Slider

ജലരേഖ(കഥ)

0
രമ്യ സുന്ദരിയും സുശീലയുമായ ഒരു സ്ത്രീയാണ്.
രമ്യയുടെ മകൾക്ക് മൂന്ന് വയസ്സ് തികയുന്നതേയുള്ളൂ
. രാവിലെ ഇംഗ്ലീഷ് പുസ്തകം തുറന്നു വെച്ച് മാധുരിയെ
ഇംഗ്ലീഷ് പഠിപ്പിക്കുന്നത് ശ്രീധരൻ റോഡ്
സൈഡിലുള്ള ആ വീടിന്റെ ഉമ്മറത്തു കൂടി
പോകുമ്പോൾ കാണാറുണ്ട്.
" പറയെടീ ബി എ റ്റി, ബാറ്റ് "
മാധുരി അപ്പോൾ മുറ്റത്തെ മാവിലെ മാങ്ങ ചൂണ്ടിക്കാണിച്ച്
അമ്മാ അതാ മാങ്ങ എന്നു പറയും.
"നിന്നോട് മാങ്ങ എന്നു പറയാനല്ല പറഞ്ഞത് "
"ബി എ റ്റി ബാറ്റ് "
"പറയെ ടീ''
മാധുരിപറയും "ബിഎ റ്റി ബാറ്റ് "
"സി എ ആർ കാർ" പറയ്"
അപ്പോൾ അവൾ പറയും അമ്മാ അതാ ബസ് പോണൂ "
"അതല്ലല്ലോ പറഞ്ഞത് "
"സി എ ആർ ,കാർ പറയെടീ
"അമ്മാ അതാ ഒരു മാമ പോണൂ ".
ചെവി ക്കു പിടിച്ച് തിരിച്ചിട്ട് രമ്യ പറയും,
" പറയെടീസിഎ ആർ കാർ"
"ഉം സി എ ആർ ,കാർ ''
രാവിലത്തെരംഗം കുറച്ചു കൂടി കഠിനമായി ശ്രീധരന്
തോന്നി.
വീടിനടുത്തുള്ള അൺ എയിഡഡ് ഇംഗ്ലീഷ് മീഡിയം
സ്ക്കൂളിൽ പഠിക്കാൻ ചേർത്തിട്ടുണ്ട്.
മാധുരിക്കാണെങ്കിൽ സ്ക്കൂളിൽ പോകാൻ
ഒരുക്കുന്നതു മുതൽ കരച്ചിലാണ്.
" അവളുടെ ഒരു കരച്ചിൽ, നടക്കെട്ടീ''
മാധുരി കരഞ്ഞുകൊണ്ട് നടക്കും.
" ഇന്ന് പോവണ്ട അമ്മാ "
" ഇന്ന് പോവാണ്ടിരുന്നാൽ എങ്ങനെയാ പഠിക്കുക,
നടക്കെടി "
"നാളെ പോവാം അമ്മേ "
" നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല" രമ്യ
കൈയ്യിലിരിക്കുന്ന വടികൊണ്ട് രണ്ട് ചുട്ട
അടികൊടുത്തു.
അവൾ വേഗം കാലുതിരുമ്മി കരഞ്ഞുകൊണ്ട്
സ്ക്കൂളിലേക്ക് നടക്കും. രമ്യ ഒപ്പമുണ്ടാകും.
കരച്ചിൽ ഒന്ന് കുറഞ്ഞ് ഒരു തേങ്ങലായി അവൾ
നടക്കുമ്പോൾ കാലിലണിഞ്ഞിരിക്കുന്ന കുഞ്ഞ്
പാദസ്വരത്തിന്റെ ഝണഝണാ നാദം
മുഴങ്ങികൊണ്ടിരിക്കും.
" എന്തിനാ അതിനെതല്ലുന്നേ" ശ്രീധരൻ ചോദിച്ചു.
"എന്നാലേ പഠിക്കൂ ,ഇപ്പഴേ മടി കാണിച്ചാലെങ്ങനാ "
"ഒരു നാലു വയസായിട്ടൊക്കെ വി ട്ടാൽ പോരേ''
ശ്രീധരൻ ചോദിച്ചു.
"ചെറുപ്പത്തിലേ പഠിയ്ക്കട്ടെ ''
"ഇപ്പോൾ നിങ്ങളൊക്കെ വീട്ടിലുണ്ടല്ലോ" നിങ്ങൾ
പറഞ്ഞു കൊടുത്താൽ പോരേ "'.
" പോര, അവൾ അവിടെ പോയി വൈകുന്നേരം വരെ
പഠിയ്ക്കട്ടെ ,ഇവിടെ ഇങ്ങനെ ഇരുന്ന് കളിച്ചോണ്ടി
രുന്നാൽ മതിയോ "'' രമ്യ പറഞ്ഞു.
ശ്രീധരന് പിന്നെ ഒന്നും പറയാൻ തോന്നിയില്ല. നാലു
വയസ്സിൽ പ്രീ പ്രൈ മറിയിലും അഞ്ച് വയസ്സിൽ
സ്ക്കൂളിലും ചേർത്താൽ പോരെ.. തുമ്പിയെ കൊണ്ട്
കല്ലെടുപ്പിക്കണോ.തങ്ങളെക്കൊണ്ട് സാധിക്കാത്തത്
മക്കളിലൂടെയെങ്കിലും തിരിച്ചുപിടിക്കണം എന്ന ഒരു
മൂഢവിശ്വാസം ഒരു പരിധി വരെ ഇതിലില്ലേ ?
ഭൂഗോളത്തിന്റെ സ്പന്ദനം മുഴുവൻ അൺ എയിഡഡ്
ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലാണ് ഇരിക്കുന്നതെന്ന്
അയാൾക്ക് തോന്നി.
MajuIndia
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo