Slider

പ്രണയം വിരഹം കാമം

0
Image may contain: 1 person

മുഖബുക്കിൽ ചർച്ച നടക്കുകയാണല്ലൊ.. നടക്കട്ടെ... അതൊരു പഠനം കൂടിയാണല്ലൊ.
വിജ്ഞാനം എന്റെകളഞ്ഞ് പോയ മുത്താണ്. അതെവിടെ കണ്ടാലും ഞാൻ പെറുക്കിയെടുക്കും.എടുക്കണം എന്നതാണ് എന്റെ ഒരു ഇത്.
പ്രണയത്തെക്കുറിച്ച് എഴുത്തുകാരുടെ അഭിപ്രായങ്ങളെല്ലാം വളരെ മനോഹരമായിക്കാണുന്നുണ്ട്. എല്ലാവരും പ്രണയിക്കുന്നവരും പ്രണയിച്ചവരും ആയിരിക്കാം.
അതു കൊണ്ടായിരിക്കാം വാക്കുകൾ അനർഗനിർഗളം ഒഴുകിക്കൊണ്ടിരിക്കുന്നത്. പക്ഷേവിരഹത്തിന്റെ കാര്യത്തിൽ അൽപം പതറുന്നുണ്ടോ എന്നൊരു സംശയം. വിരഹത്തെക്കുറിച്ച് വിരഹ വേദനയെക്കുറിച്ച് അറിയാത്തവർക്കായിരിക്കാം ഒരു പക്ഷേ തെറ്റുപറ്റുന്നത്. എന്നു പറഞ്ഞാൽ പ്രണയം ആത്മാർത്ഥമായിരുന്നെങ്കിൽ വിരഹവേദന ശരിക്കും അനുഭവിക്കുമായിരുന്നു എന്ന്.
കാമത്തിലേക്ക് കടക്കുമ്പോഴാണ് എഴുത്തുകാരുടെ നിലവാരം ശരിക്കും മനസ്സിലാകുന്നത്.
അഞ്ഞൂറും ആയിരവും ലൈക്ക് വാങ്ങുന്ന പല എഴുത്തുകാരും ബൗദ്ധികമായി വളരെ പിന്നിലാണെന്നാണ് അവരുടെ വരികളിലൂടെ നമുക്ക് മനസ്സിലാക്കാൻ കഴിയുക.
കാമം വിശദീകരിക്കേണ്ടിടത്ത് ചിലർ രതിയെ യാണ് വിശദീകരിക്കുന്നത്.
കാമം ആശയും രതി ആനന്ദവുമാണ്.
അതായത് അവശ്യ പൂർത്തീകരണത്തിന് ശരീരം നടത്തുന്ന സമ്മർദ്ദം.
രതിയാണെങ്കിലോ ആ സമ്മർദ്ദത്തിന്റെ പൂർത്തീകരണവും.
കാമത്തേയും രതിയെയും രണ്ടായിത്തന്നെ കാണണം. രണ്ടും കൂട്ടിക്കുഴക്കുന്നത് എഴുത്തുകാർക്ക് ഒരിക്കലും ഭൂഷണമല്ല.
ഹുസൈൻ എം കെ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo