*****"********* സജി വർഗീസ്******
ജനാധിപത്യം ജനങ്ങളുടെ ആധിപത്യമെന്നാക്രോശിച്ചുകൊണ്ട്, ചവിട്ടിയരയ്ക്കപ്പെട്ടഭരണഘടനയ്ക്കുള്ളിൽപ്പെട്ട ഗൗളിയും ,
ചിലയ്ക്കുവാൻ വായ പൊളിയ്ക്കുന്നതിൻമുൻപേ
അരഞ്ഞുപോയിരുന്നു;
നീതി നിഷേധിക്കുവാനുള്ളതാണ്,
അധികാരത്തിന്റെ മത്തുപിടിച്ചവന്
അന്യനെ നെട്ടോട്ടമോടിച്ചാനന്ദിക്കുവാനാണ് സമയം,
ഏകാധിപതിയുടെ കാവൽനായയെപ്പോലെ ജോലി ചെയ്യുവാൻ വിധിക്കപ്പെട്ടവർ,
നിസ്സഹായന്റെ നേർക്ക് കുരച്ചു കൊണ്ടവന്റെ കുതികാലിൽ കടിച്ചാസ്വദിക്കുന്നു;
മണ്ണിനെയും മനുഷ്യനെയും കീറി മുറിച്ചുകൊണ്ട് മുന്നേറുമ്പോൾ
നീതി നിഷേധിക്കപ്പെട്ടവന്റെ, മനുഷ്യത്വത്തിന്റെ ശവമടക്കും കഴിഞ്ഞ് പോകും;
ചാവാലിപ്പട്ടികൾ കടിപിടികൂടുമ്പോൾ
അധികാര സോപാനത്തിലിരിക്കുന്നവനും,
ഇറക്കപ്പെട്ടവനും,
സുവർണ്ണ ചഷകത്തിലെ വീഞ്ഞു കുടിച്ചാസ്വദിക്കുന്നു;
വർഗപ്രത്യയശാസ്ത്രം തലയ്ക്കു പിടിച്ച പട്ടികളോടിവരുന്നുണ്ട്,
മനുഷ്യത്വം അവരിലും മരിച്ചു കഴിഞ്ഞിരുന്നു;
പ്രതിരോധിക്കാൻ സാംസ്ക്കാരിക പട്ടികളും നാവുനീട്ടി രക്തമൊലിപ്പിച്ചു മുന്നോട്ട് നീങ്ങുന്നു;
വിഢികളായ പട്ടികളേ,
കണ്ണുതുറന്നു നോക്കുക,
നിന്നെ നയിക്കുന്നവരതാ സുഖശീതിളമയിൽ തിന്നു കുടിച്ചു ഭോഗിക്കുന്നു;
നീതിയും മനുഷ്യത്വവും പെണ്ണിന്റെ മാനവുമെല്ലാം കോടതിവളപ്പിലരഞ്ഞു കിടക്കുന്നു,
ജനാധിപത്യം മരിച്ചു കഴിഞ്ഞിരുക്കുന്നു;
ഇനി കണ്ണുനീർ വാർക്കാതെ,
നീതിയുടെ വസ്ത്രം വലിച്ചു കീറി നഗ്നരായ് നീങ്ങാം,
അടച്ചിട്ട മുറിയിൽ നിന്ന് അധികാരത്തിൽ കയറിവന്റെയും ഇറക്കപ്പെട്ടവന്റെയും,
വലിച്ചൂരിയ അടിവസ്ത്രത്തിൽനിന്നുള്ള സുഗന്ധതൈലത്തിന്റെ മണമേറ്റ് നീതിദേവത നഗ്നയായ് മരവിച്ചു കിടക്കുന്നുണ്ട്,
ഒലിച്ചുവീണ ബീജവിഷം
കുടിക്കുവാൻ,
നിരനിരയായ് വന്ന,
ശവംതീനി ഉറുമ്പുകൾ
ഓരോന്നായ് ചത്തുവീഴുന്നുണ്ട്.

സജി വർഗീസ്
Copyright protected.
Copyright protected.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക