
ദൈവം എനിക്ക് മുഖവും ബുദ്ധിയും നൽകിയപ്പോൾ
പ്രാർത്ഥനയോടെ ഞാനാ മുഖത്തു നോക്കി
നന്ദി പറഞ്ഞു ചിരിച്ചു.
പ്രാർത്ഥനയോടെ ഞാനാ മുഖത്തു നോക്കി
നന്ദി പറഞ്ഞു ചിരിച്ചു.
കണ്ണുകളിലേക്ക്
സൂക്ഷിച്ചു നോക്കിയപ്പോൾ
എല്ലാം കാണുന്ന
ആ കണ്ണുകളെ ഞാൻ ഭയന്നു.
സൂക്ഷിച്ചു നോക്കിയപ്പോൾ
എല്ലാം കാണുന്ന
ആ കണ്ണുകളെ ഞാൻ ഭയന്നു.
പിന്നീട്..
ദൈവത്തിന്റെ കാഴ്ചയാണ് ആദ്യം മറച്ചത്.
കാണരുതാത്തതു കാണാതിരിക്കാൻ
എനിക്കതേ മാർഗ്ഗമുണ്ടായിരുന്നുള്ളു.
കാണരുതാത്തതു കാണാതിരിക്കാൻ
എനിക്കതേ മാർഗ്ഗമുണ്ടായിരുന്നുള്ളു.
എന്റെ ഇഷ്ടങ്ങൾക്കെതിരു
പറയാൻ തുടങ്ങിയപ്പോൾ
നാവു പിഴുതെടുത്ത് ഊമയാക്കി.
പറയാൻ തുടങ്ങിയപ്പോൾ
നാവു പിഴുതെടുത്ത് ഊമയാക്കി.
അരുതുകളില്ലാത്ത
അതിരുകളില്ലാത്ത സാമ്രാജ്യം
സ്വപ്നം കണ്ട എനിക്ക്
ദൈവത്തിന്റെ കേൾവി അസഹനീയമായി.
അതിരുകളില്ലാത്ത സാമ്രാജ്യം
സ്വപ്നം കണ്ട എനിക്ക്
ദൈവത്തിന്റെ കേൾവി അസഹനീയമായി.
കിട്ടാവുന്ന തിലേറ്റവും വിശിഷ്ടമായതുകൊണ്ട്
ചെവികൾ മൂടിയപ്പോൾ
ദൈവം എന്റെ ആജ്ഞാനുവർത്തിയായി.
ചെവികൾ മൂടിയപ്പോൾ
ദൈവം എന്റെ ആജ്ഞാനുവർത്തിയായി.
അപ്പോഴൊക്കെയും ഞാൻ
സഹസ്രനാമങ്ങളിൽ ദൈവത്തെ ഉറക്കെ പുകഴ്ത്തിയിരുന്നു.
സഹസ്രനാമങ്ങളിൽ ദൈവത്തെ ഉറക്കെ പുകഴ്ത്തിയിരുന്നു.
അങ്ങിനെ ദൈവത്തിന്റെ ഏറ്റവും വലിയ വിശ്വാസിയും ഞാൻ തന്നെയായി.
ഏകനായ ദൈവത്തിനെ പല പേരുകളിൽ വിൽക്കാൻ എന്റെ പ്രയാണം തുടങ്ങി.
ലോകം മുഴുവൻ അവന്റെ പേരിൽ
സമ്പത്തു കുമിഞ്ഞുകൂടുമ്പോൾ,
അക്രമങ്ങൾ പെരുകുമ്പോൾ,
അരമനകളിലെ സുഖലോലുപതയിൽ സ്വയം മറന്ന് ചിരിച്ചു.
സമ്പത്തു കുമിഞ്ഞുകൂടുമ്പോൾ,
അക്രമങ്ങൾ പെരുകുമ്പോൾ,
അരമനകളിലെ സുഖലോലുപതയിൽ സ്വയം മറന്ന് ചിരിച്ചു.
പാവം എന്റെ ബിനാമിയെ ഓർത്ത്.
Babu Thuyyam.
9/05/18.
9/05/18.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക