"ദേ മനുഷ്യേനേ.. നിങ്ങൾക്ക് വേറേ ഒരുപണിയുമില്ലേ.. രാവിലെ തൊട്ടു തോണ്ടല് തുടങ്ങും ഈ കുന്ത്രാണ്ടത്തെ.. ! നോക്കിക്കോ ഒരു ദിവസം ഞാനിതെടുത്ത് കിണറ്റിലിടും പറഞ്ഞേക്കാം... !"
എന്നാൽ അന്ന് നിന്നെ ഞാനും കിണറ്റിലിടും എന്ന് വർക്കിച്ചേട്ടൻ മനസ്സിൽ പറഞ്ഞു.
ഫോണിൽ തോണ്ടിയിരിക്കുന്ന വർക്കിച്ചേട്ടനെ ശോശാമ്മ ചേടത്തി രൂക്ഷമായി നോക്കി. ഫോണിൽ കുഞ്ചി കുത്തിക്കിടക്കുന്നതിനാൽ വർക്കിച്ചേട്ടൻ ആ നോട്ടം കണ്ടില്ലന്നു മാത്രമല്ല.. ഫോണിൽ തെളിഞ്ഞ മോളികുട്ടിയുടെ മുഖത്ത് നോക്കി നീട്ടിയൊരു.. ഹായ്.... കൊടുത്തു. ശോശാമ്മ ചേടത്തി രൂഷനോട്ടത്താൽ കുറച്ചുനേരം കൂടി നിന്നു.. പിന്നെ ചവിട്ടിക്കുലുക്കി ഇറങ്ങിപ്പോയി മുറ്റത്തേയ്ക്ക്... !

അപ്പോൾ കാണുന്ന കാഴ്ചയാണ് പാറു രണ്ടുകാലിൽ ചെടിയേൽ നിക്കുന്നത്.. !
"എന്റെ പാറു.. നിന്നോട് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഈ ചെടിയുടെ മുകളിൽ വലിഞ്ഞു കേറരുതെന്ന്. നിനക്കുള്ള തീറ്റയൊക്കെ ഞാൻ കൃത്യമായി തരുന്നില്ലേ..അതുപോരാഞ്ഞിട്ടാണോ നീ ഈ ചെടിയായ ചെടിയുടെയെല്ലാം തളിരില കടിക്കുന്നത്...,ഒരു പൂ പോലും ഉണ്ടാവാൻ സമ്മതിക്കില്ല.. പൊക്കോ അവിടുന്ന്... "
കൈയിൽ കിട്ടിയ വിറക് കോലുകൊണ്ട് ശോശാമ്മ ചേടത്തി പാറുവിനെ ഓടിച്ചുവിട്ടു.. പാറു ചേടത്തിയെ ഒന്ന് നോക്കി നാലുകാലും പറിച്ചോടി കൂട്ടിൽ കയറി.. മ്മ്.. മ്മേ... എന്ന് കരഞ്ഞു. ചേടത്തി കുറച്ചു പുല്ലും കൂടി പുൽതൊട്ടിയിൽ ഇട്ടു കൊടുത്തു. എന്നിട്ട് പാറുവിന്റെ അമ്മയായ മാളുവിനെ ഒന്ന് തലോടി.. !
ശോശാമ്മ ചേടത്തിയുടെ ആടാണ് മാളു., മാളുവിന്റെ കുട്ടിയാണ് ഒരുമാസക്കാരി പാറു. പാറു മുറ്റത്തും പറമ്പിലും യഥേഷ്‌ടം സഞ്ചരിച്ചു ചേടത്തി നട്ടുപിടിപ്പിച്ച സകലമാന ചെടികളും തിന്ന്, ചെടിയിപ്പോൾ കമ്പു മാത്രമായി അവശേഷിച്ചു.. !

"എടി.., മാളു നിനക്കറിയാമോ എന്റെ കഷ്‌ടപ്പാട് വല്ലോം.. ഈ വീട്ടിലെ സർവ്വമാന പണികളും ചെയ്യണം. കൂടാതെ നിങ്ങൾക്ക് സമയാസമയം തീറ്റയും , വെള്ളവും തരണം. അഞ്ചെട്ട് മുയലുണ്ട് അതിനും കൊടുക്കണം തീറ്റയും വെള്ളോം.. കൂടാതെ പത്തിരുപത് കോഴിയുണ്ട് അതിനെ നോക്കണം .. ഞാൻ മടുത്തെടി.. മാളു.. "
മാളു.. മ്മേ.. മ്മേ.. എന്ന് പറഞ്ഞു ശോശാമ്മ ചേടത്തിയുടെ കൈയിൽ നക്കി ആശ്വസിപ്പിച്ചു... !
"അങ്ങേര് നേരത്തെയൊക്കെ നിങ്ങക്ക് വല്ലോ ചപ്പോ , ചവറോ വെട്ടികൊണ്ടുവരുമാരുന്നു. അതേപോലെ പറമ്പിലൊരു തേങ്ങയോ , തെങ്ങും മടലോ വീണാൽ അപ്പോ തന്നെപോയി എടുത്തോണ്ട് വരുന്ന മനുഷ്യനാ ആ പോണേൽ തൊണ്ടിയിരിക്കുന്നെ...പറമ്പു കണ്ടിട്ട് മാസങ്ങളായി... എന്തുപറയാനാ.. മാളു... എന്റെ ജോണിക്കുട്ടി ചെയ്ത ചതിയാ.. !"
വർക്കിച്ചേട്ടനും , ശോശാമ്മചേടത്തിയ്ക്കും രണ്ടുമക്കൾ, സിസിലിയും , ജോണികുട്ടിയും , സിസിലിയെ കല്യാണം കഴിച്ചയച്ചു . ജോണിക്കുട്ടി കെട്ടുപ്രായമായെങ്കിലും കെട്ടിയില്ല . രണ്ടുവർഷം കൂടികഴിയട്ടേ എന്ന തീരുമാനത്തിലാണ്. വർക്കിച്ചേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ എന്റെമോൻ ജോണിക്കുട്ടി അങ്ങ് ദുബായിൽ ഷെയ്ക്കിന്റെ കമ്പിനിയിലാണ് ജോലി.
അങ്ങനെ ദുബായിൽ ജോലിയുള്ള ജോണിക്കുട്ടി അപ്പച്ചനേം , അമ്മച്ചിയേം , എന്നും കണ്ട് സംസാരിക്കാൻ മേടിച്ചുകൊടുത്ത പലക പോലുള്ള ഈ ഫോൺ ആണിപ്പോൾ വില്ലനായേക്കുന്നേ..!
അറുപത്തഞ്ചു കഴിഞ്ഞ പഴയപത്താം ക്‌ളാസ്സുകാരനായ വർക്കിച്ചേട്ടനും , അഞ്ചാം ക്‌ളാസുകാരി ശോശാമ്മയും പരസ്പര സ്നേഹത്തോടും , വിശ്വാസത്തോടും ജീവിക്കുമ്പോഴാണ് ഈ ഫോണിന്റെ വരവ്. അതോടെ പഴയപത്താം ക്ലാസ്സു കാരൻ ഇംഗ്ലീഷെല്ലാം പൊടിതട്ടിയെടുത്തു. കണ്ണിൽ കണ്ടവരെയെല്ലാം ഫ്രണ്ട് ആക്കി.. ചാറ്റിങ്ങും തുടങ്ങി. , മഞ്ജു , ചിഞ്ചു , കുഞ്ചു , മോളികുട്ടി , തരിളിമ , സാവിത്രി.. തുടങ്ങി സുന്ദരി മാരുടെ ഒരു വലയം തന്നെ വർക്കിച്ചേട്ടൻ ഉണ്ടാക്കി.. പഴയകള്ളി മുണ്ടിനും തോവർത്തിനും പകരം. ഇപ്പോൾ ബർമുഡയും , ബനിയനും ആക്കി വേഷം..!
പോരാത്തതിന് സെൽഫി പ്രാന്തും.. പുല്ലിൽ കമഴ്ന്നുകിടക്കുന്നതും , പാറയിൽ കയറി കറുത്ത കണ്ണടയൊക്കെ വച്ചെടുത്ത ഫോട്ടോയുമൊക്കെ f b യിൽ ഇട്ട് ലൈക്കും , കമന്റും കണ്ട് കണ്ണ് തള്ളി. കിടുവേ... , സുന്ദരാ.. സൂപ്പർ , എങ് മേൻ , ലൗ യൂ ,ഇഷ്‌ടമായി എന്നുതുടങ്ങി ജീവിതത്തിൽ കേൾക്കാത്ത വാക്കുകൾ കേട്ട് കോരിത്തരിച്ച് വർക്കിച്ചേട്ടൻ , കരിയും ചെളിയും പിടിച്ച മങ്ങിയ നൈറ്റി ഇട്ടുനടക്കുന്ന ശോശാമ്മ ചേടത്തിയെ അവജ്ഞയോടെ നോക്കി. പരമാവധി അവഗണിച്ചു.
പാവം ചേടത്തി , മാളുവിനോടും പാറുവിനോടും പരിഭവവും പരാതിയും പറഞ്ഞു ദിവസങ്ങൾ കഴിച്ചുകൂട്ടി...
അങ്ങനെ വിരസമായി ജീവിതം പോകെ പ്രതീഷിക്കാതെ വന്നൊരു പനിയും , ചുമയും വർക്കിച്ചേട്ടന്റെ എല്ലാ അഹംകാരവും തകർത്തു. കിടക്കയിൽ നിന്നും എണിക്കാൻ പോലുമാവാതെ ഒരേകിടപ്പ്. ആ ദിവസങ്ങളിൽ മുഴുവൻ ശോശാമ്മ ചേടത്തി ഊണും , ഉറക്കവും ഉപേഷിച്ചു വർക്കിച്ചേട്ടനെ ശിശ്രുഷിച്ചു. സമയാസമയം മരുന്നും ചുക്ക് കാപ്പിയും , ചൂട് കഞ്ഞിയുമായി അരികിൽനിന്നും മാറാതെ നിന്നു.

ഫോൺ കിട്ടിയതിൽ പിന്നെ ഒരിക്കൽപോലും ഇവളെ ഞാൻ ശ്രദ്‌ധിച്ചില്ലല്ലോയെന്നു ശോശാമ്മയുടെ മെല്ലിച്ച ശരീരത്തെ നോക്കി വർക്കി ചേട്ടൻ ഓർത്തു. ഇപ്പോൾ ഒരാഴ്ചയായി തന്റെ ഫോണിലെ ഒരു ഫ്രണ്ടുപോലും കാണാഞ്ഞിട്ട് ഒന്നന്യഷിച്ചില്ല.. എന്താ കാണാനില്ലല്ലോ എന്നോ .., എന്തുപറ്റിയെന്നോ ചോദിച്ചില്ല.. അതെല്ലാം വെറും മായകാഴ്ചകളായിരുന്നു.
വർക്കി ചേട്ടൻ കുറ്റബോധത്തോടെ , അരികിൽ ഇരിക്കുന്ന ശോശാമ്മ ചേടത്തിയുടെ കൈയിൽ പിടിച്ചു..
"ശോശാമ്മേ... നിനക്കെന്നോട് ദേഷ്യമുണ്ടോടി... ?"
ശോശാമ്മ ചേടത്തി ചുമല് കുലുക്കി ഇല്ല എന്ന് കാണിച്ചു.. !
"എന്നാലും നീ എന്നോട് ക്ഷമിക്ക്.. ഇനി എനിക്ക് ഈ ഫോൺ വേണ്ട.. ജോണികുട്ടിയെ വിളിക്കാൻ നിന്റെ കട്ടഫോൺ മതിയെടി... "
ശോശാമ്മ ചേടത്തി ചുമല് കുലുക്കി ഇല്ല എന്ന് കാണിച്ചു.. !
"എന്നാലും നീ എന്നോട് ക്ഷമിക്ക്.. ഇനി എനിക്ക് ഈ ഫോൺ വേണ്ട.. ജോണികുട്ടിയെ വിളിക്കാൻ നിന്റെ കട്ടഫോൺ മതിയെടി... "
"അതൊന്നും സാരമില്ലന്നേ.. ഒന്നും അധികമാകാതിരുന്നാൽ മതി." ശോശാമ്മ ചേടത്തി ചിരിച്ചു.. !
നാളുകൾക്ക് ശേഷം ഭർത്താവിന്റെ മാറിലെ ചൂടുപറ്റി ശോശാമ്മ ചേടത്തി കിടന്നുറങ്ങി.. വർക്കി ചേട്ടൻ അവരെ പൊതിഞ്ഞു പിടിച്ചു നെറുകയിൽ ചുംബിച്ചു.. അതീവ സ്നേഹത്തോടെ... !!!
നാളുകൾക്ക് ശേഷം ഭർത്താവിന്റെ മാറിലെ ചൂടുപറ്റി ശോശാമ്മ ചേടത്തി കിടന്നുറങ്ങി.. വർക്കി ചേട്ടൻ അവരെ പൊതിഞ്ഞു പിടിച്ചു നെറുകയിൽ ചുംബിച്ചു.. അതീവ സ്നേഹത്തോടെ... !!!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക