽ നിറഞ്ഞ പാണ്ടിമേളം ചടുലതാളത്തിൽ ചീരുവിന്റെ ഉടലിൽ പെരുമഴയായ് പെയ്തു .ഫാലതടത്തിൽ നിന്നുതിർന്ന രുധിര കണങ്ങൾ ചീരുവിന്റെ സീമന്തരേഖയിൽ അരുണിമ ചാർത്തി..
ഇനിയുള്ള നാളുകൾ മേട സംക്രമത്തിനായുള്ള ഒരുക്കങ്ങളാണ് ... മനസ്സും ശരീരവും ഏകാഗ്രമാക്കി രാരുക്കോമരം ഒരുങ്ങി....
"പെണ്ണൊറ്റക്കാവൂലേ ... നീയ്യ് കുരുതിക്ക് നിക്കണ്ടാട്ടോ രാരൂ.... "
മൂത്താശാൻ സ്നേഹത്തോടെ പറഞ്ഞത് രാരുക്കോമരത്തിന് സന്തോഷമായി ... ഇരുട്ടാൻ നിക്കണേന്റെ മുന്നേ രാരു വടക്കുനിന്ന് തിരിച്ചു.
മൂത്താശാൻ സ്നേഹത്തോടെ പറഞ്ഞത് രാരുക്കോമരത്തിന് സന്തോഷമായി ... ഇരുട്ടാൻ നിക്കണേന്റെ മുന്നേ രാരു വടക്കുനിന്ന് തിരിച്ചു.
ഇരുട്ട് കനക്കാൻ തുടങ്ങി.. കൊയ്തൊഴിഞ്ഞ പാടം മുന്നിൽ നിവർന്നു കിടക്കുന്നു.... അങ്ങകലെ ഒരു തിരി വെട്ടം രാരുക്കോമരം കണ്ടു.... അടുത്തെത്തിയപ്പോൾ കണ്ടു... കേളുവാണ്.. തവളയ്ക്ക് പുറകേ ഓടുന്നു...
"കൂയ്... രാരുവേ... നിന്റെ പെണ്ണ് ആള് കേമത്ത്യാട്ടോ ...!"
"എന്തേ ... എന്താണ്ടായേ....?"രാരു സംശയത്തോടെ തിരക്കി....
"കോമൻ നായര് തമ്പ്രാന്റെ വാറോലയുമായി ചിരുവിന്റെ അടുക്കൽ ചെന്നു. അവള് ആട്ടി പ്പായിച്ചു.നല്ല ഉശിരുള്ള പെണ്ണ്.... കമ്യൂണിസം വളരുന്ന നാടാ ഇത്... നിനക്കറിയ്യോ നമ്പൂരിപ്പാടിനെ ... ഇജ്ജാതി ഏർപ്പാടൊക്കെ ഇവിടെ നിക്കും. നമ്മള് പണിയെടുക്കുന്ന പാടമെല്ലാം നമ്മുടെ സ്വന്തമാവാൻ ഇനി അധികമില്ല... അധികാര വർഗ്ഗങ്ങൾ നശിക്കും ... പുതിയൊരു അധികാര രീതി വരും .... സായിപ്പൻമാരൊക്കൊപ്പോയില്ലേ. ... അതുപോലെ ഇനീം മാറ്റങ്ങൾ വരും."
രാരുവിന്റെ ഉള്ളൊന്നു കാളി... ഇനി എന്തൊക്കെ പുകിലാണോ എന്തോ .... തമ്പ്രാൻ ആളിത്തിരി പിശകാ .... അതിനിടയിലാ അവന്റെയൊരു വിപ്ലവം...
"സായിപ്പന്മാര് പോയേനെന്താ .... നാലഞ്ചു കൊല്ലമായിട്ടല്ലേയുള്ളൂ .... യുദ്ധം ണ്ടാവും ന്നല്ലെ കേക്കണത്....?.. ആരു വന്നാലും നമ്മുടെ ഗതി ഇതൊക്കെത്തന്നെ ....!"
രാരുവിന്റെ മറുപടി കേളുവിനത്ര പിടിച്ചില്ല..... അവൻ ചൂട്ടിന്റെ കെട്ടഴിച്ച് ആഞ്ഞ് വീശി....
വെളിച്ചം കണ്ട് ചീരു കുടിയുടെ കതക് മാറ്റി.... രാരുവിനെ കണ്ടതോടെ സമാധാനമായി.... ചീരുവിന്റെ മനോധൈര്യം രാരുവിൽ പുത്തനുണർവ്വ് നൽകി.... ഇനി പത്തുനാൾ ... അതെ മേടം പത്തിന് പത്താമുദയത്തിന്റെന്ന് മേലേക്കാവിൽ ഉറഞ്ഞു തുള്ളാൻ രാരുക്കോമരം മനസ്സിനെ ഒരുക്കാൻ തുടങ്ങി.... പഴയ വാളുകളിൽ തുരുമ്പ് പോവാനായി എണ്ണ പുരട്ടി കൂരയുടെ മൂലയിൽ കുത്തനെ വെച്ചു. ...
അന്തരീക്ഷത്തിൽ ആർദ്രതതയുടെ നേരിയ കണിക പോലുമില്ല. വിങ്ങിപ്പൊട്ടുന്ന അന്തരീക്ഷവുമായി പത്താമുദയം പിറന്നു. ആ നാട്ടിലെ അബാലവൃദ്ധം ജനങ്ങളും മേലേ കാവിലേക്ക് ഒഴുകിയെത്തി. ...
ചീരു പക്ഷെ പോയില്ല ....!
ചീരു പക്ഷെ പോയില്ല ....!
രാരുക്കോമരവും സഹായികളും നേരത്തെ എത്തി ... കുരുത്തോലയാൽ മണ്ഡപവും മുറ്റവും അലങ്കരിച്ചു. ഉഷഃപൂജയ്ക്കു ശേഷം വാഴുന്നോർ കുടിയാൻമാർക്ക് വിത്തിനുള്ള നെല്ല് നൽകി. തളിർ വെറ്റിലയിൽ ചുണ്ണാമ്പു തേച്ച് അടയ്ക്കയും പുകയിലയും കൂട്ടി രാരുക്കോമരം വിസ്തരിച്ചൊന്നു മുറുക്കി....
ശേഷം ഉടുത്തു കെട്ടാൻ തുടങ്ങി ... വെള്ള മല്ല് മുണ്ട് ഞൊറിവെച്ചുടുത്തു. ചുവന്ന പട്ടിനാൽ മേൽക്കച്ച മുറുക്കി.... കാൽത്തളകൾ തള്ളവിരലിനോട് ബന്ധിച്ചു.വാളിലെ കുടമണികൾ നേരെയാക്കി..... ഉച്ചപൂജയ്ക്ക് നടയടച്ചു. ...രാരു തയ്യാറായി.....
ശേഷം ഉടുത്തു കെട്ടാൻ തുടങ്ങി ... വെള്ള മല്ല് മുണ്ട് ഞൊറിവെച്ചുടുത്തു. ചുവന്ന പട്ടിനാൽ മേൽക്കച്ച മുറുക്കി.... കാൽത്തളകൾ തള്ളവിരലിനോട് ബന്ധിച്ചു.വാളിലെ കുടമണികൾ നേരെയാക്കി..... ഉച്ചപൂജയ്ക്ക് നടയടച്ചു. ...രാരു തയ്യാറായി.....
പിൻവശത്തൂടെ നുഴഞ്ഞു കയറിയ കേളു രാരുക്കോമരത്തിന്റെ ചെവിയിൽ പതുക്കെ ഒരൂട്ടം പറഞ്ഞു.... പ്രസന്ന പൂജയുടെ കൊട്ടിനിടയിലും രാരു അത് വ്യക്തമായി കേട്ടു ....
"തമ്പ്രാനും കോമൻ നായരും നിന്റെ കുടിയിലേക്ക് പോവുന്നത് കണ്ടു... ആ പരിസരത്തൊന്നും ആരും ഇല്ല. എന്തോ ഉറപ്പിച്ച മട്ടിലാണ് പോയത്......"
രാരുക്കോമരം ഒന്നു ഞെട്ടി.. തന്റെ ചീരു...
മേളത്തിന്റെ ഗതി മാറി..... രാരുക്കോമരം തൊഴുത് പ്രദക്ഷിണം തുടങ്ങി.... ആസുര താളത്തിന്റെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് ചുവടുകൾ വെച്ചു....
മനസ്സിൽ നിന്നും ചീരുവിന്റെ മുഖം മായുന്നില്ല.. അവളുടെ നിസ്സഹായാവസ്ഥ അയാളുടെ ഉടലിനെ പൊള്ളിച്ചു....
മേട വെയിൽ കത്തിക്കയറി ... സൂര്യൻ ഉച്ചിയിൽ വന്നു രാരുക്കോമരത്തിന് പ്രഭ ചൊരിഞ്ഞു.....മേളം മുറുകി.....
മേട വെയിൽ കത്തിക്കയറി ... സൂര്യൻ ഉച്ചിയിൽ വന്നു രാരുക്കോമരത്തിന് പ്രഭ ചൊരിഞ്ഞു.....മേളം മുറുകി.....
പിടയുന്ന ചീരുവിന്റെ മുഖം അയാളിൽ നിറഞ്ഞു .... സകല നിയന്ത്രണവും വിട്ടു ....
ദേശക്കാർ ഇതുവരെ കാണാത്ത രീതിയിൽ രാരുക്കോമരത്തിന്റെ ചുവടുകൾ ചടുലമായി..... അട്ടഹാസത്തിന്റെ മൂർച്ചയിൽ ദിഗന്തങ്ങൾ പൊട്ടിച്ചിതറി .... കത്തിപ്പുകയുന്ന കനലിൽ അയാളുടെ പാദങ്ങൾ നൃത്തം ചവുട്ടി .... മേളക്കൊഴുപ്പിന്റെ മൂർദ്ധന്യത്തിൽ
രാരുക്കോമരം നെറ്റിയിൽ തുരു തുരാ ആഞ്ഞു വെട്ടി .... ചോര ചീറ്റി ...മുഖം ഭീകരമായി.. അയാൾ ഒരലർച്ചയോടെ ദേവീ സമക്ഷം ദണ്ഡനമസ്ക്കാരം ചെയ്തു....
ദേശക്കാർ ഇതുവരെ കാണാത്ത രീതിയിൽ രാരുക്കോമരത്തിന്റെ ചുവടുകൾ ചടുലമായി..... അട്ടഹാസത്തിന്റെ മൂർച്ചയിൽ ദിഗന്തങ്ങൾ പൊട്ടിച്ചിതറി .... കത്തിപ്പുകയുന്ന കനലിൽ അയാളുടെ പാദങ്ങൾ നൃത്തം ചവുട്ടി .... മേളക്കൊഴുപ്പിന്റെ മൂർദ്ധന്യത്തിൽ
രാരുക്കോമരം നെറ്റിയിൽ തുരു തുരാ ആഞ്ഞു വെട്ടി .... ചോര ചീറ്റി ...മുഖം ഭീകരമായി.. അയാൾ ഒരലർച്ചയോടെ ദേവീ സമക്ഷം ദണ്ഡനമസ്ക്കാരം ചെയ്തു....
മഞ്ഞൾ പൊടി നെറ്റിയിൽ ചേർത്തു പിടിച്ച് അയാൾ ചുറ്റും നോക്കി .... ഇല്ല തമ്പാൻ ഇല്ല.....? അപ്പോൾ തന്റെ ചീരു....
വീണ്ടും താളമുണർന്നു. .... ചുവടുകൾ പതിഞ്ഞു .... വാഴുന്നോരുടെ മുന്നിൽ വെളിച്ചപ്പെട്ട് അരുളി .... ഇനി ഇളമുറ ത്തമ്പ്രാന്റെ മുന്നിൽ ... പക്ഷെ....?
"അവൻ എവിടെ...?"
വാഴുന്നോർ തിരിഞ്ഞു നോക്കി ....
വാഴുന്നോർ തിരിഞ്ഞു നോക്കി ....
രാരുവിന്റെ ചങ്കിടിപ്പ് കൂടി ....
"ഇവിടുണ്ട്. അമ്മാമേ.....!"
പുറകിൽ ഇളമുറത്തമ്പ്രാൻ .....!
പുറകിൽ ഇളമുറത്തമ്പ്രാൻ .....!
"എന്താ നിന്റെ കൈയില് .... പറ്റീത് ....?"
തമ്പാന്റെ വലത് കൈ തുണികൊണ്ട് പൊതിഞ്ഞു കെട്ടിയിരുന്നു....
തമ്പാന്റെ വലത് കൈ തുണികൊണ്ട് പൊതിഞ്ഞു കെട്ടിയിരുന്നു....
"അത് ... അത് നിലവറയിൽ കുത്ത് വിളക്ക് എടുക്കാൻ കേറീപ്പം പഴയ വാളിന്റെ തല കൊണ്ടതാ ...."
അത് പറയുമ്പോൾ തമ്പ്രാൻ രാരുക്കോമരത്തിനെ രൂക്ഷമായി ഒന്നു നോക്കി......
രാരുക്കോമരത്തിന്റെ മുഖത്ത് ചെറുമന്ദഹാസം വിരിഞ്ഞു .... അയാൾ നടയ്ക്കലേക്ക് തിരിഞ്ഞു..... കരിങ്കാളിയുടെ അവതാര പ്പിറവി തന്റെ കുടിയിൽ അരങ്ങേറിയതിൽ മനസ്സാ നന്ദി പറഞ്ഞു.....
..................................................
ശ്രീധർ.ആർ.എൻ....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക